സത്രീപീഡനക്കേസുകള്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ സംസ്‌ക്കാരം, മെട്രോമാനെ തോല്‍പ്പിച്ച പാലക്കാട്ടെ ജനങ്ങള്‍ക്ക് അബദ്ധം പറ്റി ; മൂന്ന് മാസം മുമ്പ് കേസെടുക്കേണ്ട കാര്യത്തില്‍ നടപടിയെടുത്തത് തെരഞ്ഞെടുപ്പ് വന്നപ്പോള്‍

പാലക്കാട്: സ്ത്രീപീഡനം കോണ്‍ഗ്രസിന്റെ രാഷ്ട്രീയ സംസ്‌ക്കാരമെന്നും ഈ കേസില്‍ പെടുന്ന ആദ്യത്തെ നേതാവല്ല രാഹുല്‍ മാങ്കൂട്ടത്തിലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ത്രീപീഡനകാര്യം എത്രനാളായി കോണ്‍ഗ്രസിന് അറിയാവുന്ന കാര്യമാണ്. എന്നാല്‍ ഇന്ന് മുന്‍കൂര്‍ ജാമ്യം നിഷേധിക്കപ്പെട്ടപ്പോള്‍ മാത്രമാണ് കോണ്‍ഗ്രസ് നടപടിയെടുത്തതെന്നും പുറത്താക്കിയതെന്നും പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് പ്രതികരണം.
മുന്ന് മാസം മുമ്പ് ഇത് അറിഞ്ഞപ്പോള്‍ തന്നെ നടപടിയെടുക്കേണ്ട കാര്യമാണ്. എന്നാല്‍ അത് വെച്ച് കോണ്‍ഗ്രസ് രാഷ്ട്രീയം കളിച്ചു. ഇടതുപക്ഷവും ഇത് തന്നെയാണ് ചെയ്തത്. തെരഞ്ഞെടുപ്പ് വരുമ്പോള്‍ ശ്രദ്്ധ തിരിക്കാനാണ് അവര്‍ ഈ വിഷയത്തെ ഉപയോഗിച്ചത്. നേരത്തേ തന്നെ നിയമനടപടി എടുക്കേണ്ടതാണ്. എന്നാല്‍ പിണറായിയുടെ പോലീസ് അത് ചെയ്യാതെ തദ്ദേശ തെരഞ്ഞെടുപ്പ് വരുന്നത് വരെ കാത്തു വെച്ചതെന്നും അത് രാഷ്ട്രീയം കളിക്കാന്‍ വേണ്ടി മാത്രമാണെന്നും പറഞ്ഞു. ഇതെല്ലാം ഞങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വെയ്ക്കും സിപിഐഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഒരു തന്ത്രവും നടത്താന്‍ ബിജെപി സമ്മതിക്കില്ലെന്നും പറഞ്ഞു.
പാലക്കാട്ടെ ജനങ്ങള്‍ക്ക് അബദ്ധം പറ്റിയെന്നും ഇപ്പോള്‍ അവിടുത്തെ ജനങ്ങള്‍ക്ക് അക്കാര്യം ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞു. രണ്ടു ദിവസം മുമ്പ് പാലക്കാട്ടെ ഒരു പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ മെട്രോമാന്‍ ശ്രീധരനെ തോല്‍പ്പിച്ചതില്‍ ഖേദമുണ്ടെന്ന് അവിടുത്തെ ആള്‍ക്കാര്‍ തന്നോട് വന്നു പറഞ്ഞു. അദ്ദേഹത്തെ പോലെ നല്ല കാന്‍ഡിഡേറ്റിനെ തോല്‍പ്പിച്ച് ഈ എംഎല്‍എ യെ തങ്ങളുടെ തലയില്‍ കെട്ടിവെച്ചെന്നും ചിലര്‍ പറഞ്ഞതായും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. എന്തും ചെയ്ത് അധികാരത്തില്‍ എത്തുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. അധികാരത്തില്‍ എത്തിയാല്‍ അതുവെച്ച് ജനങ്ങളെ ദ്രോഹിക്കുക ഇതാണ് അവരുടെ നയമെന്നും എന്നാല്‍ ബിജെപിയുടെ ലക്ഷ്യം വികസിത കേരളവും വികസിത തിരുവനന്തപുരവുമാണ്. അക്കാര്യവുമായി തങ്ങള്‍ മുമ്പോട്ട് പോകുമെന്നും പറഞ്ഞു.






