Month: January 2026
-
Breaking News
ഏതു കേസാ? ചോദ്യവുമായി രാഹുല്‍, പറയാമെന്ന് പോലീസ്; തൊട്ടു പിന്നാലെ ഫോണ്‍ കസ്റ്റഡിയില്‍; രാഹുലിനെ അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് പോലീസ്
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ സ്വകാര്യ ഹോട്ടലിൽനിന്ന് അർധരാത്രി അറസ്റ്റു ചെയ്യുന്ന ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. 2002 എന്ന നമ്പറുള്ള മുറിയുടെ വാതിലിൽ പൊലീസ് മുട്ടുന്നതു മുതൽ രാഹുലിനെ കസ്റ്റഡിയിലെടുക്കുന്നതു വരെയാണ് ദൃശ്യത്തിലുള്ളത്. വനിതാ പൊലീസും സംഘത്തിലുണ്ട്. ഏതാനും നിമിഷം കഴിഞ്ഞ് രാഹുൽ കതകു തുറന്നു. ഒരു കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുക്കുകയാണെന്ന് പൊലീസ് അറിയിക്കുമ്പോൾ ഏത് കേസാണെന്ന് രാഹുൽ ചോദിക്കുന്നുണ്ട്. പറയാം എന്നാണ് പൊലീസിന്റെ മറുപടി. എതിർപ്പുകളില്ലാതെ രാഹുൽ പൊലീസിന്റെ നിർദേശങ്ങൾ അനുസരിച്ചു. വസ്ത്രങ്ങൾ ഉണ്ടെങ്കിൽ എടുക്കാൻ പൊലീസ് നിർദേശിച്ചു. രാഹുലിനെതിരെ യുവതി നൽകിയ പീഡന പരാതിയിലായിരുന്നു അറസ്റ്റ്. രാഹുലിനെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. ജാമ്യാപേക്ഷയിൽ നാളെ വാദം കേൾക്കും. അതിനിടെ, പാലക്കാട് ഫ്ലാറ്റ് വാങ്ങിക്കാൻ പരാതിക്കാരിയോട് രാഹുൽ ആവശ്യപ്പെടുന്ന ചാറ്റുകൾ പുറത്തുവന്നു. ഒരുമിച്ച് താമസിക്കാൻ ഫ്ലാറ്റ് വാങ്ങാനാണ് രാഹുൽ യുവതിയോട് ആവശ്യപ്പെട്ടത്. രാഹുലിന്റെ കയ്യില്‍ കാശില്ലെന്നും പറഞ്ഞു. ഒരുമിച്ച് താമസിച്ചാൽ എല്ലാവരും അറിയില്ലേ എന്നു ചോദിച്ചപ്പോൾ അതിനെന്താ ഒരുമിച്ച് ജീവിക്കേണ്ടവരല്ലേ എന്നായിരുന്നു…
Read More » -
Breaking News
വീടുപണിക്കായി ചാരിവച്ചിരുന്ന ജനൽകട്ടിള തെന്നി ദേഹത്തുവീണു, ഒന്നാം ക്ലാസുകാരന് ദാരുണാന്ത്യം, കട്ടിള പതിച്ചത് കുട്ടിയുടെ തലയിൽ
അടൂർ: വീടുപണിക്കു വേണ്ടി സൂക്ഷിച്ചിരുന്ന ജനൽകട്ടിള ദേഹത്ത് വീണ് ഒന്നാം ക്ലാസ് വിദ്യാർഥിക്കു ദാരുണാന്ത്യം. അടൂർ ഏഴംകുളം അറുകാലിക്കൽ വെസ്റ്റ് ചരുവിള പുത്തൻവീട്ടിൽ തനൂജ് കുമാറിന്റേയും ആര്യയുടേയും മകൻ ദ്രുപത് തനൂജ്(7) ആണ് മരിച്ചത്. ഓമല്ലൂർ കെവിയിലെ ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു. ഇന്ന് രാവിലെ 10-നായിരുന്നു സംഭവം. വീടുപണിക്കു വേണ്ടി സൂക്ഷിച്ചിരുന്ന ജനൽ കട്ടള കളിക്കിടെ അബദ്ധത്തിൽ ദ്രുപതിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ കുട്ടിക്ക് തലയ്ക്കാണ് പരുക്കേറ്റത്. അടൂരിലെ സ്വകാര്യ ആശുപത്രയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി. ഓമല്ലൂർ കെവിയിലെ ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു. അദ്വൈതാണ് സഹോദരൻ. ദ്രുപതിന്റെ പിതാവ് അടൂർ ബൈപ്പാസിൽ സ്‌കൈലൈൻ എന്ന പേരിൽ അലുമിനിയം സ്റ്റീൽ വർക്ക്സ് സ്ഥാപനം നടത്തുകയാണ്.
Read More » -
Breaking News
ഇറാനിൽ കളത്തിലിറങ്ങി കളിക്കാൻ തയാറാണെന്ന് ട്രംപ്? ഖമനേയിയെ താഴെയിറക്കാൻ എന്തു സഹായവും വാഗ്ദാനം ചെയ്ത് അമേരിക്ക, യുഎസ് ആക്രമിച്ചാൽ ഇസ്രയേലിലെ യുഎസ് താവളങ്ങൾ തകർക്കുമെന്ന് ഇറാൻ… ത്രിശങ്കുവിൽ ഇസ്രയേൽ
ടെൽഅവീവ്: സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ തുടരുന്നതിനിടയിൽ ഇറാനിൽ പ്രക്ഷോഭകാരികൾക്കായി കളത്തിലിറങ്ങി കളിക്കാൻ തയാറാണെന്ന സൂചന നൽകി അമേരിക്ക. ഇതോടെ ഇസ്രായേൽ അതീവ ജാഗ്രതയിലെന്ന് റിപ്പോർട്ടുകൾ. ഇറാനിൽ ഭരണകൂടത്തിനെതിരേ പ്രതിഷേധിക്കുന്നവർക്ക് പിന്തുണയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്. യുഎസ് ആക്രമിച്ചാൽ ഇസ്രയേലിലെ യുഎസ് താവളങ്ങൾ തകർക്കുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇസ്രയേൽ ജാഗ്രത പുലർത്തുന്നത്. രാജ്യത്തെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയുടെ ഭരണത്തിൽ നിന്ന് ഇറാനെ മോചിപ്പിക്കുന്നതിനാവശ്യമായ സഹായം നൽകാൻ അമേരിക്ക തയ്യാറാണെന്ന് ട്രംപ് തന്റെ സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഇറാൻ ‘മുൻപെങ്ങുമില്ലാത്തവിധം സ്വാതന്ത്ര്യത്തിലേക്ക് നോക്കുന്നു’ എന്നും സഹായിക്കാൻ തയ്യാറാണെന്നും കൂട്ടിച്ചേർത്തു. ശനിയാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായുള്ള ടെലിഫോൺ സംഭാഷണത്തിൽ ഇറാനിൽ യുഎസ് ഇടപെടാനുള്ള സാധ്യത പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ചർച്ച ചെയ്തതായി ഒരു ഇസ്രായേലി വൃത്തത്തെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അതേസമയം, നിലവിലെ പ്രതിഷേധങ്ങൾക്കിടയിൽ ഇറാനിൽ ഇടപെടാൻ…
Read More » -
Breaking News
അടിയന്തര സാഹചര്യത്തിലല്ല, ഒബ്‌സർവേഷനുവേണ്ടിയാണ് ഐസിയുവിൽ പ്രവേശിപ്പിച്ചത്- ആശുപത്രി അധികൃതർ!! തന്ത്രി കണ്ഠര് രാജീവര് ആശുപത്രിവിട്ടു, ജയിലിലേക്കു മാറ്റി
തിരുവനന്തപുരം: ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച തന്ത്രി കണ്ഠര് രാജീവര് ആശുപത്രിവിട്ടു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെ രാവിലെയാണ് അദ്ദേഹത്തെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യം മെച്ചപ്പെട്ടതിന് പിന്നാലെ ഇന്ന് ഉച്ചയോടെ ജയിലിലേക്ക് മാറ്റി. അതേസമയം ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച രാത്രിയോടെയാണ് രാജീവര് അറസ്റ്റിലായത്. തൊട്ടടുത്ത ദിവസം രാവിലെ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് ജയിൽ അധികൃതരെ അറിയിക്കുകയായിരുന്നു എന്ന് ജയിൽ സൂപ്രണ്ട് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് 14 ദിവസത്തേക്കാണ് രാജീവരെ റിമാൻഡ് ചെയ്തിരിക്കുന്നത്. സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട സുപ്രധാനമായ അറസ്റ്റായിരുന്നു തന്ത്രിയുടേത്. കേസിൽ പതിമൂന്നാം പ്രതിയാണ് തന്ത്രി. കഴിഞ്ഞിദിവസം കൊച്ചിയിലെ എസ്‌ഐടി ഓഫീസിൽ ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിൽ ചോദ്യംചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. വെള്ളിയാഴ്ച വൈകീട്ടോടെ കൊല്ലം വിജിലൻസ് കോടതി ജഡ്ജി സി.എസ്. മോഹിതിന്റെ വീട്ടിൽ ഹാജരാക്കി. റിമാൻഡിനുശേഷം രാത്രിയോടെ പൂജപ്പുരയിലെ ജയിലിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ ഇവിടെവെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.…
Read More » -
Breaking News
മഡൂറോയുടെ അറസ്റ്റ് ട്രംപിന്റെ ആവേശം കൂട്ടി, എത്രയും പെട്ടെന്ന് ഗ്രീൻലാൻഡ് പിടിച്ചെടുക്കണം, പദ്ധതി തയാറാക്കാണം- ട്രംപ്, സാധ്യമല്ല, നടപടി നിയമവിരുദ്ധം, യുഎസ് കോൺഗ്രസിന്റെ പിന്തുണ ലഭിക്കില്ല- എതിർത്ത് യുഎസ് സൈന്യം
വാഷിങ്ടൺ: വെനസ്വേല പിടിച്ചെടുത്തതിനു പിന്നാലെ ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലൻഡ് പിടിച്ചെടുക്കാൻ സൈന്യത്തിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദ്ദേശം നൽകിയതായി റിപ്പോർട്ടുകൾ. ഇതിനായി യുഎസ് സൈന്യത്തിലെ ജോയിന്റ് സ്‌പെഷ്യൽ ഓപ്പറേഷൻസ് കമാൻഡിനോടാണ് (JSOC) ഗ്രീൻലൻഡ് പിടിക്കാനുള്ള പദ്ധതി തയ്യാറാക്കാൻ ട്രംപ് ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ സൈനിക നടപടിയെന്ന നിർദ്ദേശത്തിനെ യു.എസ് സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫും ശക്തമായി എതിർത്തു. നടപടി നിയമവിരുദ്ധമാണെന്നും ഇതിന് യുഎസ് കോൺഗ്രസിന്റെ പിന്തുണ ലഭിക്കില്ലെന്നുമാണ് സൈനിക മേധാവികളുടെ നിലപാട്. കൂടാതെ ഗ്രീൻലൻഡ് വിഷയത്തിൽ നിന്ന് ട്രംപിന്റെ ശ്രദ്ധ തിരിക്കാനായി റഷ്യൻ ‘ഗോസ്റ്റ്’ കപ്പലുകളെ തടയുന്നതിനെക്കുറിച്ചോ ഇറാനെതിരെ ആക്രമണം നടത്തുന്നതിനെക്കുറിച്ചോ ഉള്ള ചർച്ചകൾ സൈനിക ഉദ്യോഗസ്ഥർ നടത്തുന്നതായി സൂചനയുണ്ട്. അതേസമയം ട്രംപിന്റെ രാഷ്ട്രീയ ഉപദേശകൻ സ്റ്റീഫൻ മില്ലറുടെ നേതൃത്വത്തിലാണ് ഗ്രീൻലൻഡ് പിടിക്കാനുള്ള ആശയങ്ങൾ മുന്നോട്ടുവെച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്. വെനസ്വേലൻ നേതാവ് നിക്കോളാസ് മഡുറോയെ പിടികൂടിയ സൈനിക ഓപ്പറേഷന്റെ വിജയമാണ് ഇത്തരമൊരു…
Read More » -
Breaking News
‘ഒതേനന്‍ ചാടാത്ത മതിലുകളില്ല; പുറത്താക്കിയപ്പോള്‍ തന്നെ രാഹുല്‍ സ്ഥാനം രാജി വയ്ക്കണമായിരുന്നു’; പി.ജെ. കുര്യനെ പോലെയുള്ളവര്‍ക്കു മറുപടി ഇല്ലെന്നും മുരളീധരന്‍
തിരുവനന്തപുരം: പുറത്താക്കിയപ്പോള്‍ തന്നെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍ എ സ്ഥാനം രാജിവയ്ക്കണമായിരുന്നെന്ന് കെ. മുരളീധരന്‍. പരാതി ഉയര്‍ന്നപ്പോള്‍ത്തന്നെ പാര്‍ട്ടി നടപടിയെടുത്തു. കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ ഇനി ഉത്തരവാദിത്തമില്ല. പുറത്താക്കപ്പെട്ട വ്യക്തി ഏതൊക്കെകേസില്‍ അറസ്റ്റ് ചെയ്യപ്പെടുന്നു എന്ന് ഞങ്ങള്‍ക്കറിയേണ്ട കാര്യമില്ല. അദ്ദേഹത്തിന് തെറ്റ് സംഭവിച്ചത് കൊണ്ടാണല്ലോ പുറത്താക്കിയതെന്നും കെ.മുരളീധരന്‍ പറഞ്ഞു. ബ്രഹ്‌മാസ്ത്രം പ്രയോഗിക്കേണ്ട സമയത്ത് ഞങ്ങള്‍ പ്രയോഗിച്ചിട്ടുണ്ട്. ഉചിതമായ തീരുമാനം സര്‍ക്കാരും പോലീസും എടുക്കട്ടെ. സ്വര്‍ണം കട്ടവരെയും സ്ത്രീലമ്പടന്മാരെയും നമ്മള്‍ സംരക്ഷിച്ചിട്ടില്ല. ഞങ്ങള്‍ ചെയ്തത് ശരിയാണ് എന്ന് തുടര്‍ സംഭവങ്ങള്‍ തെളിയിക്കുന്നു. സിപിഎം ഇത് തെരഞ്ഞെടുപ്പില്‍ ആയുധമാക്കിയാല്‍ ഞങ്ങള്‍ക്കായുധമാക്കാന്‍ ഒരുപാട് ഉണ്ട്. അവര്‍ അങ്ങനെയൊന്നു പറഞ്ഞു കിട്ടാന്‍ കാത്തിരിക്കുകയാണ്. വടക്കന്‍ പാട്ടില്‍ പറയുന്നതുപോലെ ഒതേനന്‍ ചാടാത്ത മതിലുകള്‍ ഇല്ലെന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് കെ.മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസ് തെറ്റുകളെ ന്യായീകരിക്കില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് തെറ്റ് പറ്റിയാല്‍ സംരക്ഷിക്കുന്ന സംസ്‌കാരം കോണ്‍ഗ്രസിനില്ലെന്നും. രാഹുല്‍ എന്നേ സ്വയം രാജിവെച്ച് പോകേണ്ടതായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു. പിജെ കുര്യനെ പോലെയുള്ളവരുടെ…
Read More » -
Breaking News
കടുത്ത നടപടിക്ക് ഒരുങ്ങി നിയമസഭ; രാഹുലിനെ അയോഗ്യനാക്കുന്നത് പരിഗണിക്കും; സ്ഥാനത്ത് തുടരുന്നത് തെറ്റായ സന്ദേശം; എത്തിക്‌സ് ആന്‍ഡ് പ്രിവിലേജ് കമ്മിറ്റി പരിശോധിക്കുമെന്ന് സ്പീക്കര്‍
തിരുവനന്തപുരം: മൂന്നാം ബലാല്‍സംഗക്കേസില്‍ അറസ്റ്റിലായതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി നിയമസഭ. രാഹുലിനെ അയോഗ്യനാക്കുന്നതില്‍ നിയമോപദേശം തേടുമെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍. തുടര്‍ച്ചയായി പരാതികള്‍ വരുന്ന സാഹചര്യത്തില്‍ രാഹുല്‍ എംഎല്‍എ സ്ഥാനത്ത് തുടരുന്നത് തെറ്റായ സന്ദേശം നല്‍കും. അറസ്റ്റ് എതിക്‌സ് ആന്‍ഡ് പ്രിവിലേജ് കമ്മിറ്റി പരിശോധിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു. തുടര്‍ച്ചയായി പരാതികള്‍ വരുന്ന സാഹചര്യത്തില്‍ രാഹുല്‍ എംഎല്‍എ സ്ഥാനത്ത് തുടരുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും സ്പീക്കര്‍ പ്രതികരിച്ചു. മൂന്നാമത്തെ ബലാത്സംഗ കേസില്‍ ഇന്നലെ അര്‍ദ്ധരാത്രി 12.30നാണ് രാഹുലിനെ പാലക്കാട്ടെ ഹോട്ടലില്‍ നിന്ന് പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്. പിന്നീട് പത്തനംതിട്ട എആര്‍ ക്യാംപില്‍ എത്തിക്കുകയായിരുന്നു. ക്രൂരമായ പീഡനവും ഗര്‍ഭഛിദ്രവും സാമ്പത്തിക ചൂഷണവും നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഡി.ജി.പിക്ക് നല്‍കിയ പരാതിയിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്രെ അറസ്റ്റ്. ബലാല്‍സംഗം, നിര്‍ബന്ധിത ഭ്രൂണഹത്യ, ശാരീരിക ഉപദ്രവം, ദേഹത്ത് മുറിവേല്‍പ്പിക്കല്‍, വിശ്വാസ വഞ്ചന, ഭീഷണിപ്പെടുത്തല്‍, സാമ്പത്തിക ചൂഷണം, അസഭ്യം പറയല്‍ എന്നീ വകുപ്പുകള്‍ ചുമത്തി. കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന്…
Read More » -
Breaking News
കുഞ്ഞാറ്റാ… അമ്മയ്ക്കു നിന്നെ ചന്ദ്രനോളവും അതിനപ്പുറവും ഇഷ്ടം; അച്ഛനാകാന്‍ യോഗ്യതയില്ലാത്ത ഒരാളെ തെരഞ്ഞെടുത്തതിന് ക്ഷമിക്കണം; ദൈവത്തിനു നന്ദി: വൈകാരിക കുറിപ്പുമായി അതിജീവിത
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അറസ്റ്റിലായതിനു പിന്നാലെ അതിവൈകാരികമായ രീതിയില്‍ ഫെയ്സ്ബുക്ക് പോസ്റ്റിട്ട് അതിജീവിത. രാഹുലിനെതിരെ പീഡനാരോപണം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ യുവതിയാണ് ദൈവത്തിന് നന്ദി പറഞ്ഞ് പോസ്റ്റിട്ടത്. ഒപ്പം നഷ്ടപ്പെട്ടുപോയ കുഞ്ഞുങ്ങളോട് മാപ്പ് ചോദിച്ചും അവരുടെ ആത്മാക്കള്‍ക്ക് ശാന്തി ലഭിക്കട്ടേയെന്ന പ്രാര്‍ത്ഥനയോടെയുമാണ് കുറിപ്പ്. ‘പ്രിയപ്പെട്ട ദൈവമേ, ഞങ്ങൾ സഹിച്ച എല്ലാ വേദനകൾക്കും, വിധിയെഴുത്തുകൾക്കും, വഞ്ചനകൾക്കും നടുവിലും, സ്വയം വിലമതിക്കാനുള്ള ധൈര്യം തന്നതിന് നന്ദി. ഇരുട്ടില്‍ ചെയ്ത തെറ്റുകളും ലോകം കേള്‍ക്കാതെ പോയ നിലവിളികളും അലറിക്കരച്ചിലും അങ്ങ് കേട്ടു, ഞങ്ങളുടെ ശരീരം മുറിവേറ്റ് വേദനിച്ചപ്പോള്‍ ഞങ്ങളെ ചേര്‍ത്തുപിടിച്ചു, ചോരക്കുഞ്ഞുങ്ങളെ ഞങ്ങളില്‍ നിന്നും ബലമായി പറിച്ചെടുത്തു, സ്വര്‍ഗത്തിലിരുന്ന് ഞങ്ങളുടെ മാലാഖക്കുഞ്ഞുങ്ങള്‍ ഞങ്ങളോട് ക്ഷമിക്കുമായിരിക്കും, തെറ്റായ ഒരാളെ വിശ്വസിച്ചതിനും ഞങ്ങളുടെ കുഞ്ഞിന്റെ അച്ഛനാകാന്‍ യോഗ്യതയില്ലാത്ത ഒരാളെ തിരഞ്ഞെടുത്തതിനും കുഞ്ഞുമക്കള്‍ ഞങ്ങളോട് ക്ഷമിക്കട്ടേ…’–യുവതി എഴുതുന്നു. ‘ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് നിത്യശാന്തി ലഭിക്കട്ടേ, ക്രൂരതകളില്‍ നിന്നും ഭീതിയില്‍ നിന്നും മോചിതരായി, ഞങ്ങളെ സംരക്ഷിക്കാന്‍ പറ്റാത്ത ഈ ലോകത്തില്‍…
Read More » -
Movie
ഉള്ളം കവർന്ന് ‘തലോടി മറയുവതെവിടെ നീ…’; മനോഹരമായൊരീണവുമായി ഹൃദ്യമായൊരു ഗാനം, ശ്രേയ ഘോഷാലും ഹനാൻ ഷായും ഒന്നിച്ച് പാടിയ ‘മാജിക് മഷ്റൂംസി’ലെ ഗാനം ആസ്വാദക ഹൃദയങ്ങൾ കീഴടക്കുന്നു
മെല്ലെ തഴുകി തലോടുന്ന കാറ്റുപോലെ ആസ്വാദക ഹൃദയം കവർന്ന് ‘മാജിക് മഷ്റൂംസ്’ സിനിമയിൽ ശ്രേയ ഘോഷാലും ഹനാൻ ഷായും ചേർന്ന് പാടിയ ഗാനം പുറത്തിറങ്ങി. പ്രേക്ഷകർ ഏറ്റെടുത്ത ‘കട്ടപ്പനയിലെ ഋത്വിക് റോഷന് ‘ ശേഷം വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മാജിക് മഷ്റൂംസ്’. രസകരമായൊരു ഫൺ ഫാമിലി ഫീൽ ഗുഡ് എൻ്റർടെയ്നറായി എത്തുന്ന ചിത്രം ജനുവരി 23-ന് തിയേറ്ററുകളിൽ എത്തും. നാദിർഷ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് ബി.കെ ഹരിനാരായണനാണ്. ‘തലോടി മറയുവതെവിടെ നീ…’ എന്ന ഗാനത്തിലൂടെ ഒട്ടേറെ മനോഹരമായ ഗാനങ്ങൾ സംഗീത ലോകത്തിന് സമ്മാനിച്ച ശ്രേയ ഘോഷാലും പുതിയ കാലത്തിന്‍റെ പാട്ടുകാരൻ ഹനാൻ ഷായും ഇതാദ്യമായി ഒന്നുചേർന്ന് പാടിയിരിക്കുകയാണ്. ലളിതമായ വരികളും ഇമ്പമേറിയ ഈണവും ആർദ്രമായ ആലാപന മാധുര്യവുമായി എത്തിയിരിക്കുന്ന ഈ ഗാനം ഏവരും ഏറ്റെടുത്തിരിക്കുകയാണ്. അക്ഷയ ഉദയകുമാറാണ് ചിത്രത്തിൽ നായികയായെത്തുന്നത്. മഞ്ചാടി ക്രിയേഷൻസിന്‍റെ ബാനറിൽ അഷ്റഫ് പിലാക്കൽ നിർമ്മിക്കുന്ന സിനിമയുടെ കഥയും…
Read More »
