NEWS

ഹിന്ദു പിന്തുടർച്ചാവകാശത്തിൽ നിർണായക സുപ്രീം കോടതി വിധി ,മകൾക്കും മകനൊപ്പം തുല്യാവകാശമെന്നു കോടതി

ഹിന്ദു കുടുംബങ്ങളിൽ മകൾക്കും മകനൊപ്പം സ്വത്തിൽ തുല്യാവകാശമെന്നു സുപ്രീം കോടതി .ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് നിർണായക വിധി പറഞ്ഞത് .ജീവിതകാലം മുഴുവൻ മകനൊപ്പം മകൾക്കും അവകാശമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി .

2005 സെപ്റ്റംബറിൽ നിലവിൽ വന്ന ഹിന്ദു പിന്തുടർച്ചാവകാശ ഭേദഗതി നിയമം കോടതി അംഗീകരിച്ചു .സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ അവകാശം നൽകുന്നതാണ് ഭേദഗതി .നിയമം നിലവിൽ വന്ന 2005 മുതൽ അവകാശം ലഭിക്കും .ജന്മമാണ് അവകാശത്തിന്റെ മാനദണ്ഡമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി .

Signature-ad

പിതാവ് ജീവിച്ചിരിപ്പില്ലെങ്കിൽ പെൺമക്കൾക്ക് തുല്യമായ അവകാശം ഇല്ലെന്നു ഡൽഹി ഹൈക്കോടതി വിധിച്ചിരുന്നു .ഇത് തള്ളിക്കൊണ്ടാണ് സുപ്രീം കോടതി വിധി .1956ലെ ഹിന്ദു പിന്തുടർച്ചാവകാശ നിയമമാണ് 2005 ൽ ഭേദഗതി ചെയ്തത് .

Back to top button
error: