Breaking NewsKeralaLead NewsNEWS

പാലിയേക്കരയില്‍ ഈ മാസവും ടോളില്ല, വിലക്ക് തുടരും; ഇടക്കാല ഉത്തരവ് ഹൈക്കോടതി നീട്ടി, 30 ന് വീണ്ടും പരിഗണിക്കും

കൊച്ചി: പാലിയേക്കരയില്‍ ടോള്‍പിരിക്കുന്നത് തടഞ്ഞ ഉത്തരവ് വീണ്ടും നീട്ടി ഹൈക്കോടതി. ടോള്‍ പുനഃസ്ഥാപിക്കുന്നത് ഈ മാസം 30-ന് പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. സര്‍വീസ് റോഡുകളുടെ കാര്യത്തില്‍ സ്ഥിരമായി മോണിറ്ററിങ് സംവിധാനം ഉറപ്പാക്കാമെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചെങ്കിലും കോടതി ടോള്‍ പിരിവ് വീണ്ടും നീട്ടുകയായിരുന്നു.

ആമ്പല്ലൂരിലേയും മുരിങ്ങൂരിലേയും സുരക്ഷാ പ്രശ്‌നങ്ങള്‍ ജില്ലാ കളക്ടര്‍ കോടതിയെ അറിയിച്ചു. മുരിങ്ങൂരില്‍ സര്‍വീസ് റോഡ് തകര്‍ന്നുവെന്ന് കളക്ടര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. അടിപ്പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ആഴത്തില്‍ മണ്ണ് എടുത്ത് മാറ്റിയിട്ടുണ്ട്. ഈ ഭാഗത്തെ സര്‍വീസ് റോഡ് ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ട്. ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് കരാര്‍ കമ്പനിയെ അറിയിച്ചെങ്കിലും അതില്‍ തീരുമാനമൊന്നും ഉണ്ടായില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേത്തുടര്‍ന്നാണ് കോടതി ടോള്‍പിരിവ് വിലക്ക് തുടരുമെന്ന് അറിയിച്ചത്. കേസ് ഈ മാസം 30-ലേക്ക് നീട്ടുകയും ചെയ്തു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി.

Signature-ad

തകര്‍ന്ന റോഡ് നന്നാക്കിയിട്ട് വരൂ എന്നായിരുന്നു കഴിഞ്ഞ പ്രാവശ്യം കോടതി ദേശീയപാതാ അതോറിറ്റിയോടും കരാര്‍ കമ്പനിയോടും പറഞ്ഞത്. ഉത്തരവ് പുറപ്പെടുവിക്കാനിരിക്കെ ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് പരിഗണിച്ചായിരുന്നു കോടതി അന്ന് ഉത്തരവ് നീട്ടിയത്. തുടര്‍ന്ന് ഇന്ന് വീണ്ടും പരിഗണിക്കുകയായിരുന്നു.

ആദ്യം തകര്‍ന്ന സര്‍വീസ് റോഡ് നന്നാക്കിയിട്ട് വരൂ, അതുകഴിഞ്ഞ് ബാക്കി കാര്യം ആലോചിക്കാം എന്ന നിലപാടായിരുന്നു അന്ന് കോടതി എടുത്തത്. റോഡ് നന്നാക്കാതെ ഉത്തരവ് പറയാന്‍ സാധിക്കില്ലെന്ന് അന്ന് കോടതി വ്യക്തമാക്കുകയുംചെയ്തു. ഇന്നും സമാന നിലപാടായിരുന്നു കോടതിയുടേത്.

 

Back to top button
error: