Breaking NewsKeralaLead News

രണ്ട് നാല് ദിനം കൊണ്ടൊരുത്തനെ….കഴിഞ്ഞ ഡിസംബര്‍ 4 ന്് ജയിച്ച് എംഎല്‍എ ആയി ; ഒരു വര്‍ഷം തികയുന്ന അടുത്ത ഡിസംബര്‍ 4 ന് പാര്‍ട്ടിയില്‍ നിന്നു തന്നെ പുറത്ത് ; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ‘വിധി’ ആര്‍ക്കുമുണ്ടാകരുത്

തിരുവനന്തപുരം: കോണ്‍ഗ്രസ് യുവനേതാവായ രാഹുല്‍ മാങ്കൂട്ടത്തിലിന്റേത് പേലെ ആര്‍ക്കുമൊരു വിധിയുണ്ടാകാതിരിക്കട്ടെ. കഴിഞ്ഞ ഡിസംബര്‍ 4 ന് പാലക്കാട്ട് നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ വിജയിച്ച് എംഎല്‍എ ആയ രാഹുല്‍ മാങ്കൂട്ടത്തിന് ഒരു വര്‍ഷം തികയും മുമ്പ് അടുത്ത ഡിസംബര്‍ 4 ന് പാര്‍ട്ടിയില്‍ തന്നെ സ്ഥാനമില്ലാതായി. കേരളത്തിലെ തന്നെ ഏറ്റവും വെറുക്കപ്പെട്ടവനുമായി.

2024 നവംബറിലെ പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍18,840 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. 2024 ഡിസംബര്‍ 4ന് പാലക്കാട് എംഎല്‍എയായി നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്ത അദ്ദേഹം ആരും ഒരിക്കലും ആഗ്രഹിക്കാത്ത ലൈംഗികാപവാദത്തില്‍ കുരുങ്ങി ഏറ്റവും വെറുക്കപ്പെട്ടവനായി പാര്‍ട്ടിയില്‍ നിന്നു തന്നെ പുറത്താക്കപ്പെടുന്ന സാഹചര്യം ഉണ്ടായി.

Signature-ad

കോണ്‍ഗ്രസിന് ഏറ്റവും പ്രതീക്ഷയുണ്ടായിരുന്ന യുവ നേതാക്കളിലൊരാളാണ് ലൈംഗിക പീഡന പരാതിക്ക് പിന്നാലെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെടുന്നത്്. തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിയെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് നാടുവിട്ടോടേണ്ട സ്ഥിതിയിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ ഉടന്‍ തന്നെ രാഹുല്‍ മാങ്കൂട്ടത്തിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയയ്ക്കുകയും ചെയ്യും.

ഒന്നിലധികം കേസുകളാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്നത്. ലൈംഗിക പീഡന പരാതിയില്‍ പാര്‍ട്ടി രാഹുലിനെ പുറത്താക്കുമ്പോള്‍ അത് അദ്ദേഹം എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്ത അതേ ദിനത്തിലാണ് എന്നതാണ് ശ്രദ്ധേയം. യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന കുറ്റത്തിനാണ് രാഹുലിന് ജാമ്യം നിഷേധിച്ചിരിക്കുന്നത്. തൊട്ടുപിന്നാലെ സമാന ആരോപണം ഉന്നയിച്ച് മറ്റൊരു യുവതി കൂടി എത്തിയതോടെ കരിയര്‍ തന്നെ അവസാനിച്ച പോലായി.

കെഎസ്യുവിന്റെ കൊടിപിടിച്ച് രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച രാഹുല്‍ പാലക്കാട് നിന്ന് നിയമസഭയിലേക്ക് അന്‍പത്തി എട്ടായിര ത്തിലധികം വോട്ട് നേടിയാണ് വിജയം സ്വന്തമാക്കിയത്. കെഎസ്യുവിലൂടെയാണ് രാഹുല്‍ രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചത്. 2006ല്‍ പത്തനംതിട്ട കതോലിക്കറ്റ് കോളജിലെ പഠനത്തിനിടെയാണ് കെഎസ്യുവിന്റെ ചുവടുപറ്റി രാഹുല്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്.

2009 മുതല്‍ 2017 വരെ കെഎസ്യുവിന്റെ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി. 2017ല്‍ കെഎസ്യു ജില്ലാ പ്രസിഡന്റായി. 2017-18ല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പദവിയിലേക്ക് എത്തി. 2018ല്‍ എന്‍എസ്യുവിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയായി. 2020ല്‍ കെപിസിസി അംഗവും സംസ്ഥാന വക്താവുമായി. പാര്‍ട്ടിക്കുവേണ്ടി ചാനല്‍ ചര്‍ച്ചകളിലെ നിറസാന്നിധ്യമായി. എം ജി സര്‍വകലാശാലയിലെ യൂണിയന്‍ കൗണ്‍സിലറായിരുന്ന രാഹുല്‍ 2023 നവംബര്‍ 14നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാകുന്നത്.

2025 ഓഗസ്റ്റ് 21ന് ലൈംഗിക പീഡന ആരോപണം ഉയര്‍ന്നതിനാല്‍ സംസ്ഥാന അധ്യക്ഷ സ്ഥാനം രാജി വെയ്‌ക്കേണ്ടി വന്നു. ഓഗസ്റ്റ് 25ന് കോണ്‍ഗ്രസ് പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. എംഎല്‍എയായി നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്ത അതേ ദിവസമാണ് രാഹുലിനെ പാര്‍ട്ടി പുറത്താക്കുന്നത്. പാര്‍ട്ടി പുറത്താക്കിയതോടെ രാഹുലിന് നിയമസഭാ അംഗത്വം രാജിവെക്കേണ്ടി വരും. രാഹുല്‍ സ്വയം രാജിവെക്കണമെന്നാണ് നേതൃത്വത്തിന്റെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: