Month: November 2025
-
Breaking News
പുലിയിറങ്ങിയിട്ടുണ്ട് പാലക്കാട്; മലമ്പുഴയില്‍ ജാഗ്രത നിര്‍ദ്ദേശം; രാത്രിയാത്ര ചെയ്യുന്നവര്‍ സൂക്ഷിക്കണമെന്ന് വനംവകുപ്പ്; ഇന്നത്തെ രാത്രി നിര്‍ണായകം
പാലക്കാട് : പാലക്കാട് മലമ്പുഴ വഴി രാത്രിയാത്ര പോകുന്നവര്‍ സൂക്ഷിക്കുക. പാലക്കാട് പുലിയിറങ്ങിയിട്ടുണ്ട്. മലമ്പുഴയില്‍ വനംവകുപ്പ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാത്രിയിലെ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും ഒഴിച്ചുകൂടാനാവാത്ത യാത്രകള്‍ നടത്തുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മലമ്പുഴ അകത്തേത്തറ, കെട്ടേക്കാട് വനം റേഞ്ച് പരിധിയില്‍ രാത്രി യാത്രചെയ്യുന്നവര്‍ക്കാണ് ജാഗ്രത നിര്‍ദേശം. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നാണ് പോലീസിന്റെയും വനം വകുപ്പിന്റെയും സംയുക്ത നിര്‍ദേശം. പ്രദേശത്ത് മുഴുവന്‍ സമയ നിരീക്ഷണത്തിന് വനം വകുപ്പ് പ്രത്യേക സ്‌ക്വാഡ് തുടരുന്നുണ്ട്. രണ്ട് സംഘങ്ങളെയാണ് നിരീക്ഷണത്തിന് നിയോഗിച്ചിട്ടുള്ളത്. മലമ്പുഴ സര്‍ക്കാര്‍ സ്‌കൂള്‍ പരിസരത്തും ജയില്‍ ക്വാര്‍ട്ടേഴ്സിനായി ഏറ്റെടുത്ത സ്ഥലത്തും രാവിലെ സംഘം പരിശോധന നടത്തിയിരുന്നു. പുലിയെ കണ്ടെന്നറിയിച്ചയാളോട് വനംവകുപ്പ് വിവരങ്ങള്‍ തേടിയിട്ടുണ്ട്. പോലീസ് സഹായത്തോടെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാനുള്ളശ്രമത്തിലാണ് വനം വകുപ്പ് നിലവില്‍. ഇന്നത്തെ രാത്രി പരിശോധനക്ക് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ആര്‍എഫ്ഒ അറിയിച്ചു.
Read More » -
Breaking News
കാര്യം നിസാരം പക്ഷേ പ്രശ്‌നം ഗുരുതരം; കേള്‍ക്കാത്ത ശബ്ദം ബാലചന്ദ്രമേനോന്‍ കേള്‍പ്പിക്കുമ്പോള്‍; കണ്ടതും കേട്ടതും ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍; മേനോന്‍ നയം വ്യക്തമാക്കണം
തിരുവനന്തപുരം: കാര്യം നിസാരമാണെന്ന് തോന്നാം പക്ഷേ പ്രശ്‌നം ഗുരുതരമാണേ…ബാലചന്ദ്രമേനോന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് സംവിധാനം ചെയ്ത സമാന്തരങ്ങള്‍ എന്ന സിനിമയ്ക്ക് അന്നത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡ് എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് കൊടുക്കപ്പെടാതെ അവഗണിച്ചത് ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്, അല്ല ചര്‍ച്ചയാക്കിയിരിക്കുകയാണ് മേനോന്‍. താന്‍ കണ്ടതും കേട്ടതുമായ അവാര്‍ഡ് നിര്‍ണയ കാര്യങ്ങള്‍ ബാലചന്ദ്രമേനോന്‍ തുറന്നുപറയുമ്പോള്‍ വിവാദങ്ങളേ ഇതിലേ ഇതിലേ എന്ന ക്ഷണപത്രിക തയ്യാറായി. 1997ലെ ദേശീയ ചലച്ചിത്ര അവാര്‍ഡുകളിലെ പാകപ്പിഴയാണ് 28 വര്‍ഷങ്ങള്‍ക്കിപ്പുറം ബാലചന്ദ്രമേനോന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതുകൊണ്ടെന്തു കാര്യം എന്ന് ചിന്തിക്കുന്നവരുണ്ടാകും. പക്ഷേ തെറ്റുകള്‍ വര്‍ഷങ്ങളെത്ര കഴിഞ്ഞാലും തുറന്നുപറയേണ്ടതാണെന്ന് പറയുന്നവരുമേറെയാണ്. എന്തായാലും സമാന്തരങ്ങള്‍ പുതിയ കാലത്ത് വീണ്ടും ചര്‍ച്ചയായിക്കഴിഞ്ഞു. തന്റെ സിനിമയ്ക്ക് കിട്ടേണ്ടിയിരുന്ന ദേശീയ പുരസ്‌കാരങ്ങള്‍ മലയാളി ഉള്‍പ്പടെയുള്ള ജൂറിയിലെ ചിലരുടെ അവസാനവട്ട തീരുമാനങ്ങളും തിരിമറികളും കാരണം നഷ്ടമായെന്ന കാര്യമാണ് മേനോന്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 1997-ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടന് പുറമേ സമാന്തരങ്ങള്‍ എന്ന ചിത്രത്തിന് സംവിധായകനും ചിത്രത്തിനുമുള്ള പുരസ്‌കാരം കൂടി…
Read More » -
Breaking News
സ്വത്ത് പിന്തുടർച്ചാസൂത്രണം വളരെ പ്രധാനപ്പെട്ടത്; നോമിനിയെ വെച്ചാലും നിയമം വേറെ; സക്‌സഷൻ പ്ലാനിംഗ് കോൺക്ലേവ് കൊച്ചിയിൽ സംഘടിപ്പിച്ചു
കൊച്ചി: വ്യക്തികളുടെയും കുടുംബങ്ങളുടെയും ബിസിനസ് ഉടമകളുടെയും സ്വത്ത് സംരക്ഷണത്തിന് സ്വത്ത് പിന്തുടർച്ചാസൂത്രണം വളരെ പ്രധാനപ്പെട്ടതാണെന്നും അതിനെ ഗൗരവത്തോടെ കാണണമെന്നും കൊച്ചിയിൽ സംഘടിപ്പിച്ച ‘സക്‌സഷൻ പ്ലാനിംഗ് കോൺക്ലേവ്’ അഭിപ്രായപ്പെട്ടു. ഇത്തരം സഹായങ്ങൾ നല്കുന്നതിനായി പ്രമുഖ ബിസിനസ് കൺസൾട്ടൻസി സ്ഥാപനമായ കാപ്പിറ്റെയർ, ‘ട്രൂ ലെഗസി’ എന്ന പേരിൽ പുതിയ പിന്തുടർച്ചാസൂത്രണത്തിന് മാത്രമായുള്ള വിഭാഗത്തെ അവതരിപ്പിച്ചു. ഈ മേഖലയിൽ ഉപദേശങ്ങൾ, സഹായങ്ങൾ നൽകുന്നതിനായുള്ള ആദ്യ കമ്പനി കൂടിയാണ് ‘ട്രൂ ലെഗസി’. ഇന്ത്യയിൽ ₹2 ലക്ഷം കോടിയിലധികം വരുന്ന ബാങ്ക് നിക്ഷേപങ്ങൾ, ഇൻഷുറൻസ് തുക, മറ്റ് നിക്ഷേപങ്ങൾ എന്നിവ ശരിയായ ആസൂത്രണം ഇല്ലാത്തതുകൊണ്ട് അവകാശികളില്ലാതെ കിടക്കുന്നു. ഈ മേഖലയിലെ അജ്ഞതയും പ്രൊഫഷണൽ ഉപദേശകരുടെ അഭാവവുമാണ് കാപ്പിറ്റെയറിനെ ‘ട്രൂ ലെഗസി’ എന്ന സംരംഭം ആരംഭിക്കാൻ പ്രേരിപ്പിച്ചത്. സുപ്രധാനമായ ഈ വിഷയത്തെ പലരും നികുതി ബാധ്യതകളെയും നിയമപരമായ പാലനങ്ങളെയും സമീപിക്കുന്ന ഗൗരവത്തോടെ കാണുന്നില്ലെന്ന് കാപ്പിറ്റെയർ സ്ഥാപകൻ ശ്രീജിത്ത് കുനിയിൽ ചൂണ്ടിക്കാട്ടി. “പിന്തുടർച്ചാവകാശ പ്ലാൻ തയ്യാറാക്കാതിരിക്കുന്നത് കുടുംബത്തോടും ആശ്രിതരോടുമുള്ള ചെയ്യുന്ന വലിയൊരു…
Read More » -
Breaking News
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പീഡനക്കേസില്‍ ശബ്ദപരിശോധന തുടങ്ങി; ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ തിരക്കിട്ട നീക്കം; യുവതിയുടെ ശബ്ദ സാമ്പിള്‍ ശേഖരിച്ചു; മുന്‍കൂര്‍ ജാമ്യം പരിഗണിക്കുന്നതിനു മുമ്പ് പരമാവധി തെളിവുകള്‍ ശേഖരിച്ച് അന്വേഷണ സംഘം; വനിതാ ഡോക്ടറുടെ മൊഴിയെടുത്തു
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ പീഡിപ്പിക്കുകയും അശാസ്ത്രീയ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ചെയ്തെന്ന കേസില്‍ ശബ്ദരേഖ പരിശോധന തുടങ്ങി. ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വെച്ചാണ് ശബ്ദരേഖയുടെ ആധികാരികമായ പരിശോധന നടക്കുന്നത്. യുവതിയുടെ ശബ്ദസാമ്പിള്‍ ശേഖരിച്ചാണ് പരിശോധന പുരോഗമിക്കുന്നത്. കലാപം സൃഷ്ടിച്ച് പദവികളിലെത്തിയത് ക്രിമിനല്‍ സംഘമാണെന്നും അതിന്റെ ദുരന്തമാണ് പാര്‍ട്ടി അനുഭവിക്കുന്നതെന്നുമുള്ള ചര്‍ച്ച കോണ്‍ഗ്രസില്‍ സജീവമാണ്. മുതിര്‍ന്നവര്‍ സ്ഥാനങ്ങളില്‍ കടിച്ചുതൂങ്ങുന്നതിനെതിരെ കോലാഹലം സൃഷ്ടിച്ച് പദവിയിലെത്തിയവര്‍ അര്‍ഹരെ അവഗണിച്ച്, സ്വന്തം ‘ടീം’ ഉണ്ടാക്കി. ഇത് നിയന്ത്രിക്കാന്‍ പ്രതിപക്ഷ നേതാവിനോ കെപിസിസി ക്കോ കഴിഞ്ഞില്ലെന്നുമാണ് വിമര്‍ശം. രാഹുല്‍ മാങ്കൂട്ടത്തിലിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാണ് . വ്യാഴാഴ്ച യുവതി തെളിവ് സഹിതം പരാതി നല്‍കിയതിന് പിന്നാലെ ഒളിവില്‍പ്പോയ രാഹുലിന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ സംരക്ഷണമൊരുക്കുന്നതായാണ് സൂചന. ഫോണ്‍ സ്വിച്ച് ഓഫാണ്. പാലക്കാട്ട് യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാഹുല്‍ മുങ്ങിയത്. കുറച്ചുനേരം ഫോണ്‍ ഓണ്‍ ആയപ്പോള്‍ പാലക്കാട് ടവര്‍ ലൊക്കേഷനാണ് കാണിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്‍ എസിപി ദിനരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം…
Read More » -
Breaking News
മാമ്പൂ കണ്ടും മക്കളെ കണ്ടും മാങ്കൂട്ടത്തിലിനെക്കണ്ടും കൊതിക്കരുത് ട്ടോ കേരള പോലീസേ; രാഹുല്‍ മാങ്കൂട്ടത്തിലിനെ തേടി കേരളമാകെ നെട്ടോടമോടുന്നു കാക്കിപ്പട; വക്കാലത്ത് ഒപ്പിട്ടെന്ന കഥ വിശ്വസിക്കാതെ പോലീസ്
തിരുവനന്തപുരം: മാമ്പൂ കണ്ടും മക്കളെ കണ്ടും മാത്രമല്ല മാങങ്കൂട്ടത്തിലിനെ കണ്ടും കൊതിക്കരുതെന്ന് പോലീസിനോട് ഒരു ഉപദേശം കോണ്‍ഗ്രസുകാര്‍ വക!!! കാരണം കണ്ടാലുടന്‍ പിടികൂടാന്‍കാത്തിരിക്കുന്ന പോലീസിന്റെ മൂക്കിന്‍തുമ്പത്തുകൂടിയല്ലേ രാഹുല്‍ വന്ന് വക്കാലത്ത് ഒപ്പിട്ട് വീണ്ടും മുങ്ങിയത്. പീഡനക്കേസില്‍ പരാതി കിട്ടി പോലീസ് അന്വേഷണം തുടങ്ങും മുന്‍പേ അപ്രത്യക്ഷനായ രാഹുല്‍ ഇനിയും പോലീസിന്റെ കണ്ണില്‍ പെട്ടിട്ടില്ല. രാഹുല്‍ മുന്‍കൂര്‍ ജാമ്യം എടുത്ത് രക്ഷപ്പെടുന്നതിനു മുന്‍പ് എങ്ങിനെയും മാങ്കൂട്ടത്തിലിനെ പൂട്ടാനായി ബെല്‍റ്റു മുറുക്കി ലാത്തിയുമായി സംസ്ഥാനമൊട്ടാകെ അരിച്ചുപെറുക്കുകയാണ് പോലീസ്. എന്നാല്‍ പിടികിട്ടിയിട്ടില്ല. ഒളിവിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താന്‍ എല്ലാ ജില്ലകളിലും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്യാന്‍ ഊര്‍ജിത നീക്കമാണ് നടക്കുന്നത്. മുന്‍കൂര്‍ ജാമ്യപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത് അറസ്റ്റിന് തടസമല്ലെന്നാണ് പോലീസ് പറയുന്നത്. തലസ്ഥാനത്തെത്തി വക്കാലത്തില്‍ ഒപ്പിട്ടുവെന്ന് പറയുന്നതിനെ പോലീസ് തള്ളുന്നുണ്ട്. എത്രയും വേഗം രാഹുലിനെ കണ്ടെത്താന്‍ എല്ലാ ജില്ലകളിലും അന്വേഷണം നടത്താന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി നിര്‍ദ്ദേശം നല്‍കി. പരാതിക്കാരിയുമായി പീഡനം…
Read More »




