NEWS
ലഹരി മരുന്ന് കേസിൽ ബിനീഷിനെ തള്ളിപ്പറയും കോടിയേരിയെ സംരക്ഷിക്കും
ലഹരി മരുന്ന് കേസിൽ മകൻ അറസ്റ്റിലായ സംഭവത്തിൽ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനൊപ്പം നിൽക്കാൻ സിപിഐഎം. മകൻ ചെയ്ത തെറ്റിൽ അച്ഛനെ ക്രൂശിക്കേണ്ടതില്ല എന്നാണ് പാർട്ടിയുടെ പൊതുവെയുള്ള തീരുമാനം. അതേസമയം ബിനീഷിന് അനുകൂലമായ നീക്കം ഒരു കോണിൽ നിന്നും ഉണ്ടാകില്ല.
10 വർഷം വരെ തടവ്ശിക്ഷ കിട്ടാനുള്ള കുറ്റമാണ് ബിനീഷ് കോടിയേരിയ്ക്ക് മേൽ ചുമത്തിയിരിക്കുന്നത്. കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളെ ഉപോയോഗിച്ച് വേട്ടയാടുകയാണ് എന്നതിൽ സിപിഐഎം ഉറച്ചു നിൽക്കും. നിർണായകം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാടുകൾ ആണ്. എല്ലാ തവണയും കേന്ദ്ര കമ്മിറ്റിയിൽ ഓൺലൈൻ ആയി കോടിയേരി പങ്കെടുക്കുന്നത് എ കെ ജി സെന്ററിൽ നിന്നാണ്. ഇത്തവണ കേന്ദ്രക്കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ അദ്ദേഹം പാർട്ടി ആസ്ഥാനത്ത് എത്തിയില്ല. പകരം വീട്ടിൽ നിന്ന് പങ്കെടുത്തു എന്നാണ് വിവരം.