Breaking NewsIndiaLead NewsNEWSNewsthen SpecialSportsTRENDING

ഇതെന്താ ക്യാപ്റ്റന്‍സ് ഡേയോ? നൂറിന്റെ പെരുമഴയുമായി മുഷ്താഖ് അലി ടൂര്‍മമെന്റ്; ഒട്ടും കുറയ്ക്കാതെ സഞ്ജുവും; അഞ്ചു സിക്‌സറുകള്‍; 15 പന്തില്‍ 43 റണ്‍സ്!

ലക്‌നൗ : മുഷ്താഖ് അലി ട്വന്റി20 ടൂര്‍ണമെന്റില്‍ ക്യാപ്റ്റന്‍മാര്‍ തകര്‍ത്തടിച്ച ദിവസം. പഞ്ചാബ് ക്യാപ്റ്റന്‍ അഭിഷേക് ശര്‍മ (52 പന്തില്‍ 148), ജാര്‍ഖണ്ഡ് ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്‍ (50 പന്തില്‍ 113), ബംഗാര്‍ ക്യാപ്റ്റന്‍ അഭിമന്യു ഈശ്വരന്‍ (66 പന്തില്‍ 130*) എന്നിവര്‍ സെഞ്ചറിയുമായി തിളങ്ങിയപ്പോള്‍ കേരളത്തിന്റെ ക്യാപ്റ്റന്‍ സഞ്ജു സാംസണും ഒട്ടും കുറച്ചില്ല. ഛത്തീസ്ഗഡിനെതിരായ മത്സരത്തില്‍ 121 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം, മുന്നില്‍നിന്നു നയിച്ച സഞ്ജുവിന്റെ (15 പന്തില്‍ 43) ഇന്നിങ്‌സ് കരുത്തില്‍ എട്ടു വിക്കറ്റിനു വിജയിച്ചു. ബോളിങ്ങില്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയ കെ.എം.ആസിഫാണ് പ്ലെയര്‍ ഓഫ് ദ് മാച്ച്.

ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത കേരളം, ഛത്തീസ്ഗഡിനെ 19.1 ഓവറില്‍ 120 റണ്‍സിനു ചുരുട്ടിക്കെട്ടുകയായിരുന്നു. കേരളത്തിനായി പന്തെടുത്ത എല്ലാവരും വിക്കറ്റ് വീഴ്ത്തി. കെ.എം.ആസിഫ് മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍, അരങ്ങേറ്റക്കാരന്‍ വിഘ്‌നേഷ് പുത്തൂരും അങ്കിത് ശര്‍മയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. എന്‍.എം.ഷറഫുദ്ദീന്‍, എം.ഡി.നിധീഷ്, അബ്ദുല്‍ ബാസിത് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 41 റണ്‍സെുത്ത ക്യാപ്റ്റന്‍ അമന്‍ദീപ് ഖരെയാണ് ഛത്തീസ്ഗഡിന്റെ ടോപ് സ്‌കോറര്‍.സഞ്ജീത് ദേശായി 35 റണ്‍സെടുത്തപ്പോള്‍ ശശാങ്ക് ചന്ദ്രകാര്‍ 17 റണ്‍സെടുത്തു. മറ്റു ബാറ്റര്‍മാര്‍ക്കാര്‍ക്കും രണ്ടക്കം കടക്കാനായില്ല.

Signature-ad

മറുപടി ബാറ്റിങ്ങില്‍, ഓപ്പണായി ഇറങ്ങിയ സഞ്ജു സാംസണ്‍ കത്തികയറിയതോടെ കേരളം അതിവേഗം കുതിക്കുകയായിരുന്നു. അഞ്ച് സിക്‌സും രണ്ടു ഫോറുമടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്. അഞ്ചാം ഓവറില്‍, അര്‍ധസെഞ്ചറിക്ക് ഏഴു റണ്‍സകലെ രവി കിരണാണ് സഞ്ജുവിനെ ആനന്ദ് റാവുവിന്റെ കൈകളില്‍ എത്തിച്ചത്. പിന്നീട് രോഹന്‍ കുന്നുമ്മല്‍ (17 പന്തില്‍ 33), സല്‍മാന്‍ നിസാര്‍ (18 പന്തില്‍ 16*), വിഷ്ണു വിനോദ്(14 പന്തില്‍ 22*) എന്നിവരുടെ ബാറ്റിങ് മികവില്‍ 10.4 ഓവറില്‍ കേരളം ലക്ഷ്യം കണ്ടു.

Back to top button
error: