KeralaNEWS

ചില പേരുകളും ഊഹാപോഹങ്ങളും അന്തരീക്ഷത്തിലുണ്ട്; ആരോപണം തള്ളി കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ ഗൂഢാലോചനക്കുറ്റത്തില്‍നിന്നു സിപിഎം നേതാവ് പി.ജയരാജനെ രക്ഷിക്കാന്‍ ഇടപെട്ടെന്ന് കണ്ണൂരിലെ അഭിഭാഷകന്‍ ടി.പി.ഹരീന്ദ്രന്‍ ഉന്നയിച്ച ആരോപണത്തില്‍ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. ആരോപണം തള്ളിയ കുഞ്ഞാലിക്കുട്ടി, ആരോപണത്തിനു പിന്നില്‍ എന്തോ ഉണ്ടെന്നും വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്തുവെന്നും പറഞ്ഞു.

”ചില പേരുകളും ഊഹാപോഹങ്ങളും അന്തരീക്ഷത്തിലുണ്ട്. മൂന്നുനാല് പേരുകളുണ്ട്. സത്യമെന്തെന്ന് വഴിയെ അറിയട്ടെ. കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ ഇതിലേക്ക് വലിച്ചിഴയ്‌ക്കേണ്ടതില്ല. സുധാകരന്റെ പ്രതികരണത്തിലുണ്ടായ പ്രശ്‌നം അദ്ദേഹം തന്നെ വിശദീകരിച്ചു. ഈ കേസ് ഞാന്‍ വിടുന്ന പ്രശ്‌നമില്ല. നിയമപരമായി നേരിടും” അദ്ദേഹം പറഞ്ഞു.

Back to top button
error: