വരന് പണിയൊന്നുമില്ലെന്ന് പറഞ്ഞ് വിവാഹത്തിന് സമ്മതിച്ചില്ല ; മകള്‍ ഇഷ്ടത്തിന് വിരുദ്ധമായി കാമുകനെ കെട്ടി ; അമ്മായിയപ്പന്റെ വീട്ടില്‍ നിന്ന് മാതാപിതാക്കള്‍ മകളെ തട്ടിക്കൊണ്ടു പോയി

ഹൈദരാബാദ്: തങ്ങളുടെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം കഴിച്ച മകളെ മാതാപിതാക്കള്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോന്നു. ഹൈദരാബാദിലെ നര്‍സംപള്ളിയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ വൈറലാണ്. മാതാപിതാക്കള്‍ക്കെതിരേ പോലീസ് കേസെടുത്തു.
കീസര പോലീസ് പറയുന്നതനുസരിച്ച് ചെറുക്കന് ഒരു പണിയും ഇല്ലെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ ബന്ധത്തിന് അനുവദിച്ചിരുന്നില്ല. എന്നാല്‍ പെണ്‍കുട്ടിയുടെ മാതാപിതാ ക്കളുടെ എതിര്‍പ്പ് അവഗണിച്ച് ദമ്പതികള്‍ നാല് മാസം മുമ്പ് വിവാഹിതരായി. രണ്ട് കുടുംബങ്ങളും ഒരേ ജാതിയില്‍ പെട്ടവരും ബന്ധുക്കളുമാണ്. വിവാഹത്തിന് ശേഷം ദമ്പതികള്‍ ഭര്‍ത്താവിന്റെ വീട്ടില്‍ എത്തി.
തൊട്ടുപിന്നാലെ വധുവിന്റെ മാതാപിതാക്കളും ബന്ധുക്കളും വരന്റെ വീട്ടില്‍ എത്തിയ തായും ഇത് തര്‍ക്കത്തിനിടയാക്കിയതായും പോലീസ് പറഞ്ഞു. സ്ത്രീയെ വീട്ടില്‍ നിന്ന് വലിച്ചിഴച്ച് കാറില്‍ കയറ്റുകയായിരുന്നെന്നും ആരോപിക്കപ്പെടുന്നു. ഭര്‍ത്താവും ബന്ധുക്ക ളും പറയുന്നത്, തങ്ങള്‍ക്ക് നേരെ മുളകുപൊടി എറിഞ്ഞുവെന്നും, സംഘര്‍ഷത്തിനിടെ തങ്ങളെ മര്‍ദ്ദിച്ചു എന്നുമാണ്.
അയല്‍ക്കാര്‍ സഹായത്തിനായി ഓടിയെത്തിയെങ്കിലൂം ഇടപെട്ടില്ല. പക്ഷേ മാതാപിതാക്കള്‍ അവളെ വലിച്ചിഴച്ചുകൊണ്ടുപോകുന്നത് തുടരുന്നു. കീസറ പോലീസ് സ്റ്റേഷനില്‍ സ്ത്രീ യുടെ മാതാപിതാക്കള്‍ക്കും മറ്റ് നാല് കുടുംബാംഗങ്ങള്‍ക്കുമെതിരെ തട്ടിക്കൊണ്ടുപോ കല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. താന്‍ പിതാവിനൊപ്പമുണ്ടെന്നും അടുത്ത ദിവസം സ്റ്റേഷനില്‍ ഹാജരാകുമെന്നും സ്ത്രീ പിന്നീട് പോലീസിനെ അറിയിച്ചു.






