Breaking NewsIndiaKeralaLead NewsNEWSNewsthen Specialpolitics

ആശ്വാസമുണ്ട് സര്‍; സമാധാനമുണ്ട് സര്‍; എസ്‌ഐആആര്‍ സമയപരിധി നീട്ടി; ഡിസംബര്‍ 16 വരെ സമയമുണ്ട്

 

തിരുവനന്തപുരം : വോട്ടര്‍മാര്‍ക്കും ബിഎല്‍ഒമാര്‍ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കുമെല്ലാം ആശ്വാസവും സമാധാനവുമേകി എസ്‌ഐഐആര്‍ സമയപരിധി നീട്ടി.
കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ എസ്‌ഐആര്‍ സമയ പരിധി നീട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു. ിസംബര്‍ 16 വരെയാണ് നീട്ടിയത്. എന്യൂമെറേഷന്‍ ഫോമുകള്‍ ഡിസംബര്‍ 11വരെ നല്‍കാം. കരട് വോട്ടര്‍ പട്ടിക ഡിസംബര്‍ 16 ന് പ്രസിദ്ധീകരിക്കും. കേരളം ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളിലാണ് സമയപരിധി നീട്ടി നല്‍കിയത്. പരാതികളോ മാറ്റങ്ങളോ ഉണ്ടെങ്കില്‍ അപേക്ഷിക്കാന്‍ ജനുവരി 15 വരെ സമയം അനുവദിക്കും.
തീവ്രവോട്ടര്‍ പട്ടിക പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ കഴിഞ്ഞദിവസം വിളിച്ചുചേര്‍ത്ത യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ എതിര്‍പ്പ് ആവര്‍ത്തിച്ചിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ യോഗത്തില്‍ എതിര്‍പ്പില്‍ ഉറച്ചുനില്‍ക്കുകയാണ് ബിജെപി ഒഴികെയുള്ള പാര്‍ട്ടികള്‍ ചെയ്തത്. സമയപരിധി നീട്ടണമെന്ന് സിപിഐ, കോണ്‍ഗ്രസ് പ്രതിനിധികളും ആവശ്യപ്പെട്ടിരുന്നു. എസ് ഐ ആറില്‍ ആശങ്ക ഇല്ലെന്നും ഇതുവരെ 75 ശതമാനം ഡാറ്റകള്‍ ഡിജിറ്റൈസ് ചെയ്യാന്‍ സാധിച്ചെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യൂ ഖേല്‍ക്കര്‍ യോഗത്തെ അറിയിച്ചിരുന്നു.

Signature-ad

 

Back to top button
error: