Month: September 2025

  • Breaking News

    പിടിച്ചെടുത്ത ലാന്‍ഡ്റോവര്‍ തിരികെ നല്‍കണം; വാഹനം വാങ്ങിയത് നിയമവിധേയമായി; കസ്റ്റംസ് നടപടി ചോദ്യം ചെയയ്ത് ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയില്‍; ഒരു വാഹനത്തിന്റെ രജിസ്‌ട്രേഷനില്‍ ഗുരുതര ക്രമക്കേടുകള്‍ നടന്നതായി സംശയം

    കൊച്ചി: ഓപ്പറേഷന്‍ ‘നുംഖോറി’ന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത ലാന്‍ഡ് റോവര്‍ വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ കേരള ഹൈക്കോടതിയെ സമീപിച്ചു. കസ്റ്റംസ് നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് അദ്ദേഹം കോടതിയെ സമീപിച്ചിരിക്കുന്നത്. എല്ലാ നിയമനടപടികളും പൂര്‍ത്തിയാക്കിയാണ് വാഹനം വാങ്ങിയതെന്നും, നിയമപരമായി കൈവശം വെക്കുന്ന വാഹനം തിരികെ ലഭിക്കണമെന്നും ഹര്‍ജിയില്‍ ദുല്‍ഖര്‍ സല്‍മാന്‍ ആവശ്യപ്പെട്ടു. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നടപടിക്രമങ്ങളെയും ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നുണ്ട്. ‘ഓപ്പറേഷന്‍ നുംഖോറി’ന്റെ അന്വേഷണത്തിന്റെ ഭാഗമായി ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള നാല് വാഹനങ്ങളാണ് കസ്റ്റംസിന്റെ നിരീക്ഷണത്തിലുള്ളത്. ഇതില്‍ രണ്ട് വാഹനങ്ങള്‍ ഇതിനോടകം കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത വാഹനങ്ങളില്‍ ഒരെണ്ണം മറ്റൊരാളുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ദുല്‍ഖര്‍ സല്‍മാന്റെ പനമ്പള്ളി നഗറിലെ വീട്ടിലും സ്വകാര്യ സ്ഥാപനങ്ങളിലും കസ്റ്റംസ് പരിശോധന നടന്നിരുന്നു. ദുല്‍ഖറിന്റെ ഒരു വാഹനത്തിന്റെ രജിസ്‌ട്രേഷനില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നതായി കസ്റ്റംസ് സംശയിക്കുന്നു. ദുല്‍ഖറിന്റെ കൈവശമുള്ള 28 വര്‍ഷം പഴക്കമുള്ള ഒരു വാഹനമാണ് പ്രധാനമായും അന്വേഷണത്തിലുള്ളത്. ഈ വാഹനം മറ്റൊരാളുടെ…

    Read More »
  • Breaking News

    ഭൂട്ടാനില്‍ നിന്നും വാഹനങ്ങള്‍ എത്തിക്കുന്നതിലെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിട്ടുണ്ടോ ? നടന്‍ അമിത് ചക്കാലക്കലിന്റെ വടക്കുകിഴക്കന്‍ യാത്രകളും സംശയത്തിന്റെ നിഴലില്‍

    കൊച്ചി: ഭൂട്ടാനില്‍ നിന്നുള്ള ആഢംബര വാഹനക്കടത്തുമായി ബന്ധപ്പെട്ട് നടന്‍ അമിത് ചക്കാലയ്ക്കല്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് നടത്തിയ യാത്രകളിലും അന്വേഷണം. ഭൂട്ടാനില്‍ നിന്നും വാഹനങ്ങള്‍ എത്തിക്കുന്നതിലെ ഇടനിലക്കാരനായി നടന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന വ്യക്തത വരുത്തുകയാണ് ലക്ഷ്യം. നടന്റെ വിദേശയാത്രകളും സാമ്പത്തീക ഇടപാടുകളിലും അന്വേഷണം തുടരാനാണ് തീരുമാനം. അമിത് പലതവണയായി വടക്കുകിഴക്കാന്‍ സംസ്ഥാനങ്ങളിലേക്ക് യാത്ര നടത്തിയതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. അമിത് ചക്കാലക്കലിനു ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് വാഹനങ്ങള്‍ കടത്തിയ ഇടനിലക്കാരുമായി ബന്ധമുണ്ടെന്ന നിഗമനത്തിലാണ് കസ്റ്റംസ്. ഈ യാത്ര കോയമ്പത്തൂര്‍ റാക്കറ്റിലെ അംഗങ്ങളെ കാണാനായിരുന്നുവെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥര്‍. ഭൂട്ടാനില്‍ നിന്നും ഇന്ത്യയിലേക്ക് വാഹനങ്ങള്‍ കടത്തുന്ന സംഘങ്ങളില്‍ കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചുള്ള സംഘത്തെ കഴിഞ്ഞവര്‍ഷം കസ്റ്റംസ് പിടികൂടിയിരുന്നു. പിന്നാലെ അമിത്തിന്റെ ഗാരേജിലടക്കം പരിശോധന നടത്തുകയും രേഖകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. ഭൂട്ടാനില്‍ നിന്ന് കടത്തിയെന്ന് സംശയിക്കുന്ന എട്ട് വാഹനങ്ങള്‍ കസ്റ്റംസ് അമിത്തിന്റെ ഗാരേജില്‍ നിന്നും നേരത്തേ പിടികൂടിയിട്ടുണ്ട്. എന്നാല്‍ ഒരെണ്ണം മാത്രമാണ് തന്റേതെന്നും ബാക്കിയുള്ളവ തന്റെ ഗാരേജില്‍…

    Read More »
  • Breaking News

    മതേതര നിലപാടിന് എന്തും സഹിക്കും ; ഐഎന്‍എല്ലിനെ കക്ഷത്ത് വെച്ചുകൊണ്ട് യുഡിഎഫിനെ മതേതരത്വം പഠിപ്പിക്കുന്നു ; എംവി ഗോവിന്ദന്‍ അതിന് വേറെ ആളെ നോക്കണമെന്ന് വി.ഡി. സതീശന്‍

    കണ്ണൂര്‍: തീവ്രനിലപാടുമായി ലീഗ് വിട്ട ഐഎന്‍എലിനെ കക്ഷത്ത് വെച്ചുകൊണ്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തങ്ങളെ മതേതരത്വം പഠിപ്പിക്കാന്‍ നോക്കേണ്ടെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എന്തു വന്നാലും വര്‍ഗ്ഗീയതയെ എതിര്‍ക്കുകയും മതേതര നിലപാടിനെ നിലനിര്‍ത്തുമെന്നും അതിന്റെ പേരില്‍ വരുന്ന നഷ്ടങ്ങള്‍ സഹിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഒരേസമയം ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും എതിര്‍ക്കുമെന്നും പറഞ്ഞു. മതേതര മൂല്യത്തെ താല്‍ക്കാലിക നേട്ടത്തിനായി വിറ്റ് പണമുണ്ടാക്കില്ല. എംവി ഗോവിന്ദനില്‍ നിന്നും മതേതരത്വം പഠിക്കേണ്ട സാഹചര്യം കോണ്‍ഗ്രസിനില്ലെന്നും അതിന് വേറെ ആളെ നോക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു. രണ്ടു ടേമില്‍ ഭരണം നടത്തിയിട്ടും ഒമ്പത് വര്‍ഷവും ഇല്ലാതിരുന്ന ഈ അയ്യപ്പഭക്തി എവിടെ നിന്നുമാണ് പൊട്ടി വന്നതെന്നും ചോദിച്ചു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സര്‍ക്കാരിന്റെ മാസ്റ്റര്‍ പ്ലാന്‍. സര്‍ക്കാരിനോട് തങ്ങള്‍ ഉയര്‍ത്തിയ ചോദ്യം ഇപ്പോഴും നിലനില്‍ക്കുകയാണ്. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തിരുത്താന്‍ തയ്യാറുണ്ടോ? നാമജപ ഘോഷയാത്രയ്ക്കെതിരേയുള്ള കേസ് പിന്‍വലിക്കുമോ? യോഗി…

    Read More »
  • Breaking News

    മകളെ അവസാനമായി ഒരു നോക്ക് കാണാനെത്തിയ അച്ഛന്‍; മൃതദേഹം വീക്ഷിച്ചപ്പോള്‍ സ്തനവും നിതംബവും കാണാനില്ല! അമ്മയുടെ മുഖത്തെ വെപ്രാളവും ശ്രദ്ധിച്ചു; ഒടുവില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ട്വിസ്റ്റ്; 14 വയസുകാരിയുടെ ‘മരണകാരണ’മറിഞ്ഞ് നാട്ടുകാര്‍ ഞെട്ടി

    മെക്സിക്കോ സിറ്റി: സൗന്ദര്യവര്‍ധക ശസ്ത്രക്രിയയ്ക്ക് വിധേയയായ 14 കാരി മരിച്ചു. ശരീരത്തിന്റെ ചില ഭാഗങ്ങള്‍ വലുതാക്കുന്നതിനായി നടത്തിയ ശസ്ത്രക്രിയയെ തുടര്‍ന്നാണ് പെണ്‍കുട്ടിക്ക് ജീവഹാനിയുണ്ടായത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയുടെ കാമുകനും ശസ്ത്രക്രിയ നടത്തിയ പ്ലാസ്റ്റിക് സര്‍ജനുമെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. ഡുറാന്‍ഗോയില്‍ നടന്ന സംഭവത്തില്‍ പാലോമ നിക്കോള്‍ അരെല്ലാനോ എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. കഴിഞ്ഞ ആഴ്ചയാണ് ശസ്ത്രക്രിയ നടന്നത്. തുടര്‍ന്ന് തലച്ചോറില്‍ നീര്‍ക്കെട്ടും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും കാരണം പെണ്‍കുട്ടി കോമയിലാകുകയും പിന്നീട് മരണപ്പെടുകയുമായിരുന്നു. മരണശേഷം, പെണ്‍കുട്ടിക്ക് കോവിഡ് ബാധിച്ചാണ് മരിച്ചതെന്നായിരുന്നു അമ്മ ബന്ധുക്കളോട് പറഞ്ഞിരുന്നത്. എന്നാല്‍, സംസ്‌കാര ചടങ്ങുകള്‍ക്കിടെ ചില ബന്ധുക്കള്‍ക്ക് മരണകാരണത്തില്‍ സംശയം തോന്നി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിവാഹമോചിതരായിരുന്നു. അമ്മയോടൊപ്പമാണ് പാലോമ താമസിച്ചിരുന്നത്. മരണത്തില്‍ സംശയം തോന്നിയ പിതാവ് കാര്‍ലോസ് അരെലാനോ വിഷയത്തില്‍ അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയുടെ മൃതദേഹത്തില്‍ കണ്ട അസ്വാഭാവികതകളെത്തുടര്‍ന്ന് പോലീസ് ഇടപെട്ട് പോസ്റ്റ്മോര്‍ട്ടം നടത്തുകയായിരുന്നു. ഇതില്‍ നിന്നാണ് ശസ്ത്രക്രിയയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. ശസ്ത്രക്രിയ നടത്തിയ വിവരം തന്നെ അറിയിച്ചിരുന്നില്ലെന്നും,…

    Read More »
  • Breaking News

    പരാതി നല്‍കുന്നത് ഷാഫി വീഴണമെന്ന് ആഗ്രഹിക്കുന്നവര്‍, അനാവശ്യമായി കോലിട്ടിളക്കിയാല്‍ പ്രത്യാഘാതം അനുഭവിക്കും: ഇ.എന്‍ സുരേഷ് ബാബു

    പാലക്കാട്: ഷാഫി പറമ്പിലിനെതിരായ ആരോപണവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബു. ഇന്നലെ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അനാവശ്യമായി കോലിട്ടിളക്കാന്‍ വന്നാല്‍ അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും സുരേഷ് ബാബു പറഞ്ഞു. ആരെങ്കിലും പരാതി നല്‍കിയിട്ടുണ്ടെങ്കില്‍ അവര്‍ ഷാഫി വീണ് കാണണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും. വ്യക്തിപരമായി ഉയരുന്ന അശ്ശീലങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യന്‍ സിപിഎമ്മിന് താത്പര്യമില്ല. നേതാക്കളുടെ പെട്ടിയും തൂക്കി അവര്‍ പറയുന്നതും കേട്ട് അഭിപ്രായം പറയുന്നവരല്ല ഞങ്ങള്‍. ആരെങ്കിലും പറയുന്നത് കേട്ട് അഭിപ്രായം പറയുന്നവരല്ല സിപിഎമ്മെന്നും വ്യക്തതയുള്ള കാര്യങ്ങള്‍ പറയണമെന്നും സുരേഷ് ബാബു കൂട്ടിച്ചേര്‍ത്തു. സതീശന്റെ പാര്‍ട്ടിയല്ലല്ലോ സിപിഎം. സതീശന്‍ സ്വപ്ന ലോകത്തിരുന്നാണ് കാര്യങ്ങള്‍ പറയുന്നത്. സതീശന്റെ നെഞ്ചത്ത് രാഹുല്‍ കയറി. അപ്പോള്‍ സതീശന്‍ നടപടി എടുത്തു. സതീശനെതിരെ പുതിയ ഗ്രൂപ്പ് രൂപീകരിച്ച് മുന്നോട്ടു പോകാന്‍ തീരുമാനിച്ചപ്പോള്‍ സതീശന്‍ തിരിച്ചടിച്ചുവെന്നും സുരേഷ് ബാബു പ്രതികരിച്ചു. ഭംഗിയുള്ള സ്ത്രീകളെ കണ്ടാല്‍ ഷാഫി ബംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കുമെന്നായിരുന്നു സുരേഷ് ബാബു…

    Read More »
  • Breaking News

    അവര്‍ ചെയ്തുവെച്ചതിനെല്ലാം ഉത്തരവാദി ലാലായി, തലയില്‍നിന്നു ബാധ ഒഴിഞ്ഞതുപോലെ; ഒരു കടവും ബാക്കി വെക്കുന്നയാളല്ല! വില്യംസിന്റെ വീട്ടിലെ ചന്ദനപ്രതിമയുടെ കഥ…

    ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്ന ഒരു വാക്കുണ്ട് മോഹന്‍ലാലായിരിക്കുക എന്നത് ഈസിയല്ലെന്ന്. ഇത്രയേറെ വിമര്‍ശനവും പരിഹാസവും ഏറ്റുവാങ്ങിയ മറ്റൊരു നടനുണ്ടോയെന്ന് സംശയമാണ്. നടന്റെ ഓരോ ചെറിയ തെറ്റ് പോലും വലിയ രീതിയില്‍ ഊതി പെരുപ്പിച്ച് കാണിക്കുന്ന പ്രവണതയുമുണ്ട്. ഇപ്പോഴിതാ തനിക്ക് അറിയാവുന്ന മോഹന്‍ലാല്‍ എങ്ങനെയുള്ള വ്യക്തിത്വമാണെന്ന് വെളിപ്പെടുത്തുകയാണ് പുതിയ വീഡിയോയിലൂടെ ആലപ്പി അഷ്‌റഫ്. ലാലിന്റെ പേരിന് കളങ്കം പറ്റിയിട്ടുള്ളത് പലപ്പോഴും പലരേയും സഹായിക്കാന്‍ പോയപ്പോഴാണെന്ന് ആലപ്പി അഷ്‌റഫ് പറയുന്നു ക്യാമറമാന്‍ വില്യംസിന്റെ ഭാര്യ ശാന്തി നടന് എതിരെ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ചും അഷ്‌റഫ് സംസാരിച്ചു. മോഹന്‍ലാലില്‍ ഞാന്‍ കണ്ട ഏറ്റവും വലിയ പ്രത്യേകത ജീവിതത്തില്‍ അഭിനയിക്കാന്‍ അറിയാത്ത നാട്യങ്ങളില്ലാത്ത മനസിന്റെ ഉടമയാണ് എന്നതാണ്. ആരോടും ഒരു കുശുമ്പോ അസൂയയോ ഒന്നും ഇല്ല. അതൊന്നും അദ്ദേഹത്തിന്റെ നിഘണ്ടുവില്‍ പോലുമില്ല. എല്ലാവരോടും വലിപ്പ ചെറുപ്പമില്ലാതെ സ്‌നേഹത്തോടെയും ബഹുമാനത്തോടെയുമാണ് അദ്ദേഹം പെരുമാറാറുള്ളത്. ഇതൊന്നും കേട്ടുകേള്‍വി വഴി കിട്ടിയ അറിവല്ല. എന്റെ അനുഭവത്തില്‍ നിന്നും നേരിട്ട് ഇടപഴകിയതില്‍ നിന്നും മനസിലാക്കിയ…

    Read More »
  • Breaking News

    കണ്ടിട്ടും കണ്ടിട്ടും കൊതിതീരാതെ! ട്രംപുമായി വീണ്ടും പാക് പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച, കൂട്ടിന് സൈനിക മേധാവിയും; മഹാന്‍മാരായ നേതാക്കളെന്ന് സര്‍ട്ടിഫിക്കറ്റും

    വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും സൈനിക മേധാവി അസീം മുനീറും. വൈറ്റ് ഹൗസില്‍ ആയിരുന്നു കൂടിക്കാഴ്ച. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനായിരുന്നു ഷെഹബാസ് ഷെരീഫ് യുഎസില്‍ എത്തിയത്. പിന്നാലെയാണ് യുഎസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഇരുവരും വാഷിങ്ടണില്‍ എത്തിയത്. വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് ഷഹബാസ് ഷെരീഫ് വൈറ്റ് ഹൗസില്‍ എത്തിയത്. പിന്നാലെ പാക് സൈനിക മേധാവിയും ട്രംപിന്റെ ഔദ്യോഗിക വസതിയില്‍ എത്തുകയായിരുന്നു. വൈകീട്ട് 6.18 വരെ കൂടിക്കാഴ്ച നീണ്ടു. കൂടിക്കാഴ്ചയ്ക്കിടെ നിരവധി കരാറുകളില്‍ ഉള്‍പ്പെടെ നേതാക്കള്‍ ഒപ്പുവച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൂടിക്കാഴ്ചയില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. അതേസമയം, കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ് പുറത്തിറക്കിയ പ്രസ്താവനയില്‍ ഇന്ത്യ – പാക് സംഘര്‍ഷം ഉള്‍പ്പെടെ ഏഴ് യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ താന്‍ ഇടപെട്ടെന്ന വാദം ആവര്‍ത്തിച്ചു. ഷെഹബാസ് ഷെരീഫിനെയും, അസിം മുനീറിനെയും വാനോളം പുകഴ്ത്താനും ട്രംപ് പ്രസ്താവനയില്‍ തയ്യാറായി. പാക് പ്രധാനമന്ത്രിയും സൈനികമേധാവിയും വൈറ്റ്ഹൗസ് സന്ദര്‍ശിക്കുന്നതിന് മുന്‍പ്…

    Read More »
  • Breaking News

    ‘ഐഎൻഎല്ലിനെ എടുത്തു കക്ഷത്ത് വച്ചിട്ടാണ് എംവി ഗോവിന്ദൻ ഞങ്ങളെ മതേതരത്വം പഠിപ്പിക്കുന്നത്, വേറെ പണി നോക്കിയാൽ മതി!! എൻഎസ്എസ് ഉൾപ്പെടെയുള്ള സമുദായ സംഘടനകൾക്ക് എന്ത് തീരുമാനവുമെടുക്കാം, യുഡിഎഫിന് ഒറ്റത്തീരുമാനമേയുള്ളു’- വിഡി സതീശൻ

    തിരുവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ട കാര്യത്തിൽ എൻഎസ്എസ് ഉൾപ്പെടെയുള്ള സമുദായ സംഘടനകൾക്ക് എന്ത് തീരുമാനവുമെടുക്കാമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. ഞങ്ങളുടേത് രാഷ്ട്രീയ തീരുമാനമാണ്. ഞങ്ങൾ സർക്കാരിനോട് 3 പ്രധാന ചോദ്യങ്ങളുന്നയിച്ചു. ശബരിമലയിൽ ആചാര ലംഘനത്തിന് അനുകൂല സത്യവാങ്മൂലം നൽകിയത് തിരുത്താൻ സർക്കാർ തയ്യാറാകുമോ എന്നതായിരുന്നു ആദ്യ ചോദ്യം. നാമജപഘോഷയാത്രയുമായി ബന്ധപ്പെട്ട് എൻഎസ്എസ് പ്രവർത്തകർക്കെതിരെ അടക്കം എടുത്ത കേസ് പിൻവലിക്കാൻ തയ്യാറാണോ എന്നതാണ് രണ്ടാമത്തെ ചോദ്യം. ഭരണത്തിന്റെ 10ാം വർഷം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ശബരിമല മാസ്റ്റർ പ്ലാൻ സിപിഎമ്മിന്റെ കപടഭക്തിയുടെ ഭാഗമല്ലേ എന്നതായിരുന്നു അടുത്തതെന്നും സതീശൻ. സിപിഎം എന്ന കപട ഭക്തി പരിവേഷക്കരെ ജനങ്ങളുടെ മുന്നിൽ തുറന്നുകാട്ടുമെന്നും സതീശൻ മാധ്യമങ്ങളോടു വ്യക്തമാക്കി. അതേസമയം ലീഗ് യുഡിഎഫിനെ നയിക്കുന്നുവെന്ന പ്രസ്താവനയെ സതീശൻ പരിഹസിച്ച് തള്ളി. സിപിഎം ലീഗിന്റെ പിന്നാലെ എത്ര തവണ നടന്നുവെന്ന് സതീശൻ ചോദിച്ചു. എൽഡിഎഫിലേക്ക് വരാനായി ലീഗ് മതേതര പാർട്ടി ആണെന്ന് എത്ര തവണ സിപിഎം പറഞ്ഞു. ലീഗിന്റെ…

    Read More »
  • Breaking News

    പെപ്പർ അവാർഡ്‌സ് 2025: എൻട്രികൾ ക്ഷണിച്ചു, അവസാന തിയതി ഒക്ടോബർ 30!! 9 ന് മുമ്പ് രജിസ്റ്റർ ചെയ്യുന്നവർക്ക് ഏർളി ബേർഡ് ഡിസ്‌കൗണ്ട്

    കൊച്ചി: ദക്ഷിണേന്ത്യയിലെ പരസ്യ-ആശയവിനിമയ മേഖലയിലെ ക്രിയാത്മക മികവിന്റെ അംഗീകാരമായ പെപ്പർ അവാർഡ്സ് 2025 – ന്റെ 19-ാമത് പതിപ്പിനായുള്ള എൻട്രികൾ ക്ഷണിച്ചു. ദ പെപ്പർ ക്രിയേറ്റീവ് അവാർഡ്സ് ട്രസ്റ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ച ഈ വർഷത്തെ അവാർഡ്സ് ദക്ഷിണേന്ത്യൻ ഏജൻസികളെ സംബന്ധിച്ച് ഒരു വലിയ അവസരമാണ്. 2024 ഏപ്രിൽ 1 മുതൽ 2025 മാർച്ച് 31 വരെയുള്ള കാലയളവിലെ സൃഷ്ടികളാണ് പരിഗണിക്കുക. എൻട്രികൾ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ഒക്ടോബർ 30 ആണ്. വിപണന വാർത്താ പ്ലാറ്റ്ഫോമായ ‘മാനിഫെസ്റ്റ്’ (Manifest) ന്റെ പങ്കാളിത്തമാണ് ഈ വർഷത്തെ പ്രധാന ആകർഷണം. ‘മാനിഫെസ്റ്റുമായുള്ള സഹകരണം, ദക്ഷിണേന്ത്യൻ സർഗ്ഗ സൃഷ്ടികളെ ദേശീയ ശ്രദ്ധയിലേക്ക് എത്തിക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ കെ. വേണുഗോപാൽ പറഞ്ഞു. ഈ വർഷം ദേശീയ അവാർഡുകൾക്ക് സമാനമായി പുതിയ കാറ്റഗറികൾ ചേർത്തിട്ടുണ്ട്. കൂടാതെ, ‘ഏജൻസി ഓഫ് ദി ഇയർ’, ‘അഡ്വർടൈസർ ഓഫ് ദി ഇയർ’ അവാർഡുകൾക്കൊപ്പം മികച്ച സൃഷ്ടികൾക്ക് പ്രത്യേക ജൂറി അവാർഡും നൽകുമെന്ന് പെപ്പർ…

    Read More »
  • Breaking News

    ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുന്ന യുവതിയുമായി അടുപ്പത്തിലായി; ഉന്നത ബന്ധങ്ങള്‍ക്ക് തെളിവായി വാടകയ്ക്ക് വീട് എടുത്ത് നല്‍കി; ‘ലിവിങ് ടുഗതര്‍’ ആരംഭിച്ചതോടെ ഗര്‍ഭിണിയായി; വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഭീഷണി; ഒളിവിലാണെന്ന ആരോപണം തള്ളി മലയാളി കായികാധ്യാപകന്‍

    ബംഗളൂരു: വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി ചൂഷണം ചെയ്തെന്ന യുവതിയുടെ പരാതിയില്‍ മലയാളി കായികാധ്യാപകനെതിരെ പോലീസ് കേസെടുത്തു. ബംഗളൂരുവിലെ ഗൊട്ടിഗെരെയിലെ സ്വകാര്യ സ്‌കൂളില്‍ ക്രിക്കറ്റ് അധ്യാപകനായി ജോലി ചെയ്യുന്ന അഭയ് മാത്യുവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് മകളോടൊപ്പം കഴിയുന്ന യുവതിയാണ് പരാതി നല്‍കിയിരിക്കുന്നത്. മാത്യു യുവതിയുടെ മകളുടെ സ്‌കൂളിലെ അധ്യാപകനായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്ന യുവതിയെ സഹായിക്കാനെന്ന വ്യാജേന ഇയാള്‍ സൗഹൃദം സ്ഥാപിക്കുകയായിരുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ നേരിടുന്ന സമയത്ത് ഒരു ചെറിയ വായ്പയ്ക്കായി യുവതി മാത്യുവിനെ സമീപിച്ചു. തനിക്ക് പോലീസ് ഡിപ്പാര്‍ട്‌മെന്റില്‍ അടക്കം വലിയ സ്വാധീനമുണ്ടെന്ന് മാത്യു, യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. പിന്നീട് വാടകയ്ക്ക് വീട് എടുത്തി നല്‍കി ഇയാള്‍ യുവതിയുടെ വിശ്വാസം പിടിച്ചു പറ്റുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ രണ്ടുവര്‍ഷമായി യുവതിയോടൊപ്പം ലിവിങ് ടുഗതര്‍ ബന്ധത്തില്‍ കഴിയുകയായിരുന്നു. 2025 ജനുവരിയില്‍ മാത്യുവുമായുള്ള ബന്ധത്തില്‍ യുവതി ഗര്‍ഭിണിയായി. എന്നാല്‍ പിന്നീട് ഗര്‍ഭഛിദ്രം നടത്തിയെന്നും പരാതിയില്‍ പറയുന്നു. അടുത്തിടെ യുവതി വിവാഹം ആവശ്യപ്പെട്ടപ്പോള്‍ പ്രതി പിന്‍മാറുകയും…

    Read More »
Back to top button
error: