Breaking NewsLead NewsNEWSWorld

മകളെ അവസാനമായി ഒരു നോക്ക് കാണാനെത്തിയ അച്ഛന്‍; മൃതദേഹം വീക്ഷിച്ചപ്പോള്‍ സ്തനവും നിതംബവും കാണാനില്ല! അമ്മയുടെ മുഖത്തെ വെപ്രാളവും ശ്രദ്ധിച്ചു; ഒടുവില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ട്വിസ്റ്റ്; 14 വയസുകാരിയുടെ ‘മരണകാരണ’മറിഞ്ഞ് നാട്ടുകാര്‍ ഞെട്ടി

മെക്സിക്കോ സിറ്റി: സൗന്ദര്യവര്‍ധക ശസ്ത്രക്രിയയ്ക്ക് വിധേയയായ 14 കാരി മരിച്ചു. ശരീരത്തിന്റെ ചില ഭാഗങ്ങള്‍ വലുതാക്കുന്നതിനായി നടത്തിയ ശസ്ത്രക്രിയയെ തുടര്‍ന്നാണ് പെണ്‍കുട്ടിക്ക് ജീവഹാനിയുണ്ടായത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയുടെ കാമുകനും ശസ്ത്രക്രിയ നടത്തിയ പ്ലാസ്റ്റിക് സര്‍ജനുമെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.

ഡുറാന്‍ഗോയില്‍ നടന്ന സംഭവത്തില്‍ പാലോമ നിക്കോള്‍ അരെല്ലാനോ എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. കഴിഞ്ഞ ആഴ്ചയാണ് ശസ്ത്രക്രിയ നടന്നത്. തുടര്‍ന്ന് തലച്ചോറില്‍ നീര്‍ക്കെട്ടും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും കാരണം പെണ്‍കുട്ടി കോമയിലാകുകയും പിന്നീട് മരണപ്പെടുകയുമായിരുന്നു. മരണശേഷം, പെണ്‍കുട്ടിക്ക് കോവിഡ് ബാധിച്ചാണ് മരിച്ചതെന്നായിരുന്നു അമ്മ ബന്ധുക്കളോട് പറഞ്ഞിരുന്നത്. എന്നാല്‍, സംസ്‌കാര ചടങ്ങുകള്‍ക്കിടെ ചില ബന്ധുക്കള്‍ക്ക് മരണകാരണത്തില്‍ സംശയം തോന്നി.

Signature-ad

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിവാഹമോചിതരായിരുന്നു. അമ്മയോടൊപ്പമാണ് പാലോമ താമസിച്ചിരുന്നത്. മരണത്തില്‍ സംശയം തോന്നിയ പിതാവ് കാര്‍ലോസ് അരെലാനോ വിഷയത്തില്‍ അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയുടെ മൃതദേഹത്തില്‍ കണ്ട അസ്വാഭാവികതകളെത്തുടര്‍ന്ന് പോലീസ് ഇടപെട്ട് പോസ്റ്റ്മോര്‍ട്ടം നടത്തുകയായിരുന്നു. ഇതില്‍ നിന്നാണ് ശസ്ത്രക്രിയയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്.

ശസ്ത്രക്രിയ നടത്തിയ വിവരം തന്നെ അറിയിച്ചിരുന്നില്ലെന്നും, മകള്‍ക്ക് കോവിഡ് ബാധിച്ചെന്നും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയാണെന്നുമാണ് അമ്മ അറിയിച്ചതെന്ന് പിതാവ് പറഞ്ഞു. പിന്നീട് ആശുപത്രിയിലാണെന്നറിഞ്ഞപ്പോള്‍ കോവിഡ് ചികിത്സയ്ക്കാണെന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മെക്സിക്കോയില്‍ പ്ലാസ്റ്റിക് സര്‍ജറിക്ക് പ്രായപരിധി ഇല്ലെങ്കിലും, 18 വയസില്‍ താഴെയുള്ളവര്‍ക്ക് ശസ്ത്രക്രിയ നടത്തണമെങ്കില്‍ മാതാപിതാക്കളുടെ സമ്മതം നിര്‍ബന്ധമാണ്. ഈ സംഭവത്തെത്തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയയാളുടെ ലൈസന്‍സ് റദ്ദാക്കിയിട്ടുണ്ട്.

Back to top button
error: