Breaking NewsIndiaKeralaLead NewsNEWSNewsthen Specialpolitics
രാഹുല്‍ ഈശ്വറിന് പിന്നാലെ സന്ദീപ് വാര്യരും കുടുങ്ങും; സൈബര്‍ പരാതി സന്ദീപ് വാര്യര്‍ക്കെതിരെയുമെന്ന് സൂചന

പാലക്കാട് ; രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിത സന്ദീപ് വാര്യര്‍ക്കെതിരെയും സൈബര്‍ സെല്ലില്‍ പരാതി നല്‍കിയതായി സൂചന. സൈബര്‍ പോലീസ് രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയിലെടുത്ത് എ.ആര്‍.ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. പിന്നാലെ സന്ദീപ് വാര്യരെയും കസ്റ്റഡിയിലെടുക്കുമെന്നാണ് സൂചന. രാഹുല്‍ ഈശ്വര്‍ ഉള്‍പ്പെടെ 4 പേരുടെ യുആര്‍എല്‍ ആണ് പരാതിക്കാരി സമര്‍പ്പിച്ചത്. ഇത് പരിശോധിച്ചതിന് ശേഷമാണ് പോലീസ് തുടര്‍നടപടികളിലേക്ക് കടന്നത്. കോണ്‍ഗ്രസ് നേതാവായ സന്ദീപ് വാര്യരുടേയും രണ്ടു വനിതകളുടേയും അടക്കം യുആര്‍എല്‍ ഉള്‍പ്പെടെ നല്‍കിയ പരാതിയിലാണ് പോലീസ് പരരാതിയില്‍ പറഞ്ഞവരെ കസ്റ്റഡിയിലെടുക്കാന്‍ ഒരുങ്ങുന്നത്.






