Month: September 2025
-
Breaking News
ഹോളിവുഡ് സൂപ്പര്‍കഥാപാത്രം ജോണ്‍വിക്കുമായി മുംബൈയിലെ 69 കാരിക്ക് ഇന്‍സ്റ്റാഗ്രാം സൗഹൃദം ; കീനുറീവ്‌സ് വൃദ്ധയില്‍ നിന്നും അടിച്ചുമാറ്റിയത് 65,000 രൂപ ; ലണ്ടനിലുള്ള മകള്‍ ഞെട്ടി…!
മുംബൈ: കനേഡിയന്‍ നടനും സംഗീതജ്ഞനുമായ ഹോളിവുഡ് താരം കീനു റീവ്സായി ആള്‍മാറാട്ടം നടത്തി മുംബൈയിലെ 69 കാരിയില്‍ നിന്നും തട്ടിപ്പുകര്‍ അടിച്ചുമാറ്റിയത് 65,000 രൂപ. ഇന്ത്യ സന്ദര്‍ശിക്കാനെന്ന വ്യാജേനയാണ് തട്ടിപ്പുകാരന്‍ ഇവരില്‍ നിന്ന് പണം ആവശ്യപ്പെട്ടതെന്ന് പരാതിക്കാരിയായ ഇവരുടെ മകള്‍ മാധ്യമങ്ങളോട് പറഞ്ഞു. യുകെയിലുള്ള മകള്‍ അമ്മയുടെ അക്കൗണ്ടില്‍ നിന്ന് അപരിചിതമായ അക്കൗണ്ടിലേക്ക് പണം അയച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെ വെര്‍സോവ പോലീസില്‍ പരാതി നല്‍കി. വിവാഹശേഷം വിദേശത്തേക്ക് പോയ യുവതി തന്റെ അമ്മ അന്ധേരി വെസ്റ്റില്‍ ഒറ്റയ്ക്കാണ് താമസമെന്നും പോലീസിനോട് പറഞ്ഞു. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് വൃദ്ധ തട്ടിപ്പുകാരനുമായി പരിചയത്തിലാകുന്നത്. തുടര്‍ന്ന് തട്ടിപ്പുകാരന്‍ ഇവരുമായി പതിവായി ചാറ്റ് ചെയ്ത് വിശ്വാസം നേടിയെടുത്തു. പിന്നീട് ഇയാള്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുകയാണെന്നും എന്നാല്‍ ഇന്ത്യന്‍ കറന്‍സിയില്ലെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. തുടര്‍ന്ന് തന്നെ സന്ദര്‍ശിക്കുന്നതിനായി പണം അയച്ചുതരാന്‍ ആവശ്യപ്പെട്ട് പണം കൈക്കലാക്കുകയായിരുന്നു. അമ്മയുടെ ബാങ്ക് ഇടപാടുകളില്‍ അസ്വാഭാവികത തോന്നിയ മകള്‍ അവരെ നേരിട്ട് വിളിച്ച് സംസാരിച്ചപ്പോഴാണ് പുറത്തറിയുന്നത്. ഹോളിവുഡ് നടനായ…
Read More » -
Breaking News
കുന്നംകുളത്ത് പോലീസ് മര്‍ദ്ദനത്തിന് ഇരയായ സുജിത്തിന് ജോസഫ് ടാജറ്റിന്റെ വക സമ്മാനം സ്വര്‍ണ്ണമാല ; നിയമനിഷേധം പുറത്തുകൊണ്ടുവരാന്‍ അവസാനം വരെ കൂട്ടുനിന്ന വര്‍ഗ്ഗീസിന് പാര്‍ട്ടിയില്‍ പ്രമോഷന്‍
തൃശ്ശൂര്‍: കുന്നംകുളത്ത് പൊലീസ് മര്‍ദ്ദനമേറ്റ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിന് സ്വര്‍ണ്ണമാല സമ്മാനം. പോലീസ് മര്‍ദ്ദനത്തിനെതിരേ കോണ്‍ഗ്രസ് സംഘടിപ്പിച്ച ജനകീയ പ്രതിഷേധ സദസ്സില്‍ വെച്ച് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റാണ് സുജിത്തിന് സ്വര്‍ണ്ണമാല സമ്മാനിച്ചത്. സുജിത്തിന്റെ കസ്റ്റഡിമര്‍ദ്ദനത്തിന്റെ സിസിടിവിദൃശ്യം പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്ത് ഉടനീളം കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും അതിശക്തമായ പ്രതിഷേധങ്ങളാണ് നടത്തിവരുന്നത്്. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പോലീസ് സ്‌റ്റേ ഷന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തൃശൂരിലെ പ്രതിഷേധം കുന്നംകുളം സ്‌റ്റേ ഷന് മുന്നില്‍ ഇന്ന് നടന്നപ്പോഴായിരുന്നു സുജിത്തിന് നേതാക്കളുടെ സ്‌നേഹോ പഹാരങ്ങള്‍ കിട്ടിയത്. കെപിസിസ അദ്ധ്യക്ഷന്‍ സണ്ണിജോസഫായിരുന്നു പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. വരുന്ന 15ാം തിയ്യതി സുജിത്തിന്റെ വിവാഹം നടക്കാനിരിക്കെ തന്റെ കഴുത്തി ല്‍ കിടന്ന മാലയാണ് ടാജറ്റ് സുജിത്തിനെ അണിയിച്ചത്. പോലീസ് മര്‍ദ്ദനം വന്‍ വിവാദമാ യതിന് പിന്നാലെ കഴിഞ്ഞ ദിവസം സുജിത്തിനെ സന്ദര്‍ശിച്ച കെ സി വേണുഗോപാല്‍ സ്വര്‍ണ്ണമോതിരം അണിയിച്ചിരുന്നു. യൂത്ത്…
Read More » -
Breaking News
പ്രായമായ അമ്മയ്ക്ക് ചെലവിന് കൊടുക്കില്ലെന്ന് മകന്‍ ; മാസം 2000 വെച്ച് നല്‍കണമെന്ന് ആര്‍ഡിഒ കോടതി ; ഒരുവര്‍ഷമായിട്ടും ഒന്നും കൊടുക്കാത്ത യുവാവിനെ പണം നല്‍കുന്നത് വരെ ജയിലിലിട്ടു…!
കാസര്‍കോട്: പ്രായമായ മാതാവിന് ചെലവിന് നല്‍കാനാകില്ലെന്ന് കോടതിയെ അറിയിച്ച മകനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. മാതാവിന് കുടിശ്ശികയടക്കമുള്ള തുക നല്‍കിയെങ്കില്‍ മാത്രമേ മകന് ഇനി വെളിച്ചം കാണാനാകു. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും കണക്കാക്കുന്ന 5(8), ബിഎന്‍എസ് 144 എന്നീ വകുപ്പുകള്‍ പ്രകാരമാണ് നടപടി. മടിക്കൈ മലപ്പച്ചേരി വടുതലകുഴിയിലെ പ്രതീഷിനെ (46) ആണ് നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. ആര്‍ഡിഒ കോടതി വാറണ്ട് പ്രകാരമാണ് മകനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. മാതാവ് കാഞ്ഞിരപ്പൊയിയിലെ ഏലിയാമ്മ ജോസഫ് എന്ന 68 കാരിയാണ് പരാതിയുമായി കാഞ്ഞങ്ങാട് ആര്‍ഡിഒ കോടതിയെ സമീപിച്ചത്. ഇതേ തര്‍ക്കത്തില്‍ ഒരു വര്‍ഷം മുമ്പ് ഏലിയാമ്മയ്ക്ക് മാസം രണ്ടായിരം രൂപ വീതം ചെലവിനായി നല്‍കണമെന്ന് പ്രതീഷിനോട് ആര്‍ഡിഒ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ മകന്‍ ഈ തുക ഇതുവരെ നല്‍കിയിരുന്നില്ല. തുടര്‍ന്ന് മകന്‍ കോടതി നിര്‍ദേശിച്ച കാര്യം ചെയ്യുന്നില്ലെന്ന് കാണിച്ച് അഞ്ചു മാസം മുന്‍പ് ഏലിയാമ്മ ആര്‍ഡിഒ കോടതിയിലെ മെയിന്റനന്‍സ് ട്രിബ്യൂണലില്‍…
Read More » -
Breaking News
പരാതിക്കാരി മുന്‍കൈയ്യടുത്ത് സ്ഥാപിച്ച സൗഹൃദം, വേര്‍പിരിഞ്ഞതും അവര്‍; ഇപ്പോള്‍ ബ്‌ളാക്ക്‌മെയിലെന്ന് വേടന്‍ ; അഞ്ചു തവണ വിവാഹവാഗ്ദാനം ചെയ്‌തെന്നും ലഹരിയില്‍ ക്രൂര ബലാത്സംഗം ചെയ്‌തെന്നും യുവതി
കൊച്ചി: ലൈംഗികപീഡനാരോപണത്തില്‍ റാപ്പര്‍ വേടനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ വേടനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച പോലീസ് താരത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. വേടനെതിരേ ബലാത്സംഗ കുറ്റത്തിന് തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്നാണ് വിവരം. അതേസമയം ഹൈക്കോടതി മൂന്‍കൂര്‍ജാമ്യം നല്‍കിയിട്ടുള്ള സാഹചര്യത്തില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം വിട്ടയയ്ക്കും. വേടനെതിരേ ഡിജിറ്റല്‍ തെളിവുകള്‍ അടക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇന്നലെ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ വേടനെ ആറു മണിക്കൂറാണ് തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചോദ്യം ചെയ്തത്. തന്നെ ബ്‌ളാക്ക്‌മെയില്‍ ചെയ്യുക എന്നതാണ് ഈ പരാതിയുടെ ഉദ്ദേശമെന്നാണ് വേടന്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. പരാതിക്കാരി മുന്‍കൈയ്യടുത്ത് സ്ഥാപിച്ച സൗഹൃദമായിരുന്നു അതെന്നും പിന്നീട് അവര്‍ തന്നെയാണ് സൗഹൃദത്തില്‍ നിന്നും പിന്തിരിഞ്ഞ് പോയതെന്നും വേടന്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. അതേസമയം വേടനെതിരേ കൃത്യമായ ഡിജിറ്റല്‍ തെളിവുകളും സാക്ഷിമൊഴികളും പോലീസിന്റെ പക്കലുണ്ടെന്ന് വിവരമുണ്ട്. ഇരുവരും തമ്മില്‍ ബന്ധത്തിലായിരുന്നു എന്ന് തെളിയിക്കുന്ന തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്നാണ് വിവരം. നേരത്തേ വേടന്റെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക്…
Read More » -
Breaking News
മുഖ്യമന്ത്രിയുടെ മൗനം ഗുണ്ടകളായ പോലീസുകാര്‍ക്കുള്ള ഒത്താശ ; കേരളത്തിലെ മുഖ്യഗുണ്ട പിണറായി വിജയന്‍ തന്നെ ; ആഭ്യന്തരവകുപ്പിനെ നിയന്ത്രിക്കുന്നത് കൊടിസുനിമാരെന്ന് ഷാഫി
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ ജനമൈത്രി പൊലീസിനെ ഗുണ്ടാമൈത്രി പൊലീസാക്കി മാറ്റിയെന്നും പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം തുടര്‍ച്ചയായി പോലീസ് മര്‍ദ്ദനങ്ങള്‍ സംഭവിക്കുന്നുണ്ടെന്നും തനി ഗുണ്ടായിസമായി പൊലീസിനെ ഈ സര്‍ക്കാര്‍ മാറ്റിയെന്നും ഷാഫി പറമ്പിലിന്റെ വിമര്‍ശനം. പൊലീസ് ഗുണ്ടായിസം വളരുന്നത് പിണറായി വിജയന്റെ പിന്തുണയോടെയാണെന്നും നിയമം സമാധാനത്തോടെ നടപ്പാക്കുന്നവര്‍ക്കല്ല ക്രിമിനലുകള്‍ക്കും ഗുണ്ടകള്‍ക്കുമാണ് സര്‍ക്കാരും ആഭ്യന്തരവകുപ്പും ഒത്താശ ചെയ്യുന്നതെന്നും വിമര്‍ശിച്ചു. കേരളത്തിലെ മുഖ്യഗുണ്ട പിണറായിയാണ്. ഗുണ്ടകളെ ഇരുവശവും നിര്‍ത്തി നാട് ഭരിക്കാമെന്ന് കരുതിയാല്‍ ജനങ്ങള്‍ മറുപടി നല്‍കും. സര്‍ക്കാര്‍ പോലീസില്‍ തനി ഗുണ്ടായിസം നടപ്പാക്കിയെന്നും ആഭ്യന്തരവകുപ്പിനെ ഇപ്പോള്‍ നിയന്ത്രിക്കുന്നത് കൊടിസുനിമാരാണ്. പോലീസ് മര്‍ദ്ദനത്തിനെതിരേ കോണ്‍ഗ്രസ് സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനിലേക്കും നടത്തിയ പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഷാഫി പറമ്പില്‍ എംപി. പൊലീസിലെ ഗുണ്ടകള്‍ക്ക് സര്‍ക്കാര്‍ രാഷ്ട്രീയ സംരക്ഷണം നല്‍കുന്നു. ജനങ്ങളുടെ നികുതിപ്പണത്തില്‍നിന്നും ശമ്പളം പറ്റുന്ന പൊലീസുകാരന്‍ മര്‍ദിക്കുന്ന ചിത്രം നവമാധ്യമങ്ങളില്‍ പങ്കുവെക്കുന്നുവെങ്കില്‍, അതിന് എവിടെ നിന്നാണ് ധൈര്യം കിട്ടുന്നത്. അതിന് സര്‍ക്കാര്‍ നടപടി…
Read More » -
Breaking News
ഭക്തിയും ചരിത്രവും കോർത്തിണക്കിയ “വായുപുത്ര”; 3D ആനിമേഷൻ ചിത്രം 2026 ദസറയ്ക്ക്
ചന്ദൂ മൊണ്ടേതി സംവിധാനം ചെയ്യുന്ന “വായുപുത്ര” 3D ആനിമേഷൻ ഇതിഹാസ ചിത്രം 2026 ദസറക്ക് റിലീസ് ചെയ്യും. സിതാര എന്റർടൈൻമെന്റ്സ്, ഫോർച്യൂൺ ഫോർ സിനിമാസ് എന്നിവയുടെ കീഴിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ശ്രീകര സ്റ്റുഡിയോസ്. ചരിത്രം, ഭക്തി, ആധുനിക കാഴ്ച എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കുന്നത്. നമ്മുടെ ചരിത്രത്തിലും ഇതിഹാസങ്ങളിലും ആഴത്തിൽ വേരൂന്നിയ “വായുപുത്ര”, കാലത്തിനപ്പുറം ശക്തിയും ഭക്തിയും ഉള്ള ഒരു നിത്യ യോദ്ധാവിന്റെ കഥയാണ് അവതരിപ്പിക്കുന്നത്. തലമുറകളെ രൂപപ്പെടുത്തുകയും പ്രചോദിപ്പിക്കുകയും ചെയ്ത ഹനുമാന്റെ അചഞ്ചലമായ വിശ്വാസവും പർവതങ്ങളെ പോലും നീക്കിയ ഭക്തിയുടെ കഥയുമാണ് ചിത്രം പറയുന്നത്. ഗംഭീരമായ 3D ആനിമേഷൻ സിനിമാറ്റിക് അനുഭവമായി ഒരുക്കുന്ന “വായുപുത്ര”, 2026 ൽ തെലുങ്ക്, ദസറ റിലീസായി ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഭാഷകളിൽ പ്രദർശനത്തിനെത്തും. ഹനുമാന്റെ കാലാതീതമായ കഥയാണ് ഇതിലൂടെ ലോകമെമ്പാടുമുള്ള തിയേറ്ററുകളിലേക്ക് കൊണ്ട് വരുന്നത്. ഒരു കുന്നിൻ മുകളിൽ ഉയർന്ന് നിന്ന്…
Read More » -
Breaking News
എല്ലാ പഴുതുകളും അടച്ചിട്ടും വോട്ടു ചോര്‍ച്ചയില്‍ ഞെട്ടി പ്രതിപക്ഷം; എഎപി, ശിവസേന, ഡിഎംകെ എംപിമാര്‍ കാലുമാറിയെന്ന് സംശയം; ബിജെപി ക്യാമ്പില്‍ ആഘോഷം
ന്യൂഡല്‍ഹി: എല്ലാ പഴുതുകളും അടച്ചിട്ടും ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചോര്‍ന്നതിന്റെ ഞെട്ടലില്‍ പ്രതിപക്ഷം. എഎപി, ശിവസേന, ഡിഎംകെ എംപിമാരിലേക്കാണ് സംശയം ചെന്നെത്തുന്നത്. എന്‍ഡിഎ വിജയം ധാര്‍മ്മികവും രാഷ്ട്രീയവുമായ പരാജയമാണെന്നും പ്രത്യയശാസ്ത്ര പോരാട്ടം തുടരുമെന്നുമാണ് പ്രതിപക്ഷം പറയുന്നത് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു പ്രതിപക്ഷം.ഫലം വന്നപ്പോള്‍ തകിടം മറിഞ്ഞു. പ്രതിപക്ഷ സ്ഥാനാര്‍ത്ഥി സുദര്‍ശന്‍ റെഡ്ഡിക്ക് 300 ഉം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സിപി രാധാകൃഷ്ണന് 452 ഉം വോട്ട്. പ്രതിപക്ഷത്ത് 24 എണ്ണത്തിന്റെ കുറവ് പ്രതീക്ഷിച്ചിരുന്നു. വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ 11 വോട്ടുകള്‍ക്ക് പുറമെ എന്‍ഡിഎയ്ക്ക് 13 വോട്ടുകള്‍ കൂടി ലഭിച്ചു. വോട്ട് ചോര്‍ച്ച ഉണ്ടായത് എഎപി, ശിവസേന ഉദ്ധവ് താക്കറെ എംപിമാര്‍ക്കിടയില്‍ നിന്നാണ് എന്നാണ് പ്രാഥമിക വിലയിരുത്തല്‍. ശിവസേന എംപിമാരില്‍ ഒരു വിഭാഗം ഏക്‌നാഥ് ഷിന്‍ഡെ വിഭാഗവുമായി കൈകോര്‍ക്കാന്‍ ആഗ്രഹിക്കുന്നു. എഎപി എംപിമാരില്‍ ചിലര്‍ ബിജെപിയോട് മൃദുസമീപനമാണ് തുടരുന്നത്. 15 വോട്ടുകള്‍ മനപ്പൂര്‍വം സാധുവാക്കി എന്ന് വ്യക്തമാണെന്നാണ് നേതാക്കള്‍ പറയുന്നത്. 2022 ലെ തിരഞ്ഞെടുപ്പില്‍…
Read More » -
Breaking News
അനാശാസ്യ കേന്ദ്രങ്ങളില്‍ ലൈംഗിക തേടി എത്തുന്നവര്‍ക്ക് എതിരേ പ്രേരണാ കുറ്റം നിലനില്‍ക്കും; ലൈംഗിക തൊഴിലാളിയെ ഉത്പന്നം എന്നു കാണാനാകില്ലെന്നും ഹൈക്കോടതി
കൊച്ചി: ലൈംഗിക ആവശ്യത്തിനായി അനാശാസ്യ കേന്ദ്രത്തില്‍ എത്തി പണം നല്‍കുന്നയാളുടെ പേരില്‍ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചെന്ന കുറ്റം നിലനില്‍ക്കുമെന്ന് കേരള ഹൈക്കോടതി. അനാശാസ്യ കേന്ദ്രത്തിലെ സേവനങ്ങള്‍ ഉപയോഗിക്കുന്ന ഒരാളെ ‘ഉപഭോക്താവ്’ എന്ന് വിളിക്കാന്‍ കഴിയില്ല. ലൈംഗികത്തൊഴിലാളിയെ ഒരു ‘ഉല്‍പ്പന്നം’ ആയി കാണാനാവില്ല. ജസ്റ്റിസ് വി.ജി. അരുണ്‍ അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു. മിക്ക കേസുകളിലും, മനുഷ്യക്കടത്തിലൂടെയാണ് ലൈംഗികത്തൊഴിലാളികളെ വ്യാപാരത്തിലേക്ക് ആകര്‍ഷിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. സുഖംതേടുന്നവര്‍ നല്‍കുന്ന പണത്തിലേറെയും പോകുന്നത് അനാശാസ്യകേന്ദ്രം നടത്തിപ്പുകാരുടെ കൈകളിലേക്കാണ്. ഇത്തരം കേന്ദ്രങ്ങളില്‍ ലൈംഗികത്തൊഴിലാളിയുടെ സേവനം തേടുന്ന ഒരാള്‍ക്ക് പണം നല്‍കി വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുന്നതിനാല്‍ 1956 ലെ ഇമ്മോറല്‍ ട്രാഫിക് (പ്രിവന്‍ഷന്‍) ആക്ട് പ്രകാരം കേസെടുക്കാമെന്ന് കേരള ഹൈക്കോടതി വിധിച്ചു. തിരുവനന്തപുരം പേരൂര്‍ക്കട പോലീസ് 2021-ല്‍ അനാശാസ്യപ്രവര്‍ത്തന നിരോധന നിയമപ്രകാരമെടുത്ത കേസിലാണ് വിധി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മൂന്നാം പ്രതി നല്‍കിയ ഹര്‍ജി പരിഗണിക്കയായിരുന്നു കോടതി. ‘അനാശാസ്യകേന്ദ്രത്തിലെത്തി ലൈംഗികത്തൊഴിലാളിയുടെ സേവനം തേടുന്നയാളെ ഉപഭോക്താവായി കാണാനാകില്ല. ഉപഭോക്താവായി കാണണമെങ്കില്‍ എന്തെങ്കിലും സാധനമോ സേവനമോ വാങ്ങണം.…
Read More » -
Breaking News
കര്‍ശന നടപടിയെന്നു ഡിജിപി; മുഖ്യമന്ത്രി ഇടപെട്ടു; മൗനം പാലിച്ചെന്ന വിമര്‍ശനത്തില്‍ കഴമ്പില്ല; മധു ബാബുവിന് എതിരായും നടപടി ഉടനെന്നും വിശദീകരണം
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍. ലഭിച്ച പരാതികളെല്ലാം പരിശോധിക്കും. കുന്നംകുളത്ത് കര്‍ശന നടപടി സ്വീകരിക്കാന്‍ ഐജിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മധുബാബുവിനെതിരായ പരാതിയിലും കര്‍ശന നടപടി വരുമെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് അതിക്രമം സംബന്ധിച്ച പരാതികള്‍ ഉയര്‍ന്നപ്പോള്‍ നടപടിക്ക് മുഖ്യമന്ത്രി ഇടപെട്ടെന്നും മൗനം പാലിച്ചെന്ന വിമര്‍ശനത്തില്‍ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു. കുന്നംകുളത്ത് അച്ചടക്ക നടപടി വൈകിയിട്ടില്ലെന്നും ഡിജിപി പറഞ്ഞു. അതേസമയം ജനങ്ങളോട് നല്ല രീതിയില്‍ പെരുമാറാന്‍ പൊലീസ് തയ്യാറാകണമെന്നും പരസ്പര ബഹുമാനം ഉണ്ടാകണെന്നും റവാഡ ചന്ദ്രശേഖരന്‍ വ്യക്തമാക്കി. പരാതികളെല്ലാം ഗൗരവമായെടുത്തിട്ടുണ്ട്. ജനങ്ങളെ സഹായിക്കാനാണ് പൊലീസുള്ളതെന്നും ആശങ്ക വേണ്ടെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു. കേസിനു മറുവശംകൂടിയുണ്ടെന്ന് സിപിഎം അതേസമയം, കുന്നംകുളം മര്‍ദനത്തില്‍ നടപടിയെടുത്തതിനെ സ്വാഗതം ചെയ്യുന്നെന്നു വ്യക്തമാക്കി സിപിഎം തൃശൂര്‍ ഘടകവും രംഗത്തുവന്നു. നിയമം പാലിക്കേണ്ടവര്‍ നിയമം കൈയ്യിലെടുക്കുന്നതിനെ എക്കാലവും എതിര്‍ത്ത പാരമ്പര്യമാണ് സിപിഐ എമ്മിന്റേത്. കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ രണ്ടുവര്‍ഷം മുമ്പുണ്ടായ ലോക്കപ്പ് മര്‍ദനത്തെയും അതേ നിലയില്‍…
Read More » -
Breaking News
വ്യാജ തെരഞ്ഞെടുപ്പ് ഐഡിക്കായി ‘കാര്‍ഡ് കളക്ഷന്‍ ഗ്രൂപ്പ്’ എന്ന പേരില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പും; രാഹുല്‍ മാങ്കൂട്ടത്തലിന്റെ സുഹൃത്തുക്കളും പ്രതികള്‍; ശനിയാഴ്ച ഹാജരാകാന്‍ നോട്ടീസ് നല്‍കും
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനുവേണ്ടി ഇലക്ഷന്‍ കമ്മീഷന്റെ വ്യാജ ഐഡി കാര്‍ഡ് നിര്‍മിച്ചെന്ന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്തുക്കളും പ്രതികള്‍. വ്യാജ കാര്‍ഡ് ഉണ്ടാക്കിയതില്‍ സുഹൃത്തുക്കള്‍ക്കും പങ്കുണ്ടെന്നാണ് കണ്ടെത്തല്‍. ഇവരുടെ വീടുകളില്‍ ക്രൈം ബ്രാഞ്ച് നേരത്തെ പരിശോധന നടത്തിയിരുന്നു. വ്യാജ കാര്‍ഡ് വിതരണത്തിനായി ‘കാര്‍ഡ് കലക്ഷന്‍ ഗ്രൂപ്പ്’ എന്ന പേരിലാണ് പ്രതികള്‍ വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ വീണ്ടും ചോദ്യം ചെയ്യാനും ക്രൈം ബ്രാഞ്ച് തീരുമാനിച്ചു. ശനിയാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കും. നേരത്തെ നോട്ടിസ് നല്‍കിയെങ്കിലും രാഹുല്‍ സാവകാശം തേടിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ച കേസിലെ പ്രതികളുടെ ഫോണില്‍ നിന്ന് ലഭിച്ച ശബ്ദരേഖയില്‍ രാഹുലിന്റെ പേര് പരാമര്‍ശിച്ചതോടെയാണ് വീണ്ടും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നത്. രാഹുലിന്റെ അടുത്ത സുഹൃത്തുക്കളായ നാലുപേരുടെ വീട്ടില്‍ ക്രൈം ബ്രാഞ്ച് പരിശോധന നടത്തുകയും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. വ്യാജ തിരിച്ചറിയല്‍ രേഖ…
Read More »