Breaking NewsKeralaNEWS

മനശാസ്ത്ര തന്ത്രങ്ങളിലൂടെ കാണികളെ അമ്പരപ്പിക്കാൻ ആതി ദി മെന്റലിസ്റ്റ് വരുന്നു…

കേരളത്തിലെ 10 നഗരങ്ങളിലായി ഒരു മാസം നീണ്ടു നിൽക്കുന്ന യാത്ര

കാണികളുടെ മനസ്സ് വായിച്ച് അമ്പരപ്പിക്കുന്ന പ്രകടനങ്ങളിലൂടെ ശ്രദ്ധേയനായ മെന്റലിസ്റ്റ് ആതി, പുതിയൊരു പര്യടനത്തിന് ഒരുങ്ങുന്നു. ‘ഇൻസോംനിയ വേക്ക് അപ്പ് ഇന്റു ദി ഡ്രീം’ എന്ന പേരിൽ 10 നഗരങ്ങളിലായി 10 വേദികളിൽ പരിപാടി അരങ്ങേറും. 2025 സെപ്റ്റംബർ 13 മുതൽ നവംബർ 15 വരെ നീളുന്ന ഈ മാസ്മരിക യാത്രയിൽ മനശാസ്ത്രപരമായ തന്ത്രങ്ങളിലൂടെയും അതിശയിപ്പിക്കുന്ന പ്രവചനങ്ങളിലൂടെയും ആതി കാഴ്ചക്കാരെ വിസ്മയിപ്പിക്കും. കേരളത്തിലെ വിവിധ നഗരങ്ങളിലെ പ്രകടങ്ങങ്ങൾക്ക് മുന്നോടിയായി മെന്റലിസ്റ്റ് ആതി സെപ്റ്റംബർ 13ന് കൊച്ചി ജെടിപാക്കിൽ മുന്നൊരുക്ക ഷോ സംഘടിപ്പിക്കും.

ഓരോ പ്രേക്ഷകനെയും ആകർഷിക്കുന്ന തരത്തിലുള്ള മാനസിക കളികളും സൈക്കോളജിക്കൽ ഇല്യൂഷനുകളും കോർത്തിണക്കിയാണ് ഷോ ഒരുക്കിയിരിക്കുന്നത്. മനസ്സ് വായിക്കുന്നതും ചിന്തകൾ നിയന്ത്രിക്കുന്നതുമായ പ്രകടനങ്ങൾ കാഴ്ചക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തും.

Signature-ad

‘മെന്റലിസം എന്നത് ആളുകളുമായി ബന്ധം സ്ഥാപിക്കുന്നതിനെക്കുറിച്ചാണ്. അവർക്ക് ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങൾ സമ്മാനിക്കുക എന്നതാണ് എന്റെ ലക്ഷ്യം. കൊച്ചിയിൽ നിന്ന് ഈ പര്യടനം ആരംഭിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്, 10 നഗരങ്ങളിലെ പ്രേക്ഷകരിലേക്ക് ഈ അനുഭവം എത്തിക്കാൻ ഞാൻ ആവേശത്തോടെ കാത്തിരിക്കുന്നു.’ പര്യടനത്തെക്കുറിച്ച് ആതി പറയുന്നു.

പര്യടനം ഒറ്റനോട്ടത്തിൽ:

ഷോകളുടെ എണ്ണം : 10
നഗരങ്ങൾ : 10
തിയതി : 2025 സെപ്റ്റംബർ 13 മുതൽ നവംബർ 15 വരെ
പ്രത്യേകത : ഓരോ പ്രകടനവും കാണികളുമായുള്ള സംവാദത്തിനനുസരിച്ച് മാറുന്നു. അതിനാൽ ഒരു ഷോയും മറ്റൊന്നിന് സമാനമാകില്ല.

Back to top button
error: