Breaking NewsCrimeLead NewsNEWS

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുന്ന യുവതിയുമായി അടുപ്പത്തിലായി; ഉന്നത ബന്ധങ്ങള്‍ക്ക് തെളിവായി വാടകയ്ക്ക് വീട് എടുത്ത് നല്‍കി; ‘ലിവിങ് ടുഗതര്‍’ ആരംഭിച്ചതോടെ ഗര്‍ഭിണിയായി; വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഭീഷണി; ഒളിവിലാണെന്ന ആരോപണം തള്ളി മലയാളി കായികാധ്യാപകന്‍

ബംഗളൂരു: വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി ചൂഷണം ചെയ്തെന്ന യുവതിയുടെ പരാതിയില്‍ മലയാളി കായികാധ്യാപകനെതിരെ പോലീസ് കേസെടുത്തു. ബംഗളൂരുവിലെ ഗൊട്ടിഗെരെയിലെ സ്വകാര്യ സ്‌കൂളില്‍ ക്രിക്കറ്റ് അധ്യാപകനായി ജോലി ചെയ്യുന്ന അഭയ് മാത്യുവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് മകളോടൊപ്പം കഴിയുന്ന യുവതിയാണ് പരാതി നല്‍കിയിരിക്കുന്നത്. മാത്യു യുവതിയുടെ മകളുടെ സ്‌കൂളിലെ അധ്യാപകനായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്ന യുവതിയെ സഹായിക്കാനെന്ന വ്യാജേന ഇയാള്‍ സൗഹൃദം സ്ഥാപിക്കുകയായിരുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ നേരിടുന്ന സമയത്ത് ഒരു ചെറിയ വായ്പയ്ക്കായി യുവതി മാത്യുവിനെ സമീപിച്ചു. തനിക്ക് പോലീസ് ഡിപ്പാര്‍ട്‌മെന്റില്‍ അടക്കം വലിയ സ്വാധീനമുണ്ടെന്ന് മാത്യു, യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. പിന്നീട് വാടകയ്ക്ക് വീട് എടുത്തി നല്‍കി ഇയാള്‍ യുവതിയുടെ വിശ്വാസം പിടിച്ചു പറ്റുകയായിരുന്നു.

Signature-ad

തുടര്‍ന്ന് ഇയാള്‍ രണ്ടുവര്‍ഷമായി യുവതിയോടൊപ്പം ലിവിങ് ടുഗതര്‍ ബന്ധത്തില്‍ കഴിയുകയായിരുന്നു. 2025 ജനുവരിയില്‍ മാത്യുവുമായുള്ള ബന്ധത്തില്‍ യുവതി ഗര്‍ഭിണിയായി. എന്നാല്‍ പിന്നീട് ഗര്‍ഭഛിദ്രം നടത്തിയെന്നും പരാതിയില്‍ പറയുന്നു. അടുത്തിടെ യുവതി വിവാഹം ആവശ്യപ്പെട്ടപ്പോള്‍ പ്രതി പിന്‍മാറുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

യുവതിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതായും ആരോപണമുണ്ട്. ഇയാളുടെ ഫോണില്‍ നൂറുകണക്കിന് അശ്ലീല ദൃശ്യങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെന്നും യുവതിയുടെ പരാതിയിലുണ്ട്. അതേസമയം, താന്‍ ഒളിവിലല്ലെന്നും സ്വത്തുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മാതാപിതാക്കളെ കാണാന്‍ നാട്ടിലെത്തിയതാണെന്നും അഭയ് മാത്യു വീഡിയോ കോള്‍ വഴി പോലീസിനെ അറിയിച്ചതായി വിവരമുണ്ട്. യുവതിയെ വിവാഹം കഴിക്കാന്‍ തന്നെയാണ് ഉദ്ദേശമെന്നും തിരിച്ചെത്തി ഒപ്പം ജീവിക്കുമെന്നും വിഡിയോയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: