Month: September 2025

  • Breaking News

    ജപ്പാന്‍ മന്ത്രിസഭയ്ക്ക് കൂടോത്രബാധ ; ഒരാള്‍ക്കും ഭരണത്തില്‍ ഒരു വര്‍ഷം പോലും പറ്റുന്നില്ല ; അഞ്ചു വര്‍ഷത്തിനിടയില്‍ നാലാമത്തെ പ്രധാനമന്ത്രി ; 20 വര്‍ഷത്തിനിടയില്‍ വന്നുപോയത് 10 പേര്‍

    ടോക്കിയോ: സാങ്കേതികതയുടെ അവസാനവാക്കാണ് ജപ്പാന്‍ എന്നു പറഞ്ഞു. പക്ഷേ ഈ ജപ്പാന്‍ ജനതയ്ക്ക് എന്തുപറ്റി എന്ന് സംശയിക്കുകയാണ് ഇപ്പോള്‍ അന്താരാഷ്ട്ര സമൂഹം. പുതിയ പ്രധാനമന്ത്രി ഷിഗെരു ഇഷിബ കൂടി രാജി വെയ്ക്കുകയാണെന്ന് പ്രഖ്യാപിച്ചതോടെ ജപ്പാന്റെ ഭരണം വീണ്ടും പ്രതിസന്ധിയിലായി. അഞ്ചു വര്‍ഷ കാലത്തിനിടയില്‍ നാലാമത്തെ പ്രധാനമന്ത്രിയാണ് ഇപ്പോള്‍ രാജി വെച്ചിരിക്കുന്നത്. അതും ഇഷിബ ഭരണത്തില്‍ ഒരു വര്‍ഷം പോലും പുര്‍ത്തിയാക്കാതെയാണ് പടിയിറക്കം. അദ്ദേഹത്തെ പുറത്താക്കാന്‍ അദ്ദേഹത്തിന്റെ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ (എല്‍ഡിപി) എതിരാളികള്‍ വോട്ട് ചെയ്യാന്‍ ഒരുങ്ങുന്നതിന് ഒരു ദിവസം മുന്‍പാണ് ഈ രാജി. അദ്ദേഹത്തിന്റെ രാജിയോടെ ടോക്കിയോയില്‍ വീണ്ടും ഭരണകക്ഷി നേതൃത്വത്തിന് വേണ്ടിയുള്ള മത്സരം ആരംഭിച്ചിരിക്കുകയാണ്. ഇത് അഞ്ച് വര്‍ഷത്തിനിടെ നടക്കുന്ന മൂന്നാമത്തെ നേതൃത്വ മത്സരമാണ്. രണ്ട് ദേശീയ തിരഞ്ഞെടുപ്പുകള്‍ക്ക് പുറമെയാണിത് – ഈ തിരഞ്ഞെടുപ്പുകളില്‍ വിജയിച്ചവര്‍ക്കാര്‍ക്കും അവരുടെ കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, രാജ്യത്തിന്റെ അടുത്ത നേതാവിന് മുന്നില്‍ വളരെ വലിയ വെല്ലുവിളികളാണുള്ളത്. യുഎസ്-ജപ്പാന്‍ ബന്ധം മെച്ചപ്പെടുത്തുക, വര്‍ധിച്ചു…

    Read More »
  • Breaking News

    ‘വരാന്‍പോകുന്നത്  ശക്തമായ ചുഴലിക്കാറ്റ്’ ; ഹമാസിന്റെ കൊലപാതകികള്‍ക്കും ബലാത്സംഗം ചെയ്യുന്നവര്‍ക്കും ഇത് മുന്നറിയിപ്പ് ; ഒഴിയാന്‍ ഗാസയക്കാരോട് ആവശ്യപ്പെട്ട് ഇസ്രായേല്‍

    ജറുസലേം: വരാന്‍പോകുന്നത് ഒരു ‘ശക്തമായ ചുഴലിക്കാറ്റ്’ ആയിരിക്കുമെന്നും ഒഴിഞ്ഞുപോകാനും ഗാസയിലെ ജനങ്ങളോട് ആവശ്യപ്പെട്ട് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. തിങ്കളാഴ്ചയാണ് ഗാസയിലെ പാലസ്തീനികളോട് ഉടന്‍ തന്നെ പ്രദേശം വിട്ടുപോകാന്‍ ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കിയത്. ഹമാസ് ബന്ദികളാക്കിയവരെ വിട്ടയക്കണമെന്നും ഇസ്രായേല്‍ സൈന്യം ആവശ്യപ്പെട്ടു. ‘ഒരു ശക്തമായ ചുഴലിക്കാറ്റ് ഇന്ന് ഗാസ നഗരത്തിന്റെ ആകാശത്ത് ആഞ്ഞടിക്കും, ഭീകരരുടെ ഗോപുരങ്ങളുടെ മേല്‍ക്കൂരകള്‍ കുലുങ്ങും. ഗാസയിലെയും വിദേശത്തെ ആഡംബര ഹോട്ടലുകളിലെയും ഹമാസിന്റെ കൊലപാതകികള്‍ക്കും ബലാത്സംഗം ചെയ്യുന്നവര്‍ക്കും ഇത് അവസാന മുന്നറിയിപ്പാണ്. ബന്ദികളെ വിട്ടയച്ച് ആയുധം വെച്ച് കീഴടങ്ങുക – അല്ലെങ്കില്‍ ഗാസ നശിപ്പിക്കപ്പെടും, നിങ്ങള്‍ ഇല്ലാതാക്കപ്പെടും,’ ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് എക്സില്‍ കുറിച്ചു. ‘ഇപ്പോള്‍ പുറപ്പെടുക’ എന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഗാസ നഗരത്തിലെ ജനങ്ങളോട് തിങ്കളാഴ്ച ആവശ്യപ്പെട്ടു. സൈന്യം പാലസ്തീനിയന്‍ പ്രവിശ്യയിലെ ഏറ്റവും വലിയ നഗര കേന്ദ്രത്തിന് നേരെ ആക്രമണം ശക്തമാക്കുന്നതിനിടയിലാണ് ഈ മുന്നറിയിപ്പ്. പാലസ്തീനിയന്‍ പ്രവിശ്യയിലെ ഏറ്റവും വലിയ നഗര…

    Read More »
  • Breaking News

    ഇന്ത്യയിലെ റോഡപകടങ്ങളില്‍ കൂടുതല്‍ മരണപ്പെടുന്നത് ഇരുചക്ര യാത്രികര്‍ ; കാല്‍നടയാത്രക്കാരേയും സൈക്കിള്‍ യാത്രക്കാരേയും കൂടി അപകടത്തില്‍ പെടുത്തി കൊല്ലുന്നു ; 2023 ല്‍ അപകടമരണത്തിന് ഇരയായത് 27,539 യാത്രികര്‍

    ന്യൂഡല്‍ഹി: ഇന്ത്യയില്‍ റോഡപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ മരണമടയുന്നത് ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നവരെന്ന് റിപ്പോര്‍ട്ട്. ഇവര്‍ സ്വയം മരണപ്പെടുന്നതിന് പുറമേ ഫുട്പാത്തിലൂടെ നടന്നു പോകുന്നവരെ കൂടി ഇടുപ്പിച്ച് കൊലപ്പെടുത്തുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ വാഹന അപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ മരണം സംഭാവന ചെയ്യുന്നത് ബൈക്ക് യാത്രക്കാരാണെന്ന് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത് ഒരു കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ മന്ത്രാലയമാണ്. 2023-ല്‍ റോഡപകടങ്ങളില്‍ മരിച്ച ഇരുചക്ര വാഹന യാത്രികരുടെ എണ്ണം 45 ശതമാനമാണ്. ഈ പട്ടികയില്‍ കാറുകളും ടാക്‌സികളും രണ്ടാമതും ട്രക്ക് അപകടങ്ങള്‍ മൂന്നാമതുമാണ്. ‘ഇന്ത്യയിലെ റോഡപകടങ്ങള്‍ 2023’ എന്ന റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. 2023-ല്‍ കാല്‍നടയാത്രക്കാരും സൈക്കിള്‍ യാത്രക്കാരുമായുള്ള നാലിലൊന്ന് മരണവും ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെട്ട കൂട്ടിയിടികള്‍ മൂലമാണ്. ഇത് മോട്ടോര്‍ വാഹനങ്ങള്‍ ഉപയോഗിക്കാത്തവര്‍ക്ക് വര്‍ധിച്ചുവരുന്ന അപകടസാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഈ അപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ സംഭവിച്ചത് ഇരുചക്രവാഹന യാത്രക്കാര്‍ക്കാണ്. 27,539 യാത്രികരാണ് ഇത്തരം അപകടങ്ങളില്‍ മരിച്ചത്. കൂടുതല്‍ ബൈക്ക് യാത്രികര്‍ മരിച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ തമിഴ്‌നാടാണ്…

    Read More »
  • Breaking News

    ഡബിൾ സെഞ്ചുറിയടിച്ച് ലോക!! 200 കോടി ക്ലബിൽ; ബോക്സ് ഓഫീസ് റെക്കോർഡുകൾ ഭേദിച്ചുള്ള കുതിപ്പ്

    കൊച്ചി: ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ: ചന്ദ്ര” ബോക്സ് ഓഫീസിൽ ജൈത്രയാത്ര തുടരുകയാണ്. ഇപ്പോഴിതാ ചിത്രം 200 കോടി ആഗോള കളക്ഷൻ പിന്നിട്ടിരിക്കുകയാണ്. മലയാളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ മാത്രം ചിത്രമാണ് “ലോക”. റിലീസ് ചെയ്ത് 13 ദിവസം കൊണ്ടാണ് ഈ നേട്ടം “ലോക” സ്വന്തമാക്കിയത്. മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറിയ ചിത്രം ഇപ്പോഴും റെക്കോർഡ് കളക്ഷൻ നേടിയാണ് മുന്നേറുന്നത്. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ഈ ബിഗ് ബജറ്റ് ചിത്രം’ രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. റിലീസ് ആയി 7 ദിവസം കൊണ്ട് തന്നെ ചിത്രം 100 കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു. തെന്നിന്ത്യയിൽ തന്നെ നായികാ പ്രാധാന്യമുള്ള ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷൻ ആണ് “ലോക” നേടിയത്. പാൻ ഇന്ത്യ തലത്തിലുള്ള…

    Read More »
  • Breaking News

    ബിജു മേനോന്റെ ജന്മദിനത്തിൽ”വലതു വശത്തെ കള്ളൻ”ഫസ്റ്റ് ലുക്ക് പോസ്റ്റർ

    കൊച്ചി: ബിജു മേനോൻ, ജോജു ജോർജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ”വലതു വശത്തെ കള്ളൻ” എന്ന ചിത്രത്തിന്റെ പോസ്റ്റർ ബിജു മേനോന്റെ ജന്മദിനത്തോടനുബന്ധിച്ച് റിലീസ് ചെയ്തു. ലെന, നിരഞ്ജന അനൂപ്, ഇർഷാദ്, ഷാജു ശ്രീധർ, സംവിധായകൻ ശ്യാമപ്രസാദ്, മനോജ് കെ.യു., ലിയോണാ ലിഷോയ്, കിജൻ രാഘവൻ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ. ബഡ് സ്‌റ്റോറീസ്സുമായി സഹകരിച്ച് ആഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് നിർവ്വഹിക്കുന്നു. എക്‌സിക്കുട്ടീവ് പ്രൊഡ്യൂസർ കെറ്റിനാ ജീത്തു, മിഥുൻ ഏബ്രഹാം, സിനി ഹോളിക്‌സ് സാരഥികളായ ടോൺസൺ, സുനിൽ രാമാടി, പ്രശാന്ത് നായർ എന്നിവരാണ് സഹനിർമ്മാതാക്കൾ. ഡിനു തോമസ് ഈലന്റെയാണ് തിരക്കഥ സംഭാഷണം. സംഗീതം- വിഷ്ണു ശ്യാം, എഡിറ്റിംഗ്- വിനായക്, പ്രൊഡക്ഷൻ കൺട്രോളർ- ഷബീർ മലവെട്ടത്ത്, കല- പ്രശാന്ത് മാധവ്, മേക്കപ്പ്- ജയൻ പങ്കുളം, കോസ്റ്റ്യൂംസ്- ലിൻഡ ജീത്തു, സ്റ്റിൽസ്- സാബി ഹംസ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-…

    Read More »
  • Breaking News

    നേപ്പാളില്‍ പ്രസിഡന്റും രാജിവച്ചു; മുന്‍ പ്രധാനമന്ത്രിയുടെ വീടിനു തീയിട്ടു, ഭാര്യ വെന്തുമരിച്ചു; അധികാരം സൈന്യത്തിന്റെ കയ്യിലേക്ക്?

    കഠ്മണ്ഡു: നേപ്പാളില്‍ യുവാക്കളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭം ശക്തമായി തുടരുന്നതിനിടെ പ്രസിഡന്റ് രാംചന്ദ്ര പൗഡേലും രാജിവച്ചു. പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലിക്കു പിന്നാലെ പ്രസിഡന്റും സ്ഥാനമൊഴിഞ്ഞതോടെ നേപ്പാള്‍ രാഷ്ട്രീയ പ്രതിസന്ധിയിലാണ്. രാജ്യത്തിന്റെ ഭരണനിയന്ത്രണം സൈന്യം ഏറ്റെടുത്തേക്കുമെന്ന അഭ്യൂഹങ്ങളുമുണ്ട്. സമൂഹമാധ്യമ നിരോധനത്തിനു പിന്നാലെ നേപ്പാളില്‍ യുവാക്കളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് തലസ്ഥാനമായ കഠ്മണ്ഡു അടക്കമുള്ള നഗരങ്ങളില്‍ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. പ്രക്ഷോഭകാരികള്‍ മുന്‍ പ്രധാനമന്ത്രി ജലനാഥ് ഖനാലിന്റെ വീടിനു തീയിട്ടു. വീട്ടിനുള്ളിലുണ്ടായിരുന്ന ജലനാഥ് ഖനാലിന്റെ ഭാര്യ റാബി ലക്ഷ്മി ചിത്രകാര്‍ വെന്തുമരിച്ചു. ത്രിഭുവന്‍ അടക്കമുള്ള വിമാനത്താവളങ്ങള്‍ അടച്ചു. രാജ്യത്തിനത്തേക്കും പുറത്തേക്കുമുള്ള വിമാനസര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തി. രാജിവച്ച പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലിയെ സൈന്യം സുരക്ഷിതസ്ഥാനത്തേക്കു മാറ്റിയതായാണ് വിവരം. ശര്‍മ ഒലി രാജ്യം വിടുമെന്നാണ് സൂചന. കഠ്മണ്ഡുവിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തായാണ് വിവരം. ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഭരണം സൈന്യം ഏറ്റെടുത്തായാണ് വിവരം. ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സമരക്കാര്‍ സുപ്രീം കോടതി കെട്ടിടത്തിനും തീയിട്ടതായാണ് വിവരം.

    Read More »
  • Breaking News

    ഖത്തറില്‍ ഇസ്രയേല്‍ ആക്രമണം; ലഷ്യമിട്ടത് ഹമാസ് കേന്ദ്രങ്ങള്‍, ദോഹയില്‍ സ്‌ഫോടന പരമ്പര; ഖാലിദ് മിഷാല്‍ അടക്കം കൊല്ലപ്പെട്ടു?

    ദോഹ: ഖത്തര്‍ തലസ്ഥാനത്ത് ആക്രമണം നടത്തി ഇസ്രയേല്‍. ദോഹയിലെ ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേല്‍ സ്‌ഫോടനം നടത്തിയത്. കത്താര പ്രവിശ്യയില്‍ ആയിരുന്നു സ്‌ഫോടനം. ഒന്നിലധികം സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായാണ് വിവരം. ഉഗ്ര ശബ്ദം കേള്‍ക്കുകയും പുക ഉയരുകയും ആയിരുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഹമാസ് േനതാവ് ഖാലിദ് മിഷാല്‍ അടക്കമുള്ളവര്‍ കൊല്ലപ്പെട്ടുവെന്നാണ് സൂചന. ദോഹ ലക്ഷ്യമിട്ടുള്ള ആക്രമണം ഹമാസിന്റെ നേതൃത്വത്തെ ലക്ഷ്യമിട്ടാണെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് സ്ഥിരീകരിച്ചു. ദോഹയിലാണ് ഹമാസിന്റെ നേതാക്കള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരുന്നത്. അവരെ ലക്ഷ്യമിട്ട് ഞങ്ങള്‍ ഒരു ഓപ്പറേഷന്‍ നടത്തിയിരിക്കുന്നു. കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ഉണ്ടായ കൂട്ടക്കൊലയ്ക്ക് ഉത്തരവാദികള്‍ ആയവരെയാണ് ഞങ്ങള്‍ ലക്ഷ്യമിട്ടത് എന്നും ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

    Read More »
  • LIFE

    ഗാസയിലെ വേദനയുടെ പ്രതീകം ; ഇസ്രായേല്‍ സൈനികരുടെ 335 വെടിയുണ്ടകള്‍ ഏറ്റുവാങ്ങിയ അഞ്ചുവയസ്സുകാരി ഹിന്ദ് രജബ് ; ജീവനു വേണ്ടിയുള്ള അവളുടെ ശബ്ദം പാലസ്തീന്റെ നീറുന്ന നേര്‍ക്കാഴ്ച

    രണ്ട് വര്‍ഷം മുന്‍പ് ലോകമെങ്ങും സഹായത്തിനായി അലമുറയിട്ട അഞ്ച് വയസ്സുകാരി പലസ്തീന്‍ പെണ്‍കുട്ടി ഹിന്ദ് റജബിന്റെ അവസാന നിമിഷങ്ങള്‍ ഗാസയിലെ മനുഷ്യരുടെ യഥാര്‍ത്ഥ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയായി മാറുന്നു. ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്ന് ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്യവേയാണ് ഹിന്ദിന്റെയും കുടുംബത്തിന്റെയും കാറിന് നേരെ വെടിയുതിര്‍ത്തത്. അവളുടെ അമ്മാവനും, അമ്മായിയും, മൂന്ന് കസിന്‍സും തല്‍ക്ഷണം മരിച്ചു. കാറില്‍ ഒതുങ്ങിക്കൂടിയ ഹിന്ദും മറ്റൊരു കസിനും ആദ്യ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു, തുടര്‍ന്ന് സഹായത്തിനായി പലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റിയെ വിളിച്ചു. ഭയന്ന് വിറച്ച് ഫോണിലൂടെ സംസാരിച്ച ഹിന്ദ്, ഇസ്രായേലി ടാങ്ക് തങ്ങളെ ലക്ഷ്യമിടുകയാണെന്ന് രക്ഷാപ്രവര്‍ത്തകരോട് പറഞ്ഞു. താമസിയാതെ, ഹിന്ദിന്റെ കസിനും കൊല്ലപ്പെട്ടു, അവള്‍ തനിച്ചായി. മണിക്കൂറുകളോളം അവള്‍ പാരാമെഡിക്കല്‍ പ്രവര്‍ത്തകരുമായി ി ഫോണില്‍ സംസാരിച്ചു, രക്ഷിക്കണമെന്ന് നേര്‍ത്ത ശബ്ദത്തില്‍ കേണപേക്ഷിച്ചു. എന്നാല്‍ പിആര്‍സിഎസ് പാരാമെഡിക്കുകള്‍ സ്ഥലത്തെത്തിയപ്പോള്‍ അവരും ആക്രമിക്കപ്പെട്ടു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, റജബിന്റെ കാറിനുനേരെ 335 വെടിയുണ്ടകളാണ് ഉതിര്‍ത്തത്. ബന്ധുക്കളുടെ മൃതദേഹങ്ങള്‍ക്കിടയില്‍ ഒളിച്ചിരുന്ന…

    Read More »
  • Breaking News

    നേപ്പാളില്‍ കുടുങ്ങിപ്പോയവരില്‍ 40 മലയാളികളും, ഹോട്ടലുകളിലേക്ക് എത്താനാകുന്നില്ല ; കലാപകാരികള്‍ ടയറുകള്‍ കത്തിച്ച തീയും പുകയുമുള്ള നടുറോഡില്‍ കുടുങ്ങി ; പോലീസിനെ സമീപിച്ചപ്പോള്‍ അവരും കൈമലര്‍ത്തി

    കാഠ്മണ്ഡു: സാമൂഹ്യമാധ്യമങ്ങള്‍ നിരോധിച്ചതിനെ തുടര്‍ന്ന് നേപ്പാളിലെ കാഠ്മണ്ഡുവില്‍ ജെന്‍സി നടത്തുന്ന പ്രക്ഷോഭത്തില്‍ കുടുങ്ങിയവരില്‍ മലയാളികളും. നേപ്പാളില്‍ വിനോദസഞ്ചാരത്തിന് പോയ 40 ലധികം മലയാളികള്‍ ഗോശാലയില്‍ കുടുങ്ങിയതായിട്ടാണ് റിപ്പോര്‍ട്ട്. കലാപകാരികള്‍ തെരുവുകള്‍ കയ്യിലെടുത്തതിനാല്‍ ഇവര്‍ക്ക് താമസസ്ഥലത്തേക്ക് പോകാന്‍ കഴിഞ്ഞിട്ടില്ല. സംഘത്തില്‍ സ്ത്രീകളും കുട്ടികളുമുണ്ട്. രണ്ടുദിവസം മുമ്പ് കോഴിക്കോട് നിന്നും പുറപ്പെട്ട കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള സംഘം നടുറോഡില്‍ കുടുങ്ങിയിരി ക്കുക യാണ്. വിനോദസഞ്ചാരത്തിന് പുറത്തുപോയ ഇവര്‍ക്ക് തിരികെ ഹോട്ടലിലേക്ക് എത്താന്‍ കഴിയുന്നില്ല. റോഡില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിക്കുകയാണ്. കോഴിക്കോട്ടെ ടൂര്‍ ഓപ്പറേറ്റ ര്‍മാരാണ് ഇവരെ കൊണ്ടുപോയത്. നടുറോഡിലാണ് ഇവര്‍ ഇപ്പോള്‍ നില്‍ക്കുന്ന തെന്നും പോലീസിനോട് സഹായം ആവശ്യപ്പെട്ടപ്പോള്‍ അവര്‍ സഹായിക്കാന്‍ കൂട്ടാക്കിയി ട്ടില്ലെന്നു മാണ് വിവരം. കോഴിക്കോട് മലപ്പുറം ജില്ലകളില്‍ നിന്നുള്ള ഇവര്‍ ഫോണ്‍ വഴി മാധ്യമങ്ങളെ ബന്ധപ്പെട്ടി ട്ടുണ്ട്. നേപ്പാളിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. ഇന്ത്യാക്കാരോട് ജാഗ്രത പാലിക്കാന്‍ നേരത്തേ കേന്ദ്രസര്‍ക്കാര്‍ നേപ്പാളിലുള്ള ഇന്ത്യാക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍…

    Read More »
  • LIFE

    കുമ്പളങ്ങിനൈറ്റസ് ഫെയിം നടിഗ്രേസ് ആന്റണി വിവാഹിതയായി ; വരന്റെ വിവരങ്ങള്‍ പരസ്യമാക്കാതെ സാമൂഹ്യമാധ്യമങ്ങളിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചു ; താരങ്ങളുടെ ആശംസാപ്രവാഹം

    കുമ്പളങ്ങി നൈറ്റ്‌സ് ഉള്‍പ്പെടെ നിരവധി മലയാള സിനിമകളില്‍ അഭിനയിച്ച നടി ഗ്രേസ് ആന്റണി വിവാഹിതയായതായി റിപ്പോര്‍ട്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ നടി തന്നെയാണ് വിവാഹവാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍, പങ്കാളിയുടെ വ്യക്തിവിവരങ്ങള്‍ ഈ പോസ്റ്റില്‍ വെളിപ്പെടുത്തിയിട്ടില്ല. ഭര്‍ത്താവിന്റെ പേരോ ചിത്രമോ വെളിപ്പെടുത്താതെയാണ് നടി വിവാഹവാര്‍ത്ത പങ്കുവെച്ചത്. ഭര്‍ത്താവിന്റെ കൈകളില്‍ പിടിച്ചുകൊണ്ടുള്ള ഒരു വിവാഹ ചിത്രം അവര്‍ പോസ്റ്റ് ചെയ്തു. ‘ശബ്ദങ്ങളില്ല, വെളിച്ചമില്ല, ആള്‍ക്കൂട്ടമില്ല. ഒടുവില്‍ ഞങ്ങള്‍ അത് സാധ്യമാക്കി.’ എന്നായിരുന്നു ചിത്രത്തിന്റെ അടിക്കുറിപ്പ്. ഉണ്ണി മുകുന്ദന്‍, സണ്ണി വെയ്ന്‍, മാളവിക സി മേനോന്‍, രജിഷ വിജയന്‍, നൈല ഉഷ, സാനിയ ഇയ്യപ്പന്‍, ശ്രിന്ദ, അന്‍സണ്‍ പോള്‍ തുടങ്ങി നിരവധി സിനിമാ താരങ്ങള്‍ ഈ പോസ്റ്റിന് ആശംസകളുമായി എത്തി. അഭിനേത്രി രജിഷ വിജയന്റെ ആശംസാ സന്ദേശത്തില്‍നിന്നും കമന്റ് ബോക്‌സില്‍നിന്നും ലഭിച്ച വിവരമനുസരിച്ച്, ഗ്രേസ് ആന്റണിയുടെ ഭര്‍ത്താവ് എ.ബി. ടോം സിറിയക് ആണ്. സംഗീത സംവിധായകനും പ്രോഗ്രാമറുമായ ഇദ്ദേഹം അല്‍ഫോന്‍സ് ജോസഫ്, ബേണി ഇഗ്‌നേഷ്യസ്, ഗോപി സുന്ദര്‍,…

    Read More »
Back to top button
error: