Breaking NewsKeralaLead NewsNEWS

‘നല്ല ഒരാളെക്കണ്ടാല്‍ ബാംഗ്ലൂരിലേക്ക് ട്രിപ്പടിക്കാന്‍ വിളിക്കും, രാഹുല്‍ പഠിച്ച സ്‌കൂളിന്റെ ഹെഡ് മാഷാണ്’; ഷാഫിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഎം

പാലക്കാട് : ഷാഫി പറമ്പില്‍ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഎം. നല്ല ആളെക്കണ്ടാല്‍ എന്നാല്‍പ്പിന്നെ ബാംഗ്ലൂരിലേക്ക് ഒരു ട്രിപ്പ് പോകാമെന്ന് ഹെഡ് മാഷ് ആവശ്യപ്പെടും. രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും ഇക്കാര്യത്തില്‍ കൂട്ടുകച്ചവടം ആണെന്നും സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബു ആരോപിച്ചു.

രാഹുല്‍ മാങ്കൂട്ടം ചെയ്തത് ഒരു തരത്തിലും അംഗീകരിക്കില്ലെന്നും, അയാള്‍ക്കെതിരെ ശക്തമായ നടപടി ഇനിയും വേണമെന്നും, രാജിവെക്കണമെന്നും പറയാന്‍ ഏതെങ്കിലും തരത്തില്‍ ഷാഫി പറമ്പില്‍ തയ്യാറാവില്ല. അതിനു കാരണം കൂട്ടുകച്ചവടമാണ് ഇക്കാര്യത്തില്‍ എന്നതാണ്. നേരിട്ട് ചോദിക്കണം എന്നാണ് ചില ആളുകളെക്കാണുമ്പോള്‍ പറയുന്നത്. അതൊന്നും ഇപ്പോള്‍ പറയുന്നില്ല.

Signature-ad

നല്ല ഒരാളെക്കണ്ടാല്‍ എന്നാല്‍ ബാംഗ്ലൂരിലേക്ക് ട്രിപ്പടിക്കാമെന്ന് ഹെഡ് മാഷ് തന്നെ പറയുന്നു. അപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എന്തെങ്കിലും മിണ്ടുമോ. ഹെഡ് മാഷിനും മുകളിലുള്ള അധ്യാപകരാണ് ബാക്കിയുള്ളവര്‍. അതുകൊണ്ടാണ് അവര്‍ ഇയാള്‍ക്കെതിരെ ഒരക്ഷരവും മിണ്ടാത്തതെന്നും സുരേഷ് ബാബു ആരോപിച്ചു. രാഹുലിന് കാണ്ടാമൃഗത്തേക്കാള്‍ തൊലിക്കട്ടിയാണ്. ഒരു ഉളുപ്പും ഇല്ലാതെ ആളുകളെ കാണാന്‍ എങ്ങനെ കഴിയുന്നുവെന്നും സുരേഷ് ബാബു ചോദിച്ചു.

 

Back to top button
error: