Month: September 2025

  • Breaking News

    വരന് പണിയൊന്നുമില്ലെന്ന് പറഞ്ഞ് വിവാഹത്തിന് സമ്മതിച്ചില്ല ; മകള്‍ ഇഷ്ടത്തിന് വിരുദ്ധമായി കാമുകനെ കെട്ടി ; അമ്മായിയപ്പന്റെ വീട്ടില്‍ നിന്ന് മാതാപിതാക്കള്‍ മകളെ തട്ടിക്കൊണ്ടു പോയി

    ഹൈദരാബാദ്: തങ്ങളുടെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം കഴിച്ച മകളെ മാതാപിതാക്കള്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോന്നു. ഹൈദരാബാദിലെ നര്‍സംപള്ളിയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ വൈറലാണ്. മാതാപിതാക്കള്‍ക്കെതിരേ പോലീസ് കേസെടുത്തു. കീസര പോലീസ് പറയുന്നതനുസരിച്ച് ചെറുക്കന് ഒരു പണിയും ഇല്ലെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ ബന്ധത്തിന് അനുവദിച്ചിരുന്നില്ല. എന്നാല്‍ പെണ്‍കുട്ടിയുടെ മാതാപിതാ ക്കളുടെ എതിര്‍പ്പ് അവഗണിച്ച് ദമ്പതികള്‍ നാല് മാസം മുമ്പ് വിവാഹിതരായി. രണ്ട് കുടുംബങ്ങളും ഒരേ ജാതിയില്‍ പെട്ടവരും ബന്ധുക്കളുമാണ്. വിവാഹത്തിന് ശേഷം ദമ്പതികള്‍ ഭര്‍ത്താവിന്റെ വീട്ടില്‍ എത്തി. തൊട്ടുപിന്നാലെ വധുവിന്റെ മാതാപിതാക്കളും ബന്ധുക്കളും വരന്റെ വീട്ടില്‍ എത്തിയ തായും ഇത് തര്‍ക്കത്തിനിടയാക്കിയതായും പോലീസ് പറഞ്ഞു. സ്ത്രീയെ വീട്ടില്‍ നിന്ന് വലിച്ചിഴച്ച് കാറില്‍ കയറ്റുകയായിരുന്നെന്നും ആരോപിക്കപ്പെടുന്നു. ഭര്‍ത്താവും ബന്ധുക്ക ളും പറയുന്നത്, തങ്ങള്‍ക്ക് നേരെ മുളകുപൊടി എറിഞ്ഞുവെന്നും, സംഘര്‍ഷത്തിനിടെ തങ്ങളെ മര്‍ദ്ദിച്ചു എന്നുമാണ്. അയല്‍ക്കാര്‍ സഹായത്തിനായി ഓടിയെത്തിയെങ്കിലൂം ഇടപെട്ടില്ല. പക്ഷേ മാതാപിതാക്കള്‍ അവളെ വലിച്ചിഴച്ചുകൊണ്ടുപോകുന്നത് തുടരുന്നു.  കീസറ പോലീസ് സ്റ്റേഷനില്‍ സ്ത്രീ യുടെ…

    Read More »
  • Breaking News

    15 ദിവസം മാത്രം പ്രായമുള്ള ഒരു കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി ; കുഞ്ഞിന്റെ വായില്‍ ഒരു കല്ല് തിരുകിക്കയറ്റിയ ശേഷം ഫെവിക്വിക്ക് ഉപയോഗിച്ച് ഒട്ടിച്ച നിലയില്‍

    ജയ്പൂര്‍: രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലെ ബിജോലിയ പ്രദേശത്തുള്ള സീതാ കാ കുണ്ഡ് ക്ഷേത്രത്തിനടുത്തുള്ള വനത്തില്‍ നിന്നും 15 ദിവസം മാത്രം പ്രായമുള്ള ഒരു കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കുഞ്ഞിന്റെ വായില്‍ ഒരു കല്ല് തിരുകിക്കയറ്റിയ ശേഷം ഫെവിക്വിക്ക് ഉപയോഗിച്ച് ഒട്ടിച്ച നിലയിലായിരുന്നു. വനത്തിലൂടെ കന്നുകാലികളെ മേയ്ക്കാന്‍ പോയ ഒരാളാണ് കുഞ്ഞിനെ ആദ്യം കണ്ടത്. അയാള്‍ ഉടന്‍ തന്നെ പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസെത്തി കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭില്‍വാരയിലെ മണ്ഡല്‍ഗഡ് നിയമസഭാ മണ്ഡലത്തിലെ ബിജോലിയ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. സീതാ കുണ്ഡ് ക്ഷേത്രത്തിനടുത്തുള്ള റോഡരികിലെ വനമേഖലയില്‍ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. സമീപത്തെ ആശുപത്രികളിലെ പ്രസവ രേഖകളും പോലീസ് പരിശോധിക്കുന്നുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം, വനത്തില്‍ കന്നുകാലികളെ മേയ്ച്ചുകൊണ്ടിരുന്ന ഒരു ഇടയനാണ് കുഞ്ഞിന്റെ കരച്ചില്‍ കേട്ടത്. പാറകള്‍ക്കിടയില്‍ ഒരു നവജാതശിശു കഷ്ടപ്പെടുന്നത് കണ്ടപ്പോള്‍ അയാള്‍…

    Read More »
  • Breaking News

    ഇതൊക്കെ ശ്രദ്ധിക്കേണ്ടേ അമ്പാനേ? മുത്തച്ഛന്‍ മരിച്ച സ്റ്റോറിക്ക് ചിരിക്കുന്ന ഇമോജി, തര്‍ക്കം; സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു

    രാജ്കോട്ട്: തര്‍ക്കത്തിന് പിന്നാലെ സുഹൃത്തിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബിഹാര്‍ സ്വദേശിയും ഗുജറാത്തിലെ രാജ്കോട്ടിലെ ഫാക്ടറി തൊഴിലാളിയുമായ പ്രിന്‍സ് കുമാര്‍(20) ആണ് മരിച്ചത്. സംഭവത്തില്‍ മുഖ്യപ്രതിയായ ബിഹാര്‍ സ്വദേശി ബിപിന്‍ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാംപ്രതിയായ ബ്രിജേഷ് ഗോണ്ഡ് എന്നയാള്‍ ഒളിവിലാണ്. യുവാവ് മരിച്ചതോടെ ഇവര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി കേസെടുത്തതായി പോലീസ് പറഞ്ഞു. പ്രിന്‍സിന്റെ ഫെയ്സ്ബുക്ക് സ്റ്റോറിക്ക് ബിപിന്‍ പൊട്ടിച്ചിരിക്കുന്ന ഇമോജിയിട്ട് പ്രതികരിച്ചതാണ് തര്‍ക്കത്തിനും കൊലപാതകത്തിനും കാരണമായതെന്നാണ് പോലീസ് പറയുന്നത്. നാലുമാസം മുന്‍പാണ് പ്രിന്‍സിന്റെ മുത്തച്ഛന്‍ മരിച്ചത്. അടുത്തിടെ മുത്തച്ഛനെ ഓര്‍മിച്ച് പ്രിന്‍സ് ഒരു ഫെയ്സ്ബുക്ക് സ്റ്റോറി പങ്കുവെച്ചിരുന്നു. ഈ സ്റ്റോറിയ്ക്കാണ് ബിപിന്‍ ചിരിക്കുന്ന ഇമോജി മറുപടിയായി നല്‍കിയത്. ഇതിനെച്ചൊല്ലി പ്രിന്‍സും ബിപിനും തമ്മില്‍ ആദ്യം ഫോണിലൂടെയും പിന്നെ നേരിട്ടും വഴക്കിട്ടു. സെപ്റ്റംബര്‍ ആദ്യത്തിലായിരുന്നു ഈ സംഭവം. ഇതിനുശേഷം സെപ്റ്റംബര്‍ 12-ാം തീയതിയാണ് ബിപിന്‍ പ്രിന്‍സ്‌കുമാറിനെ ആക്രമിച്ചതെന്നും പോലീസ് പറഞ്ഞു. സംഭവദിവസം രാത്രി പ്രിന്‍സ്‌കുമാര്‍ ഫാക്ടറിക്ക് പുറത്ത് നിര്‍ത്തിയിട്ടിരുന്ന…

    Read More »
  • Breaking News

    പാര്‍ട്ടി വരുത്തി വച്ച കടം പാര്‍ട്ടി തന്നെ തീര്‍ത്തു; കോണ്‍ഗ്രസ് വാക്കുപാലിച്ചു; അപ്പച്ചന്റെ രാജി കര്‍മഫലമെന്ന് വിജയന്റെ കുടുംബം

    കല്‍പ്പറ്റ: ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ വീടിന്റെ ആധാരം കുടുംബത്തിന് കോണ്‍ഗ്രസ് കൈമാറി. വിജയന്റെ മകനും മരുമകളും ആധാരം ഏറ്റുവാങ്ങി. ബത്തേരി അര്‍ബന്‍ബാങ്കിലെ കുടിശ്ശികയായ 63 ലക്ഷം രൂപ ഇന്നലെ അടച്ചിരുന്നു. ബാങ്കിലെ നടപടിക്രമങ്ങള്‍ക്ക് ശേഷം ഇന്നാണ് ആധാരം അധികൃതര്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കൈമാറിയത്. എഗ്രിമെന്റ് പ്രകാരമുള്ള വാക്ക് കോണ്‍ഗ്രസ് പാലിച്ചെന്ന് മരുമകള്‍ പത്മജ മാധ്യമങ്ങളോട് പറഞ്ഞു. സെപ്റ്റംബര്‍ 30ന് മുന്‍പായി ബാധ്യത അടച്ച് തീര്‍ത്തില്ലെങ്കില്‍ ഒക്ടോബര്‍ രണ്ട് മുതല്‍ സത്യഗ്രഹം നടത്തുമെന്ന് വിജയന്റെ കുടുംബം കോണ്‍ഗ്രസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. കോണ്‍ഗ്രസ് ആദ്യം തള്ളിപ്പറഞ്ഞപ്പോഴും പിന്നീട് ചേര്‍ത്തുപിടിച്ചപ്പോഴും അതിന് കൂടെ നിന്നവരാണ് തങ്ങളെന്ന് മകള്‍ പത്മജ പറഞ്ഞു. അന്‍പത് വര്‍ഷം കോണ്‍ഗ്രസിന് വേണ്ടി ജീവിച്ച് മരിച്ച ഒരാളുടെ കുടുംബത്തിനോട് കാണിക്കേണ്ട നീതിയല്ല പാര്‍ട്ടി അന്ന് കാണിച്ചത്. എന്നിട്ടും അവര്‍ വീട്ടില്‍ വന്നപ്പോള്‍ രണ്ടും കൈയും നീട്ടി സ്വീകരിച്ചു. നിരന്തരമായി അവഗണനയും ആക്ഷേപവുമാണ് തങ്ങള്‍ക്ക് കിട്ടിയിരുന്നത്. കാല്‍…

    Read More »
  • Breaking News

    വീട് റെഡി, ജോര്‍ജ്കുട്ടിയോ? ‘ദൃശ്യം3’ തുടങ്ങിയാല്‍ ജോസഫും കുടുംബവും ഒറ്റമുറിയിലേക്ക് ഒതുങ്ങും, 2013 ല്‍ തുടങ്ങിയ പതിവ്

    ഇടുക്കി: ന്യൂഡല്‍ഹിയില്‍ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം സ്വീകരിച്ച മോഹന്‍ലാല്‍, ജോര്‍ജുകുട്ടിയായി തൊടുപുഴയിലേക്ക് എത്തുമ്പോള്‍ താമസിക്കാനുള്ള വീട് റെഡി. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 3ന്റെ ചിത്രീകരണത്തിനായി മോഹന്‍ലാല്‍ ഉടന്‍ തൊടുപുഴയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ആഴ്ച തന്നെ ഷൂട്ടിങ് തുടങ്ങും. സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ജോര്‍ജുകുട്ടി എന്ന കഥാപാത്രവും കുടുംബവും താമസിക്കുന്ന വഴിത്തല മടത്തിപ്പറമ്പില്‍ ജോസഫ് കുരുവിളയുടെ വീട്ടില്‍ അവസാനവട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. സിനിമ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ പെയ്ന്റിങ് ഉള്‍പ്പെടെയുള്ള ജോലികള്‍ പൂര്‍ത്തിയായി. 2013ലാണ് ദൃശ്യം ആദ്യഭാഗത്തിന്റെ ഷൂട്ടിങ്ങിനായി വീട് നല്‍കിയത്. ജീത്തു ജോസഫ് നേരിട്ടെത്തിയാണ് ഷൂട്ടിങ്ങിനായി വീട് ചോദിച്ചത്. ആദ്യ രണ്ടു ഭാഗങ്ങളിലും 12 ദിവസം വീതമായിരുന്നു വീട് ഷൂട്ടിങ്ങിനായി നല്‍കിയത്. ഷൂട്ടിങ് തുടങ്ങിയാല്‍ വീടിനുള്ളിലെ ഒരു മുറിയില്‍ മാത്രമാകും ജോസഫും കുടുംബാംഗങ്ങളും താമസിക്കുക. ബാക്കി സിനിമയ്ക്കായി വിട്ടു നല്‍കും. അടുക്കളയിലും ഷൂട്ടിങ് ഉള്ളതിനാല്‍ ഇവര്‍ക്കുള്ള ഭക്ഷണം സിനിമ കന്റീനില്‍ നിന്നാണ്. തൊടുപുഴ കൂടാതെ കാഞ്ഞാര്‍, വാഗമണ്‍ മേഖലകളിലും…

    Read More »
  • Breaking News

    ജനറല്‍ സെക്രട്ടറി നായര്‍ സമുദായത്തിന് നാണക്കേട്, കട്ടപ്പയായി മാറി, പിണറായിക്ക് പാദസേവ ചെയ്യുന്നു; സുകുമാരന്‍ നായര്‍ക്കെതിരെ വെട്ടിപ്പുറത്ത് ബാനര്‍

    പത്തനംതിട്ട: എന്‍എസ്എസ് കരയോഗത്തിന് മുന്നില്‍ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ ബാനര്‍. പത്തനംതിട്ട വെട്ടിപ്പുറം എന്‍എസ്എസ് കരയോഗം ഓഫീസിന് മുന്നിലാണ് ബാനര്‍. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സമുദായത്തിന് നാണക്കേടാണെന്നും കുടുംബ കാര്യത്തിനുവേണ്ടി അയ്യപ്പ ഭക്തരെ പിന്നില്‍ നിന്ന് കുത്തിയെന്നും ബാനറില്‍ പറയുന്നു. ജനറല്‍ സെക്രട്ടറി പിണറായിക്ക് പാദസേവ ചെയ്യുകയാണ്. ജനറല്‍ സെക്രട്ടറി കട്ടപ്പയായി മാറിയെന്നും ബാനറില്‍ പരിഹസിക്കുന്നു. ആരാണ് ബാനര്‍ കെട്ടിയത് എന്നത് സംബന്ധിച്ച് വ്യക്തതയില്ല. ഇന്ന് രാവിലെയാണ് ബാനര്‍ പ്രത്യക്ഷപ്പെട്ടത്. ശബരിമല വിഷയത്തില്‍ എന്‍എസ്എസ് എല്‍ഡിഎഫിനൊപ്പമാണെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. അയ്യപ്പ സംഗമം ബഹിഷ്‌കരിച്ച കോണ്‍ഗ്രസിനെ വിമര്‍ശിച്ച സുകുമാരന്‍ നായര്‍ കോണ്‍ഗ്രസിന് ഹിന്ദു വോട്ട് വേണ്ടെന്നും ശബരിമലയില്‍ ആചാരം സംരക്ഷിക്കാന്‍ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്നും ആരോപിച്ചിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ ആചാരം സംരക്ഷിക്കാന്‍ നടപടി എടുക്കുകയാണ്. ശബരിമലയിലെ ആചാരം സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം. സ്ത്രീപ്രവേശന വിധിക്കെതിരെ എന്‍എസ്എസ് നാമജപ ഘോഷയാത്ര നടത്തി. കോണ്‍ഗ്രസും ബിജെപിയും അന്ന്…

    Read More »
  • Breaking News

    മൂക്കിന് താഴെ നടന്ന സംഭവം അറിഞ്ഞത് വീഡിയോ വൈറലായതോടെ! കണ്ണൂരില്‍ സിറ്റി പോലീസ് ആസ്ഥാനത്ത് അതിക്രമിച്ചുകയറി പിറന്നാളാഘോഷം, കേക്കുമുറി; ഒടുവില്‍ കേസ്

    കണ്ണൂര്‍: സിറ്റി പോലീസ് ആസ്ഥാനത്ത് അതിക്രമിച്ചുകയറി പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ചവര്‍ക്കെതിരേ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന അഞ്ചുപേര്‍ക്കെതിരേയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തത്. പിറന്നാളാഘോഷത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. സംസ്ഥാന പോലീസ് സേനയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പോലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന സിറ്റി പോലീസ് ആസ്ഥാനത്തേക്ക് അതിക്രമിച്ചുകയറി പിറന്നാള്‍ ആഘോഷം സംഘടിപ്പിക്കുകയും അത് ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നുമാണ് എഫ്ഐആറില്‍ പറയുന്നത്. ഇത് പോലീസ് സേനയുടെ അന്തസ്സിന് കളങ്കംവരുത്തിയെന്നും എഫ്ഐആറിലുണ്ട്. സെപ്റ്റംബര്‍ 16-നാണ് പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നത്. ഒരു യുവതിയുടെ പിറന്നാളിന് ചിലര്‍ സര്‍പ്രൈസ് നല്‍കുന്നതായിരുന്നു വീഡിയോയിലുണ്ടായിരുന്നത്. പോലീസ് സ്റ്റേഷനില്‍നിന്ന് വിളിക്കുകയാണെന്ന വ്യാജേനയാണ് ഇവര്‍ യുവതിയെ പോലീസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയത്. തുടര്‍ന്ന് ഇവിടെവെച്ച് സര്‍പ്രൈസായി കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷം സംഘടിപ്പിക്കുകയായിരുന്നു. സിറ്റി പോലീസ് ആസ്ഥാനത്തെ കാന്റീനോട് ചേര്‍ന്നുള്ള സ്ഥലത്തുവെച്ചായിരുന്നു കേക്കുമുറിയും പിറന്നാളാഘോഷവും. പോലീസിന്റെ ആയുധങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലവും ഇതിന് സമീപത്തുതന്നെയാണ്. പോലീസുകാരെന്ന വ്യാജേനയാണ് ഇവര്‍ പോലീസ് ആസ്ഥാനത്തേക്ക് അതിക്രമിച്ചുകയറിയതെന്നാണ്…

    Read More »
  • Breaking News

    പാലിയേക്കരയില്‍ ഈ മാസവും ടോളില്ല, വിലക്ക് തുടരും; ഇടക്കാല ഉത്തരവ് ഹൈക്കോടതി നീട്ടി, 30 ന് വീണ്ടും പരിഗണിക്കും

    കൊച്ചി: പാലിയേക്കരയില്‍ ടോള്‍പിരിക്കുന്നത് തടഞ്ഞ ഉത്തരവ് വീണ്ടും നീട്ടി ഹൈക്കോടതി. ടോള്‍ പുനഃസ്ഥാപിക്കുന്നത് ഈ മാസം 30-ന് പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. സര്‍വീസ് റോഡുകളുടെ കാര്യത്തില്‍ സ്ഥിരമായി മോണിറ്ററിങ് സംവിധാനം ഉറപ്പാക്കാമെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചെങ്കിലും കോടതി ടോള്‍ പിരിവ് വീണ്ടും നീട്ടുകയായിരുന്നു. ആമ്പല്ലൂരിലേയും മുരിങ്ങൂരിലേയും സുരക്ഷാ പ്രശ്‌നങ്ങള്‍ ജില്ലാ കളക്ടര്‍ കോടതിയെ അറിയിച്ചു. മുരിങ്ങൂരില്‍ സര്‍വീസ് റോഡ് തകര്‍ന്നുവെന്ന് കളക്ടര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. അടിപ്പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ആഴത്തില്‍ മണ്ണ് എടുത്ത് മാറ്റിയിട്ടുണ്ട്. ഈ ഭാഗത്തെ സര്‍വീസ് റോഡ് ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ട്. ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് കരാര്‍ കമ്പനിയെ അറിയിച്ചെങ്കിലും അതില്‍ തീരുമാനമൊന്നും ഉണ്ടായില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേത്തുടര്‍ന്നാണ് കോടതി ടോള്‍പിരിവ് വിലക്ക് തുടരുമെന്ന് അറിയിച്ചത്. കേസ് ഈ മാസം 30-ലേക്ക് നീട്ടുകയും ചെയ്തു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. തകര്‍ന്ന റോഡ് നന്നാക്കിയിട്ട് വരൂ എന്നായിരുന്നു കഴിഞ്ഞ പ്രാവശ്യം കോടതി ദേശീയപാതാ അതോറിറ്റിയോടും കരാര്‍…

    Read More »
  • Breaking News

    നേതാക്കളുടെ ആത്മഹത്യാ പരമ്പര; വയനാട് ഡിസിസി അധ്യക്ഷന്‍ എന്‍.ഡി അപ്പച്ചന്‍ രാജിവെച്ചു; നിര്‍ണായകമായത് പ്രിയങ്കയുടെ അതൃപ്തി? ടി.ജെ ഐസക്കിന് പകരം ചുമതല

    വയനാട്: ഡിസിസി അധ്യക്ഷന്‍ എന്‍ ഡി അപ്പച്ചന്‍ രാജിവെച്ചു. സംഘടനയ്ക്ക് അകത്ത് നിന്ന് വിവിധ ആരോപണ ഉയര്‍ന്നതിന് പിന്നാലെയാണ് അപ്പച്ചന്‍ രാജിവെച്ചിരിക്കുന്നത്. വയനാട് എംപി പ്രിയങ്കാ ഗാന്ധിയുടെ ആവശ്യപ്രകാരമാണ് കെപിസിസി നേതൃത്വം എന്‍ ഡി അപ്പച്ചന്റെ രാജി ചോദിച്ച് വാങ്ങിയതെന്നാണ് സൂചന. നിലവില്‍ അപ്പച്ചന്‍ രാജിക്കത്ത് നേതൃത്വത്തിന് കൈമാറി. കല്‍പ്പറ്റ നഗരസഭാ അധ്യക്ഷന്‍ ടി ജെ ഐസക്കിനാണ് വയനാട് ഡിസിസിയുടെ പകരം ചുമതല. ഐസക്ക് തന്നെ അടുത്ത ഡിസിസി അധ്യക്ഷനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എമിലി ഡിവിഷനില്‍ നിന്നുള്ള കൗണ്‍സിലര്‍ ആയ ഐസക്ക് 13 വര്‍ഷമായി സ്ഥിരം സമിതി അധ്യക്ഷനാണ്. കെഎസ്യു ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ ബ്ലോക്ക് വൈസ് പ്രസിഡന്റ്, ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, കെപിസിസി സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ശക്തമായ പിന്തുണയുള്ള നേതാവാണ് ഐസക്. ടി സിദ്ധീഖ് എംഎല്‍എയുടെ പിന്തുണയും ഐസക്കിനുണ്ട്. , കെപിസിസി അംഗവും…

    Read More »
  • Breaking News

    ‘നല്ല ഒരാളെക്കണ്ടാല്‍ ബാംഗ്ലൂരിലേക്ക് ട്രിപ്പടിക്കാന്‍ വിളിക്കും, രാഹുല്‍ പഠിച്ച സ്‌കൂളിന്റെ ഹെഡ് മാഷാണ്’; ഷാഫിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഎം

    പാലക്കാട് : ഷാഫി പറമ്പില്‍ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഎം. നല്ല ആളെക്കണ്ടാല്‍ എന്നാല്‍പ്പിന്നെ ബാംഗ്ലൂരിലേക്ക് ഒരു ട്രിപ്പ് പോകാമെന്ന് ഹെഡ് മാഷ് ആവശ്യപ്പെടും. രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും ഇക്കാര്യത്തില്‍ കൂട്ടുകച്ചവടം ആണെന്നും സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബു ആരോപിച്ചു. രാഹുല്‍ മാങ്കൂട്ടം ചെയ്തത് ഒരു തരത്തിലും അംഗീകരിക്കില്ലെന്നും, അയാള്‍ക്കെതിരെ ശക്തമായ നടപടി ഇനിയും വേണമെന്നും, രാജിവെക്കണമെന്നും പറയാന്‍ ഏതെങ്കിലും തരത്തില്‍ ഷാഫി പറമ്പില്‍ തയ്യാറാവില്ല. അതിനു കാരണം കൂട്ടുകച്ചവടമാണ് ഇക്കാര്യത്തില്‍ എന്നതാണ്. നേരിട്ട് ചോദിക്കണം എന്നാണ് ചില ആളുകളെക്കാണുമ്പോള്‍ പറയുന്നത്. അതൊന്നും ഇപ്പോള്‍ പറയുന്നില്ല. നല്ല ഒരാളെക്കണ്ടാല്‍ എന്നാല്‍ ബാംഗ്ലൂരിലേക്ക് ട്രിപ്പടിക്കാമെന്ന് ഹെഡ് മാഷ് തന്നെ പറയുന്നു. അപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എന്തെങ്കിലും മിണ്ടുമോ. ഹെഡ് മാഷിനും മുകളിലുള്ള അധ്യാപകരാണ് ബാക്കിയുള്ളവര്‍. അതുകൊണ്ടാണ് അവര്‍ ഇയാള്‍ക്കെതിരെ ഒരക്ഷരവും മിണ്ടാത്തതെന്നും സുരേഷ് ബാബു ആരോപിച്ചു. രാഹുലിന് കാണ്ടാമൃഗത്തേക്കാള്‍ തൊലിക്കട്ടിയാണ്. ഒരു ഉളുപ്പും ഇല്ലാതെ ആളുകളെ കാണാന്‍…

    Read More »
Back to top button
error: