KeralaNEWS

ബലിപീഠം തകര്‍ത്തു, വൈദികരെ തള്ളിമാറ്റി, വിളക്കുകള്‍ പൊട്ടി; സെന്റ് മേരീസ് ബസലിക്കയില്‍ കുര്‍ബാന തര്‍ക്കത്തില്‍ സംഘര്‍ഷം

കൊച്ചി: സെന്റ് മേരീസ് ബസലിക്കയില്‍ കുര്‍ബാനയെച്ചൊല്ലിയുള്ള തര്‍ക്കം ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ കലാശിച്ചു. തര്‍ക്കത്തെ തുടര്‍ന്ന് ഇന്നലെ മുതല്‍ ഇരു വിഭാഗങ്ങളും സംഘടിച്ചെത്തി പ്രതിഷേധിക്കുകയായിരുന്നു. കഴിഞ്ഞ 16 മണിക്കൂറായി ഇരു വിഭാഗവും പള്ളിക്കുള്ളില്‍ പ്രതിഷേധവുമായി നില്‍ക്കുകയാണ്. പിന്നാലെ ഇന്ന് തര്‍ക്കം സംഘര്‍ഷത്തിലേക്ക് കടക്കുകയായിരുന്നു.

ഒരു വിഭാഗം ജനാഭിമുഖ കുര്‍ബാനയ്ക്കും മറ്റൊരു വിഭാഗം ഏകീകൃത കുര്‍ബാനയ്ക്കും അനുകൂലമായി നിലയുറപ്പിച്ചതോടെയാണ് തര്‍ക്കം ഉടലെടുത്തത്. ആള്‍ത്താര അഭിമുഖ കുര്‍ബാനയെ അനുകൂലിക്കുന്നവര്‍ ആള്‍ത്താരയിലേക്ക് തള്ളിക്കയറി. ബലി പീഠം തകര്‍ത്തു, വൈദികരെ തള്ളിമാറ്റി, വിളക്കുകള്‍ പൊട്ടിവീണു.

Signature-ad

പിന്നാലെ പോലീസ് പള്ളിക്കുള്ളില്‍ നിന്ന് ഇരു വിഭാഗങ്ങളേയും പുറത്തു കടത്തി. പുറത്തു വച്ചും ഇരു വിഭാഗങ്ങളും തര്‍ക്കം തുടരുകയാണ്. സമവായ ചര്‍ച്ചകള്‍ക്കായി പോലീസ് ഇരു വിഭാഗത്തേയും വിളിച്ചെങ്കിലും വിട്ടുവീഴ്ചയ്ക്ക് ഇരു പക്ഷവും തയ്യാറായിട്ടില്ല.

ഇന്നലെ മുതല്‍ ആളുകള്‍ സംഘടിച്ചെത്തിയതോടെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലീസും എത്തിയിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് തര്‍ക്കങ്ങളുടെ തുടക്കം. ഒരു വിഭാഗം വൈദികര്‍ ജനാഭിമുഖ കുര്‍ബാനയും, ബസിലിക്ക അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ആന്റണി പൂതവേലില്‍ ഏകീകൃത കുര്‍ബാനയും അര്‍പ്പിച്ചു.

 

Back to top button
error: