Month: January 2026
-
Breaking News
ഏതാണ് അമേരിക്ക ഉപയോഗിച്ച രഹസ്യായുധം എന്നറിയാതെ ലോകം : കാണാമറയത്തിരുന്ന് കാണാത്ത ആയുധം കൊണ്ട് ശത്രുവിനെ തകര്‍ക്കുന്ന പുതിയ യുദ്ധമുറ : വെനസ്വേലയിലെ സൈനികര്‍ അമേരിക്കന്‍ സൈന്യം എത്തുംമുമ്പേ വീണത് എങ്ങനെ?
വാഷിംഗ്ടൺ : ശത്രു രാജ്യത്തേക്ക് പട നയിച്ച് എത്തണമെന്നില്ല. കാലാളും കുതിരയും തേരും രഥവും ഗജനിരയും പടലങ്ങളിലേക്ക് എത്തണമെന്നില്ല. അല്ലാതെ തന്നെ ശത്രുവിനെ വീഴ്ത്താമെന്ന് അമേരിക്ക കാണിച്ചു കൊടുത്തിരിക്കുന്നു. ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് ഏറ്റവും പുതിയ യുദ്ധ ആക്രമണമുറകളിലൂടെ അമേരിക്ക തങ്ങളുടെ ആക്രമണങ്ങളുടെ യുദ്ധ ജാതകം മാറ്റി എഴുതുകയാണ്. വെനസ്വേലയിലെ സൈനികർ അമേരിക്കൻ സൈന്യം എത് മുന്‍പേ വീണത് അജ്ഞാത ആയുധപ്രയോഗത്താലാണെന്ന സംശയം ഏറെക്കുറെ ഉറപ്പിക്കുമ്പോൾ ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്ത പുതിയ യുദ്ധ തന്ത്രമാണ് അമേരിക്ക വെനസ്വേലയിലെ സൈനികർക്ക് നേരെ പ്രയോഗിച്ചതെന്ന സംശയവും ബലപ്പെടുന്നു. റിമോട്ട് കൺട്രോൾ ഉപയോഗിച്ച് മറ്റും ആയുധങ്ങൾ വിക്ഷേപിച്ച് ശത്രു രാജ്യത്തെ ആക്രമിക്കുന്ന രീതിയിൽ നിന്നും മാറി സൈനികർക്ക് നേരെ അകലെയിരുന്ന് അറ്റാക്ക് നടത്തുന്ന പുതിയ യുദ്ധ രീതിയാണ് അമേരിക്ക അവലംബിച്ചിട്ടുള്ളത്. ഒരു മിസൈലിൽ ഒരു രാജ്യത്തിന്റെ നല്ലൊരു ഭാഗം തകർക്കാൻ കഴിയുന്നതിനേക്കാൾ ആഘാതം ആ രാജ്യത്തെ സൈനികരെ ഒറ്റയടിക്ക് ഇല്ലാതാക്കുന്നതിലൂടെ കിട്ടുമെന്നതിനാൽ സൈനികരെ ഇല്ലായ്മ ചെയ്യുന്ന…
Read More » -
Breaking News
‘രാഹുലിന് വടകരയില്‍ ഫ്‌ളാറ്റ് ഉള്ളതായി ആര്‍ക്കെങ്കിലും അറിവുണ്ടോ? ഷാഫിയോട് ചോദിച്ച് പറഞ്ഞാലും മതി’; യുവതിയുടെ പരാതിയിലെ വാചകത്തില്‍ കയറിപ്പിടിച്ച് പി. സരിന്‍; ‘ലൈംഗിക കുറ്റവാളി കിടക്ക് അകത്ത്’ എന്ന് കാര്‍ഡ്
തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പരിഹാസവുമായി സിപിഎം നേതാവ് പി. സരിന്‍. അമ്പലക്കള്ളന്‍മാര്‍ കടക്ക് പുറത്ത് എന്ന യുഡിഎഫ് പ്രചാരണ കാര്‍ഡ് മാറ്റി നന്ദി കേരളം ടീം യുഡിഎഫ് ‘ലൈംഗിക കുറ്റവാളി കിടക്ക് അകത്ത്’ എന്ന പോസ്റ്ററുമായിട്ടാണ് സരിന്‍ എത്തിയത്. ഷാഫി പറമ്പില്‍ എംപിയെയും ഉന്നംവെച്ച് പി. സരിന്‍ രംഗത്തെത്തി. രാഹുലിനെതിരായ പരാതിയില്‍ യുവതി വടകരയിലെ ഒരു ഫ്ളാറ്റിനെ കുറിച്ച് പറയുന്നുണ്ട്. വടകരയില്‍ ഫ്ളാറ്റ് ഉണ്ടെന്നും അവിടേയ്ക്ക് ചെല്ലാനും രാഹുല്‍ ആവശ്യപ്പെട്ടതായാണ് പരാതിക്കാരി പറയുന്നത്. രാഹുലിന് വടകരയില്‍ ഫ്ളാറ്റുള്ളതായി ആര്‍ക്കെങ്കിലും അറിവുണ്ടോ എന്ന് സരിന്‍ ചോദിക്കുന്നു. സ്ഥലം എംപിയായ ഷാഫി പറമ്പിലിനോട് ചോദിച്ച് ആരെങ്കിലും അറിയിച്ചാല്‍ മതി. കൃത്യമായ മറുപടിയില്ലെങ്കില്‍ പിന്നെ ചോദിക്കാന്‍ വരുന്നത് കേരള പൊലീസായിരിക്കുമെന്നും സരിന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാ പീഡനക്കേസില്‍ സാമ്പത്തിക ചൂഷണത്തിന് കൂടുതല്‍ തെളിവുകളും പുറത്തുവന്നു. രാഹുലും പരാതിക്കാരിയും തമ്മിലുള്ള ചാറ്റ് വിവരങ്ങളാണു പുറത്തെത്തിയത്. ഫ്‌ലാറ്റ് വാങ്ങുന്നതുമായി ബന്ധപ്പെട്ട…
Read More » -
Breaking News
മൂന്നാം കേസില്‍ നിര്‍ണായകമായത് കരഞ്ഞുകൊണ്ട് മുഖ്യമന്ത്രിക്ക് അയച്ച ശബ്ദ സന്ദേശം; പഴുതുകളടച്ച് അതീവ രഹസ്യമായി നീക്കം; പരാതിക്കാരിയോട് വീഡിയോ കോളില്‍ സംസാരിച്ച് എസ്.പി. പൂങ്കുഴലി
പാലക്കാട്: മൂന്നാം കേസില്‍ രാഹുലിനെ അഴിക്കുളളിലാക്കിയതില്‍ നിര്‍ണായകമായത് അതിജീവിത മുഖ്യമന്ത്രിക്ക് അയച്ച ശബ്ദ സന്ദേശം. തന്റെ പരാതിയില്‍ രാഹുലിനെതിരായ നടപടി വൈകുന്നതിലുളള ആശങ്ക പങ്കുവച്ച ശബ്ദ സന്ദേശത്തിലുടനീളം അതിജീവിത കരയുകയായിരുന്നു. ഉടന്‍ നടപടിക്ക് മുഖ്യമന്ത്രി നിര്‍ദേശിച്ചതോടെ, പഴുതുകളെല്ലാം അടച്ച് അതീവ രഹസ്യവും ചടുലവുമായി രാഹുലിനെ കസ്റ്റഡിലെടുക്കുകായിരുന്നു അന്വേഷണ സംഘം. ഒന്നും രണ്ടും കേസുകളില്‍ രാഹുലിനെ ജയിലിലാക്കാനാകുമെന്നായിരുന്നു പൊലീസിന്റെ വിശ്വാസം. പക്ഷെ രാഹുലിന്റെ ഒളിവും കോടതിയുടെ ഇടപെടലും കണക്ക് കൂട്ടലെല്ലാം തെറ്റിച്ചു. ജാമ്യം നേടി തിരിച്ചെത്തി ചിരിച്ചുകൊണ്ട് ചായ കുടിച്ചപ്പോള്‍ രാഹുല്‍ ജയിച്ചു, ആഭ്യന്തരവകുപ്പ് തോറ്റു. മറ്റൊരു അവസരം കാത്തിരുന്ന പൊലീസിന്റെ മുമ്പിലേക്കാണ് ജനുവരി 5ന് മൂന്നാം പരാതിയെത്തുന്നത്. ഡി.ജി.പിക്ക് ഇമെയിലായി ലഭിച്ച പരാതിയില്‍ ആ നിമിഷം മുതല്‍ അതീവരഹസ്യ നീക്കത്തിന് തുടക്കമായി. പരാതിക്കാരിയെ ആദ്യം ഫോണിലും പിന്നീട് വീഡിയോ കോളിലും ബന്ധപ്പെട്ട എസ് പി പൂങ്കുഴലി വിവരങ്ങള്‍ ശേഖരിച്ചു. രാഹുലുമായുള്ള ചാറ്റുകള്‍, സാമ്പത്തിക ഇടപാടിന്റെ തെളിവുകള്‍ തുടങ്ങിയവ പരാതിക്കാരി കൈമാറി. പരാതിയില്‍…
Read More » -
Breaking News
കോലിക്ക് സെഞ്ചുറി നഷ്ടം; ഗില്ലിന് പാതി സെഞ്ചുറി; ശ്രേയസും മിന്നിച്ചു; സിക്‌സര്‍ തൂക്കി ജയിപ്പിച്ച് രാഹുല്‍; 300 മറികടന്ന് ഇന്ത്യക്ക് ആദ്യ വിജയം
വഡോദര: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് നാലു വിക്കറ്റ് വിജയം. ആദ്യം ബാറ്റു ചെയ്ത കിവീസ് ഉയര്‍ത്തിയ 301 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ വിജയ റണ്‍സ് കുറിച്ചു. 91 പന്തില്‍ 93 റണ്‍സെടുത്തു പുറത്തായ വിരാട് കോലിയാണ് ഇന്ത്യന്‍ നിരയില്‍ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ (71 പന്തില്‍ 56) അര്‍ധ സെഞ്ചറി നേടി. ശ്രേയസ് അയ്യര്‍ (47 പന്തില്‍ 49), കെ.എല്‍. രാഹുല്‍ (21 പന്തില്‍ 29), ഹര്‍ഷിത് റാണ (23 പന്തില്‍ 29), രോഹിത് ശര്‍മ (29 പന്തില്‍ 26) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. വിജയത്തോടെ മൂന്നു മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 10ന് മുന്നിലെത്തി. ബാറ്റിങ്ങിനിടെ, രാജ്യാന്തര ക്രിക്കറ്റില്‍ അതിവേഗം 28,000 റണ്‍സ് പിന്നിടുന്ന താരമെന്ന റെക്കോര്‍ഡ് വിരാട് കോലിയുടെ പേരിലായി. രാജ്യാന്തര ക്രിക്കറ്റിലെ 624 ഇന്നിങ്‌സുകളില്‍നിന്നാണ് കോലി 28,000 റണ്‍സിലെത്തിയത്. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്ക് 28,000…
Read More » -
Breaking News
ഏതു കേസാ? ചോദ്യവുമായി രാഹുല്‍, പറയാമെന്ന് പോലീസ്; തൊട്ടു പിന്നാലെ ഫോണ്‍ കസ്റ്റഡിയില്‍; രാഹുലിനെ അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് പോലീസ്
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ സ്വകാര്യ ഹോട്ടലിൽനിന്ന് അർധരാത്രി അറസ്റ്റു ചെയ്യുന്ന ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. 2002 എന്ന നമ്പറുള്ള മുറിയുടെ വാതിലിൽ പൊലീസ് മുട്ടുന്നതു മുതൽ രാഹുലിനെ കസ്റ്റഡിയിലെടുക്കുന്നതു വരെയാണ് ദൃശ്യത്തിലുള്ളത്. വനിതാ പൊലീസും സംഘത്തിലുണ്ട്. ഏതാനും നിമിഷം കഴിഞ്ഞ് രാഹുൽ കതകു തുറന്നു. ഒരു കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുക്കുകയാണെന്ന് പൊലീസ് അറിയിക്കുമ്പോൾ ഏത് കേസാണെന്ന് രാഹുൽ ചോദിക്കുന്നുണ്ട്. പറയാം എന്നാണ് പൊലീസിന്റെ മറുപടി. എതിർപ്പുകളില്ലാതെ രാഹുൽ പൊലീസിന്റെ നിർദേശങ്ങൾ അനുസരിച്ചു. വസ്ത്രങ്ങൾ ഉണ്ടെങ്കിൽ എടുക്കാൻ പൊലീസ് നിർദേശിച്ചു. രാഹുലിനെതിരെ യുവതി നൽകിയ പീഡന പരാതിയിലായിരുന്നു അറസ്റ്റ്. രാഹുലിനെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. ജാമ്യാപേക്ഷയിൽ നാളെ വാദം കേൾക്കും. അതിനിടെ, പാലക്കാട് ഫ്ലാറ്റ് വാങ്ങിക്കാൻ പരാതിക്കാരിയോട് രാഹുൽ ആവശ്യപ്പെടുന്ന ചാറ്റുകൾ പുറത്തുവന്നു. ഒരുമിച്ച് താമസിക്കാൻ ഫ്ലാറ്റ് വാങ്ങാനാണ് രാഹുൽ യുവതിയോട് ആവശ്യപ്പെട്ടത്. രാഹുലിന്റെ കയ്യില്‍ കാശില്ലെന്നും പറഞ്ഞു. ഒരുമിച്ച് താമസിച്ചാൽ എല്ലാവരും അറിയില്ലേ എന്നു ചോദിച്ചപ്പോൾ അതിനെന്താ ഒരുമിച്ച് ജീവിക്കേണ്ടവരല്ലേ എന്നായിരുന്നു…
Read More » -
Breaking News
വീടുപണിക്കായി ചാരിവച്ചിരുന്ന ജനൽകട്ടിള തെന്നി ദേഹത്തുവീണു, ഒന്നാം ക്ലാസുകാരന് ദാരുണാന്ത്യം, കട്ടിള പതിച്ചത് കുട്ടിയുടെ തലയിൽ
അടൂർ: വീടുപണിക്കു വേണ്ടി സൂക്ഷിച്ചിരുന്ന ജനൽകട്ടിള ദേഹത്ത് വീണ് ഒന്നാം ക്ലാസ് വിദ്യാർഥിക്കു ദാരുണാന്ത്യം. അടൂർ ഏഴംകുളം അറുകാലിക്കൽ വെസ്റ്റ് ചരുവിള പുത്തൻവീട്ടിൽ തനൂജ് കുമാറിന്റേയും ആര്യയുടേയും മകൻ ദ്രുപത് തനൂജ്(7) ആണ് മരിച്ചത്. ഓമല്ലൂർ കെവിയിലെ ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു. ഇന്ന് രാവിലെ 10-നായിരുന്നു സംഭവം. വീടുപണിക്കു വേണ്ടി സൂക്ഷിച്ചിരുന്ന ജനൽ കട്ടള കളിക്കിടെ അബദ്ധത്തിൽ ദ്രുപതിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ കുട്ടിക്ക് തലയ്ക്കാണ് പരുക്കേറ്റത്. അടൂരിലെ സ്വകാര്യ ആശുപത്രയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി. ഓമല്ലൂർ കെവിയിലെ ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു. അദ്വൈതാണ് സഹോദരൻ. ദ്രുപതിന്റെ പിതാവ് അടൂർ ബൈപ്പാസിൽ സ്‌കൈലൈൻ എന്ന പേരിൽ അലുമിനിയം സ്റ്റീൽ വർക്ക്സ് സ്ഥാപനം നടത്തുകയാണ്.
Read More » -
Breaking News
ഇറാനിൽ കളത്തിലിറങ്ങി കളിക്കാൻ തയാറാണെന്ന് ട്രംപ്? ഖമനേയിയെ താഴെയിറക്കാൻ എന്തു സഹായവും വാഗ്ദാനം ചെയ്ത് അമേരിക്ക, യുഎസ് ആക്രമിച്ചാൽ ഇസ്രയേലിലെ യുഎസ് താവളങ്ങൾ തകർക്കുമെന്ന് ഇറാൻ… ത്രിശങ്കുവിൽ ഇസ്രയേൽ
ടെൽഅവീവ്: സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ തുടരുന്നതിനിടയിൽ ഇറാനിൽ പ്രക്ഷോഭകാരികൾക്കായി കളത്തിലിറങ്ങി കളിക്കാൻ തയാറാണെന്ന സൂചന നൽകി അമേരിക്ക. ഇതോടെ ഇസ്രായേൽ അതീവ ജാഗ്രതയിലെന്ന് റിപ്പോർട്ടുകൾ. ഇറാനിൽ ഭരണകൂടത്തിനെതിരേ പ്രതിഷേധിക്കുന്നവർക്ക് പിന്തുണയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്. യുഎസ് ആക്രമിച്ചാൽ ഇസ്രയേലിലെ യുഎസ് താവളങ്ങൾ തകർക്കുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇസ്രയേൽ ജാഗ്രത പുലർത്തുന്നത്. രാജ്യത്തെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയുടെ ഭരണത്തിൽ നിന്ന് ഇറാനെ മോചിപ്പിക്കുന്നതിനാവശ്യമായ സഹായം നൽകാൻ അമേരിക്ക തയ്യാറാണെന്ന് ട്രംപ് തന്റെ സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഇറാൻ ‘മുൻപെങ്ങുമില്ലാത്തവിധം സ്വാതന്ത്ര്യത്തിലേക്ക് നോക്കുന്നു’ എന്നും സഹായിക്കാൻ തയ്യാറാണെന്നും കൂട്ടിച്ചേർത്തു. ശനിയാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായുള്ള ടെലിഫോൺ സംഭാഷണത്തിൽ ഇറാനിൽ യുഎസ് ഇടപെടാനുള്ള സാധ്യത പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ചർച്ച ചെയ്തതായി ഒരു ഇസ്രായേലി വൃത്തത്തെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അതേസമയം, നിലവിലെ പ്രതിഷേധങ്ങൾക്കിടയിൽ ഇറാനിൽ ഇടപെടാൻ…
Read More » -
Breaking News
അടിയന്തര സാഹചര്യത്തിലല്ല, ഒബ്‌സർവേഷനുവേണ്ടിയാണ് ഐസിയുവിൽ പ്രവേശിപ്പിച്ചത്- ആശുപത്രി അധികൃതർ!! തന്ത്രി കണ്ഠര് രാജീവര് ആശുപത്രിവിട്ടു, ജയിലിലേക്കു മാറ്റി
തിരുവനന്തപുരം: ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച തന്ത്രി കണ്ഠര് രാജീവര് ആശുപത്രിവിട്ടു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെ രാവിലെയാണ് അദ്ദേഹത്തെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യം മെച്ചപ്പെട്ടതിന് പിന്നാലെ ഇന്ന് ഉച്ചയോടെ ജയിലിലേക്ക് മാറ്റി. അതേസമയം ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച രാത്രിയോടെയാണ് രാജീവര് അറസ്റ്റിലായത്. തൊട്ടടുത്ത ദിവസം രാവിലെ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് ജയിൽ അധികൃതരെ അറിയിക്കുകയായിരുന്നു എന്ന് ജയിൽ സൂപ്രണ്ട് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് 14 ദിവസത്തേക്കാണ് രാജീവരെ റിമാൻഡ് ചെയ്തിരിക്കുന്നത്. സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട സുപ്രധാനമായ അറസ്റ്റായിരുന്നു തന്ത്രിയുടേത്. കേസിൽ പതിമൂന്നാം പ്രതിയാണ് തന്ത്രി. കഴിഞ്ഞിദിവസം കൊച്ചിയിലെ എസ്‌ഐടി ഓഫീസിൽ ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിൽ ചോദ്യംചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. വെള്ളിയാഴ്ച വൈകീട്ടോടെ കൊല്ലം വിജിലൻസ് കോടതി ജഡ്ജി സി.എസ്. മോഹിതിന്റെ വീട്ടിൽ ഹാജരാക്കി. റിമാൻഡിനുശേഷം രാത്രിയോടെ പൂജപ്പുരയിലെ ജയിലിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ ഇവിടെവെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.…
Read More » -
Breaking News
മഡൂറോയുടെ അറസ്റ്റ് ട്രംപിന്റെ ആവേശം കൂട്ടി, എത്രയും പെട്ടെന്ന് ഗ്രീൻലാൻഡ് പിടിച്ചെടുക്കണം, പദ്ധതി തയാറാക്കാണം- ട്രംപ്, സാധ്യമല്ല, നടപടി നിയമവിരുദ്ധം, യുഎസ് കോൺഗ്രസിന്റെ പിന്തുണ ലഭിക്കില്ല- എതിർത്ത് യുഎസ് സൈന്യം
വാഷിങ്ടൺ: വെനസ്വേല പിടിച്ചെടുത്തതിനു പിന്നാലെ ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലൻഡ് പിടിച്ചെടുക്കാൻ സൈന്യത്തിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദ്ദേശം നൽകിയതായി റിപ്പോർട്ടുകൾ. ഇതിനായി യുഎസ് സൈന്യത്തിലെ ജോയിന്റ് സ്‌പെഷ്യൽ ഓപ്പറേഷൻസ് കമാൻഡിനോടാണ് (JSOC) ഗ്രീൻലൻഡ് പിടിക്കാനുള്ള പദ്ധതി തയ്യാറാക്കാൻ ട്രംപ് ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ സൈനിക നടപടിയെന്ന നിർദ്ദേശത്തിനെ യു.എസ് സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫും ശക്തമായി എതിർത്തു. നടപടി നിയമവിരുദ്ധമാണെന്നും ഇതിന് യുഎസ് കോൺഗ്രസിന്റെ പിന്തുണ ലഭിക്കില്ലെന്നുമാണ് സൈനിക മേധാവികളുടെ നിലപാട്. കൂടാതെ ഗ്രീൻലൻഡ് വിഷയത്തിൽ നിന്ന് ട്രംപിന്റെ ശ്രദ്ധ തിരിക്കാനായി റഷ്യൻ ‘ഗോസ്റ്റ്’ കപ്പലുകളെ തടയുന്നതിനെക്കുറിച്ചോ ഇറാനെതിരെ ആക്രമണം നടത്തുന്നതിനെക്കുറിച്ചോ ഉള്ള ചർച്ചകൾ സൈനിക ഉദ്യോഗസ്ഥർ നടത്തുന്നതായി സൂചനയുണ്ട്. അതേസമയം ട്രംപിന്റെ രാഷ്ട്രീയ ഉപദേശകൻ സ്റ്റീഫൻ മില്ലറുടെ നേതൃത്വത്തിലാണ് ഗ്രീൻലൻഡ് പിടിക്കാനുള്ള ആശയങ്ങൾ മുന്നോട്ടുവെച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്. വെനസ്വേലൻ നേതാവ് നിക്കോളാസ് മഡുറോയെ പിടികൂടിയ സൈനിക ഓപ്പറേഷന്റെ വിജയമാണ് ഇത്തരമൊരു…
Read More »
