Breaking NewsKeralaLead NewsNEWS

പരാതി നല്‍കുന്നത് ഷാഫി വീഴണമെന്ന് ആഗ്രഹിക്കുന്നവര്‍, അനാവശ്യമായി കോലിട്ടിളക്കിയാല്‍ പ്രത്യാഘാതം അനുഭവിക്കും: ഇ.എന്‍ സുരേഷ് ബാബു

പാലക്കാട്: ഷാഫി പറമ്പിലിനെതിരായ ആരോപണവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബു. ഇന്നലെ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അനാവശ്യമായി കോലിട്ടിളക്കാന്‍ വന്നാല്‍ അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും സുരേഷ് ബാബു പറഞ്ഞു.

ആരെങ്കിലും പരാതി നല്‍കിയിട്ടുണ്ടെങ്കില്‍ അവര്‍ ഷാഫി വീണ് കാണണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും. വ്യക്തിപരമായി ഉയരുന്ന അശ്ശീലങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യന്‍ സിപിഎമ്മിന് താത്പര്യമില്ല. നേതാക്കളുടെ പെട്ടിയും തൂക്കി അവര്‍ പറയുന്നതും കേട്ട് അഭിപ്രായം പറയുന്നവരല്ല ഞങ്ങള്‍. ആരെങ്കിലും പറയുന്നത് കേട്ട് അഭിപ്രായം പറയുന്നവരല്ല സിപിഎമ്മെന്നും വ്യക്തതയുള്ള കാര്യങ്ങള്‍ പറയണമെന്നും സുരേഷ് ബാബു കൂട്ടിച്ചേര്‍ത്തു.

Signature-ad

സതീശന്റെ പാര്‍ട്ടിയല്ലല്ലോ സിപിഎം. സതീശന്‍ സ്വപ്ന ലോകത്തിരുന്നാണ് കാര്യങ്ങള്‍ പറയുന്നത്. സതീശന്റെ നെഞ്ചത്ത് രാഹുല്‍ കയറി. അപ്പോള്‍ സതീശന്‍ നടപടി എടുത്തു. സതീശനെതിരെ പുതിയ ഗ്രൂപ്പ് രൂപീകരിച്ച് മുന്നോട്ടു പോകാന്‍ തീരുമാനിച്ചപ്പോള്‍ സതീശന്‍ തിരിച്ചടിച്ചുവെന്നും സുരേഷ് ബാബു പ്രതികരിച്ചു. ഭംഗിയുള്ള സ്ത്രീകളെ കണ്ടാല്‍ ഷാഫി ബംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കുമെന്നായിരുന്നു സുരേഷ് ബാബു പറഞ്ഞിരുന്നത്.

 

Back to top button
error: