Month: September 2025

  • Breaking News

    ഇന്ത്യാ – പാക് വെടിനിര്‍ത്തലിന് സഹായമായത് അമേരിക്കയുടെ ഇടപെടല്‍ ; ഡൊണാള്‍ഡ് ട്രംപിന് നോബല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്ത് പാകിസ്താന്‍ ; കൂടിക്കാഴ്ചയ്ക്ക് ശേഷം മലക്കം മറിഞ്ഞു

    ന്യൂയോര്‍ക്ക്: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ ശക്തമായി പ്രതികരിച്ചതോടെ നടന്ന ഇന്ത്യാ – പാക് സംഘര്‍ഷത്തില്‍ മലക്കം മറിഞ്ഞ് പാകിസ്താന്‍. നേരത്തേ അമേരിക്കന്‍ ഇടപെടല്‍ തള്ളി രംഗത്ത് വന്നിരുന്ന പാകിസ്താന്‍ ഐക്യരാഷ്ട്രസഭയില്‍ നിലപാടില്‍ വ്യത്യാസം വരുത്തി ട്രംപിന് പിന്തുണയുമായെത്തി. അമേരിക്കന്‍ ഇടപെടല്‍ കാരണം യുദ്ധം ഒഴിവായിപ്പോയെന്നായിരുന്നു പ്രതികരണം. സമാധാനം പുനസ്ഥാപിക്കുന്നതില്‍ ട്രംപിന് നിര്‍ണായക സ്ഥാനമുണ്ടെന്നും പറഞ്ഞു. സെനിക മേധാവി അസിം മുനീറിനൊപ്പം പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാക് പ്രധാനമന്ത്രിയുടെ പ്രസ്താവന. ഡോണാള്‍ഡ് ട്രംപ് കൃത്യ സമയത്ത് ഇടപെട്ടില്ലായിരുന്നെങ്കില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ യുദ്ധം നടന്നേനെയെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള വെടി നിര്‍ത്തലിന് പങ്കു വഹിച്ചതിന്റെ പേരില്‍ ട്രംപ് സമാധാന നൊബേലിന് അര്‍ഹനാണെന്ന് പാക് പ്രധാനമന്ത്രി പറഞ്ഞു. ഷെരീഫിന്റെ വൈറ്റ് ഹൗസിലേക്കുള്ള ആദ്യ സന്ദര്‍ശനമായിരുന്നു ഇതെങ്കിലും അമേരിക്ക പാക് ഉന്നതാധികാരികളെ സ്വീകരിക്കുന്നത് ഇത് രണ്ടാം തവണയാണ്. ഏപ്രില്‍ 22 ലെ…

    Read More »
  • Breaking News

    സുരേഷ്‌ഗോപി സ്വന്തമായി പരിപാടികള്‍ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നു ; കേന്ദ്രമന്ത്രിയുടെ നീക്കത്തില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന് അതൃപ്തി; പ്രശ്‌ന പരിഹാരത്തിന് അദ്ധ്യക്ഷന്‍ എത്തും

    തിരുവനന്തപുരം: എയിംസ് വലിയ ചര്‍ച്ചയായി മാറിയതോടെ സുരേഷ്‌ഗോപിയും ബിജെപി സംസ്ഥാന നേതൃത്വവും തമ്മില്‍ ഭിന്നത മറനീക്കി പുറത്തുവരുന്നു. ആലപ്പുഴയില്‍ തന്നെ എയിംസ് വേണമെന്ന് സുരേഷ്‌ഗോപി കടുംപിടുത്തം നടത്തുന്നതോടെ ബിജെപി സംസ്ഥാന നേതൃത്വം വെട്ടിലായിരിക്കുകയാണ്. പ്രശ്‌നം പരിഹരിക്കാനായി ആരോഗ്യമന്ത്രി ജെപി നദ്ദ ഉടന്‍ കേരളത്തിലെത്തും. പാര്‍ട്ടിയുമായി ആലോചിക്കാതെയാണ് എയിംസ് ആലപ്പുഴയില്‍ വേണമെന്ന് നിലപാട് സുരേഷ്‌ഗോപി നടത്തിയത്. പല കാര്യങ്ങളിലും സുരേഷ്‌ഗോപി തനിയെ തീരുമാനം എടുക്കുന്നതില്‍ പാര്‍ട്ടിക്ക് കടുത്ത അതൃപ്തിയുണ്ട്. പാര്‍ട്ടിയുമായി ചര്‍ച്ച നടത്താതെ കേന്ദ്രമന്ത്രിയെന്ന നിലയില്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. കലുങ്ക് ചര്‍ച്ച നടത്തി വികസനപ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിക്കുന്നത് തിരിച്ചടിയാകുമോ എന്ന ആശങ്കയും പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നുണ്ട്. അതിനിടയിലാണ് താരം എയിംസ് ആലപ്പുഴയില്‍ വേണമെന്നും പറഞ്ഞിരിക്കുന്നത്. ബിജെപി സംസ്ഥാന നേതൃത്വത്തിന് തൃശൂരോ പാറശ്ശാലയിലോ എയിംസ് കൊണ്ടുവരണമെന്നാണ് താല്‍പ്പര്യം. ആലപ്പുഴയില്‍ തന്നെ വേണമെന്നത് സുരേഷ് ഗോപിയുടെ മാത്രം അഭിപ്രായ പ്രകടനമാണെന്നാണ് ബി ജെ പിയുടെ ആരോപണം. ആലപ്പുഴ പിന്നോക്ക…

    Read More »
  • Breaking News

    ഭൂമിയെ നശിപ്പിക്കാന്‍ ആ ഛിന്നഗ്രഹം എത്തുമോ? പതിഞ്ചാം നൂറ്റാണ്ടിലെ നോസ്ട്രഡാമസിന്റെ പ്രവചനം സത്യമാകുമോ? വിചിത്രവും കൃത്യവുമായ പ്രവചനങ്ങള്‍ക്ക് പേരുകേട്ടയാള്‍; ശാസ്ത്ര ലോകത്തിനും കൗതുകം

    ന്യൂഡല്‍ഹി: 2025 അവസാനിക്കാന്‍ കേവലം മാസങ്ങള്‍ മാത്രമേയുള്ളൂ. ഇതിനിടയില്‍ ചര്‍ച്ചയാകുന്നത് പതിനാറാം നൂറ്റാണ്ടിലെ ഫ്രഞ്ച് ജ്യോതിഷിയും ഭിഷഗ്വരനുമായ നോസ്ട്രഡാമസിന്‍റെ പ്രവചനമാണ്. കാരണം ആ പ്രവചനമനുസരിത്ത് 2025 ൽ ഒരു വലിയ ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിച്ചേക്കാം. പ്രവചനങ്ങള്‍ പലതും ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ടെങ്കിലും വിചിത്രവും അതേസമയം കൃത്യവുമായ പ്രവചനങ്ങൾക്ക് പേരുകേട്ടയാളാണ് നോസ്ട്രഡാമസ് എന്നതാണ് പുതിയ ആശങ്കയ്ക്ക് കാരണം. ആകാശത്ത് നിന്നും ഒരു തീഗോളം ഭൂമിയിൽ പതിച്ചേക്കാം അല്ലെങ്കിൽ ഭൂമിയ്ക്ക് വളരെ അടുത്തുകൂടി കടന്നുപോകാം എന്നതാണ് നോസ്ട്രഡാമസിന്‍റെ പ്രവചനം. 2025 സെപ്റ്റംബർ 10 ന് ഒരു വിമാനത്തിന്റെ വലിപ്പമുള്ള 2025 QV9 എന്ന ഛിന്നഗ്രഹം ഭൂമിയുടെ വളരെ അടുത്തുകൂടി കടന്നുപോയതായി നാസ സ്ഥിരീകരിച്ചിട്ടുണ്ട്. മണിക്കൂറിൽ 10,000 മൈൽ വേഗതയിൽ സഞ്ചരിച്ച ഛിന്നഗ്രഹം ഭൂമിയില്‍ നിന്നും 1.25 ദശലക്ഷം മൈൽ അകലെയായി സുരക്ഷിതമായാണ് കടന്നുപോയത്. ഭൂമിയുടെ ഭ്രമണപഥം ഇടയ്ക്കിടെ മുറിച്ചുകടക്കുന്ന ഛിന്നഗ്രഹങ്ങളുടേയും ഉല്‍ക്കകളുടേയും ഗ്രൂപ്പായ ആറ്റൻ ഗ്രൂപ്പിൽ പെടുന്നതായിരുന്നു ഛിന്നഗ്രഹം. എല്ലാ വർഷവും ഇത്തരത്തില്‍ നൂറുകണക്കിന്…

    Read More »
  • Breaking News

    ‘റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ലൈംഗിക ചുവയുള്ള വാക്കുണ്ടോ?’ ഷാജഹാന്റെ അറസ്റ്റില്‍ ചോദ്യങ്ങളുമായി കോടതി; വ്യവസ്ഥകളോടെ ജാമ്യം; പോലീസിന് തിരിച്ചടി

    തിരുവനന്തപുരം:  സി.പി.എം. നേതാവ് കെ.ജെ.ഷൈനിനെതിരായ സൈബർ ആക്രമണക്കേസിലെ പ്രതി കെ.എം.ഷാജഹാന് ജാമ്യം. എറണാകുളം സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ട് ആള്‍ ജാമ്യത്തിലും 25,000 രൂപയുടെ ബോണ്ടിലുമാണ് ഷാജഹാന് ജാമ്യം അനുവദിച്ചത്. സമാനമായ കുറ്റകൃത്യം ആവര്‍ത്തിക്കരുതെന്ന് നിര്‍ദേശിച്ചു. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍, പ്രതി ലൈംഗിക ചുവയുളള വാക്കുകള്‍ ഉപയോഗിച്ചത് കാട്ടി തരാമോ എന്ന് കോടതി ചോദിച്ചു. കേസിന് ആസ്പദമായ വീഡിയോയില്‍ സിപിഎം നേതാവിനോടുള്ള ചോദ്യങ്ങളല്ലേ ഉള്ളതെന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. സമാനകുറ്റകൃത്യം ആവര്‍ത്തികരുതെന്നും തെളിവുകള്‍ നശിപ്പിക്കരുതെന്നുമുളള വ്യവസ്ഥയിലാണ് കോടതി ജാമ്യം അനുവദിച്ചത്.25,000 രൂപയുടെ ബോണ്ടും രണ്ട് ആള്‍ ജാമ്യത്തിലുമാണ് അനുവദിച്ച് നല്‍കിയത്. അറസ്റ്റുമായി ബന്ധപ്പെട്ട് പോലീസ് നടപടികളെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഷാജഹാനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് മൂന്നു മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്തത് ചോദ്യം ചെയ്ത കോടതി, അറസ്റ്റിന് ചെങ്ങമനാട് സി.ഐക്ക് അധികാരം നല്‍കിയത് ആരാണെന്നും ആരാഞ്ഞു. കേസിന് ആസ്പദമായ വീഡിയോയില്‍ സിപി എം നേതാവിനോടുള്ള ചോദ്യങ്ങളല്ലെ ഉള്ളതെന്നും കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. അതേസമയം, ഷാജഹാന്‍…

    Read More »
  • Breaking News

    ഇന്ത്യന്‍ സൈന്യത്തിനൊപ്പം സന്തതസഹചാരിയായി 60 വര്‍ഷം ; പാകിസ്താനെ പലവുരു തുരുത്തിയപ്പോഴും ഇന്ത്യന്‍ ആക്രമണത്തിന് മുന്‍നിരയില്‍ ; പോരാട്ടം അവസാനിപ്പിച്ച് ഇനി വിശ്രമ ജീവിതത്തിലേക്ക്

    ചണ്ഡീഗഡ് : ആറു പതിറ്റാണ്ട് ഇന്ത്യന്‍ സൈന്യത്തിനൊപ്പം സന്തതസഹചാരിയാകുകയും ഇതുവരെ നടന്ന ഇന്ത്യന്‍ ആക്രമണങ്ങളില്‍ മുന്‍നിരയില്‍ അതിര്‍ത്തി വിഹഗവീക്ഷണം നടത്തുകയും ചെയ്ത ശേഷം ഇന്നു മുതല്‍ ഇനി വിശ്രമ ജീവിതത്തിലേക്ക്. ഇന്ത്യന്‍ വ്യോമസേനയില്‍ 60 വര്‍ഷക്കാലത്തെ സേവനം നടത്തിയ ശേഷം മിഗ് വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ സൈന്യം യാത്രയയപ്പ് നല്‍കി. 2025 സെപ്തംബര്‍ 26 ന് വെള്ളിയാഴ്ച മിഗ് 21 വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേന ഡീ കമ്മീഷന്‍ ചെയ്തു. പാകിസ്ഥാനുമായുള്ള നാല് സായുധ പോരാട്ടങ്ങളിലെ നായകനായിരുന്നു മിഗ് 21 ന് ചണ്ഡീഗഡിലെ വ്യോമതാവളത്തിലാണ് റിട്ടയര്‍മെന്റ് നല്‍കിയത്് ഇന്ത്യന്‍ ആര്‍മി വിടുന്നതോടെ ഒരു യുഗത്തിനാണ് അവസാനമാകുന്നത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെയും ഉന്നത ഉദ്യോഗസ്ഥരുടേയും സാന്നിദ്ധ്യത്തിലായിരുന്നു മിഗ് 21 ന്റെ യാത്രയയപ്പ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.05 ന് എയര്‍ ചീഫ് മാര്‍ഷല്‍ എ.പി. സിംഗ് നയിക്കുന്ന ആറ് ബൈസണ്‍ വകഭേദങ്ങള്‍, അവസാനമായി ഒരിക്കല്‍ കൂടി ചണ്ഡീഗഢിന് മുകളില്‍ പറത്തി. ലാന്‍ഡിംഗ് സമയത്ത് ജെറ്റുകള്‍ക്ക് ഒരു…

    Read More »
  • Breaking News

    ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ചില്‍ പകല്‍ സമയത്തും ചെന്നായ്ക്കളുടെ ആക്രമണം ; കൊച്ചുകുട്ടികളെ കടിച്ചുവലിച്ചു കൊണ്ടുപോയി തിന്നുന്നു ; നാട്ടുകാര്‍ ഭീതിയില്‍, ഗ്രാമവാസികള്‍ യുവാക്കളുടെ ടീമിനെ ഉണ്ടാക്കി

    ലക്‌നൗ : ഉത്തര്‍പ്രദേശിലെ കാടിനോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമായ ബഹ്റൈച്ചിലെ ചെന്നായ്ക്കള്‍ കൂടുതല്‍ ധൈര്യശാലികളായി മാറുന്നു, രാത്രിയില്‍ നടത്തിയിരുന്ന വേട്ട ഇപ്പോള്‍ പകല്‍ വെളിച്ചത്തിലേക്ക് മാറ്റുകയും പട്ടാപ്പകല്‍ കുറ്റിക്കാട്ടില്‍ നിന്ന് പുറത്തുവരാന്‍ തുടങ്ങിയതോടെ പുറത്തിറങ്ങാനാകാതെ ഗ്രാമവാസികള്‍. പലരും പണിക്ക് പോലും പോകാതെ പകല്‍ മുഴുവന്‍ വീടിനുള്ളില്‍ കഴിയുകയാണ്. ബുധനാഴ്ച രാത്രി ബാബ പടാവോ ഗ്രാമത്തില്‍ രണ്ടര വയസ്സുള്ള ഒരു പെണ്‍കുട്ടിയെ ചെന്നായ കൊന്നതിന് മണിക്കൂറുകള്‍ക്ക് ശേഷം, വ്യാഴാഴ്ച ഉച്ചയ്ക്ക് അയല്‍പക്കത്തുള്ള മഞ്ജാര തൗകാലി ഗണ്ടുഝലയില്‍ ഒരു അലഞ്ഞുതിരിയുന്ന ചെന്നായ ആക്രമിച്ച് ഒരു പശുക്കിടാവിനെ കൊന്നു. അത്താഴത്തിന് ശേഷം വീടിന് പുറത്ത് അമ്മയുടെ അരികിലിരിക്കുമ്പോള്‍ സോണി എന്ന പെണ്‍കുട്ടിയെ വീട്ടിനകത്ത് കയറി ഒരു കൃഷിയിടത്തിലേക്ക് വലിച്ചിഴച്ചു. ഇതോടെ ജാഗ്രത പാലിക്കാന്‍ ഗ്രാമവാസികള്‍ യുവാക്കളുടെ മൂന്ന് ടീമുകള്‍ രൂപീകരിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക്, ചെന്നായ മൂന്ന് വയസ്സുള്ള കുഞ്ഞിനെ കൈസര്‍ഗഞ്ചിലെ വിളനിലങ്ങളിലേക്ക് വലിച്ചിഴച്ചു. ഗ്രാമവാസികള്‍ അതിനെ പിന്തുടര്‍ന്ന് കുട്ടിയെ രക്ഷപ്പെടുത്തി, കുട്ടിയിപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ”നേരത്തെ, ചെന്നായ്ക്കള്‍…

    Read More »
  • NEWS

    എഴുന്നൂറോളം സിനിമകൾ, 5 ഭാഷകളിലായി 2 ദേശീയ പുരസ്കാരങ്ങൾ, 8 സംസ്ഥാന പുരസ്കാരങ്ങൾ, ഞങ്ങളുടെ സൂപ്പർ താരം ഉർവശിക്ക് കയ്യടികളോടെ വരവേൽപ്… ‘ആശ’യുടെ ഫസ്റ്റ് ലുക്ക് പുറത്ത്

    കൊച്ചി: 1979 മുതൽ 2025 വരെ എഴുന്നൂറോളം സിനിമകൾ, 5 ഭാഷകളിലായി 2 ദേശീയ പുരസ്കാരങ്ങളും 8 സംസ്ഥാന പുരസ്കാരങ്ങളും, ഞങ്ങളുടെ സൂപ്പർ താരം ഉർവ്വശി… കയ്യടികളോടെ ഉർവ്വശിക്ക് ‘ആശ’ സെറ്റിൽ ലഭിക്കുന്ന വരവേൽപ്പോടെ ‘ആശ’യുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. വീഡിയോയുടെ അവസാനം നെഞ്ചിൽ തറയ്ക്കുന്ന നോട്ടവുമായി നിൽക്കുന്ന ഉർവശിയേയും കാണാം. മലയാളത്തിൻറെ പ്രിയപ്പെട്ട താരങ്ങളായ ഉർവ്വശിയും ജോജു ജോർജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ‘ആശ’യിൽ ഐശ്വര്യ ലക്ഷ്മി, വിജയരാഘവൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. കാലടിയിലും പരിസര പ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ‘പണി’ ഫെയിം രമേഷ് ഗിരിജയും ചിത്രത്തിലുണ്ട്. അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. അജിത് വിനായക ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം വിനായക അജിത് ആണ് നിർമ്മിക്കുന്നത്. പൊൻമാൻ, ഗഗനചാരി, ബാന്ദ്ര, മദനോത്സവം, സർക്കീട്ട് തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ശേഷം അജിത് വിനായക ഫിലിംസിൻറേതായി എത്തുന്ന ചിത്രമാണ് ‘ആശ’. സിനിമയുടെ ടൈറ്റിൽ ലുക്ക് പോസ്റ്ററും അടുത്തിടെ അണിയറ പ്രവർ‍ത്തകർ പുറത്തിറക്കിയിരുന്നു.…

    Read More »
  • Breaking News

    ‘ഡല്‍ഹി ബനേഗാ ഖലിസ്ഥാന്‍, ഡോവല്‍ ഞാന്‍ കാത്തിരിക്കുന്നു’; വെല്ലുവിളിച്ച് ഖലിസ്ഥാന്‍ ഭീകരര്‍

    ഒട്ടാവ: ഇന്ത്യയില്‍ ഖലിസ്ഥാന്‍ മുന്നേറ്റത്തിന് ആഹ്വാനം ചെയ്ത് വിഘനവാദി സംഘടനാ നേതാക്കള്‍. ഖലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പട്വന്ത് സിങ് പന്നുന്‍, ഇന്ദര്‍ജീത് സിങ് ഗോസല്‍ എന്നിവരാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഭീഷണിയുമായി രംഗത്തെത്തിയത്. കാനഡയില്‍ അറസ്റ്റിലായ ഇന്ദര്‍ജീത് സിങ് ഗോസല്‍ ഒരാഴ്ചയ്ക്കുള്ളില്‍ ജാമ്യം ലഭിച്ചു പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഭീഷണിപ്പെടുത്തുന്ന പ്രതികരണങ്ങളുമായി ഇരുവരും രംഗത്തെത്തിയത്. ഇരുവരും ഇന്ത്യന്‍ അധികൃതരെ വെല്ലുവിളിക്കുന്ന വിഡിയോയും പുറത്തുവന്നിട്ടുണ്ട്. താനിപ്പോള്‍ സ്വതന്ത്രനാണ്, പ്രഖ്യാപിത ഖലിസ്ഥാന്‍ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പന്നുനെ പിന്തുണയ്ക്കും. എന്നായിരുന്നു ജയിലിന് പുറത്ത് വച്ച് ഇന്ദര്‍ജീത് സിങ് ഗോസലിന്റെ പ്രഖ്യാപനം. ”ഇന്ത്യ, ഞാന്‍ പുറത്തെത്തി; ഗുര്‍പട്വന്ത് സിങ് പന്നുനെ പിന്തുണയ്ക്കാന്‍, 2025 നവംബര്‍ 23ന് ഖലിസ്ഥാന്‍ ഹിതപരിശോധന സംഘടിപ്പിക്കാന്‍… ഡല്‍ഹി ബനേഗാ ഖലിസ്ഥാന്‍”. എന്നാണ് വിഡിയോയിലെ അവകാശവാദം. ഇതിന് ശേഷമാണ് അജിത്ത് ഡോവലിന് എതിരായ വെല്ലുവിളി. ‘കാനഡയിലോ, അമേരിക്കയിലോ, അല്ലെങ്കില്‍ ഏതെങ്കിലും യൂറോപ്യന്‍ രാജ്യങ്ങളിലോ വരുന്നില്ല. ഇവിടെ വന്ന് തങ്ങളെ അറസ്റ്റ് ചെയ്യാനോ കുറ്റവാളികളെ…

    Read More »
  • Breaking News

    ഇന്ത്യയ്ക്കിട്ട് ട്രംപിന്റെ അടുത്ത പണി ; അമേരിക്കയില്‍ ഇറക്കുമതി ചെയ്യുന്ന മരുന്നുകള്‍ക്ക് 100% തീരുവ ; ഇന്ത്യന്‍ കമ്പനികള്‍ക്ക് തിരിച്ചടിയാകും ; ഹെവി ട്രക്കുകള്‍, ഫര്‍ണിച്ചര്‍ എന്നിവയ്ക്കും പുതിയ തീരുവ

    ന്യൂഡല്‍ഹി: താരിഫില്‍ ഇന്ത്യയ്ക്ക് വീണ്ടും നഷ്ടങ്ങള്‍ സമ്മാനിച്ചുകൊണ്ട് ഡൊണാള്‍ഡ് ട്രംപ് മരുന്നുകള്‍ക്ക് തീരുവ ഉയര്‍ത്തി. ബ്രാന്‍ഡഡ് മരുന്നുകള്‍ക്ക് 100% തീരുവയും ഹെവി ഡ്യൂട്ടി ട്രക്കുകള്‍ക്ക് 25% തീരുവയും ഉള്‍പ്പെടെ ഇന്ത്യ കയറ്റി അയയ്ക്കുന്ന അനേകം വസ്തുക്കള്‍ക്കാണ് ട്രംപ് നൂറു ശതമാനം തീരുവയാക്കിയത്. ഇറക്കുമതി ചെയ്യുന്ന വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് അടുത്തയാഴ്ച പ്രാബല്യത്തില്‍ വരാനിരിക്കുന്ന പുതിയ നികുതികള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യാഴാഴ്ചയാണ് പ്രഖ്യാപിച്ചത്. ട്രൂത്ത് സോഷ്യലില്‍ നടത്തിയ പ്രഖ്യാപനങ്ങളില്‍ പുതിയ ലെവികള്‍ ദേശീയ താരിഫുകള്‍ക്ക് പുറമേ ബാധകമാകുമോ അതോ യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍ തുടങ്ങിയ വ്യാപാര കരാറുകളുള്ള സമ്പദ്വ്യവസ്ഥകളെ ഒഴിവാക്കുമോ എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അടുക്കള കാബിനറ്റുകള്‍ക്കും ബാത്ത്റൂം വാനിറ്റികള്‍ക്കും 50% താരിഫ് ഈടാക്കാനും അപ്ഹോള്‍സ്റ്റേര്‍ഡ് ഫര്‍ണിച്ചറുകള്‍ക്ക് 30% താരിഫ് ഈടാക്കാനും ട്രംപ് പറഞ്ഞു, പുതിയ എല്ലാ തീരുവകളും ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. അമേരിക്കയിലേക്ക് ഇന്ത്യയിലെ അനേകം മരുന്നു കമ്പനികളാണ് കയറ്റുമതി നകത്തുന്നത്. പുറം രാജ്യങ്ങള്‍ ഈ ഉല്‍പ്പന്നങ്ങള്‍ അമേരിക്കയിലേക്ക്…

    Read More »
  • Breaking News

    പേരില്‍ ഗുരുതരമായ അനേകം കുറ്റങ്ങള്‍…വിദേശത്ത്് നിന്നും ഫണ്ട് സ്വീകരിക്കുന്നു; ലഡാക്കിലെ ജെന്‍സീയെ കലാപത്തിന് പ്രേരിപ്പിച്ചു; സോനം വാങ്ചുക്കിനെ ഒടുവില്‍ അറസ്റ്റ് ചെയ്തു

    ന്യൂഡല്‍ഹി/ലേ: ലഡാക്കിലെ ജെന്‍സീ കലാപത്തിന് പ്രേരിപ്പിച്ചെന്ന ആരോപണത്തില്‍ മനുഷ്യാവകാശ വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്തു. പ്രകോപനപരമായ പ്രസ്താവനകളിലൂടെ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചു എന്നാണ് ആരോപണം. ലഡാക്കിന്റെ സംസ്ഥാന പദവിക്ക് വേണ്ടിയുള്ള സമരം ചെയ്തതിന് പിന്നാലെയാണ് സോനം വാങ്ചുക്ക് അറസ്റ്റിലായത്. വാങ്ചുക്കിന്റെ ‘സ്റ്റുഡന്റ്‌സ് എജ്യുക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ മൂവ്മെന്റ് ഓഫ് ലഡാക്ക്’ (SECMOL) എന്ന സന്നദ്ധ സംഘടനയുടെ വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള ഔദ്യോഗികമായ രജിസ്‌ട്രേഷന്‍ റദ്ദാക്കിയതിന് പിന്നാലെയാണ് അറസ്റ്റ്. വിദേശത്ത് നിന്നും ഫണ്ട് സ്വീകരിക്കുന്നെന്ന ആരോപണം നേരത്തേ സോനം നിഷേധിച്ചിരുന്നു. തന്റെ സന്നദ്ധ സംഘടന വിദേശ സംഭാവനകള്‍ സ്വീകരിച്ചിട്ടില്ലെന്നും, എന്നാല്‍ യുഎന്‍, സ്വിസ്, ഇറ്റാലിയന്‍ സംഘടനകളുമായി ബിസിനസ് ഇടപാടുകള്‍ നടത്തുകയും എല്ലാ നികുതികളും അടച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യാഴാഴ്ച ദേശീയ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. 2018-ല്‍ രാമോണ്‍ മാഗ്സെസെ അവാര്‍ഡ് നേടിയ ഈ മലയോര മേഖലയിലെ പ്രവര്‍ത്തകന്‍ രണ്ട് ദിവസം മുന്‍പ് നടന്ന അക്രമ സംഭവങ്ങള്‍ക്ക് ശേഷം കേന്ദ്രസര്‍ക്കാരും കേന്ദ്രഭരണ പ്രദേശത്തിന്റെ ഭരണകൂടവും ഉന്നയിച്ച…

    Read More »
Back to top button
error: