Month: September 2025
-
Breaking News
നാളെയാണ്.. നാളെ; ഒന്നാം സമ്മാനം 25 കോടി, തിരുവോണം ബംപര്‍ നറുക്കെടുപ്പ് നാളെ; ഒരുകോടി വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനം
തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപര്‍ നറുക്കെടുപ്പ് നാളെ. തിരുവനന്തപുരം ഗോര്‍ഖി ഭവനിലെ നറുക്കെടുപ്പ് വേദിയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ചടങ്ങില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്യും. 25 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരുകോടി വീതം 20 പേര്‍ക്ക്. മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനമായി അഞ്ച് ലക്ഷം വീതം 10 പരമ്പരകള്‍ക്കും ലഭിക്കും. അഞ്ചാം സമ്മാനം രണ്ടു ലക്ഷം വീതം പത്ത് പരമ്പരകള്‍ക്കും ലഭിക്കും. 5000 രൂപ മുതല്‍ 500 രൂപ വരെ സമ്മാനങ്ങളുണ്ട്. ഈ വര്‍ഷം തിരുവോണം ബംബറിനായി അച്ചടിച്ച 75 ലക്ഷം ടിക്കറ്റുകളും ഏജന്‍സികള്‍ വിറ്റുകഴിഞ്ഞു. പാലക്കാടാണ് ഏറ്റവും കൂടുതല്‍ വില്‍പന നടന്നത്. രണ്ടാം സ്ഥാനത്ത് തൃശൂരും മൂന്നാം സ്ഥാനത്ത് തിരുവനന്തപുരവുമാണ്. കഴിഞ്ഞവര്‍ഷം 71.40 ലക്ഷം ടിക്കറ്റുകളാണ് വില്പന നടന്നത്. നറുക്കെടുപ്പ് നടക്കുന്ന ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുവരെ പൊതുജനങ്ങള്‍ക്ക് ടിക്കറ്റ് വാങ്ങാവുന്നതാണ്.…
Read More » -
Breaking News
വിഴിഞ്ഞത്തുനിന്നു കാണാതായ പതിമൂന്നുകാരി വിമാന മാര്‍ഗം ഡല്‍ഹിയില്‍! തിരികെയെത്തിക്കാന്‍ പൊലീസ്
തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്നു കാണാതായ പതിമൂന്നുകാരി വിമാനമാര്‍ഗം ഡല്‍ഹിയില്‍. പെണ്‍കുട്ടിയെ മടക്കിക്കൊണ്ടുവരാന്‍ പൊലീസ് ഡല്‍ഹിയിലെത്തി. വിഴിഞ്ഞത്തു താമസിക്കുന്ന ബംഗാള്‍ സ്വദേശികളുടെ മകളാണ് ഒറ്റയ്ക്ക് വിമാനം കയറി ഡല്‍ഹിയിലെത്തിയത്. കുട്ടിയെ ഇന്നലെ രാവിലെ മുതല്‍ കാണാനില്ലെന്നു ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിനിടെ, കുട്ടിയെ വിമാനത്താവളത്തില്‍ എത്തിച്ച ഓട്ടോ ഡ്രൈവറെ കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കുട്ടി വിമാനം കയറിയതായി വിവരം ലഭിച്ചത്.
Read More » -
Breaking News
സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത് ഉപജീവനമാണ്… 73 കാരനായ ലോട്ടറി കച്ചവടക്കാരനില്‍നിന്ന് 10 ടിക്കറ്റുകള്‍ തട്ടിയെടുത്തത് കുട്ടികളുമായി ബൈക്കിലെത്തിയ ആള്‍; കോട്ടയത്ത് ലോട്ടറി തട്ടിപ്പ് പെരുകുന്നു
കോട്ടയം: ലോട്ടറിക്കച്ചവടക്കാരില്‍നിന്ന് ടിക്കറ്റും പണവും തട്ടിയെടുക്കുന്നത് പതിവാകുന്നു. കറുകച്ചാല്‍ മുതല്‍ ചമ്പക്കര പള്ളിപ്പടിവരെ നടന്ന് ലോട്ടറി കച്ചവടം ചെയ്യുന്ന നെടുംകുന്നം കുളത്തുങ്കര സുരേന്ദ്രന്റെ കൈയില്‍നിന്ന് 10 ടിക്കറ്റുകളാണ് കഴിഞ്ഞ ദിവസം ബൈക്കിലെത്തിയ ആള്‍ തട്ടിയെടുത്തത്. ഇരു കാല്‍മുട്ടുകള്‍ക്കും തേയ്മാനമുള്ള 73-കാരനായ സുരേന്ദ്രന്‍ ഊന്നുവടിയുടെ സഹായത്തോടെയാണ് നടന്ന് കച്ചവടം ചെയ്യുന്നത്. നെത്തല്ലൂരിന് സമീപം കച്ചവടം ചെയ്യുമ്പോള്‍ രണ്ടുകുട്ടികളുമായി ബൈക്കിലെത്തിയ ഹെല്‍മറ്റ് ധരിച്ചയാള്‍ ടിക്കറ്റുകള്‍ വാങ്ങിയശേഷം രക്ഷപ്പെടുകയായിരുന്നു. കറുകച്ചാല്‍, നെടുംകുന്നം, ചമ്പക്കര, മാന്തുരുത്തി പ്രദേശങ്ങളില്‍ മുമ്പും പലവട്ടം ലോട്ടറി വില്പനക്കാര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ട്. കഴിഞ്ഞമാസം നെടുംകുന്നം കവലയിലെ ലോട്ടറിക്കടയില്‍ നമ്പര്‍ തിരുത്തിയ ടിക്കറ്റ് നല്‍കി കടയുടമ എസ്.എല്‍. മഞ്ജുവില്‍നിന്ന് അയ്യായിരം രൂപ തട്ടിയെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം നെരിയാനായി പൊയ്കയില്‍ റോഡരികില്‍ ലോട്ടറി കച്ചവടം നടത്തുന്ന ഭിന്നശേഷിക്കാരന്റെ പണവും ടിക്കറ്റുകളുമടങ്ങിയ ബാഗ് തട്ടിയെടുത്തു. നെടുംകുന്നം മോജിന്‍ഭവനില്‍ മോഹനന്റെ ടിക്കറ്റുകളും ബൈക്കിലെത്തിയവര്‍ തട്ടിയെടുത്തിരുന്നു. നെത്തല്ലൂര്‍ ക്ഷേത്രത്തിന് സീമപത്തും സമാനമായ തട്ടിപ്പുകള്‍ നടന്നിട്ടുണ്ട്. പ്രായമായ ലോട്ടറിക്കച്ചവടക്കാര്‍ക്ക് വ്യാജനോട്ടുകള്‍ നല്‍കിയും…
Read More » -
Breaking News
സര്‍ക്കാരുമായി ‘പോട്ടി’, യോഗേഷ് ഗുപ്തയെ അഗ്‌നിരക്ഷാ ഡയറക്ടര്‍ സ്ഥാനത്തുനിന്നു നീക്കി; നിധിന്‍ അഗര്‍വാളിന് ചുമതല; ‘മെസേജ്’ ഫെയിം എ.ഐ.ജിക്കും സ്ഥാനചലനം
തിരുവനന്തപുരം: സര്‍ക്കാരിന് അനഭിമതനായ ഡിജിപി യോഗേഷ് ഗുപ്തയെ അഗ്‌നിരക്ഷാ ഡയറക്ടര്‍ സ്ഥാനത്തുനിന്നു നീക്കി. കേന്ദ്ര ഡെപ്യൂട്ടേഷനിലേക്കു പോകാന്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനെത്തുടര്‍ന്ന് അദ്ദേഹം സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരിക്കേയാണ് അഗ്‌നിരക്ഷാസേനയില്‍നിന്നു മാറ്റിയത്. റോഡ് സുരക്ഷാ കമ്മിഷണറായാണ് പുതിയ നിമയനം. നിലവിലെ റോഡ് സുരക്ഷാ കമ്മിഷണര്‍ നിധിന്‍ അഗര്‍വാളിനെ അഗ്‌നിരക്ഷാവിഭാഗം ഡയറക്ടര്‍ ജനറലുമാക്കി. വനിതാ എസ്‌ഐമാര്‍ക്ക് മോശം സന്ദേശങ്ങളയച്ചുവെന്നതിന് പോലീസ് ഇന്റേണല്‍ കമ്മിറ്റിയുടെ അന്വേഷണം നേരിടുന്ന എസ്പി വി.ജി.വിനോദ് കുമാറിനെ ക്രമസമാധാന വിഭാഗത്തിലെ എഐജി സ്ഥാനത്തുനിന്നു മാറ്റി. ഇന്‍ഫര്‍മേഷന്‍ കമ്യൂണിക്കേഷന്‍ ആന്‍ഡ് ടെക്നോളജി എസ്പിയായിട്ടാണ് വിനോദ് കുമാറിന്റെ നിയമനം. ആ സ്ഥാനത്തുണ്ടായിരുന്ന എസ്.സുജിത് ദാസിനെ എഐജി പ്രൊക്യുര്‍മെന്റിന്റെ ഒഴിവിലേക്കു നിയമിച്ചു. എക്‌സൈസ് ഭരണവിഭാഗം അഡീഷണല്‍ കമ്മിഷണറായിരുന്ന കെ.എസ്.ഗോപകുമാറാണ് ക്രമസമാധാനവിഭാഗത്തിലെ പുതിയ എഐജി. വിജിലന്‍സ് എസ്‌ഐയു ഒന്ന് എസ്പി കെ.എല്‍.ജോണ്‍കുട്ടിയെ എറണാകുളം ക്രൈംബ്രാഞ്ച് എസ്പിയാക്കി. തിരുവനനന്തപുരം ഡിസിപി-2 നകുല്‍ രാജേന്ദ്ര ദേശ്മുഖിനെ തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മിഷണറായും നിയമിച്ചു.
Read More » -
Breaking News
എയിംസ് തലവേദനയാകുന്നു; സംസ്ഥാന അധ്യക്ഷനും ഏക എം.പിയും രണ്ടു വഴിക്ക്; അഭിപ്രായഭിന്നത പരിഹരിക്കാന്‍ ബിജെപി; നദ്ദ നേതാക്കളുമായി ചര്‍ച്ച നടത്തും; ആലപ്പുഴ അല്ലെങ്കില്‍ തൃശൂര്‍ എന്നതിലുറച്ച് സുരേഷ് ഗോപി
തിരുവനന്തപുരം: എയിംസിനെ ചൊല്ലിയുള്ള ബിജെപി നേതാക്കള്‍ക്കിടയിലെ അഭിപ്രായഭിന്നത പരിഹരിക്കാന്‍ ശ്രമം. നാളെ കേരളത്തിലെത്തുന്ന കേന്ദ്ര ആരോഗ്യമന്ത്രി കൂടിയായ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തും. എയിംസ് ആലപ്പുഴയില്‍ വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആലപ്പുഴയില്‍ അല്ലെങ്കില്‍ തന്റെ മണ്ഡലമായ തൃശ്ശൂര്‍ എന്നതാണ് സുരേഷ് ഗോപി എയിംസ് വരണമെന്ന് നിര്‍ദേശിക്കുന്ന സ്ഥലങ്ങള്‍. ഇക്കാര്യം അദ്ദേഹം പലകുറി പരസ്യമായി പറയുകയും ചെയ്തിട്ടുണ്ട്. അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കുന്നതിനിടെ സുരേഷ് ഗോപി ഇന്ന് വീണ്ടും തന്റെ നിലപാട് ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്. എയിംസില്‍ തനിക്ക് ഒറ്റ നിലപാടെ ഉള്ളൂവെന്നും പറയാനുള്ളത് നേരത്തെ പറഞ്ഞിട്ടുണ്ടെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. 2016 ല്‍ പറഞ്ഞ അതേ നിലപാടാണിതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. എയിംസ് ആലപ്പുഴയില്‍ വേണമെന്ന സുരേഷ് ഗോപിയുടെ നിലപാടില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയുണ്ട്. തിരുവനന്തപുരം പാറശ്ശാലയില്‍ എയിംസ് പ്രഖ്യാപിക്കാനുള്ള ഔദ്യോഗിക വിഭാഗത്തിന്റെ പദ്ധതിയാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനയിലൂടെ…
Read More » -
Breaking News
മയക്കുമരുന്ന് ഉണ്ടെന്ന് വിവരം ലഭിച്ചു.., പുലർച്ചെ പ്രതികളെ പിടികൂടാന്‍ പോകുന്നതിനിടെ കാറിൽ ടിപ്പര്‍ ഇടിച്ചു; പൊലീസുകാരന് ദാരുണാന്ത്യം…
കാസര്‍കോട്: ചെങ്കളയില്‍ ഡ്യൂട്ടിക്കിടെ വാഹാനാപകടത്തില്‍ പൊലീസുകാരന്‍ മരിച്ചു. ചെറുവത്തൂര്‍ സ്വദേശി സജീഷ് ആണ് മരിച്ചത്. രഹസ്യവിവരത്തെ തുടര്‍ന്ന് മയക്കുമരുന്ന് പരിശോധനയക്ക് പോകുന്നതിനിടെ സ്വകാര്യ കാറില്‍ ടിപ്പര്‍ ലോറിയിടിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. ഡിവൈഎസ്പിയുടെ ഡാന്‍സാഫ് സ്‌ക്വാഡിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറാണ് സജീഷ്. ഒപ്പമുണ്ടായിരുന്ന സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സുഭാഷിനും അപകടത്തില്‍ പരിക്കേറ്റു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അമിതവേഗത്തിലെത്തിയ കാര്‍ ടിപ്പര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു.
Read More » -
Breaking News
ഒരു തരത്തിലും ജീവിക്കാന്‍ അനുവദിക്കില്ലെന്നുറപ്പിച്ച് ട്രംപ്!!! മരുന്നുകള്‍ക്ക് 100% വരെ തീരുവ, ഇന്ത്യയ്ക്കും തിരിച്ചടി; ‘അടുക്കള’യെയും അയാള്‍ വെറുതേവിട്ടില്ല
വാഷിങ്ടണ്‍: അമേരിക്കയിലേക്ക് ഇറക്കുമതിചെയ്യുന്ന ബ്രാന്‍ഡഡ് മരുന്നുകള്‍ക്ക് ഒക്ടോബര്‍ ഒന്നാംതീയതി മുതല്‍ 100 ശതമാനംവരെ തീരുവ പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വ്യാഴാഴ്ച സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ഡൊണാള്‍ഡ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ട്രംപിന്റെ പുതിയ തീരുമാനം ഇന്ത്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയ്ക്കും കനത്ത തിരിച്ചടിയാകും. ”ഒരു കമ്പനി അവരുടെ മരുന്ന് ഉത്പാദന പ്ലാന്റ് അമേരിക്കയില്‍ സ്ഥാപിക്കുന്നില്ലെങ്കില്‍, 2025 ഒക്ടോബര്‍ ഒന്നാം തീയതി മുതല്‍ ബ്രാന്‍ഡഡ് അല്ലെങ്കില്‍ പേറ്റന്റ് നേടിയ എല്ലാ ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങള്‍ക്കും ഞങ്ങള്‍ 100 ശതമാനം തീരുവ ചുമത്തും” എന്നാണ് ട്രംപ് സാമൂഹികമാധ്യമത്തില്‍ കുറിച്ചത്. ഏതെങ്കിലും കമ്പനി അവരുടെ പ്ലാന്റിന്റെ നിര്‍മാണം ഇതിനകം ആരംഭിച്ചിട്ടുണ്ടെങ്കില്‍ അവരുടെ ഉത്പന്നങ്ങള്‍ക്ക് തീരുവ ഉണ്ടായിരിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. മരുന്നുകള്‍ക്ക് നൂറുശതമാനംവരെ തീരുവ പ്രഖ്യാപിച്ചതിന് പുറമേ കിച്ചന്‍ കാബിനറ്റുകള്‍, ബാത്ത്റൂം വാനിറ്റികള്‍ എന്നിവയ്ക്ക് 50 ശതമാനം തീരുവയും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. അപ്ഹോള്‍സ്റ്ററി ഫര്‍ണിച്ചറുകള്‍ക്ക് 30 ശതമാനവും ഹെവി ട്രക്കുകള്‍ക്ക് 25 ശതമാനവും തീരുവ ചുമത്തിയിട്ടുണ്ട്. അതേസമയം, പുതിയ…
Read More » -
Breaking News
അസമീസ് ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ മരണം; ബോംബ് പൊട്ടിച്ച് കോണ്‍ഗ്രസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത്; ‘ഗാര്‍ഗ് കൊല്ലപ്പെട്ടത് ബിജെപി മുഖ്യമന്ത്രിയെ എതിര്‍ത്തതിനാല്‍’; സംശയം ഉന്നയിച്ച് സാംസ്‌കാരിക പ്രവര്‍ത്തകരു
ന്യൂഡല്‍ഹി: പ്രശസ്ത അസമീസ് ഗായകനും സാംസ്‌കാരിക നായകനുമായ സുബീന്‍ ഗാര്‍ഗിന്റെ മരണത്തില്‍ ഞെട്ടിക്കുന്ന നീക്കവുമായി അസം കോണ്‍ഗ്രസ്. ഗാര്‍ഗിന്റെ മരണം അന്വേഷിക്കാന്‍ സിബിഐയുടെ മേല്‍നോട്ടമുണ്ടാകണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനു കത്തയച്ചു. അദ്ദേഹത്തിന്റെ വിയോഗം സംസ്ഥാനത്തെ അഗാധമായ ദുഖത്തിലേക്കു തള്ളിവിട്ടെന്നും കത്തില്‍ പറയുന്നു. ഹിമാന്ത ബിശ്വശര്‍മ്മ സര്‍ക്കാരിന്റെ ചില നയങ്ങളെ എതിര്‍ത്തതിനാലാണ് ഗാര്‍ഗ് കൊല്ലപ്പെട്ടതെന്ന് സൂചിപ്പിക്കുന്നതിന് ‘ഗണ്യമായ തെളിവുകള്‍’ ഉണ്ടെന്ന് അസം നിയമസഭയിലെ പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ രാഷ്ട്രപതിക്ക് അയച്ച കത്തില്‍ അവകാശപ്പെട്ടു. പൗരത്വ ഭേദഗതി നിയമത്തെ (സിഎഎ) ഗാര്‍ഗ് എതിര്‍ക്കുക മാത്രമല്ല, പരിസ്ഥിതി നാശത്തിനെതിരെ നിരന്തരം ശബ്ദമുയര്‍ത്തുകയും സംസ്ഥാന സര്‍ക്കാര്‍ ‘ആസാമീസ് വിരുദ്ധ ഘടകങ്ങള്‍ക്കു പിന്തുണ’ നല്‍കുന്നെന്ന ആരോപണവും ഉയര്‍ത്തിയിരുന്നു. സിംഗപ്പൂരില്‍ നടക്കുന്ന നോര്‍ത്ത് ഈസ്റ്റ് ഫെസ്റ്റിവലിന്റെ സംഘാടകനായ ശ്യാംകാനു മഹന്തയെ കരിമ്പട്ടികയില്‍ പെടുത്തിയെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തെയും കോണ്‍ഗ്രസ് വക്താവ് റീതം സിംഗ് ചോദ്യം ചെയ്തു. ഗാര്‍ഗ് പരിപാടി അവതരിപ്പിക്കാനിരുന്ന സ്ഥലമാണിത്. 52 കാരനായ ഗാര്‍ഗ് സെപ്റ്റംബര്‍ 19…
Read More » -
Breaking News
ബ്രാന്‍ഡ് മൂല്യത്തില്‍ കുതിച്ച് സെലിബ്രിറ്റികള്‍; ക്രിക്കറ്റ് കളിക്കുന്നില്ലെങ്കിലും കോലി തന്നെ മുന്നില്‍; കുതിച്ചു കയറി രശ്മിക; ആദ്യ അമ്പതില്‍ ഇടം നേടാനാകാതെ സഞ്ജു; നേട്ടം കൊയ്തത് ഇവര്‍
മുംബൈ: ഇന്ത്യന്‍ സെലിബ്രിറ്റികളുടെ ബ്രാന്‍ഡ് മൂല്യത്തില്‍ ഇത്തവണയും സ്പോര്‍ട്സ്, സിനിമ താരങ്ങളുടെ ആധിപത്യം. സ്പോര്‍ട്സില്‍തന്നെ ക്രിക്കറ്റ് താരങ്ങളാണ് ബ്രാന്‍ഡ് മൂല്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ഇക്കാര്യത്തില്‍ പട്ടികയില്‍ ഒന്നാമന്‍ വിരാട് കോഹ്ലിയാണ്. അന്താരാഷ്ട്ര ട്വന്റി-20യില്‍ നിന്ന് വിരമിച്ചെങ്കിലും വിരാടിന്റെ മൂല്യം കൂടുകയാണ് ചെയ്തത്. ടോപ് 25 സെലിബ്രിറ്റികളുടെ പട്ടികയില്‍ 231.1 മില്യണ്‍ ഡോളറുമായി കോഹ് ലിയാണ് ഒന്നാമത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 8.6 ശതമാനം വര്‍ധനയാണ് താരത്തിന്റെ മൂല്യത്തില്‍ ഉണ്ടായത്. രാജ്യാന്തര ധനകാര്യ സ്ഥാപനമായ ക്രോള്‍ ആണ് ഈ പട്ടിക പുറത്തുവിട്ടിരിക്കുന്നത്. രണ്ടാംസ്ഥാനത്ത് ഇടംപിടിച്ചത് ബോളിവുഡ് താരം രണ്‍ബീര്‍ സിംഗ് ആണ്. അദ്ദേഹത്തിന്റെ മൂല്യം 170.7 മില്യണ്‍ ഡോളറാണ്. എന്നാല്‍ അദ്ദേഹത്തിന്റെ മൂല്യത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 10 ശതമാനത്തിന്റെ കുറവ് വന്നിട്ടുണ്ട്. അടുത്തിറങ്ങിയ ചിത്രങ്ങള്‍ വമ്പന്‍ ഹിറ്റാകാത്തതാണ് താരത്തിന് വിനയായത്. പട്ടികയില്‍ മൂന്നാംസ്ഥാനത്ത് ഷാരുഖ് ഖാന്‍ ആണ്. 145.7 മില്യണ്‍ ആണ് അദ്ദേഹത്തിന്റെ ബ്രാന്‍ഡ് മൂല്യം. കഴിഞ്ഞ വര്‍ഷവും ഈ മൂന്നു…
Read More »
