Month: September 2025
-
Breaking News
അബദ്ധത്തില്‍ ആക്‌സിലറേറ്റര്‍ അമര്‍ത്തി; ഷോറൂമിന്റെ ഒന്നാം നിലയില്‍ നിന്ന് ഥാര്‍ പറന്നത് റോഡിലേക്ക്; പാളിയത് ചെറുനാരങ്ങ കയറ്റി എടുക്കാനുള്ള നീക്കം
ന്യൂഡല്‍ഹി: പുത്തന്‍ വാഹനം വാങ്ങുന്നതിന്‍റെ സന്തോഷം വേറെ തന്നെയാണ്. പലപ്പോളും ആളുകള്‍ അത്തരം നിമിഷങ്ങള്‍ ആഘോഷമാക്കാറുണ്ട്. എന്നാല്‍ ഡല്‍ഹിയില്‍ പുത്തന്‍ മഹീന്ദ്ര ഥാർ വാങ്ങിയ യുവതിയുടെ സന്തോഷം നീണ്ടു നിന്നത് കേവലം മിനിറ്റുകള്‍ക്ക് മാത്രമാണ്. ഷോറൂമില്‍വച്ച് അബദ്ധത്തില്‍ ആക്സിലേറ്റര്‍ അമര്‍ത്തിയതിനെ തുടര്‍ന്ന് വാഹനം ഒന്നാം നിലയിൽ നിന്ന് റോഡിലേക്ക് കുതിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു അപകടം. ഡൽഹിയിലെ നിർമ്മൻ വിഹാറിലെ മഹീന്ദ്ര ഷോറൂമിൽ നിന്നാണ് 29കാരിയായ മാണി പവാർ 27 ലക്ഷം രൂപ വിലമതിക്കുന്ന തന്റെ പുതിയ ഥാര്‍ വാങ്ങിയത്. ഷോറൂമിൽ നിന്ന് കാർ എടുക്കുന്നതിന് മുന്‍പ് ടയറിന്റെ അടിയില്‍ ചെറുനാരങ്ങ വച്ച് ആരംഭിക്കാം എന്ന് കരുതി. ചെറുനാരങ്ങയുടെ മുകളിലൂടെ വാഹനം കയറ്റിയിറക്കി പുതുവാഹനത്തിലെ യാത്രകള്‍ക്ക് ശുഭാരംഭം കുറിക്കാനായിരുന്നു യുവതി ആഗ്രഹിച്ചത്. എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു. Always a woman, always a Tharpic.twitter.com/ryDjg6lk7h — ShoneeKapoor (@ShoneeKapoor) September 9, 2025 ഷോറൂമിന്റെ ഒന്നാം നിലയിലായിരുന്നു വാഹനം. ടയറിന്റെ അടിയില്‍…
Read More » -
Breaking News
മനശാസ്ത്ര തന്ത്രങ്ങളിലൂടെ കാണികളെ അമ്പരപ്പിക്കാൻ ആതി ദി മെന്റലിസ്റ്റ് വരുന്നു…
കാണികളുടെ മനസ്സ് വായിച്ച് അമ്പരപ്പിക്കുന്ന പ്രകടനങ്ങളിലൂടെ ശ്രദ്ധേയനായ മെന്റലിസ്റ്റ് ആതി, പുതിയൊരു പര്യടനത്തിന് ഒരുങ്ങുന്നു. ‘ഇൻസോംനിയ വേക്ക് അപ്പ് ഇന്റു ദി ഡ്രീം’ എന്ന പേരിൽ 10 നഗരങ്ങളിലായി 10 വേദികളിൽ പരിപാടി അരങ്ങേറും. 2025 സെപ്റ്റംബർ 13 മുതൽ നവംബർ 15 വരെ നീളുന്ന ഈ മാസ്മരിക യാത്രയിൽ മനശാസ്ത്രപരമായ തന്ത്രങ്ങളിലൂടെയും അതിശയിപ്പിക്കുന്ന പ്രവചനങ്ങളിലൂടെയും ആതി കാഴ്ചക്കാരെ വിസ്മയിപ്പിക്കും. കേരളത്തിലെ വിവിധ നഗരങ്ങളിലെ പ്രകടങ്ങങ്ങൾക്ക് മുന്നോടിയായി മെന്റലിസ്റ്റ് ആതി സെപ്റ്റംബർ 13ന് കൊച്ചി ജെടിപാക്കിൽ മുന്നൊരുക്ക ഷോ സംഘടിപ്പിക്കും. ഓരോ പ്രേക്ഷകനെയും ആകർഷിക്കുന്ന തരത്തിലുള്ള മാനസിക കളികളും സൈക്കോളജിക്കൽ ഇല്യൂഷനുകളും കോർത്തിണക്കിയാണ് ഷോ ഒരുക്കിയിരിക്കുന്നത്. മനസ്സ് വായിക്കുന്നതും ചിന്തകൾ നിയന്ത്രിക്കുന്നതുമായ പ്രകടനങ്ങൾ കാഴ്ചക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തും. ‘മെന്റലിസം എന്നത് ആളുകളുമായി ബന്ധം സ്ഥാപിക്കുന്നതിനെക്കുറിച്ചാണ്. അവർക്ക് ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങൾ സമ്മാനിക്കുക എന്നതാണ് എന്റെ ലക്ഷ്യം. കൊച്ചിയിൽ നിന്ന് ഈ പര്യടനം ആരംഭിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്, 10 നഗരങ്ങളിലെ…
Read More » -
Breaking News
‘തമ്പീ പുറത്തുവരൂ, പത്രക്കാര്‍ കട്ട വെയ്റ്റിംഗ് ആണ്’; പി.കെ. ഫിറോസിനെ വിടാതെ കെ.ടി. ജലീല്‍; ദുബായിലെ കമ്പനിയില്‍ ഫിറോസ് അടക്കം മൂന്നു ജീവനക്കാര്‍ മാത്രം; ‘ഫിറോസിന്റേത് റിവേഴ്‌സ് ഹവാലയോ’ എന്നും ജലീല്‍
മലപ്പുറം: യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിനെ വിടാതെ പിന്തുടര്‍ന്ന് കെ.ടി.ജലീല്‍. പി.കെ. ഫിറോസിന്റെ ഉടമസ്ഥതയിലുള്ള ഭക്ഷണശാലകളില്‍ നേരിട്ടുപോയി ചിത്രങ്ങളെടുത്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച് ആരോപണങ്ങള്‍ ഉന്നയിച്ച ജലീല്‍, ഫേസ്ബുക്ക് പോസ്റ്റിലൂടെ വീണ്ടും രംഗത്തുവന്നു. ‘തമ്പീ, പുറത്തുവരൂ, പത്രക്കാര്‍ കട്ട വെയ്റ്റിംഗില്‍ ആണ്’. ഫിറോസിന്റെ കമ്പനി നടത്തുന്നതു റിവേഴ്‌സ് ഹവാലയോ എന്നും ജലീല്‍ ചോദിക്കുന്നു. ദുബായില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയില്‍ മൂന്നു ജീവനക്കാരാണുള്ളതെന്നും ഇതില്‍ ഫിറോസ് ആണെന്നും ജലീല്‍ രേഖകള്‍ പുറത്തുവിട്ടുകൊണ്ടു പറയുന്നു. 2021ല്‍ നോമിനേഷന്‍ നല്‍കുമ്പോള്‍ ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയോ എന്നും അന്വേഷിക്കണമെന്നു ജലീല്‍ ആവശ്യപ്പെടുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം തമ്പീ! പുറത്തു വരൂ! പത്രക്കാർ കട്ട വെയിറ്റിംഗാണ്! ഫിറോസിൻ്റെ കമ്പനി നടത്തുന്നത് റിവേഴ്സ് ഹവാലയോ? ദുബായിയിൽ റജിസ്റ്റർ ചെയ്ത “Fortune House General Trading L.L.C” എന്ന കമ്പനിയിൽ ആകെ ഉള്ളത് മൂന്ന് ജീവനക്കാരാണ്. അവർ മൂന്നു പേരും മൂന്നു വിഭാഗത്തിൻ്റെ മാനേജർമാരുമാണ്. 1) ഫിറോസ് പാലുള്ളക്കണ്ടിയിൽ മാമു (Sales…
Read More » -
Breaking News
അമേരിക്കയുടെ അടുപ്പക്കാരായിട്ടും അറിയിച്ചില്ലേ? ഖത്തര്‍ ആക്രമണം ട്രംപ് അറിഞ്ഞത് പാതിവഴിയില്‍; ഹമാസ് നേതാക്കള്‍ എവിടെയുണ്ടോ അവിടെല്ലാം ഇസ്രയേല്‍ എത്തും, ആരെങ്കിലും രക്ഷപ്പെട്ടെങ്കില്‍ അടുത്തവട്ടം ‘എടുക്കു’മെന്ന് യുഎസ് അംബാസഡര്‍
ദോഹ: അമേരിക്കയുടെ ഏറ്റവും വലിയ അടുപ്പക്കാരനായിട്ടും യുഎസിന്റെ മധ്യേഷ്യയിലെ ഏറ്റവും വലിയ സൈനിക താവളമുണ്ടായിട്ടും ഖത്തിറില്‍ കടന്നുകയറി ഇസ്രയേല്‍ ആക്രമണം നടത്തിയതിന്റെ അമ്പരപ്പിലാണു ലോകം. ‘ഇസ്രയേല്‍ ആക്രമണത്തിന്റെ വിവരം അറിയിക്കുമ്പോഴേക്കും ഏറെ വൈകിയിരുന്നെന്നും തടയാന്‍ കഴിയുന്ന സാഹചര്യമായിരുന്നില്ല’ എന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം. എങ്കിലും വിവരമറിഞ്ഞയുടന്‍ താന്‍ പ്രതിനിധിവഴി വിവരം ഖത്തറിനെ അറിയിച്ചു. പ്രതിരോധിക്കാനാകും വിധം വൈകി, എന്നായിരുന്നു ട്രംപിന്റെ കരുതലോടെയുള്ള പ്രതികരണം. ട്രംപ് പറഞ്ഞത് ശരിവയ്ക്കുന്നതാണ് പുറത്തുവരുന്ന വിവരങ്ങള്‍. ദോഹ ലക്ഷ്യമാക്കി യുദ്ധവിമാനങ്ങള്‍ പറന്നതിന് ശേഷമാണ് ഇസ്രയേല്‍ ആക്രമണ വിവരം യുഎസിനെ അറിയിക്കുന്നത്. കിഴക്ക് ലക്ഷ്യമാക്കി ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ പറക്കുന്നത് കണ്ട് യുഎസ് സൈന്യം ഇസ്രയേലില്‍ നിന്നും വിശദീകരണം ആവശ്യപ്പെടുകയായിരുന്നെന്ന് ഇസ്രയേലി മാധ്യമായ ചാനല്‍12 റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന് മറുപടിയായാണ് ഖത്തറിലെ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ പോവുകയാണെന്ന് ഇസ്രയേല്‍ യുഎസിന് വിവരം നല്‍കുന്നത്. ഈ വിവരം യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് കൈമാറി. ഖത്തറിനെ വിവരമറിയിക്കാന്‍ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു.…
Read More » -
Breaking News
ഷാജി കൈലാസിന്റെ ആക്ഷൻ ത്രില്ലർ ചിത്രം “വരവ്” ചിത്രീകരണം ആരംഭിച്ചു
മലയോര മേഖലയുടെ പശ്ചാത്തലത്തിലൂടെ ജോജു ജോർജിനെ നായകനാക്കി പ്രശസ്ത സംവിധായകൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം മൂന്നാറിൽ ആരംഭിച്ചു. ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ. -ജോമി ജോസഫ്. വലിയ മുതൽമുടക്കിലും വൻ താരനിരയുടെ അകമ്പടിയോടെയുമെത്തുന്ന ഈ ചിത്രം പൂർണ്ണമായും ആക്ഷൻ ത്രില്ലർ ജോണറിലാണ്അവതരിപ്പിക്കുന്നത്. അര ഡസനോളം വരുന്ന ഇതിലെ ആക്ഷൻ രംഗങ്ങൾ ദക്ഷിണേന്ത്യയിലെ ഏറ്റം മികച്ച ആക്ഷൻ കോറിയോഗ്രാഫേഴ്സുകളായ കലൈകിംഗ്സ്റ്റൺ, ഫീനിക്സ് പ്രഭു, സ്റ്റണ്ട് സെൽവ, കനൽക്കണ്ണൻ എന്നിവർ ഒരുക്കുന്നു. ഹൈറേഞ്ചിൽ ആളും അർത്ഥവും സമ്പത്തും കഠിനാദ്ധ്വാനത്തിലൂടെ ആവശ്യത്തിലധികം നേടിയ പോളി എന്ന പോളച്ചൻ്റെ, ജീവിത പോരാട്ടത്തിൻ്റെ കഥ പറയുകയാണ് വരവ് എന്ന ഈ ചിത്രത്തിലൂടെ. പോളച്ചന് ഒരു നിർണ്ണായകഘട്ടത്തിൽ വീണ്ടും ഒരു വരവിനിറങ്ങേണ്ടി വരുന്നു. ഈവരവിൽ കാലം കാത്തുവച്ച ചില പ്രതികാരങ്ങളുടെ വ്യക്തമായ കണക്കു തീർക്കലുമൊക്കെയുണ്ട്. പോളിയുടെ ഒരൊന്നൊന്നരവരവ്” -എന്നു തന്നെ പറയാം. ഈ വരവാണ്…
Read More » -
Breaking News
ആ തീരുമാനം എന്റേതല്ല; പക്ഷേ, ഹമാസ് തുടച്ചു നീക്കപ്പെടേണ്ടവര്‍; വാഷിംഗ്ടണ്‍ തെരുവിലൂടെ പതിവില്ലാത്ത നടത്തത്തിനിടെ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ച് ട്രംപ്
ന്യൂയോര്‍ക്ക്: ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന്റെ പ്രകമ്പനം തുടരുന്നു. ആക്രമണം നടത്താനുള്ള തീരുമാനം തന്‍റേതായിരുന്നില്ലെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്‍റേതായിരുന്നുവെന്നും ട്രംപ് പറഞ്ഞു. വിവരമറിഞ്ഞയുടന്‍ താന്‍ പ്രതിനിധി വഴി വിവരം ഖത്തറിനെ അറിയിച്ചുവെന്നും എന്നാല്‍ അപ്പോള്‍ പ്രതിരോധിക്കാനാകും വിധം വൈകിയിരുന്നുവെന്നും ട്രംപ് വെളിപ്പെടുത്തി. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്‍റെ അവകാശവാദം. ‘പുലര്‍ച്ചെയാണ് യുഎസ് സൈന്യം, ഇസ്രയേല്‍ ഖത്തറിനെ ആക്രമിച്ചേക്കുമെന്ന വിവരം സര്‍ക്കാരിന് കൈമാറിയത്. ദൗര്‍ഭാഗ്യവശാല്‍ ആ പ്രദേശം ഖത്തര്‍ തലസ്ഥാനമായ ദോഹയിലായിരുന്നു. നെതന്യാഹുവിന്‍റേതായിരുന്നു തീരുമാനം. എനിക്കതില്‍ പങ്കില്ല’- എന്നായിരുന്നു ട്രംപ് കുറിച്ചത്. പരമാധികാര രാജ്യവും അമേരിക്കയുടെ സഖ്യ കക്ഷിയുമായ ഖത്തറിനെതിരെ നടന്നത് ഏകപക്ഷീയമായ ആക്രമണം ആണെന്നും ട്രംപ് വിമര്‍ശിച്ചു. അതേസമയം, ഗാസയിലെ ജീവിതം ദുസ്സഹമാക്കുന്ന ഹമാസ് ഭൂമിയില്‍ നിന്നും തുടച്ച് നീക്കപ്പെടേണ്ടതാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. നിലവിലെ സ്ഥിതിഗതികളില്‍ താന്‍ സന്തുഷ്ടനല്ലെന്നും ബന്ദികളെ എല്ലാവരെയും പൂര്‍ണമായും തിരികെ ലഭിക്കണമെന്നാണ് ആഗ്രഹമെന്നും മാധ്യമങ്ങളോട് വ്യക്തമാക്കി. വാഷിങ്ടണ്‍ സ്ട്രീറ്റിലൂടെ പതിവില്ലാത്ത നടത്തത്തിന് ഇറങ്ങിയപ്പോഴായിരുന്നു ട്രംപ്…
Read More » -
Breaking News
ഖലീല്‍ അല്‍ ഹയ്യ: ഹമാസിന്റെ അവശേഷിച്ച കരുത്തനായ നേതാവ്; അറബ് രാജ്യങ്ങള്‍ക്കിടയിലെ കണ്ണി; ഇറാന്റെ വിശ്വസ്തന്‍; ജൂതന്റെ രക്തത്തിനും വിലയുണ്ടെന്ന് കാട്ടിക്കൊടുത്തെന്ന് നെതന്യാഹു
കെയ്‌റോ: ഇസ്മായില്‍ ഹാനിയയ്ക്കും യഹ്യ സിന്‍വാറിനും ശേഷം ഇസ്രയേലിന്റെ ഏറ്റവും വലിയ ലക്ഷ്യമായിരുന്നു ഹമാസിനുവേണ്ടി ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കിയിരുന്ന ഖലീല്‍ അല്‍ ഹയ്യ. മുഖ്യ നേതാക്കള്‍ കൊല്ലപ്പെട്ടതിനുശേഷം ഹമാസിനെ ഖത്തറിലിരുന്നു മുന്നോട്ടു നയിച്ചതും ഖലീലായിരുന്നു. ആക്രമണത്തില്‍ ഇദ്ദേഹം രക്ഷപ്പെട്ടെന്നാണ് ഹമാസ് പറയുന്നതെങ്കിലും ഇസ്രയേല്‍ തള്ളിക്കളഞ്ഞു. രണ്ടുവര്‍ഷം മുമ്പ് ഗാസ യുദ്ധം ആരംഭിച്ചതിനു പിന്നാലെ ഖലീല്‍ ആയിരുന്നു രാജ്യാന്തര തലത്തില്‍ ഏറ്റവും ശ്രദ്ധേയനായ നേതാവായി മാറിയത്. 2024 ജൂലൈയില്‍ യഹ്യ സിന്‍വാര്‍ കൂടി കൊല്ലപ്പെട്ടതോടെ ഹമാസില്‍ ഏറ്റവും സ്വാധീനമുള്ള അഞ്ചുപേരുടെ കൗണ്‍സില്‍ അംഗമായും പിന്നീട് നേതാവുമായി മാറി. ഗാസ മുനമ്പില്‍നിന്ന് ഹമാസിലെത്തിയത ഖലീലിന് ഇതുവരെയുള്ള ആക്രമണത്തില്‍ മക്കളടക്കം നിരവധി ബന്ധുക്കളെ നഷ്ടമായി. ഗാസയില്‍വച്ചാണു ഹമാസ് തീവ്രവാദികൂടിയായ മൂത്തമകന്‍ കൊല്ലപ്പെട്ടത്. ഇറാനുമായി മികച്ച ബന്ധം കാത്തുസൂക്ഷിക്കാനും ആയുധങ്ങളും പണവും എത്തിക്കാനും ഖലീല്‍ ആണു ചുക്കാന്‍ പിടിച്ചിരുന്നത്. ഇടയ്ക്ക് ഇസ്രയേലുമായി വെടിനിര്‍ത്തലുണ്ടായപ്പോഴും ഖലീല്‍ ചര്‍ച്ചയിലേക്കു വന്നു. 1960ല്‍ ഗാസ മുനമ്പില്‍ ജനിച്ച ഖലീല്‍, 1987 മുതല്‍…
Read More » -
Breaking News
നേപ്പാള്‍ കണ്ടത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രക്ഷോഭം; യുവതെ ഒറ്റവരിയില്‍ നിര്‍ത്തിയത് ഈ ചെറുപ്പക്കാരന്‍; ഇവന്റ് ഓര്‍ഗനൈസറായി തുടങ്ങി; നേപ്പാള്‍ യുവതയുടെ മുഖമായി
കാഠ്മണ്ഡു: ഇക്കഴിഞ്ഞ രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ നേപ്പാള്‍ കണ്ടത് ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയൊരു യുവജന പ്രക്ഷോഭം. പ്രക്ഷോഭത്തിന്റെ ചുക്കാന്‍ പിടിച്ചതാകട്ടെ ഒരു യുവാവും. നേപ്പാൾ സർക്കാർ 26 സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തിയതോടെ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭത്തില്‍ 20 പേർ കൊല്ലപ്പെടുകയും 300-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സെപ്റ്റംബർ 4-നാണ് ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്ട്‌സ്ആപ്പ്, യൂട്യൂബ്, എക്സ് എന്നിവയുൾപ്പെടെ 26 സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകൾ സർക്കാർ നിരോധിച്ചത്. കാഠ്മണ്ഡുവിൽ പ്രക്ഷോഭകരും പോലീസും തമ്മിലുണ്ടായ അക്രമാസക്തമായ ഏറ്റുമുട്ടലുകളിൽ വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. ഏറ്റുമുട്ടലുകള്‍ക്കു പിന്നാലെ ആഭ്യന്തര മന്ത്രി രമേഷ് ലേഖക് ധാർമ്മികഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെച്ചു. സ്ഥിതിഗതികൾ വഷളായതോടെ സൈന്യം പാർലമെന്റിന് ചുറ്റുമുള്ള റോഡുകളുടെ നിയന്ത്രണം ഏറ്റെടുത്തു. സര്‍ക്കാറിന്റെ ലക്ഷ്യം സെന്‍സര്‍ഷിപ്പ് ആയിരുന്നില്ലെന്നും നിയന്ത്രണം മാത്രമായിരുന്നുവെന്നും പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലി പ്രതികരിച്ചു. നിരോധനം സര്‍ക്കാര്‍ പിന്‍വലിച്ചെങ്കിലും ഈ രണ്ടു ദിവസത്തെ സംഭവം രാജ്യത്തിനുണ്ടാക്കിയ നഷ്ടവും അപമാനവും വളരെ വലുതാണ്. യുവാക്കളെ പ്രക്ഷോഭങ്ങളുടെ മുൻനിരയിൽ നിര്‍ത്തിയത്…
Read More » -
Breaking News
ആക്രമണം ട്രംപ് പച്ചക്കൊടി കാട്ടിയതോടെ എന്നു പാശ്ചാത്യ മാധ്യമങ്ങള്‍; ഖലീല്‍ അല്‍ ഹയ്യയും മകനുമടക്കം പത്തുപേര്‍ മരിച്ചെന്ന് ഇസ്രയേല്‍; 15 ഫൈറ്റര്‍ ജെറ്റുകള്‍, പത്തു സ്‌ഫോടനങ്ങള്‍; എല്ലാം സെക്കന്‍ഡുകള്‍ക്കുള്ളില്‍
ദോഹ: ഗള്‍ഫ് മേഖലയെ ഞെട്ടിച്ച് ദോഹയിലുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ ലക്ഷ്യമിട്ടത് വെടിനിര്‍ത്തല്‍ ചര്‍ച്ചയ്‌ക്കെത്തിയ ഹമാസ് നേതാക്കളെ. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ചര്‍ച്ച ചെയ്യാന്‍ ദോഹയില്‍ യോഗം ചേര്‍ന്ന സംഘത്തെ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ ആക്രമണമെന്ന് ഹമാസിനെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഖലീല്‍ അല്‍ ഹയ്യ, ഖാലദ് മാഷാല്‍ എന്നിവരടക്കം പത്തുപേര്‍ കൊല്ലപ്പെട്ടെന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. അഞ്ചുപേര്‍ കൊല്ലപ്പെട്ടെന്ന് അറേബ്യന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഖലീലിന്റെ മകന്‍ ഹിമാം അല്‍ ഹയ്യ, ഓഫീസ് ഡയറക്ടര്‍ അബു ബിലാല്‍, മൂന്ന് മറ്റ് അടുപ്പക്കാരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. പത്തു ബോംബുകളാണ് ഇവരെ ലക്ഷ്യമിട്ട് വര്‍ഷിച്ചതെന്നും ഇതിനു മുമ്പും മരണങ്ങള്‍ മറച്ചു വയ്ക്കാന്‍ ഹമാസ് ശ്രമിച്ചിട്ടുണ്ടെന്നും ഐഡിഎഫ് വൃത്തങ്ങള്‍ പറഞ്ഞു. Reported footage of the Israeli airstrike that targeted Hamas’ leadership in Doha today. pic.twitter.com/vm0E4fepjZ — Joe Truzman (@JoeTruzman) September 9, 2025…
Read More » -
Breaking News
പദ്ധതിയിട്ടതും നടപ്പാക്കിയതും ഇസ്രയേല്‍; പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു: ഖത്തര്‍ ആക്രമണത്തില്‍ ബെഞ്ചമിന്‍ നെതന്യാഹു; ആക്രമണത്തിന് എതിരേ ഒറ്റക്കെട്ടായി പ്രതികരിച്ച് മുസ്ലിം രാഷ്ട്രങ്ങള്‍; നേരത്തേ അറിഞ്ഞെന്ന് അമേരിക്ക
ദോഹ: ഖത്തറില്‍ ജീവിച്ച് ഹമാസിനെ നയിക്കുന്ന നേതാക്കളെ ഉന്നമിട്ട് നടത്തിയ ആക്രമണത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നെന്നനു പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേല്‍ ആണ് പദ്ധതിയിട്ടതും നടപ്പാക്കിയതെന്നും പൂര്‍ണ ഉത്തരവാദിത്വവും ഇസ്രയേലിനു മാത്രമാണെന്നും നെതന്യാഹു പറഞ്ഞു. പലസ്തീന്‍ ഇസ്ലാമിസ്റ്റ് ഗ്രൂപ്പിന്റെ നേതാക്കള്‍ വര്‍ഷങ്ങളായി ഖത്തര്‍ കേന്ദ്രമാക്കിയാണു പ്രവര്‍ത്തിക്കുന്നത്. ഇതില്‍ വക്താവ് ഖലീല്‍ അല്‍ ഹയ്യ അടക്കം ഉള്‍പ്പെടും. ഇസ്രായേലിന്റെ നടപടിയെത്തുടര്‍ന്ന് ഗാസയിലും ലെബനനിലും ഇറാനിലും നടന്ന യുദ്ധം പശ്ചിമേഷ്യയാകെ വ്യാപിക്കുന്നതിന്റെ സൂചനകളാണു കാണുന്നത്. ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഈജിപ്റ്റിനൊപ്പം മധ്യസ്ഥരായി പ്രവര്‍ത്തിക്കുന്നത് ഖത്തറാണ്. ഖലീല്‍ ഉള്‍പ്പെടെയുള്ളവരെ ലക്ഷ്യമിട്ടാണ് ആക്രമണമെങ്കിലും ഇവര്‍ രക്ഷപ്പെട്ടെന്നാണ് ഹമാസ് വക്താക്കള്‍ റോയിട്ടേഴ്‌സിനോടു പറഞ്ഞത്. കഴിഞ്ഞ ദിവസം ജറുസലേമില്‍ നടത്തിയ വെടിവയ്പിന്റെ ഉത്തരവാദിത്വം ഹമാസിന്റെ സായുധ വിഭാഗമായ അല്‍-ക്വാസിം ബ്രിഗേഡ് ഏറ്റെടുത്തതിനു പിന്നാലെയാണ് ഇസ്രയേലിന്റെ നടപടി. ഹമാസിന്റെ അവസാന ശക്തികേന്ദ്രമായ ഗാസ പിടിച്ചെടുക്കാനുള്ള തീവ്ര യുദ്ധത്തിലേക്കു കടന്ന ഇസ്രയേലിന്റെ നടപടി നിയന്ത്രിക്കാനുള്ള അവസാന ശ്രമങ്ങള്‍ക്കുള്ള തിരിച്ചടിയാണ് ജറുസലേം…
Read More »