Month: September 2025

  • Breaking News

    ആളത്ര വെടിപ്പല്ല! അമിത് ‘വലിയ പുള്ളി’, കോയമ്പത്തൂരിലെ വാഹന മാഫിയയുമായി അടുത്ത ബന്ധം? കൂടുതല്‍ അന്വേഷണത്തിന് ഒരുങ്ങി കസ്റ്റംസ്; ഭൂട്ടാന്‍ തട്ടിപ്പില്‍ പിടികൂടാനായത് 34 വാഹനങ്ങള്‍ മാത്രം

    കൊച്ചി: ഭൂട്ടാനില്‍ നിന്നുള്ള ആഡംബര കാറുകള്‍ നികുതി വെട്ടിച്ച് ഇന്ത്യയില്‍ എത്തിയെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഓപ്പറേഷന്‍ നുംഖോര്‍ എന്ന പേരില്‍ കസ്റ്റംസ് നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി ആദ്യമായി പിടിച്ചെടുത്ത ലാന്‍ഡ് ക്രൂയിസര്‍ വാഹനത്തിന്റെ ആര്‍സി വിലാസം വ്യാജമാണെന്ന് കണ്ടെത്തി. കുണ്ടന്നൂരിലെ വര്‍ക്ക്ഷോപ്പില്‍ നിന്നാണ് 1992 മോഡല്‍ ലാന്‍ഡ് ക്രൂയിസര്‍ പിടിച്ചെടുത്തത്. അതേസമയം നടന്‍ അമിത് ചക്കാലക്കലിനെ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണത്തിന് കസ്റ്റംസ് ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അമിത് ചക്കാലക്കലിന് കോയമ്പത്തൂരിലെ വാഹന മാഫിയയുമായി ബന്ധം ഉണ്ടോ എന്നതടക്കമാണ് അന്വേഷിക്കുന്നത്. നികുതി വെട്ടിച്ച് ഭൂട്ടാനില്‍ നിന്ന് ആയിരത്തോളം ആഡംബര കാറുകള്‍ ഇന്ത്യയില്‍ എത്തിച്ചിട്ടുണ്ടെന്നാണ് കസ്റ്റംസിന്റെ പ്രാഥമിക കണ്ടെത്തല്‍. ഇതില്‍ 200 ഓളം വാഹനങ്ങള്‍ കേരളത്തില്‍ ഉണ്ടെന്നാണ് കസ്റ്റംസ് കരുതുന്നത്. ഇതുവരെ കസ്റ്റംസിന് 38 വാഹനങ്ങള്‍ മാത്രമാണ് പിടിച്ചെടുക്കാന്‍ സാധിച്ചത്. റെയ്ഡിന്റെ വിവരം അറിഞ്ഞ് നിരവധിപ്പേര്‍ വാഹനങ്ങള്‍ ഒളിപ്പിച്ചതായും കസ്റ്റംസ് സംശയിക്കുന്നുണ്ട്. റെയ്ഡുമായി മുന്നോട്ടുപോകാനാണ് കസ്റ്റംസിന്റെ…

    Read More »
  • Breaking News

    ആകാശം, ഭൂമി, വെള്ളം… ഇപ്പോള്‍ ദാ ട്രെയിനും! ട്രെയിനില്‍നിന്ന് മിസൈല്‍ പരീക്ഷണം വിജയം, 2000 കിലോമീറ്റര്‍ ദൂരപരിധി; പുതിയ നാഴികക്കല്ല് പിന്നിട്ട് ഡിആര്‍ഡിഒ

    ന്യൂഡല്‍ഹി: അഗ്‌നി പ്രൈം മധ്യദൂര മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ട്രെയിനില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചത്. റെയില്‍ അധിഷ്ഠിത മൊബൈല്‍ ലോഞ്ചര്‍ സിസ്റ്റത്തില്‍ നിന്നാണ് മിസൈലിന്റെ പരീക്ഷണം നടത്തിയത്. ദേശീയ റെയില്‍വേ ശൃംഖലയുമായി സംയോജിപ്പിച്ച് പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഒരു പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ഇത്തരമൊരു വിക്ഷേപണം നടത്തുന്നത് ഇതാദ്യമായാണ്. മിസൈല്‍ പരീക്ഷണം വിജയകരമെന്ന് എക്സിലെ പ്രസ്താവനയിലൂടെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സ്ഥിരീകരിച്ചു. ഇന്ത്യയുടെ വളര്‍ന്നുവരുന്ന തന്ത്രപരമായ പ്രതിരോധ ശേഷി പ്രകടമാക്കുന്ന ‘ഇത്തരത്തിലുള്ള ആദ്യത്തെ വിക്ഷേപണം’ എന്നാണ് രാജ്നാഥ് സിങ് ഇതിനെ വിശേഷിപ്പിച്ചത്. അഗ്‌നി പ്രൈം മധ്യദൂര മിസൈലിന്റെ വിജയകരമായ പരീക്ഷണത്തിന് ഡിആര്‍ഡിഒ, സ്ട്രാറ്റജിക് ഫോഴ്‌സ് കമാന്‍ഡ് (എസ്എഫ്‌സി), സായുധ സേന എന്നിവയെ രാജ്നാഥ് സിങ് അഭിനന്ദിച്ചു. അടുത്ത തലമുറ ബാലിസ്റ്റിക് മിസൈലായ അഗ്നി-പ്രൈമിന് 2,000 കിലോമീറ്റര്‍ വരെ ദൂരപരിധിയിലുള്ള ലക്ഷ്യങ്ങളെ ആക്രമിക്കാന്‍ കഴിയും.

    Read More »
  • Breaking News

    കൂടെക്കൂട്ടിയത് പ്രലോഭിച്ച്; 17 കാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് കേസ്; 45-കാരി വീട്ടമ്മ അറസ്റ്റില്‍

    ചെന്നൈ: പതിനേഴുകാരനായ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ 45-കാരിയെ പോലീസ് അറസ്റ്റുചെയ്തു. തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയിലാണ് സംഭവം. കടലൂരിലെ കുള്ളഞ്ചാവടി ഗ്രാമത്തില്‍നിന്നുള്ള കോളേജ് വിദ്യാര്‍ഥിയെ കാണാനില്ലെന്നുപറഞ്ഞ് രക്ഷിതാക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പോലീസ് നടപടി. പ്രായപൂര്‍ത്തിയായിട്ടില്ലാത്ത വിദ്യാര്‍ഥി 45 വയസ്സുള്ള സ്ത്രീക്കൊപ്പം കഴിയുകയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. വിവാഹിതയായ സ്ത്രീ ബാലനെ പ്രലോഭിച്ച് കൂടെക്കൂട്ടി ലൈംഗികചൂഷണത്തിന് വിധേയമാക്കിയെന്ന് കണ്ടതിനെത്തുടര്‍ന്ന് പോക്‌സോ ചുമത്തിയാണ് അറസ്റ്റ്.      

    Read More »
  • Breaking News

    അയ്യപ്പസംഗമത്തില്‍ മുഖ്യമന്ത്രി കടപഭക്തനായി അഭിനയിക്കുകയായിരുന്നു, 4000 ലേറെ പേര്‍ വരുമെന്ന് പറഞ്ഞിട്ട് വന്നത് അറുന്നൂറോളം പേർ മാത്രം, കോൺ​ഗ്രസ് പങ്കെടുത്തിരുന്നെങ്കിൽ വർ​ഗീയവാദിയായ ആദിത്യനാഥിന്റെ പ്രസംഗം കേട്ട് മുഖ്യമന്ത്രി കോള്‍മയിര്‍ കൊണ്ടതിനെല്ലാം സാക്ഷിയാകേണ്ടി വന്നേനെ- വി ഡി സതീശൻ

    കൊച്ചി: എന്‍എസ്എസ്സുമായി കോണ്‍ഗ്രസിന് ഒരു അഭിപ്രായഭിന്നതയുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഒരു സമുദായവുമായി സംഘര്‍ഷവുമില്ല. സമുദായത്തിന് അവരവരുടേതായ തീരുമാനമെടുക്കാന്‍ സ്വാതന്ത്ര്യമുണ്ട്. ഞങ്ങളുടെ പാര്‍ട്ടിക്കും മുന്നണിക്കും അതുപോലെ സ്വാതന്ത്ര്യമുണ്ട്. എന്‍എസ് എസിനോടോ ഒരു സമുദായ സംഘടനകളുമായോ ഞങ്ങള്‍ക്ക് ശത്രുതയോ ഭിന്നതയോ ഇല്ല. യുഡിഎഫിന് എല്ലാവരോടും ഒരേ നിലപാടാണ് ഉള്ളതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.ഏറ്റവും നിന്ദ്യമായ ഭാഷയിലാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തന്നെ വിമര്‍ശിച്ചത്. എന്നാല്‍ താന്‍ ഒരു മറുപടി പോലും പറഞ്ഞില്ല. വളരെ വിനയത്തിന്റെ ഭാഷയില്‍ മാത്രമാണ് താന്‍ പ്രതികരിച്ചത്. അയ്യപ്പ സംഗമവുമായി സഹകരിക്കേണ്ട എന്ന് കോണ്‍ഗ്രസും യുഡിഎഫും നിലപാടെടുത്തത് രാഷ്ട്രീയ തീരുമാനമാണ്. ഞങ്ങള്‍ ഞങ്ങളുടെ തീരുമാനം പ്രഖ്യാപിച്ചപ്പോള്‍ തന്നെ, സമുദായ സംഘടനകള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള തീരുമാനമെടുക്കാമെന്ന് താന്‍ പറഞ്ഞതാണ്. യോഗക്ഷേമസഭ പോകേണ്ടെന്ന് തീരുമാനിച്ചു. എന്‍എസ്എസ് പോകാന്‍ തീരുമാനിച്ചു. അതെല്ലാം അവരുടെ തീരുമാനങ്ങളാണ്. തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ സര്‍ക്കാര്‍ കപടഭക്തിയുമായി വരുമ്പോള്‍ അതു ജനങ്ങള്‍ക്ക് മുന്നില്‍…

    Read More »
  • Breaking News

    ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വിഷയം അവരുതന്നെ തീർത്തോട്ടെ, കശ്മീർ വിഷയത്തിൽ മധ്യസ്ഥനാവില്ല!! നിങ്ങൾ മോദിയും ട്രംപും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത് കാണുംസ ക്വാഡ് ഉച്ചകോടി ഈ വർഷമല്ലെങ്കിൽ, അടുത്ത വർഷം

    വാഷിങ്ടൻ: റഷ്യയുമായുള്ള ബന്ധത്തിന്റേ പേരിൽ വഷളായ ഇന്ത്യാ- യുഎസ് ബന്ധം വിളക്കിച്ചേർക്കാൻ തുടങ്ങുന്നതായി സൂചന. ഉഭയകക്ഷി ബന്ധത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഇന്ത്യ- യുഎസ് ബന്ധം ശക്തമായി തുടരുമെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. റഷ്യയിൽ നിന്ന് ഉയർന്ന എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട്, ഉയർന്ന തീരുവ ഏർപ്പെടുത്തിയതിനെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുമെന്നും പേരുവെളിപ്പെടുത്താത്ത ഉദ്യോഗസ്ഥൻ രാജ്യാന്തര മാധ്യമത്തോട്

    Read More »
  • NEWS

    അട്ടിമറി, ഐക്യരാഷ്ട്ര സംഘടനയിലെത്തിയ തനിക്ക് നേരെയുണ്ടായത് ഒരേ ദിവസം മൂന്ന് അപകടങ്ങൾ!! ഉത്തരവാദികളെ ഉടൻ അറസ്റ്റ് ചെയ്യണം- ട്രംപ്, ആരോപണം നിഷേധിച്ച യുഎൻ എസ്കലേറ്റർ നിന്നത് വീഡിയോഗ്രാഫർ എമർജൻസി സ്വിച്ച് അമർത്തിയതിനാൽ

    വാഷിങ്ടൻ: ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയിൽ പ്രസംഗിക്കാനെത്തിയ തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇവിടെയെത്തിയതിൽ പിന്നെ താൻ 3 ദുരൂഹസംഭവങ്ങൾ നേരിടേണ്ടി വന്നു. അതുകൊണ്ടുതന്നെ തനിക്കെതിരെ ഐക്യരാഷ്ട്ര സംഘടനയിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇത് അട്ടിമറി നീക്കമാണെന്നും ട്രംപ് ആരോപിച്ചു. ഐക്യരാഷ്ട്ര സംഘടനയിലത്തിയ തനിക്ക് ഒരേ ദിവസം മൂന്ന് അപകടങ്ങൾ സംഭവിച്ചതിൽ താൻ അസ്വസ്ഥനാണെന്നും സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു. ആദ്യ സംഭവം എസ്കലേറ്ററിൽ വച്ചായിരുന്നു, താനും ഭാര്യയും മുകളിലേക്ക് പോകുന്നതിനിടെ എസ്കലേറ്റർ നിലച്ചു. ഇത് തികച്ചും ഒരു അട്ടിമറി നീക്കമാണ്. തുടർന്ന് താൻ പ്രസംഗിക്കുന്നതിനിടെ ടെലിപ്രോംപ്റ്റർ തകരാറിലായെന്നും ട്രംപ് ചൂണ്ടിക്കാട്ടി. മൂന്നാമതായി താൻ നടത്തിയ പ്രസംഗം ഭാര്യ മെലാനിയ ഉൾപ്പെടെ പലർക്കും കേൾക്കാൻ സാധിച്ചില്ലെന്നും ഇയർപീസുകളിൽ തകരാർ ഉണ്ടായതായും ട്രംപ് ആരോപിച്ചു. ഈ അട്ടിമറിക്കു ഉത്തരവാദികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ട്രംപ് ആവശ്യപ്പെട്ടു. അതേസമയം ട്രംപിന്റെ ആരോപണങ്ങൾ യുഎൻ അധികൃതർ നിഷേധിച്ചു. എസ്കലേറ്റർ നിൽക്കാൻ കാരണം ട്രംപിന്റെ…

    Read More »
  • Breaking News

    ‘എന്റെ മുറിയിലേക്കു വരൂ, നമുക്കു വിദേശത്തേക്കു പോകാം, നീ ഒറ്റപ്പൈസ പോലും മുടക്കേണ്ടി വരില്ല’!! ‘അനുസരിച്ചില്ലെങ്കിൽ നിന്റെ മാർക്ക് കുറയും, കരിയർ തന്നെ നശിപ്പിക്കും’- സ്വാമി ചൈതന്യാനന്ദയുടെ സന്ദേശങ്ങൾ ഇങ്ങനെ, ആജ്ഞാനുവർത്തികളായി വനിതാ വാർഡൻമാരും

    ന്യൂഡൽഹി: എന്റെ മുറിയിലേക്കു വരൂ, നമുക്കു വിദേശത്തേക്കു പോകാം, നീ ഒറ്റപ്പൈസ പോലും മുടക്കേണ്ടി വരില്ല’… ‘അനുസരിച്ചില്ലെങ്കിൽ നിന്നെ തോൽപിക്കും’– ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ വിദ്യാർഥിനികൾക്ക് സ്വാമി ചൈതന്യാനന്ദ അയച്ച സന്ദേശങ്ങളിൽ ചിലതാണ് ഇത്. പലപ്പോഴും വാട്സാപ്പിലൂടെയാണു സ്വാമി വിദ്യാർഥിനികളെ വിളിച്ചിരുന്നതും സന്ദേശങ്ങൾ അയച്ചിരുന്നതും. വിദ്യാർഥികളെ പ്രലോഭിപ്പിക്കാൻ ആദ്യം സാമ്പത്തിക സഹായവും വിദേശയാത്രകളും വാഗ്ദാനം ചെയ്യും. എന്നിട്ടും വഴങ്ങിയില്ലെങ്കിൽ അവസാനത്തെ തുറുപ്പുചീട്ടായ പരീക്ഷയിൽ മാർക്ക് കുറയ്ക്കുമെന്നും തോൽപിക്കുമെന്നുമുള്ള ഭീഷണിയെത്തും. വിദ്യാർഥികളെ അനുസരിപ്പിക്കാനും സ്വാമിയുടെ ഓഫറുകൾ വിശദീകരിക്കാനും ആജ്ഞാനുവർത്തികളായ വനിതാ വാർഡൻമാരുമുണ്ട്. പലപ്പോഴും ഇവരാണ് കുട്ടികളെ നേരിട്ടും ഫോണിലൂടെയും ഭീഷണിപ്പെടുത്തിയിരുന്നത്. കൂടാതെ പതിവായി രാത്രികളിൽ ചൈതന്യാനന്ദ പെൺകുട്ടികൾക്കു സന്ദേശമയയ്ക്കുകയും വിളിക്കുകയും ചെയ്തിരുന്നതായും പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഇക്കാര്യം കാണിച്ചു പരാതിപ്പെടുമെന്നു പറഞ്ഞവരെ ഹോസ്റ്റലിൽനിന്നു പുറത്താക്കുമെന്നു ഭീഷണിപ്പെടുത്തിയായിരുന്നു വാ മൂടിക്കെട്ടിയിരുന്നത്. കൂടാതെ അവരുടെ ഫോണുകൾ ബലമായി പിടിച്ചുവാങ്ങി ചാറ്റുകൾ ഡിലീറ്റ് ചെയ്തെന്നും പരാതിയിലുണ്ട്. കഴിഞ്ഞദിവസം വാർഡൻമാരെ ചോദ്യം ചെയ്ത പോലീസ് ചൈതന്യാനന്ദയുടെ…

    Read More »
  • Breaking News

    പതിനേഴുകാരനെ തട്ടിക്കൊണ്ടുപോയി വീട്ടിൽ പാർപ്പിച്ചു, ദിവസങ്ങളോളം ലൈം​ഗിക പീഡനം, 45 കാരിക്കെതിരെ പോക്സോ കേസ്

    ചെന്നൈ: പതിനേഴുകാരനായ കോളജ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ 45-കാരിയെ പോലീസ് അറസ്റ്റുചെയ്തു. തമിഴ്‌നാട്ടിലെ കടലൂർ ജില്ലയിലാണ് സംഭവം. കടലൂരിലെ കുള്ളഞ്ചാവടി ഗ്രാമത്തിൽനിന്നുള്ള കോളേജ് വിദ്യാർഥിയെ കാണാനില്ലെന്നുപറഞ്ഞ് രക്ഷിതാക്കൾ നൽകിയ പരാതിയെത്തുടർന്നാണ് പോലീസ് നടപടി. പ്രായപൂർത്തിയായിട്ടില്ലാത്ത വിദ്യാർഥി 45 വയസ്സുള്ള സ്ത്രീക്കൊപ്പം കഴിയുകയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വിവാഹിതയായ സ്ത്രീ ബാലനെ പ്രലോഭിച്ച് കൂടെക്കൂട്ടി ലൈംഗികചൂഷണത്തിന് വിധേയമാക്കിയെന്ന് കണ്ടതിനെത്തുടർന്ന് പോക്സോ ചുമത്തിയാണ് അറസ്റ്റ്.

    Read More »
  • Breaking News

    ശബരിമല വിഷയത്തില്‍ എന്‍എസ്എസിന് സ്ഥിരതയുണ്ട്, ഇല്ലാത്തത് സര്‍ക്കാരിന്: എന്‍എസ്എസ് നിലപാടില്‍ അത്ഭുതമില്ല; സ്ത്രീകളെ ശബരിമലയില്‍ കയറ്റിയത് പിണറായി സര്‍ക്കാര്‍: തിരുവഞ്ചൂര്‍

    തിരുവനന്തപുരം: ശബരിമല വിഷയത്തിൽ എൻഎസ്എസിന്റെ നിലപാട് സ്ഥിരതയുള്ളതാണെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. നാമജപ ഘോഷയാത്ര നടത്തുന്നതിനും വിശ്വാസ സംരക്ഷണത്തിനും പരമാവധി പരിശ്രമിച്ചവരാണ് എന്‍എസ്എസ് എന്നും ആ സംരക്ഷണത്തിന് അനുകൂലമായ ഒരു നിലപാട് വന്നാൽ സ്വാഭാവികമായും എൻഎസ്എസ് എടുക്കുന്ന പ്രതികരണമാണ് ഇപ്പോൾ കണ്ടത്, അതിൽ അത്ഭുതപ്പെടാനൊന്നുമില്ല. സർക്കാർ എടുത്ത നിലപാടാണ് ഇപ്പോൾ കീഴ്മേൽ മറിഞ്ഞിരിക്കുന്നത്. യുവതി പ്രവേശനം അനുവദിക്കണമെന്നതാണ് സർക്കാരിന്‍റെ അഫിഡവിറ്റ്. പിണറായി വിജയൻ സർക്കാർ കനക ദുർഗ, ബിന്ദു അമ്മിണി എന്നിവരെ പൊലീസ് എസ്‌ക്കോട്ടിൽ ശബരിമലയിൽ എത്തിച്ചതാണ് എന്നും തിരുവഞ്ചൂര്‍ പറഞ്ഞു. കൂടാതെ 51 സ്ത്രീകളെ ശബരിമലയിൽ എത്തിച്ചു എന്നാണ് സര്‍ക്കാര്‍ കോടതിയിൽ അറിയിച്ചത്. കോൺഗ്രസ് സർക്കാർ നിലപാടിന് അന്നും ഇന്നും എതിർക്കുകയാണ്. എന്‍എസ്‌സുമായി കോൺഗ്രസിന് തർക്കം ഇല്ല. കോൺഗ്രസ് ഒരുകാലത്തും എൻഎസ്എസുമായി തർക്കിച്ചിട്ടില്ല. അങ്ങനെ തർക്കിക്കേണ്ട ഒരു കാര്യവുമില്ല. കോൺഗ്രസിനും എൻഎസ്എസിനും ശബരിമലയുടെ കാര്യത്തിൽ ഒറ്റ ലക്ഷ്യം മാത്രമാണുള്ളത്. ആ ലക്ഷ്യം വിശ്വാസ സംരക്ഷണമാണ്. എന്‍എസ്എസ് കോൺഗ്രസിന് എതിരാണ്…

    Read More »
  • Breaking News

    ഉല്‍സവ സീസണ്‍ ജിയോഉല്‍സവിനോടൊപ്പം ആഘോഷമാക്കാം; ഐഫോണ്‍ 16ന് ഉള്‍പ്പടെ വമ്പന്‍ ഓഫറുകള്‍

    മുംബൈ/കൊച്ചി: സന്തോഷത്തിന്റെയും ഒരുമയുടെയും ആഘോഷത്തിന്റെയും ഉല്‍സവ സീസണിലേക്ക് രാജ്യം കടന്നതോടെ വമ്പന്‍ ഓഫറുകളുമായി ജിയോ ഉല്‍സവും എത്തിയിരിക്കുകയാണ്. ആഘോഷ വേളകള്‍ കൂടുതല്‍ ആനന്ദകരമാക്കുകയെന്ന ഉദ്ദേശ്യത്തിലാണ് ജിയോമാര്‍ട്ട് സെപ്റ്റംബര്‍ 22 മുതല്‍ ജിയോഉല്‍സവ് ലോഞ്ച് ചെയ്തിരിക്കുന്നത്. അസാധാരണമായ വിലകിഴിവുമായാണ് ജിയോഉല്‍സവ് ഉപഭോക്താക്കളിലേക്ക് എത്തിയിരിക്കുന്നത്. മികച്ച ഉല്‍പ്പന്നനിര, ഹിഡന്‍ ചാര്‍ജുകളില്ലാതെ വീട്ടുപടിക്കലേക്ക് ഉല്‍പ്പന്നങ്ങള്‍ എത്തുന്ന സംവിധാനം തുടങ്ങി നിരവധി സൗകര്യങ്ങളാണ് ഉപഭോക്താക്കള്‍ക്കുള്ളത്. ഐഫോണ്‍ 16ഇ 44870 രൂപയ്ക്ക് ലഭിക്കുന്നത് ഉള്‍പ്പടെ നിരവധി ഓഫറുകള്‍ ലഭ്യമാണ്. ഐഫോണ്‍ 16 പ്ലസിന്റെ വില തുടങ്ങുന്നത് 61700 രൂപയിലാണ്. ഇതിനോടൊപ്പം ഉപഭോക്താക്കള്‍ക്ക് നിരവധി വമ്പന്‍ ഇലക്ട്രോണിക് ഡീലുകളും ലഭ്യമാണ്. ഇന്‍ഫിനിക്‌സ് ജിടി 30, 17499 രൂപ മുതല്‍ ലഭ്യമാകും. മാക്ബുക്ക് വില തുടങ്ങുന്നത് 49590 രൂപയിലാണ്. സാംസംഗ് 32 ഇഞ്ച് ടിവിക്ക് 10490 രൂപ മുതല്‍ വില ആരംഭിക്കുന്നു. സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷിനുകള്‍ 5990 രൂപ മുതല്‍ തുടങ്ങുന്നു. എസികളുടെ വില ആരംഭിക്കുന്നതാകട്ടെ 22990 രൂപ മുതലാണ്.…

    Read More »
Back to top button
error: