NEWS
ലൈംഗിക അതിക്രമം :സിപിഐയിൽ കൃഷ്ണൻകുട്ടിയ്ക്കെതിരെ നടപടി
ലൈംഗിക അതിക്രമ പരാതിയിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗം സി കെ കൃഷ്ണൻകുട്ടിക്കെതിരെ പാർട്ടി നടപടി.ഇടുക്കി ജില്ലാ എക്സിക്യൂട്ടീവിൽ നിന്ന് കൃഷ്ണൻകുട്ടിയെ തരം താഴ്ത്തി. പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് നടപടി.
കഴിഞ്ഞ ഓഗസ്റ്റിൽ മഹിളാ സംഘം പ്രവർത്തകയായ യുവതി കൃഷ്ണൻകുട്ടിക്കെതിരെ ലൈംഗിക അതിക്രമ പരാതി ഉന്നയിക്കുകയായിരുന്നു. ജില്ലാ ഘടകത്തിന് നൽകിയ പരാതിയിൽ നടപടി ഉണ്ടാകാത്തതിനാൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും യുവതി പരാതി നൽകിയിരുന്നു.