Month: January 2026

  • Breaking News

    കുഞ്ഞാറ്റാ… അമ്മയ്ക്കു നിന്നെ ചന്ദ്രനോളവും അതിനപ്പുറവും ഇഷ്ടം; അച്ഛനാകാന്‍ യോഗ്യതയില്ലാത്ത ഒരാളെ തെരഞ്ഞെടുത്തതിന് ക്ഷമിക്കണം; ദൈവത്തിനു നന്ദി: വൈകാരിക കുറിപ്പുമായി അതിജീവിത

    തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അറസ്റ്റിലായതിനു പിന്നാലെ അതിവൈകാരികമായ രീതിയില്‍ ഫെയ്സ്ബുക്ക് പോസ്റ്റിട്ട് അതിജീവിത. രാഹുലിനെതിരെ പീഡനാരോപണം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ യുവതിയാണ് ദൈവത്തിന് നന്ദി പറഞ്ഞ് പോസ്റ്റിട്ടത്. ഒപ്പം നഷ്ടപ്പെട്ടുപോയ കുഞ്ഞുങ്ങളോട് മാപ്പ് ചോദിച്ചും അവരുടെ ആത്മാക്കള്‍ക്ക് ശാന്തി ലഭിക്കട്ടേയെന്ന പ്രാര്‍ത്ഥനയോടെയുമാണ് കുറിപ്പ്. ‘പ്രിയപ്പെട്ട ദൈവമേ, ഞങ്ങൾ സഹിച്ച എല്ലാ വേദനകൾക്കും, വിധിയെഴുത്തുകൾക്കും, വഞ്ചനകൾക്കും നടുവിലും, സ്വയം വിലമതിക്കാനുള്ള ധൈര്യം തന്നതിന് നന്ദി. ഇരുട്ടില്‍ ചെയ്ത തെറ്റുകളും ലോകം കേള്‍ക്കാതെ പോയ നിലവിളികളും അലറിക്കരച്ചിലും അങ്ങ് കേട്ടു, ഞങ്ങളുടെ ശരീരം മുറിവേറ്റ് വേദനിച്ചപ്പോള്‍ ഞങ്ങളെ ചേര്‍ത്തുപിടിച്ചു, ചോരക്കുഞ്ഞുങ്ങളെ ഞങ്ങളില്‍ നിന്നും ബലമായി പറിച്ചെടുത്തു, സ്വര്‍ഗത്തിലിരുന്ന് ഞങ്ങളുടെ മാലാഖക്കുഞ്ഞുങ്ങള്‍ ഞങ്ങളോട് ക്ഷമിക്കുമായിരിക്കും, തെറ്റായ ഒരാളെ വിശ്വസിച്ചതിനും ഞങ്ങളുടെ കുഞ്ഞിന്റെ അച്ഛനാകാന്‍ യോഗ്യതയില്ലാത്ത ഒരാളെ തിരഞ്ഞെടുത്തതിനും കുഞ്ഞുമക്കള്‍ ഞങ്ങളോട് ക്ഷമിക്കട്ടേ…’–യുവതി എഴുതുന്നു. ‘ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് നിത്യശാന്തി ലഭിക്കട്ടേ, ക്രൂരതകളില്‍ നിന്നും ഭീതിയില്‍ നിന്നും മോചിതരായി, ഞങ്ങളെ സംരക്ഷിക്കാന്‍ പറ്റാത്ത ഈ ലോകത്തില്‍…

    Read More »
  • Movie

    ഉള്ളം കവർന്ന് ‘തലോടി മറയുവതെവിടെ നീ…’; മനോഹരമായൊരീണവുമായി ഹൃദ്യമായൊരു ഗാനം, ശ്രേയ ഘോഷാലും ഹനാൻ ഷായും ഒന്നിച്ച് പാടിയ ‘മാജിക് മഷ്റൂംസി’ലെ ഗാനം ആസ്വാദക ഹൃദയങ്ങൾ കീഴടക്കുന്നു

    മെല്ലെ തഴുകി തലോടുന്ന കാറ്റുപോലെ ആസ്വാദക ഹൃദയം കവർന്ന് ‘മാജിക് മഷ്റൂംസ്’ സിനിമയിൽ ശ്രേയ ഘോഷാലും ഹനാൻ ഷായും ചേർന്ന് പാടിയ ഗാനം പുറത്തിറങ്ങി. പ്രേക്ഷകർ ഏറ്റെടുത്ത ‘കട്ടപ്പനയിലെ ഋത്വിക് റോഷന് ‘ ശേഷം വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മാജിക് മഷ്റൂംസ്’. രസകരമായൊരു ഫൺ ഫാമിലി ഫീൽ ഗുഡ് എൻ്റർടെയ്നറായി എത്തുന്ന ചിത്രം ജനുവരി 23-ന് തിയേറ്ററുകളിൽ എത്തും. നാദിർഷ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് ബി.കെ ഹരിനാരായണനാണ്. ‘തലോടി മറയുവതെവിടെ നീ…’ എന്ന ഗാനത്തിലൂടെ ഒട്ടേറെ മനോഹരമായ ഗാനങ്ങൾ സംഗീത ലോകത്തിന് സമ്മാനിച്ച ശ്രേയ ഘോഷാലും പുതിയ കാലത്തിന്‍റെ പാട്ടുകാരൻ ഹനാൻ ഷായും ഇതാദ്യമായി ഒന്നുചേർന്ന് പാടിയിരിക്കുകയാണ്. ലളിതമായ വരികളും ഇമ്പമേറിയ ഈണവും ആർദ്രമായ ആലാപന മാധുര്യവുമായി എത്തിയിരിക്കുന്ന ഈ ഗാനം ഏവരും ഏറ്റെടുത്തിരിക്കുകയാണ്. അക്ഷയ ഉദയകുമാറാണ് ചിത്രത്തിൽ നായികയായെത്തുന്നത്. മഞ്ചാടി ക്രിയേഷൻസിന്‍റെ ബാനറിൽ അഷ്റഫ് പിലാക്കൽ നിർമ്മിക്കുന്ന സിനിമയുടെ കഥയും…

    Read More »
  • Movie

    ആട് 3 ഫുൾ പായ്ക്കപ്പ്

    ഒമ്പതുമാസം വ്യത്യസ്ഥ ഷെഡ്യൂളുകളിലായി . നൂറ്റിഇരുപത്തിഏഴ് ദിവസ്സങ്ങൾ നീണ്ടു തിന്ന മാരത്തോൺ ചിത്രീകരണത്തോടെ ആട്. 3 യുടെ ചിത്രീകരണം ഫുൾ പായ്ക്കപ്പ് ആയി. ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത് , മിഥുൻ മാനുവൽ തോമസ്സാണ്. ഫാൻ്റസി ഹ്യൂമർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രം വൻ താരനിരയുടെ അകമ്പടിയോടെ, വലിയ മുതൽമുടക്കിലാണ് എത്തുന്നത്. അമ്പതുകോടിയോളം രൂപയുടെ മുതൽമുടക്കാണ് ഈ ചിത്രത്തിനു വേണ്ടി വരുന്നതെന്ന് നിർമ്മാതാവു വിജയ് ബാബു പറഞ്ഞു. ആട്, ആട്. 2 എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർ ഏറ്റെടുത്ത ഷാജി പാപ്പനും സംഘവും എന്തെല്ലാം കൗതുകങ്ങളാണ് ഇക്കുറി പ്രേഷകർക്കു സമ്മാനിക്കുകയെന്ന ആകാംഷയിലാണ് ചലച്ചിത്രലോകം. ഒരു പുതിയ കഥ പറയുന്നതിനേക്കാളും വലിയ ബുദ്ധിമുട്ടാണ് മുൻകഥാപാത്രങ്ങളെ ഏകോപിപ്പിച്ച് അവതരിപ്പിക്കുകയെ ന്നത്. അത് പരമാവധി രൂപപ്പെടുത്തുവാൻ ശ്രമിച്ചിട്ടുണ്ടന്ന് സംവിധായകനായ മിഥുൻ മാനുവൽ തോമസ് വ്യക്തമാക്കി.…

    Read More »
  • Breaking News

    വിവാഹം കഴിക്കാമെന്ന വ്യാജേന പീഡനം; ഭീഷണിപ്പെടുത്തി പണം കൈക്കലാക്കി; ചെരിപ്പു വാങ്ങാന്‍ 10,000; ആഡംബര വാച്ച് കൈക്കലാക്കി; ഗര്‍ഭിണിയെന്ന് അറിഞ്ഞപ്പോള്‍ ഫോണ്‍ ബ്ലോക്ക് ചെയ്തു മുങ്ങി; ഭ്രൂണത്തിന്റെ ഡിഎന്‍എ ടെസ്റ്റ് നിര്‍ണായകം

    തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ മൂന്നാമത്തെ പീഡന പരാതിയില്‍ ദേഹോപദ്രവം, സാമ്പത്തിക ചൂഷണം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം അടക്കമുള്ള ഗുരുതര ആരോപണങ്ങള്‍. ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ രാഹുല്‍ അതിക്രൂരമായി ബലാത്സംഗം ചെയ്തുവെന്നും സാമ്പത്തികമായി ചൂഷണം ചെയ്‌തെന്നും അതിജീവിത മൊഴിയില്‍ പറയുന്നു. വിവാഹം കഴിക്കാമെന്ന വ്യാജേനയാണ് താനുമായി ബന്ധത്തിലായതെന്നും ഒരു കുഞ്ഞുണ്ടായാല്‍ വിവാഹം വളരെ വേഗത്തില്‍ നടക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചുവെന്നും പരാതിക്കാരി പറയുന്നു. നേരില്‍ കാണാന്‍ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി. ഹോട്ടലിന്റെ പേര് നിര്‍ദേശിച്ച് റൂം ബുക്ക് ചെയ്യാന്‍ യുവതിയോട് ആവശ്യപ്പെട്ടു. റൂമില്‍ എത്തിയ രാഹുല്‍ സംസാരിക്കാന്‍ പോലും നില്‍ക്കാതെ ശാരീരികമായി കടന്നാക്രമിച്ചു. അതിക്രൂരമായ പീഡനമാണ് നേരിട്ടതെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്. ഭീഷണിപ്പെടുത്തി പലപ്പോഴായി രാഹുല്‍ പണം കൈക്കലാക്കി. ചെരുപ്പ് വാങ്ങാനെന്ന പേരില്‍ പതിനായിരം രൂപ യുവതിയില്‍നിന്നും വാങ്ങി. യുവതിയുടെ ആഢംബര വാച്ച് കൈവശപ്പെടുത്തി, സൗന്ദര്യവര്‍ധക വസ്തുക്കള്‍ വാങ്ങിപ്പിക്കുകയും ചെയ്തു. വിവാഹബന്ധത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായ സമയത്താണ് യുവതി രാഹുലുമായി സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെടുന്നത്. പിന്നീട് പ്രണയം…

    Read More »
  • Breaking News

    പൂര്‍ണനഗ്നനായി മരത്തില്‍ കയറി നടന്‍ വിദ്യുത് ജംവാള്‍; കണ്ണുതള്ളി സോഷ്യല്‍ മീഡിയ; കളരിപ്പയറ്റിന്റെ ഭാഗമെന്ന് വിശദീകരണം

    പൂര്‍ണനഗ്നനായി മരത്തില്‍ വലിഞ്ഞുകയറി നടന്‍ വിദ്യുത് ജംവാള്‍. കളരിപയറ്റ് അഭ്യാസത്തിന്‍റെ ഭാഗമായാണ് ഇങ്ങനെ ചെയ്​തതെന്നാണ് താരത്തിന്‍റെ വിശദീകരണം. വര്‍ഷത്തിലൊരിക്കല്‍ താന്‍ ഇത് അനുഷ്ഠിക്കുന്നതാണെന്നും ഇത് പ്രകൃതിയുമായുള്ള ആഴത്തിലുള്ള ബന്ധവും ആന്തരിക അവബോധവും വളർത്തുന്നുവെന്നും വിദ്യുത് ജംവാള്‍ പറഞ്ഞു. ‘കളരിപ്പയറ്റ് പരിശീലിക്കുന്നതിന്‍റെ ഭാഗമായി, വർഷത്തിലൊരിക്കൽ ഞാൻ ‘സഹജ’ എന്ന യോഗാഭ്യാസത്തിൽ മുഴുകാറുണ്ട്. സ്വാഭാവികമായ അനായാസതയിലേക്കും സഹജവാസനകളിലേക്കും മടങ്ങുക എന്നാണ് ‘സഹജ’ എന്നതുകൊണ്ട് അർഥമാക്കുന്നത്. ഇത് പ്രകൃതിയുമായുള്ള ആഴത്തിലുള്ള ബന്ധവും ആന്തരിക അവബോധവും വളർത്തുന്നു,’ വിദ്യുത് പറഞ്ഞു. ശാസ്ത്രീയമായി പറഞ്ഞാൽ, ഇത് നിരവധി ന്യൂറോറിസെപ്റ്ററുകളെയും പ്രൊപ്രിയോസെപ്റ്ററുകളെയും ഉത്തേജിപ്പിക്കുകയും, അതുവഴി ഇന്ദ്രിയാനുഭാവങ്ങൾ വർധിപ്പിക്കുകയും ശരീരത്തിന്റെ സന്തുലിതാവസ്ഥയും ഏകോപനവും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് ശരീരത്തെക്കുറിച്ചുള്ള കൂടുതൽ അറിവിലേക്കും, മികച്ച മാനസിക ഏകാഗ്രതയിലേക്കും, അഗാധമായ അടിത്തറയുള്ള അനുഭവത്തിലേക്കും നയിക്കുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു. മുന്‍പും വിചിത്രമായ അഭ്യാസങ്ങളിലൂടെ വിദ്യുത് ജംവാള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇപ്പോള്‍ പങ്കുവച്ച വിഡിയോക്കിടയില്‍ തന്നെ മഞ്ഞിലും കൂര്‍ത്ത കമ്പിക്ക് മുകളില്‍ കിടക്കുന്ന വിഡിയോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.…

    Read More »
  • Breaking News

    ‘കൈയിട്ടു വാരിയില്ലെങ്കില്‍ കോണ്‍ഗ്രസിനു കൈ വിറയ്ക്കും; ഇന്നിനി കല്ലിടാന്‍ സാധ്യതയില്ലല്ലോ’; അടുത്തവര്‍ഷവും ജനുവരി 10 ഉണ്ടെന്നു പരിഹസിച്ചു റഹീം

    വയനാട്: മുണ്ടകൈ ചൂരല്‍മല ദുരന്തത്തില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച വീട് ഉടന്‍ വരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പടെ അഭിപ്രായപ്പെട്ടതിനെ ട്രോളി ഇടത് എംപി എഎ റഹിം. കോണ്‍ഗ്രസ് പ്രഖ്യാപിച്ച കര്‍ണാടക സര്‍ക്കാരിന്റെ പണം കൈമാറിയെന്നും, ലീഗിന്റെ വീടിന്റെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയെന്നും യുഡിഎഫുമായി ബന്ധപ്പെട്ട 300 വീടുകള്‍ ഉടന്‍ വരുമെന്നുമായിരുന്നു സതീശന്റെ വാക്കുകള്‍. യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ച വീടിന്റെ തുടര്‍നടപടി ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ‘രാത്രിയായ സ്ഥിതിക്ക് ഇന്നിനി കല്ലിടാന്‍ സാധ്യതയില്ലല്ലോ. അടുത്തവര്‍ഷവും ജനുവരി 10 ഉണ്ടല്ലോ എന്നുമാണ് റഹിമിന്റെ പരിഹാസം. പറഞ്ഞു പറ്റിക്കുന്നവര്‍, ആരെയും കൊള്ളയടിക്കാന്‍ മടിയില്ലാത്തവര്‍. കൈയിട്ട് വാരിയില്ലെങ്കില്‍ ‘കൈ വിറയ്ക്കും’കോണ്‍ഗ്രസിന്’ റഹിം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത് ഇപ്രകാരമായിരുന്നു; രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച കര്‍ണാടക സര്‍ക്കാരിന്റെ നൂറു വീടുകളുടെ പണം കൈമാറി. ലീഗ് പ്രഖ്യാപിച്ച 100 വീടുകളുടെ സ്ഥലം ഏറ്റെടുത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. അപ്പോള്‍ തന്നെ 200 വീടുകള്‍ ആയി. ഇനി…

    Read More »
  • Breaking News

    ഒരാഴ്ച നീണ്ട രഹസ്യ നീക്കം; മൂന്നാം പരാതി രാഹുല്‍ പോലും അറിഞ്ഞില്ല; ഹോട്ടലില്‍ തൊട്ടടുത്ത് മുറിയെടുത്ത് പോലീസ്; പിഎ അറിഞ്ഞത് അതിര്‍ത്തി കടന്നശേഷം; കുടുക്കാന്‍ പാകത്തിലുള്ള തെളിവുകള്‍ യുവതി കൈമാറി

    പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കെ.പി.എം. ഹോട്ടലില്‍ നിന്ന് അര്‍ധരാത്രി പന്ത്രണ്ടരയോടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അതീവരഹസ്യമായെത്തിയ പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പാലക്കാട് വിട്ടു. മുറിയില്‍ നിന്ന് പുറത്തിറങ്ങാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ആദ്യം വിസമ്മതിച്ചെങ്കിലും പിന്നെ വഴങ്ങുകയായിരുന്നു. പത്തനംതിട്ട പൊലീസാണ് പാലക്കാടെത്തി രാഹുലിനെ കസ്റ്റഡിയിലെടുത്തത്. ഇമെയില്‍ വഴി ലഭിച്ച പുതിയ പരാതിയിലാണ് കസ്റ്റഡിയെന്നാണ് വിവരം. രണ്ട് ദിവസം മുന്‍പ് ഇ മെയിലായി ലഭിച്ച പരാതിയില്‍ പുതുതായി രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റെന്നാണ് വിവരം. റിസപ്ഷനിലെത്തിയ പൊലീസ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം ഹോട്ടല്‍ ജീവനക്കാരുടെ ഫോണുകള്‍ വാങ്ങിയ ശേഷമാണ് മുറിയിലെത്തിയത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ വന്ന കഴിഞ്ഞ രണ്ടു കേസുകളിലും പൊലീസിനുണ്ടായ നാണക്കേട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ പൊലീസ് സംഘം എംഎല്‍എയെ പിടികൂടിയത്. അര്‍ധരാത്രി പന്ത്രണ്ടരയോടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. വെറും 15മിനിറ്റ് സംസാരം. പിന്നാലെ ഹോട്ടലും പാലക്കാട് അതിര്‍ത്തിയും വിട്ട് പൊലീസ് രാഹുലുമായി പത്തനംതിട്ടയിലെത്തി.…

    Read More »
  • Breaking News

    രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍; പോലീസ് നീക്കം അതീവ രഹസ്യം; ഇ-മെയില്‍ വഴി മൂന്നാമത്തെ പരാതി; അറസ്റ്റിനു പിന്നാലെ പാലക്കാട് വിട്ടു

    പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കെ.പി.എം. ഹോട്ടലില്‍ നിന്ന് അര്‍ധരാത്രി പന്ത്രണ്ടരയോടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അതീവരഹസ്യമായെത്തിയ പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പാലക്കാട് വിട്ടു. മുറിയില്‍ നിന്ന് പുറത്തിറങ്ങാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ആദ്യം വിസമ്മതിച്ചെങ്കിലും പിന്നെ വഴങ്ങുകയായിരുന്നു. പത്തനംതിട്ട പൊലീസാണ് പാലക്കാടെത്തി രാഹുലിനെ കസ്റ്റഡിയിലെടുത്തത്. ഇമെയില്‍ വഴി ലഭിച്ച പുതിയ പരാതിയിലാണ് കസ്റ്റഡിയെന്നാണ് വിവരം. രണ്ട് ദിവസം മുന്‍പ് ഇ മെയിലായി ലഭിച്ച പരാതിയില്‍ പുതുതായി രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റെന്നാണ് വിവരം. റിസപ്ഷനിലെത്തിയ പൊലീസ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം ഹോട്ടല്‍ ജീവനക്കാരുടെ ഫോണുകള്‍ വാങ്ങിയ ശേഷമാണ് മുറിയിലെത്തിയത്. പുതിയ പരാതിയോടെ നിലവില്‍ രാഹുലിനെതിരെ മൂന്നു കേസുകള്‍ ആണുള്ളത്. ആദ്യ കേസില്‍ ഹൈക്കോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാം കേസില്‍ വിചാരണക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.  

    Read More »
  • Breaking News

    സ്ഥാപനം പൂട്ടിക്കാന്‍ ശ്രമിക്കുന്നെന്ന് ആരോപണം; മുന്‍ നഗരസഭാ അധ്യക്ഷയ്‌ക്കെതിരേ പരാതി; ലൈസന്‍സ് ഇല്ലെന്ന് ആരോപിച്ച് നിരന്തരം നോട്ടീസ് അയയ്ക്കുന്നു; പ്രമീള ശശിധരന് എതിരായ പരാതി രാജീവ് ചന്ദ്രശേഖരന്റെ പക്കല്‍; ഗൂഢാലോചനയെന്ന് ഒരു വിഭാഗം

    പാലക്കാട്: തന്റെ സ്ഥാപനം പൂട്ടിക്കാന്‍ ശ്രമിക്കുന്നെന്ന് ആരോപിച്ചു പാലക്കാട് മുന്‍ നഗരസഭ അധ്യക്ഷ പ്രമീള ശശിധരനെതിരെ പാലക്കാട്ടെ വ്യാപാരി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനു പരാതി നല്‍കി. പ്രമീള തന്നോട് വ്യക്തിവൈരാഗ്യം തീര്‍ക്കുന്നെന്നു കാട്ടിയാണു പരാതി. പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ് ബിജെപിയിലെ ഒരു വിഭാഗത്തിന്റെ വാദം. പാലക്കാട് നഗരത്തില്‍ കെ.എല്‍. ഇന്റര്‍നാഷണല്‍ ഡോര്‍സ് എന്ന സ്ഥാപനം നടത്തുന്ന അരവിന്ദകുമാറാണ് പ്രമീള ശശിധരനെതിരേ ഇമെയില്‍ വഴി പരാതി നല്‍കിയത്. ലൈസന്‍സ് ഇല്ലെന്നു ആരോപിച്ച് തന്റെ വ്യാപാരം പൂട്ടിക്കാന്‍ പ്രമീള ശ്രമിക്കുന്നുവെന്നും സ്ഥാപനത്തിന് അനുമതി ഇല്ലെന്ന് കാണിച്ചു നിരന്തരം നോട്ടീസ് അയക്കുന്നുവെന്നും പരാതിയിലുണ്ട്. മുമ്പ് താന്‍ കടമായി കൊടുത്ത പണം തിരിച്ചു ചോദിച്ചതിനാണ് ശത്രുത തീര്‍ക്കുന്നതെന്നും ബിജെപിക്കാരനായ തന്റെ പ്രശ്‌നത്തില്‍ ഇടപെടണമെന്നും രാജീവ് ചന്ദ്രശേഖറോട് പരാതിയിലൂടെ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ 2025ല്‍ നല്‍കിയ പരാതിയാണെന്നും നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് വീണ്ടും നല്‍കിയതെന്നുമാണ് പ്രമീളയുടെ അടുത്ത വൃത്തങ്ങള്‍ പറയുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി സാധ്യത പട്ടികയില്‍…

    Read More »
  • Movie

    ജോൺ പോൾ ജോർജിൻ്റെ ആശാനിലെ “മയിലാ” ഗാനം പുറത്ത്; ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാൻ

    ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത “ആശാൻ” എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്ത്. “മയിലാ സിനിമയിലാ” എന്ന ഗാനത്തിൻ്റെ വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. സംവിധായകൻ ജോൺ പോൾ ജോർജ് തന്നെ സംഗീതം പകർന്ന ഗാനത്തിന് വരികൾ രചിച്ചത് എംസി റസൽ, വിനായക് ശശികുമാർ എന്നിവരാണ്. ഗാനത്തിലെ റാപ് ആലപിച്ചതും എംസി റസൽ ആണ്. ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്. ദുൽഖറിൻ്റെ വേഫെറർ ഫിലിംസിനൊപ്പം ചേർന്ന് ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ജോൺ പോൾ ജോർജ്, അന്നം ജോൺ പോൾ, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവർ ചേർന്നാണ്. ഇന്ദ്രൻസ്, ജോമോൻ ജ്യോതിർ എന്നിവർ പ്രധാന വേഷം ചെയ്യുന്ന ചിത്രം വൈകാതെ പ്രേക്ഷകരുടെ മുന്നിലെത്തും. ഗപ്പി, രോമാഞ്ചം എന്നീ ചിത്രങ്ങൾക്ക് ശേഷം ഗപ്പി സിനിമാസ് നിർമ്മിച്ച ഈ ചിത്രം, ഗപ്പി, അമ്പിളി എന്നിവക്ക് ശേഷം ജോൺ പോൾ ജോർജ് സംവിധായകനായി എത്തുന്ന ചിത്രം കൂടിയാണ്.…

    Read More »
Back to top button
error: