Breaking NewsIndiaKeralaLead NewsNEWSNewsthen Specialpolitics

സൈബര്‍ കേസില്‍ തീരുമാനമായി; സന്ദീപ് വാര്യര്‍ നാലാം പ്രതി; മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കല്‍ ഒന്നാം പ്രതി; അഡ്വ. ദീപാ ജോസഫു പ്രതിപ്പട്ടികയിലെന്ന് സൂചന

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡനപരാതി ഉന്നയിച്ച യുവതിയെ അപമാനിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍ നാലാം പ്രതി.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിയില്‍ അതിജീവിതയെ അപമാനിച്ചെന്ന് അതിജീവിതയുടെ സൈബര്‍ പരാതിയില്‍ രാഹുല്‍ ഈശ്വര്‍ കസ്റ്റഡിയിലാണ്. സന്ദീപ് വാര്യരിലേക്കും മറ്റു രണ്ടു സ്ത്രീകളിലേക്കും പോലീസ് നടപടി ഉടനുണ്ടാകുമെന്നാണ് സൂചന. അതിജീവിത പരാതി നല്‍കിയതില്‍ പരാമര്‍ശിച്ചിട്ടുള്ളതില്‍ ഒരാള്‍ മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കലും മറ്റൊരാള്‍ അഡ്വ. ദീപാ ജോസഫുമാണെന്നാണ് സൂചന. രഞ്ജിതയാണ് ഒന്നാം പ്രതിയെന്നും പറയപ്പെടുന്നു. കേസിലെ അഞ്ചാം പ്രതിയായ രാഹുല്‍ ഈശ്വറിനെ സൈബര്‍ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. പരാതിക്കാരിയുടെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തുക, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ അടക്കമുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
അതിജീവിതയ്‌ക്കെതിരായ സൈബര്‍ അതിക്രമത്തിലെ പോലീസ് നടപടിക്ക് പിന്നാലെയാണ് രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയില്‍ എടുത്തത്. എ ആര്‍ ക്യാമ്പിലെത്തിച്ചാണ് രാഹുല്‍ ഈശ്വറിനെ ചോദ്യം ചെയ്യുന്നത്. രാഹുല്‍ ഈശ്വറിന്റെ ഫോണ്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്, കൂടാതെ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുക്കും.

രാഹുല്‍ മാങ്കൂട്ടത്തില്‍ ലൈംഗികമായി അതിക്രമിച്ചുവെന്ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് അതിജീവിതക്കെതിരെ സൈബര്‍ ആക്രമണം രൂക്ഷമായത്. പിന്നാലെയാണ് സൈബര്‍ ആക്രമണത്തില്‍ യുവതി പരാതി നല്‍കിയത്. പരാതിയില്‍ കേസെടുക്കാന്‍ എഡിജിപി എച്ച് വെങ്കിടേഷ് നിര്‍ദേശം നല്‍കിയിരുന്നു.

Signature-ad

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: