Month: September 2025

  • Breaking News

    അരുന്ധതി റോയിയുടെ പുകവലി ചിത്രമുള്ള കവര്‍പേജ് ; പുസ്തകം മറിച്ചുനോക്കാതെ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയ അഭിഭാഷകനെ എടുത്തു പൊരിഞ്ഞ് ഹൈക്കോടതി

    കൊച്ചി: പുസ്തകം മറിച്ചുനോക്കാതെ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയ അഭിഭാഷകനെ എടുത്തു പൊരിച്ച് ഹൈക്കോടതി. അരുന്ധതി റോയിയുടെ പുതിയ പുസ്തകത്തിന്റെ കവര്‍ പേജ് ചോദ്യം ചെയ്തുളള ഹര്‍ജിയിലായിരുന്നു രൂക്ഷ വിമര്‍ശനം. ഇത് എന്തുതരം പൊതുതാല്‍പര്യ ഹര്‍ജിയാണെന്ന് ഹര്‍ജിക്കാരനോട് ചോദിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസ്, പൊതുതാല്‍പര്യ ഹര്‍ജിക്ക് പിഴ വിധിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. അരുന്ധതി റോയ് പുകവലിക്കുന്നതുമായി ബന്ധപ്പെട്ട കവര്‍പേജിലാണ് വിവാദം. അരുന്ധതി റോയിയുടെ പുസ്തകത്തിലെ കവര്‍പേജിലെ പുകവലി ചിത്രത്തിനൊപ്പം ജാഗ്രതാ നിര്‍ദ്ദേശം നല്‍കാത്തത് നിയമവിരുദ്ധം ആണെന്ന് കാട്ടി അഭിഭാഷകനായ എ രാജസിംഹ നാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കഴിഞ്ഞ മാസം പുറത്തിറങ്ങിയ അരുന്ധതി റോയിയുടെ ആദ്യ ഓര്‍മപുസ്തകമായ ‘മദര്‍ മേരി കംസ് ടു മീ’ എന്ന പുസ്തകത്തിന്റെ കവര്‍ ചിത്രമാണ് വിവാദമായത്. ഹര്‍ജിയില്‍ നേരത്തെ കോടതി അരുന്ധതി റോയിയോടും പുസ്തക പ്രസാധകരായ പെന്‍ഗ്വിന്‍ ബുക്‌സിനോടും വിശദീകരണം തേടിയിരുന്നു.എന്തിനാണ് ഈ ഹര്‍ജിയെന്നായിരുന്നു ഹൈക്കോടതി ഹര്‍ജിക്കാരനോട് ചോദിച്ചത്. മുന്നറിയിപ്പ് പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചു വെന്ന കാര്യം ഹര്‍ജിയില്‍…

    Read More »
  • Breaking News

    ബാബ്റി മസ്ജിദ് നിര്‍മിച്ചത് ക്ഷേത്രം പൊളിച്ച്, ഹിന്ദുക്കള്‍ അവിടെ ആരാധന നടത്തിയിരുന്നു; വിവാദപ്രസ്താവന നടത്തി അയോദ്ധ്യവിധി പ്രസ്താവിച്ച മുന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

    ന്യൂഡല്‍ഹി: ബാബറി മസ്ജിദ് പള്ളി നിര്‍മിച്ചത് നേരത്തെ ഉണ്ടായിരുന്ന നിര്‍മിതി തകര്‍ത്തു കൊണ്ടാണെന്ന് വിവാദ പ്രസ്താവനയുമായി സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. നമ്മുടെ മുന്നില്‍ ആര്‍ക്കിയോളജിക്കല്‍ തെളിവ് ഉണ്ടാകുമ്പോള്‍ എങ്ങനെ കണ്ണട ക്കുമെന്നും ചോദിച്ചു. നിര്‍മ്മാണം തന്നെ അടിസ്ഥാനപരമായും അവഹേളനമായി രുന്നെന്നും പറഞ്ഞു. ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ റിപ്പോര്‍ട്ട് ഉണ്ടെ ന്നാണ് ചന്ദ്രചൂഡിന്റെ പുതിയ അവകാശവാദം. ഹിന്ദുക്കള്‍ അവിടെ ആരാധന നടത്തി യിരുന്നു എന്നതിന് പുരാവസ്തു വകുപ്പിന്റെ തെളിവുകള്‍ ഉണ്ടെന്നും പറഞ്ഞു. ന്യൂസ് ലോ ണ്ട്റിക്ക് നല്‍കിയ അഭിമുഖത്തിലാണ് ചന്ദചൂഡിന്റെ വിവാദ പരാമര്‍ശം. ചരിത്രം മറന്നോ യെന്നും ചന്ദ്രചൂഡ് അഭിമുഖത്തില്‍ ചോദിക്കുന്നു. അയോദ്ധ്യാവിധി വിശ്വാസത്തി ന്റെ അടിസ്ഥാനത്തില്‍ അല്ല തെളിവുകളുടെ അടിസ്ഥാനത്തില്‍ ആണെന്നും ചന്ദ്രചൂഡ് വ്യക്ത മാക്കി. ക്ഷേത്രം പൊളിച്ചാണ് മസ്ജിദ് നിര്‍മ്മിച്ചതെന്നതിന് തെളിവില്ല എന്നായിരുന്നു സുപ്രീം കോടതി വിധി. ഈ വിധി പറഞ്ഞ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ അംഗമായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. എന്നാല്‍ ഇതില്‍…

    Read More »
  • India

    സൂപ്പര്‍ഹിറ്റ് മൂവി ‘ത്രീ ഇഡിയറ്റ്‌സ്’ കണ്ടിട്ടുണ്ടോ? ആമീര്‍ഖാന്റെ ഫുന്‍ഷുഖ് വാങ്ഡു വിന് പ്രചോദനമായ ‘സോനം വാങ്ചുക്ക്’ ; ലഡാക്കിലെ ‘ജെന്‍സീ’ പ്രതിഷേധത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ വില്ലന്‍

    ആമിര്‍ഖാനും മാധവനും ശര്‍മ്മന്‍ജോഷിയും നായകന്മാരായി എത്തിയ ത്രി ഇഡിയറ്റ്‌സ് ആരാധകര്‍ അത്ര പെട്ടെന്ന് മറക്കാന്‍ സാധ്യതയില്ല. തമിഴില്‍ ഇത് നന്‍പന്‍ എന്ന പേരില്‍ വിജയ്‌യെ നായകനാക്കിയും സിനിമ വന്നു. സിനിമയിലെ നായകനായ ഫുന്‍ഷുഖ് വാങ്ഡു എന്ന കഥാപാത്രത്തിന് പ്രചോദനമായത് സോനം വാങ്ചുക്ക് എന്ന വിഖ്യാതനായ എഞ്ചിനീയറായിരുന്നു. 2018-ല്‍, വിദൂര പ്രദേശങ്ങളില്‍ പഠന രീതികളില്‍ വരുത്തിയ അതുല്യമായ, കൂട്ടായതും, സാമൂഹികവുമായ പരിഷ്‌കാരങ്ങള്‍ക്ക് അദ്ദേഹം രാമോണ്‍ മാഗ്‌സസെ പുരസ്‌ക്കാരത്തിന് അര്‍ഹനായി. എന്നാല്‍ അതേ വാങ്ചുക്ക് വീണ്ടും വാര്‍ത്തയില്‍ ഇടം പിടിക്കുകയാണ്. പക്ഷേ ഇത്തവണ ലഡാക്കില്‍ ജെന്‍സീ യുടെ സമരവും പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ വാങ്ചുക്ക് ആണെന്നാണ് ആരോപണം. ഈ പ്രക്ഷോഭങ്ങളില്‍ നാല് പേര്‍ മരിക്കുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നലെ ലേയില്‍ പോലീസുമായി ഏറ്റുമുട്ടുകയും കെട്ടിടങ്ങള്‍ക്ക് തീയിടുകയും ചെയ്ത ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചത് വാങ്ചുക്ക് ആണെന്ന് ആരോപണം കേന്ദ്രം ഉയര്‍ത്തിക്കഴിഞ്ഞു. കൂടാതെ, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഹിമാലയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്…

    Read More »
  • Breaking News

    മരണത്തെ മുഖാമുഖം കണ്ടപ്പോള്‍ യുക്തിവാദം ആവിയായി! അപകട വേളയില്‍ ദൈവത്തെ വിളിച്ച് കേണു; ദൈവത്തിന്റെ പ്രതിനിധിയായി എത്തിയത് നഴ്സ്; മൂന്ന് മിനിറ്റ് മരിച്ചു ജീവിച്ചപ്പോള്‍ ട്രീഷ്യാ ബാര്‍ക്കര്‍ ദൈവ വിശ്വാസിയായി

    മരണാനന്തര ജീവിതത്തെ കുറിച്ച് നമുക്ക് നിരവധി സങ്കല്‍പ്പങ്ങളാണ് ഉള്ളത്. അത് പോലെ മരിച്ചു പോയി എന്ന കരുതിയ ചിലര്‍ ജീവിതത്തിലേക്ക് തിരികെ എത്തിയ സംഭവങ്ങളില്‍ അവര്‍ പലരും തങ്ങള്‍ മറ്റൊരു ലോകത്ത് എത്തിയതായും അവിടെ കണ്ട കാഴ്ചകളെ കുറിച്ചും എല്ലാം പല കാര്യങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇവയെല്ലാം സാമാന്യ യുക്തിക്ക് ചേരാത്തതാണ് എന്ന് പറഞ്ഞാണ് നിരീശ്വരവാദികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം തള്ളിക്കളഞ്ഞിരുന്നത്. ഇപ്പോള്‍ ഏറ്റവും ഒടുവിലായി മരണാനന്തര ജീവിതത്തെ കുറിച്ചുള്ള അനുഭവം വിവരിച്ച് രംഗത്ത് എത്തിയിരിക്കുന്നത് ഒരു യുക്തിവാദിയാണ്. അമേരിക്കയിലെ ടെക്‌സാസിലുള്ള ട്രീഷ്യാ ബാര്‍ക്കര്‍ മതബോധമുള്ള മാതാപിതാക്കളുടെ മകളായിട്ടാണ് ജനിച്ചതെങ്കിലും അവര്‍ തികഞ്ഞ യുക്തവാദി ആയിട്ടാണ് ജീവിച്ചത്. എന്നാല്‍ അവരുടെ ജീവിതത്തില്‍ ഉണ്ടായ ഒരു അതിശയകരമായ സംഭവം ബാര്‍ക്കറിനെ ഒരു വിശ്വാസിയാക്കി മാറ്റി എന്നതാണ് സത്യം. 21 വയസായിരുന്ന സമയത്ത് അവര്‍ ഒരു ഓട്ട മല്‍സരത്തില്‍ പങ്കെടുക്കാനായി തന്റെ ഹോണ്ടാ കാറില്‍ സഞ്ചരിക്കുകയായിരുന്നു. ഡ്രൈവ് ചെയ്യുന്നതിനിടയില്‍ പെട്ടെന്നാണ് അവര്‍ക്ക് ഉറക്കം വന്നു തുടങ്ങിയത്.…

    Read More »
  • Breaking News

    ഒപ്പം താമസിച്ചിരുന്ന യുവതിയെ കുത്തി കടന്നുകളഞ്ഞു; മാര്‍ട്ടിന്‍ ജോസഫ് കീഴടങ്ങി, ഫ്‌ളാറ്റില്‍ യുവതിയെ പീഡിപ്പിച്ച കേസിലും പ്രതി

    തൃശൂര്‍: യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച കൊച്ചി ഫ്ലാറ്റ് പീഡനക്കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫ് കീഴടങ്ങി. ഇന്ന് പുലര്‍ച്ചയാണ് ഇയാള്‍ തൃശ്ശൂര്‍ പേരാമംഗലം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. മുളങ്കുന്നത്തുകാവ് സ്വദേശി 26 വയസ്സുള്ള ശാര്‍മിളയെയാണ് ഇയാള്‍ കത്തി കൊണ്ട് പുറത്ത് കുത്തിയത്. ഗുരുതരമായി പരിക്കേറ്റ ശാര്‍മിളയെ തൃശ്ശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി അമല ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയില്‍ തുടരുകയാണ്. അടാട്ടെ സ്വകാര്യ ഫ്ലാറ്റില്‍ കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം. ഇരുവരും ഫ്ലാറ്റില്‍ ഒരുമിച്ച് താമസിച്ചു വരികയായിരുന്നു. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നുള്ള തര്‍ക്കമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ആക്രമണത്തിന് ശേഷം മാര്‍ട്ടിന്‍ രക്ഷപ്പെട്ടു. കോഴിക്കോട് ഭാഗത്തേക്ക് രക്ഷപ്പെട്ട ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്ലാറ്റില്‍ വച്ച് മട്ടന്നൂര്‍ സ്വദേശിനിയെ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതിയാണ് തൃശൂര്‍ പുറ്റേക്കര സ്വദേശി മാര്‍ട്ടിന്‍ ജോസഫ്.    

    Read More »
  • Breaking News

    ലഹരി വിമോചനകേന്ദ്രത്തില്‍ പ്രവേശിച്ചയാള്‍ക്ക് വയറുവേദന ; ശസ്ത്രക്രിയ നടത്തി പുറത്തെടുത്തത് 29 സ്റ്റീല്‍ സ്പൂണുകളും 19 ടൂത്ത് ബ്രഷുകളും രണ്ടു പേനകളും…!

    മദ്യപാനശീലത്തില്‍ നിന്നും മോചിപ്പിക്കാന്‍ നിന്നും മോചിപ്പിക്കാന്‍ ലഹരി വിമോചനകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചയാള്‍ക്ക് ദേഷ്യം കയറി ലഹരി വിമോചന കേന്ദ്രത്തിലെ സ്പൂണുകളും ടൂത്ത് ബ്രഷുകളും തിന്നു തീര്‍ത്തു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള ഒരു ലഹരി വിമോചന കേന്ദ്രത്തിലാണ് സംഭവം. ഒടുവില്‍ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ശസ്ത്രക്രിയയിലൂടെ 29 സ്റ്റീല്‍ സ്പൂണുകളും, 19 ടൂത്ത് ബ്രഷുകളും, 2 പേനകളും പുറത്തെടുത്തു. ഹാപ്പൂര്‍ സ്വദേശിയായ 35-കാരനായ സച്ചിനെ വീട്ടുകാര്‍ ഹാപ്പൂരിലെ ഒരു ലഹരി വിമോചന കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തന്നെ അവിടെ ഉപേക്ഷിച്ചതിലുള്ള ദേഷ്യം കൂടാതെ, രോഗികള്‍ക്ക് നല്‍കുന്ന കുറഞ്ഞ അളവിലുള്ള ഭക്ഷണവും അയാളെ ചൊടിപ്പിച്ചു. ‘ഒരു ദിവസം മുഴുവന്‍ വളരെ കുറഞ്ഞ പച്ചക്കറികളും കുറച്ച് ചപ്പാത്തികളും മാത്രമേ ഞങ്ങള്‍ക്ക് തന്നിരുന്നുള്ളൂ. വീട്ടില്‍ നിന്ന് എന്തെങ്കിലും വന്നാല്‍, കൂടുതലും ഞങ്ങള്‍ക്ക് ലഭിക്കില്ല. ചിലപ്പോള്‍ ഒരു ദിവസം ഒരു ബിസ്‌കറ്റ് മാത്രമായിരിക്കും കിട്ടുക,’ അദ്ദേഹം പറഞ്ഞു. ഇതിലുള്ള ദേഷ്യത്തില്‍, അയാള്‍ സ്റ്റീല്‍ സ്പൂണുകള്‍ മോഷ്ടിച്ച്, ബാത്ത്‌റൂമില്‍ പോയി അവ കഷ്ണങ്ങളാക്കി…

    Read More »
  • Breaking News

    ഒരു ലൈംഗീക കുറ്റവാളിയെയെങ്കിലും കൊല്ലണമെന്ന ആഗ്രഹം സാധിച്ചു! അമേരിക്കയില്‍ ബാലപീഡന കേസ് പ്രതിയെ കുത്തിക്കൊന്ന് ഇന്ത്യന്‍ യുവാവ് അറസ്റ്റില്‍; കൊലപ്പടുത്തിയത് ബാലികയെ പീഡിപ്പിച്ച പ്രതിയെ; ‘കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നവര്‍ കൊല്ലപ്പെടേണ്ടവര്‍’ എന്ന് വരുണ്‍ സുരേഷ്

    വാഷിങ്ടണ്‍: ബാലലൈംഗീക പീഡനക്കേസിലെ പ്രതിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്ത്യന്‍ വംശജനായ യുവാവ് കാലിഫോര്‍ണിയയില്‍ അറസ്റ്റില്‍. കാലിഫോര്‍ണിയ ഫ്രെമോണ്ട് സ്വദേശി വരുണ്‍ സുരേഷ് (29) ആണ് പിടിയിലായത്. ബാലികയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ പ്രതിയായിരുന്ന ഡേവിഡ് ബ്രിമറിനെയാണ് (71) ഇയാള്‍ കൊലപ്പെടുത്തിയത്. സംഭവസ്ഥലത്തുനിന്ന് സുരേഷിനെ അറസ്റ്റ് ചെയ്ത പൊലീസ് കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും ഇയാളില്‍ നിന്ന് കണ്ടെടുത്തു. കോടതി രേഖകള്‍ പ്രകാരം ദീര്‍ഘനാളുകളായി ഒരു ലൈംഗീകാതിക്രമിയെ കൊല്ലണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നാണ് വരുണിന്റെ മൊഴി. കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്ന ഇത്തരക്കാര്‍ കൊല്ലപ്പെടേണ്ടതുണ്ടെന്നും ഇയാള്‍ മൊഴി പോലീസ് മുമ്പാകെ മൊഴി നല്‍കി. കുറ്റവാളികളുടെ വിവരങ്ങള്‍ സൂക്ഷിക്കുന്ന കാലിഫോര്‍ണിയ മീഗന്‍സ് ലോ ഡാറ്റാബേസില്‍ തിരഞ്ഞാണ് വരുണ്‍ ഇരയെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. 1995ല്‍ ബാലികയെ പീഡിപ്പിച്ച കേസില്‍ ഒമ്പതുവര്‍ഷം ജയില്‍ ശിക്ഷയനുഭവിച്ച ആളാണ് ഡേവിഡ് ബ്രിമര്‍. വരുണും ഇരയാക്കപ്പെട്ട ഡേവിഡും തമ്മില്‍ മുന്‍പരിചയം ഇല്ലായിരുന്നുവെന്നും അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി. പബ്ളിക്ക് അക്കൗണ്ടന്റ് എന്ന ഭാവേനെയാണ് ഇയാള്‍ ഡേവിഡ് ബ്രിമറുടെ വീടിന്…

    Read More »
  • Newsthen Special

    വിജയം പഹല്‍ഗാം ഇരകള്‍ക്കും ഇന്ത്യന്‍ സൈന്യത്തിനും സമര്‍പ്പിച്ചു ; ഇന്ത്യന്‍ ക്യാപ്റ്റനെതിരെ പാകിസ്ഥാന്‍ പരാതി നല്‍കി ; സൂര്യകുമാര്‍ യാദവിന് വിലക്ക് നേരിടേണ്ടി വരുമോ?

    ഏഷ്യാ കപ്പ് 2025-ലെ രണ്ടു മത്സരങ്ങളിലും ഇന്ത്യ എതിരാളികളായ പാകിസ്താനെ തകര്‍ത്തു വിടുകയായിരുന്നു. പഹല്‍ഗാം ആക്രമണത്തിനും അതിനുശേഷം നടന്ന ഓപ്പറേഷന്‍ സിന്ദൂ റിനും ശേഷം നടന്ന ആദ്യ ക്രിക്കറ്റ് മത്സരമായിരുന്നതിനാല്‍ ഇരു ടീമുകളും വൈകാരിക മാ യിട്ടാണ് മത്സരത്തെ എടുത്തത്. മത്സരശേഷം നടന്ന ചടങ്ങില്‍, സൂര്യകുമാര്‍ യാദവ് ഈ വിജ യം പഹല്‍ഗാം ആക്രമണത്തിലെ ഇരകളുടെ കുടുംബങ്ങള്‍ക്കും ഇന്ത്യന്‍ സൈന്യത്തി നും സമര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന പത്രസമ്മേളനത്തിലും അദ്ദേഹം ഇക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. എന്തായാലും ഇത് താരത്തിനും ഇന്ത്യയ്ക്കും തിരിച്ചടിയായേക്കും. മത്സരശേഷം നടന്ന ചട ങ്ങിലും പത്രസമ്മേളനത്തിലും നടത്തിയ പ്രസ്താവനകളുടെ പേരില്‍ സൂര്യകുമാര്‍ യാദവിനെ തിരെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ഐസിസിക്ക് രണ്ട് പരാതികള്‍ നല്‍കിയി ട്ടുണ്ട്. ഐസിസി ഈ വിഷയത്തില്‍ അന്വേഷണം നടത്താന്‍ മാച്ച് റഫറി റിച്ചി റിച്ചാര്‍ഡ്സണെ ചുമതലപ്പെടുത്തി. അദ്ദേഹം ബിസിസിഐക്ക് ഒരു ഇ-മെയില്‍ അയച്ചു. അതില്‍, ഇന്ത്യന്‍ ക്യാപ്റ്റന്‍ ക്രിക്കറ്റിന്റെ പ്രതിച്ഛായക്ക് ദോഷം വരുത്തിയതായി താന്‍…

    Read More »
  • Breaking News

    ഇരട്ട ചക്രവാതച്ചുഴി: കാലവര്‍ഷം സജീവം, അഞ്ചുദിവസം ‘മഴയോടുമഴ’; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

    തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം സജീവമായി. ഇതിന് പുറമേ പസഫിക് ചുഴലിക്കാറ്റുകളും മഴയെ സ്വാധീനിക്കുന്നതായും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്നും നാളെയും തെക്കന്‍ കേരളത്തിലും തുടര്‍ന്ന് വടക്കന്‍ കേരളത്തിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. യെല്ലോ അലര്‍ട്ട്: 25/09/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം 26/09/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ 27/09/2025: തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നു മുതല്‍ ശനിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍…

    Read More »
  • Breaking News

    ‘എംബിഎ, പിഎച്ച്ഡി, കൂടാതെ സ്റ്റീവ് ജോബ്സിന്റെയും ഒബാമയുടെയും പ്രശംസ! ഇരുപതോളം വിദ്യാര്‍ഥികളെ പീഡിപ്പിച്ച ‘സ്വാമി’യുടെ അവകാശവാദങ്ങള്‍ നീളുന്നു; 2009 ലും 2016 ലും പീഡനക്കേസുകള്‍

    ന്യൂഡല്‍ഹി: ഇരുപതോളം വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന മാനേജ്‌മെന്റ് ഗുരുവാണെന്ന് സ്വയം അവകാശപ്പെടുന്ന ആത്മീയ നേതാവ് ചൈതന്യാനന്ദ സരസ്വതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇയാള്‍ താനൊരു പ്രശസ്ത എഴുത്തുകാരനാണെന്ന ലേബലാണ് അവകാശപ്പെടുന്നത്. അക്കാദമിക് ഗവേഷണങ്ങള്‍ പങ്കുവെക്കുന്ന പ്ലാറ്റ്ഫോമുകളിലെ പ്രൊഫൈല്‍ അനുസരിച്ച് ഷിക്കാഗോ സര്‍വകലാശാലയിലെ ബൂത്ത് സ്‌കൂള്‍ ഓഫ് ബിസിനസില്‍ നിന്ന് എംബിഎയും പിഎച്ച്ഡിയും ഇയാള്‍ നേടിയിട്ടുണ്ട്. പോസ്റ്റ്-ഡോക്ടറല്‍ ബിരുദങ്ങളും ഡി.ലിറ്റും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ഇന്ത്യയിലും വിദേശത്തുമുള്ള സര്‍വകലാശാലകളില്‍നിന്ന് ഏഴ് ഓണററി ഡി.ലിറ്റ് ബിരുദങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇതില്‍ അവകാശപ്പെടുന്നു. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ ലഭ്യമായ ചെതന്യാനന്ദ സരസ്വതിയുടെ പുസ്തകങ്ങളില്‍ ഗ്രന്ഥകര്‍ത്താവിനെക്കുറിച്ചുള്ള വിവരങ്ങളിലും ഈ അവകാശവാദങ്ങള്‍ ആവര്‍ത്തിക്കുന്നു. ഈ അവകാശവാദങ്ങളില്‍ പലതും വ്യാജമാണെന്ന് സംശയിക്കുന്നതായും സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും ഡല്‍ഹി പോലീസ് അറിയിച്ചു. ഈ പുസ്തകങ്ങളുടെയെല്ലാം പുറംചട്ടയില്‍, 28 പുസ്തകങ്ങളും 143 ഗവേഷണ പ്രബന്ധങ്ങളും രചിച്ച ‘അന്താരാഷ്ട്ര പ്രശസ്തനായ എഴുത്തുകാരന്‍’ എന്ന് ചൈതന്യാനന്ദ സ്വയം പരിചയപ്പെടുത്തുന്നു. ‘ഫോര്‍ഗെറ്റ്…

    Read More »
Back to top button
error: