Month: August 2025

  • Breaking News

    ബാധിക്കുക 65 ലക്ഷം കുടുംബങ്ങളെ: വൈദ്യുതി സബ്സിഡി ഇല്ലാതായേക്കും; നഷ്ടമാകുക 148 രൂപയുടെ ഇളവ്‌

    കൊച്ചി: സംസ്ഥാനത്ത് 240 യൂണിറ്റില്‍ താഴെ വൈദ്യുതി ഉപഭോഗമുള്ളവര്‍ക്ക് നല്‍കുന്ന സബ്സിഡി നിലച്ചേക്കും. ഈ വിഭാഗത്തിലെ 65 ലക്ഷത്തോളം ഉപഭോക്താക്കള്‍ക്ക് രണ്ടുമാസം കൂടുമ്പോള്‍ ബില്ലില്‍ ലഭിക്കുന്ന 148 രൂപയുടെ ഇളവാണ് ഇല്ലാതാവുക. ഉപഭോക്താക്കളില്‍നിന്ന് പിരിച്ചെടുക്കുന്ന ഇലക്ട്രിസിറ്റി ഡ്യൂട്ടി തുകയില്‍നിന്നാണ് സബ്സിഡിക്ക് തുക കെഎസ്ഇബി കണ്ടെത്തുന്നത്. ഇതുസംബന്ധിച്ച് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസ് ഉടന്‍ തീര്‍പ്പാകുമ്പോള്‍ ഡ്യൂട്ടിയായി പിരിച്ചെടുക്കുന്ന തുക സംസ്ഥാനസര്‍ക്കാരിലേക്ക് അടയ്‌ക്കേണ്ടിവരുമെന്നാണ് കരുതുന്നത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കേ 2012-ല്‍ നിരക്ക് ഉയര്‍ത്തിയപ്പോള്‍ കുറഞ്ഞ ഉപഭോഗമുള്ളവര്‍ക്ക് ഈ നിരക്കുവര്‍ധന ബാധിക്കാതിരിക്കാനാണ് സര്‍ക്കാര്‍ സബ്സിഡി പ്രഖ്യാപിച്ചത്. ഇതിന് പ്രതിവര്‍ഷം 303 കോടിരൂപ വേണം. വൈദ്യുതിബോര്‍ഡ് 2013-ല്‍ കമ്പനിയായി മാറിയപ്പോള്‍, സര്‍ക്കാരില്‍നിന്ന് സ്വത്തുക്കള്‍ കമ്പനിയിലേക്കു മാറ്റാന്‍ ധാരണയുണ്ടാക്കി. പെന്‍ഷന്‍ നല്‍കുന്നതിനായി മാസ്റ്റര്‍ ട്രസ്റ്റിലേക്ക് ഫണ്ട് നിക്ഷേപിക്കാനും സര്‍ക്കാരും ബോര്‍ഡും ജീവനക്കാരുടെ സംഘടനകളും ചേര്‍ന്ന് ത്രികക്ഷികരാറില്‍ ഒപ്പുവെച്ചിരുന്നു.

    Read More »
  • Breaking News

    പറയുന്നതില്‍ ലോജിക്ക് വേണ്ടേ സര്‍! എണ്ണ മുതല്‍ ആയുധക്കച്ചവടംവരെ; റഷ്യയുമായുള്ള വ്യാപാരത്തില്‍ ട്രംപിന്റെ ഇരട്ടത്താപ്പ് ഇങ്ങനെ; രാസവളം ഏറ്റവും കൂടുതല്‍ വാങ്ങുന്നത് അമേരിക്ക; യൂറോപ്യന്‍ യൂണിയനും എണ്ണ വാങ്ങുന്നു; കൂട്ടക്കുരുതിയാണ് പ്രശ്‌നമെങ്കില്‍ ഇസ്രയേലിന് ഏറ്റവും കൂടുതല്‍ ആയുധം നല്‍കുന്നത് ആരാണ്?

    ന്യൂഡല്‍ഹി: റഷ്യയുമായുള്ള ഇടപാടുകളുടെ പേരില്‍ ഇന്ത്യക്ക് 50 ശതമാനം നികുതി ചുമത്തിയ നടപടിക്കെതിരേ ഇന്ത്യയില്‍ പ്രതിഷേധം കനക്കുമ്പോഴും നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി യുക്രൈന്‍ യുദ്ധത്തിനു തീപകരുന്നതിനു തുല്യമാണെന്ന് ആരോപിച്ച ട്രംപ്, ഇന്ത്യയും റഷ്യയും തമ്മിലുള്ള ആയുധ ഇടപാടുകളിലും അതൃപ്തി അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തെക്കുറിച്ചു ട്രംപിന്റെ ആരോപണങ്ങള്‍ ശരിയാകുമ്പോള്‍തന്നെ നിലപാടുകളിലെ ഇരട്ടത്താപ്പും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയും ചൈനയും മാത്രമല്ല യുക്രൈന്‍ യുദ്ധമാരംഭിച്ചതിനു ശേഷം റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത്. യുദ്ധ സമയത്ത് നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ ഇന്ത്യയേക്കാള്‍ കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്തിട്ടുണ്ട്. അമേരിക്ക എണ്ണ ഇറക്കുമതി ചെയ്യുന്നില്ലെങ്കിലും രാസവളത്തിന്റെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് റഷ്യയെയാണ്. എണ്ണ വാങ്ങുന്നെന്നു പറഞ്ഞു ചില രാജ്യങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുമ്പോള്‍ മറ്റു ചില രാജ്യങ്ങള്‍ക്കുനേരെ കണ്ണടയ്ക്കുകയും ചെയ്യുന്നു. ALSO READ   എന്തു പറ്റി ഫ്രണ്ടിന്? പുടിന്‍ മുതല്‍ മസ്‌ക് വരെ തോളില്‍ കൈയിട്ടവരെല്ലാം…

    Read More »
  • Breaking News

    ദേശീയ താൽപര്യം സംരക്ഷിക്കും; കയറ്റുമതി തീരുവ 50 ശതമാനമാക്കി ഉയര്‍ത്തിയ നടപടിയിൽ യുഎസിനെതിരേ രൂക്ഷവിമര്‍ശനവുമായി ഇന്ത്യ

    ന്യൂഡല്‍ഹി: കയറ്റുമതി തീരുവ 50 ശതമാനമാക്കി ഉയര്‍ത്തിയ നടപടിയിൽ യുഎസിനെതിരേ രൂക്ഷവിമര്‍ശനവുമായി ഇന്ത്യ. യുഎസ് നടപടി അനീതിയും ന്യായീകരിക്കാനാവാത്തതും അകാരണവുമാണെന്ന് ഇന്ത്യ പ്രതികരിച്ചു. ദേശീയതാല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാ നടപടികളും രാജ്യം കൈക്കൊള്ളുമെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. ഈയടുത്തായി, റഷ്യയില്‍നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെ യുഎസ് ലക്ഷ്യംവെക്കുകയാണെന്നും പ്രസ്താവന ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയുടെ ഇറക്കുമതി, വിപണിയിലെ ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതും ഇന്ത്യയിലെ 140 കോടി ജനങ്ങള്‍ക്ക് ഊര്‍ജസുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയും ഉള്ളതാണ്. മറ്റ് പല രാജ്യങ്ങളും സ്വന്തം ദേശീയതാല്‍പര്യം മുന്‍നിര്‍ത്തി ചെയ്യുന്ന അതേ നടപടികളുടെ പേരില്‍ ഇന്ത്യക്കുമേല്‍ അധികതീരുവ ചുമത്തിയ യുഎസ് നടപടി അത്യന്ത്യം ദൗര്‍ഭാഗ്യകരമാണെന്നും വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. ജൂലൈ 30-നാണ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കുമേല്‍ ട്രംപ് ഭരണകൂടം 25 ശതമാനം തീരുവ ചുമത്തുന്നത്. പിന്നാലെ, അടുത്ത 24 മണിക്കൂറിനകം ഇന്ത്യക്കുമേല്‍ അധിക തീരുവ ഏര്‍പ്പെടുത്തുമെന്ന് ചൊവ്വാഴ്ച സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞിരുന്നു. തുടര്‍ന്നാണ് ബുധനാഴ്ച 25 ശതമാനം അധികതീരുവ കൂടി ഇന്ത്യന്‍…

    Read More »
  • Breaking News

    പരിചയമില്ലാത്ത ഗ്രൂപ്പിലേക്ക് ചേര്‍ക്കുമ്പോള്‍ മുന്നറിയിപ്പ്; ചാറ്റ് നോക്കാതെ പുറത്തു കടക്കാം; തട്ടിപ്പുകള്‍ കുറയ്ക്കാന്‍ ജനപ്രിയ മാറ്റങ്ങളുമായി വാട്‌സ്ആപ്പ്; അപരിചിതര്‍ സന്ദേശം അയയ്ക്കുന്നതും നിയന്ത്രിക്കാം

    ന്യൂയോര്‍ക്ക്: ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം വാഗ്ദാനം ചെയ്യുന്ന ഫീച്ചര്‍ അവതരിപ്പിച്ച് ജനപ്രിയ മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സാപ്പ്. പരിചയമില്ലാത്തൊരാള്‍ വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് നിങ്ങളുടെ നമ്പര്‍ ചേര്‍ക്കുമ്പോള്‍ ഈ ഗ്രൂപ്പുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകള്‍ നല്കുന്നൊരു ഫീച്ചറാണിത്. ഈ ഗ്രൂപ്പിനെ കുറിച്ചുള്ള പ്രധാന വിവരങ്ങളും സുരക്ഷിതരായി ഇരിക്കാനുള്ള ഉപദേശങ്ങളും അടങ്ങുന്നതാണ് വിവരങ്ങള്‍. ചാറ്റ് നോക്കാതെ തന്നെ ഈ ഗ്രൂപ്പില്‍ നിന്ന് പുറത്തുകടക്കാന്‍ സാധിക്കും വിധമാണ് വാട്‌സാപ്പ് ഇതൊരുക്കിയിരിക്കുന്നത്. വാട്‌സാപ്പ് വഴിയുള്ള തട്ടിപ്പുകള്‍ വര്‍ധിച്ചതോടെയാണ് ഇത്തരത്തിലൊരു ഫീച്ചര്‍ അവതരിപ്പിക്കാന്‍ മെറ്റ നിര്‍ബന്ധിതരായത്. ഉപയോക്താവ് ഗ്രൂപ്പില്‍ തുടരാന്‍ തീരുമാനിക്കുന്നതു വരെ നോട്ടിഫിക്കേഷനുകള്‍ ലഭിക്കില്ലെന്നും മെറ്റ വ്യക്തമാക്കിയിട്ടുണ്ട്. ഈ വര്‍ഷം ജൂണ്‍ വരെ തട്ടിപ്പുമായി ബന്ധമുള്ള 68 ലക്ഷം വാട്‌സാപ്പ് അക്കൗണ്ടുകള്‍ കണ്ടെത്തി അവയെ നിരോധിച്ചതായി മെറ്റ വ്യക്തമാക്കിയിട്ടുണ്ട്. തെക്കുകിഴക്കന്‍ ഏഷ്യയില്‍ വാട്‌സാപ്പ് വഴിയുള്ള കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് കമ്പനി വ്യക്തമാക്കി. സോഷ്യല്‍മീഡിയ വഴി തട്ടിപ്പിന് ശ്രമിക്കുന്ന കംബോഡിയയിലെ ഒരു സംഘത്തിന്റെ പ്രവര്‍ത്തനം ഓപ്പണ്‍എഐയുമായി ചേര്‍ന്ന് തകര്‍ത്തതായും മെറ്റ…

    Read More »
  • Breaking News

    അമേരിക്ക ഏറ്റവും കൂടുതല്‍ നികുതി ചുമത്തിയത് ഇന്ത്യക്കും ബ്രസീലിനും; ഇറാനും അഫ്ഗാനും പാകിസ്താനും വരെ കുറഞ്ഞ നികുതി; 60 ശതമാനം കയറ്റുമതിയെയും ബാധിക്കും; ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളില്‍നിന്ന് വസ്ത്ര കയറ്റുമതിക്കാര്‍ നേരിടേണ്ടത് കടുത്ത മത്സരം; കണക്കുകള്‍ ഇങ്ങനെ

    ന്യൂഡല്‍ഹി: യുഎസ് ഇന്ത്യക്കുമേല്‍ ചുമത്തിയ 50 ശതമാനം നികുതി കയറ്റുമതിക്കു വന്‍ തിരിച്ചടിയാകും. യുഎസലേക്ക് നിലവില്‍ കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങളില്‍ പാതിയില്‍ കൂടുതലിനും പുതിയ നികുതി തലവേദനയാകുമെന്നാണു വിലയിരുത്തല്‍. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നെന്ന ഒറ്റക്കാരണത്താലണ് ട്രംപ് പുതിയ എക്‌സിക്യുട്ടീവ് ഉത്തരവില്‍ ഒപ്പുവച്ചിരിക്കുന്നത്. ഇത് നീതീകരിക്കാനാകില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയെങ്കിലും ആശങ്ക ചില്ലറയല്ല. ഇന്ത്യ നല്ലൊരു വ്യാപാര പങ്കാളിയല്ലെന്ന് ആവര്‍ത്തിച്ച ഡോണള്‍ഡ് ട്രംപ് റഷ്യന്‍ എണ്ണ വാങ്ങുന്നതിലൂടെ യുക്രെയ്‌നിലെ യുദ്ധത്തിന് ഊര്‍ജംപകരുകയാണെന്നും വിമര്‍ശിച്ചു. ഓഹരി വിപണിയില്‍ ഇതിന്റെ ആഘാതം പ്രതിഫലിക്കുന്നുണ്ട്. അതേസമയം യു.എസ്. റഷ്യയില്‍നിന്ന് യുറേനിയവും രാസവസ്തുക്കളും ഇറക്കുമതി ചെയ്യുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് പരിശോധിക്കാം എന്നായിരുന്നു മറുപടി. പകരം തീരുവ, കയറ്റുമതിമേഖലയെ വന്‍തോതില്‍ ബാധിക്കുമെങ്കിലും ട്രംപിന്റെ ഭീഷണിക്ക് വഴങ്ങേണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. അദാനിക്കെതിരെ യു.എസില്‍ കേസ് ഉള്ളതിനാലാണ് പ്രധാനമന്ത്രി മൗനം പാലിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. നിലവില്‍ യുഎസിന്റെ തീരുവ യുദ്ധത്തിന്റെ ഏറ്റവും വലിയ ഇരയായി മാറുക ഇന്ത്യയും ബ്രസീലുമാണ്. ഏറ്റവും കൂടുതല്‍…

    Read More »
  • Breaking News

    രാത്രിയില്‍ ഉറങ്ങാന്‍ കിടന്നത് ഒരുമിച്ച് ; കടം കയറിയ അച്ഛന്‍ മൂന്ന് പെണ്‍മക്കളുടെയും തല അറുത്തുമാറ്റി, സ്വയം കഴുത്തില്‍ കുത്തിയിറക്കി ആത്മഹത്യ ചെയ്തു ; മറ്റൊരു മുറിയില്‍ ഉറങ്ങിയ ഭാര്യയും മകനും രക്ഷപ്പെട്ടു

    നാമക്കല്‍: കടംകയറി യുവാവ് തന്റെ മൂന്ന് പെണ്‍മക്കളുടെ തലവെട്ടിമാറ്റി കൊലപ്പെടുത്തിയ ശേഷം കഴുത്തില്‍ കത്തി കുത്തിയിറക്കി ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ നാമക്കല്‍ ജില്ലയിലെ വെപ്പഗൗണ്ടന്‍പുത്തൂര്‍ ഗ്രാമത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. 36 വയസ്സുള്ള എം ഗോവിന്ദരാജ് തന്റെ 10, 7, 6 വയസ്സുള്ള മൂന്ന് പെണ്‍മക്കളെ കഴുത്തറുത്ത് കൊന്ന ശേഷം കഴുത്തറുത്ത് ആത്മഹത്യ ചെയ്തു. സ്വന്തമായി ഒരു കുഴല്‍ക്കിണര്‍ സ്ഥാപനം ആരംഭിക്കുന്നതിനും പുതിയൊരു വീട് പണിയുന്നതിനുമായി അദ്ദേഹം 20 ലക്ഷം രൂപ വായ്പ എടുക്കുകയും ചെയ്തിരുന്നതായി ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. തിങ്കളാഴ്ച ഗോവിന്ദരാജ് തന്റെ മൂന്ന് പെണ്‍മക്കളായ പ്രതീക്ഷശ്രീ, ഋതികശ്രീ, ദേവശ്രീ എന്നിവരുടെ തലകള്‍ അറുത്തുമാറ്റുകയായിരുന്നു. രാത്രി നാലുപേരും ഒരുമിച്ചായിരുന്നു ഉറങ്ങാന്‍ കിടന്നത്. ഭാര്യ ഭാരതിയും (26) ഒരു വയസ്സുള്ള മകന്‍ അഗ്‌നിശ്വരനും മറ്റൊരു മുറിയിലായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെ, കുട്ടികളുടെ കരച്ചില്‍ കേട്ട് അയല്‍ക്കാര്‍ ഓടിയെത്തിയപ്പോള്‍ തലകള്‍ മുറിച്ചുമാറ്റിയ നിലയില്‍ പെണ്‍മക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. ഭര്‍ത്താവിന്റെ മൃതദേഹം…

    Read More »
  • Breaking News

    ആദ്യ വീട് വിട്ട് പണിത ഒറ്റനില മണ്‍വീട്; മുന്നില്‍ പച്ചപ്പ് വിരിച്ച പാടവും പറമ്പു നിറയെ പഴങ്ങളും; നവാസ് ഓടിയെത്താന്‍ കൊതിച്ച വീടിന്റെ കഥ…

    ലോകത്ത് എവിടെ പോയാലും വീട്ടിലേക്ക് തിരിച്ചെത്താന്‍ കൊതിക്കുന്ന മനസാണ് മലയാളികള്‍ക്ക്. വീട്ടിലെ പ്രിയപ്പെട്ടവരുണ്ടാക്കുന്ന ഭക്ഷണം ആസ്വദിച്ച് ആ മുറ്റത്തുകൂടെ ഒന്നു നടന്ന് വീട്ടുകാരോട് വിശേഷങ്ങള്‍ പറഞ്ഞ് ചെലവഴിക്കുന്ന ആ സമയമായിരിക്കും എല്ലാവര്‍ക്കും ഇഷ്ടം. അതുപോലൊരു മനസായിരുന്നു നവാസിന്റേതും. അദ്ദേഹത്തെ സംബന്ധിച്ച് കുടുംബമായിരുന്നു എല്ലാം. എവിടെ പോയാലും വീട്ടിലേക്ക് ഓടിയെത്താന്‍ കൊതിച്ച നവാസ് അവസാനമായി ആഗ്രഹിച്ചതും അതു തന്നെയായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ആശിച്ചു മോഹിച്ചു പണിത ആലുവയിലെ ഗ്രാമീണ ഭംഗി നിറയുന്ന 80 സെന്റ് സ്ഥലും മുന്നിലെ പാടവും അതിന്റെ ഒത്തനടുവില്‍ നില്‍ക്കുന്ന മണ്‍വീടുമായിരുന്നു നവാസിന്റെ സ്വര്‍ഗം. തൃശൂര്‍ വടക്കാഞ്ചേരിയില്‍ ഒരു ചെറിയ ഓടിട്ട വീട്ടിലായിരുന്നു നവാസിന്റെ കുട്ടിക്കാലം. വാപ്പ അബൂബക്കര്‍ നാടക-സിനിമ നടനും ഉമ്മ വീട്ടമ്മയും. മലയും പുഴയും നെല്‍പ്പാടങ്ങളുമുള്ള ആ മനോഹരമായ നാട്ടില്‍ ജനിച്ചു വളര്‍ന്ന നവാസിന്റെ കുടുംബത്തിന് കാര്യമായ സമ്പാദ്യങ്ങളൊന്നും തന്നെയുണ്ടായിരുന്നില്ല. എറണാകുളത്തായിരുന്നു ഉമ്മയുടെ തറവാട്. മിമിക്രിയിലേക്ക് എത്തിയ കാലം മുതല്‍ക്ക് അവിടെ താമസിച്ചിരുന്ന നവാസിന് ചേട്ടന്‍…

    Read More »
  • Breaking News

    എന്തു പറ്റി ഫ്രണ്ടിന്? പുടിന്‍ മുതല്‍ മസ്‌ക് വരെ തോളില്‍ കൈയിട്ടവരെല്ലാം മറുചേരിയില്‍; നെതന്യാഹുവും കണ്ടു ഇരട്ടമുഖം; ഇപ്പോള്‍ വിശ്വഗുരുവും; റഷ്യന്‍ എണ്ണയില്‍ തെന്നി ഇന്ത്യയുടെ വിദേശ നയം; കൃഷി മുതല്‍ സാമ്പത്തിക മാന്ദ്യംവരെ; ഉയരുന്നത് നിരവധി ചോദ്യങ്ങള്‍

    ന്യൂഡല്‍ഹി: ‘അവര്‍ റഷ്യയില്‍നിന്ന് യുറേനിയവും പല്ലാഡിയവും ഇറക്കുമതി ചെയ്യുന്നു. എന്നിട്ട് ഇന്ത്യ കുഴപ്പക്കാരെന്നു പറയുന്നു. ഇതില്‍നിന്ന് ഇന്ത്യ പാഠം പഠിക്കണം. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് തിരിച്ചും നികുതി ചുമത്തണം…’ പറയുന്നതു മറ്റാരുമല്ല. പഹല്‍ഗാം ആക്രമണത്തിനുശേഷം യുഎസ് അടക്കമുള്ള ലോകരാജ്യങ്ങളില്‍ ഇന്ത്യയുടെ നാവായി മാറിയ ശശി തരൂര്‍. ട്രംപിന് ഒരു മറുപടിയെങ്കിലും പറയാനുള്ള ധൈര്യം കാട്ടണമെന്നു കോണ്‍ഗ്രസ് നേതാക്കള്‍. ഇന്ത്യയിലെ വ്യാപാര മേഖലയില്‍ കടുത്ത സമ്മര്‍ദമുണ്ടാക്കിയാണ് ട്രംപിന്റെ 25 ശതമാനം നികുതി ചുമത്തലും പിന്നീടുള്ള അധിക നികുതി ചുമത്തലും കടന്നുപോകുന്നത്. 2020ലെ ഗാല്‍വാന്‍ സംഘര്‍ഷത്തിനുശേഷം ചൈനയുമായി വ്യാപാരമെല്ലാം വേണ്ടെന്നുവച്ച് ‘ഫ്രണ്ടി’ന്റെ തോളില്‍ കൈയിട്ട വിശ്വഗുരുവിന്റെ നില അല്‍പം പരുങ്ങലിലാണ്. കയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ടു തുപ്പാനും വയ്യാത്ത സ്ഥിതി. അമേരിക്കയിലേക്കുള്ള കയറ്റുമതിയിലുണ്ടാകുന്ന പ്രതിസന്ധികള്‍ ഇന്ത്യയുടെ ജിഡിപിയുടെ 40 ബേസിസ് പോയിന്റുകള്‍ തുടച്ചു നീക്കുമെന്ന മുന്നറിയിപ്പുകള്‍ക്കിടയിലാണ് ട്രംപ് 25 ശതമാനം തീരുവകൂടി ചുമത്തുമെന്ന വാര്‍ത്തകളും പുറത്തുവരുന്നത്. ഒരിക്കല്‍ ട്രംപിനെ ‘മൈ ഫ്രണ്ട്’ എന്നു വിളിച്ച മോദിയെ…

    Read More »
  • Breaking News

    റഷ്യന്‍ ഓയില്‍ ഇറക്കുമതി ഇഷ്ടപ്പെട്ടില്ല ; ഇന്ത്യയ്ക്ക് 25 ശതമാനംകൂടി അധിക തീരുവ ഏര്‍പ്പെടുത്തി ട്രംപ് ; അമേരിക്ക ചുമത്തിയ മൊത്തം തീരുവ 50 ശതമാനമായി

    ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നുള്ള അസംസ്‌കൃത എണ്ണയുടെ തുടര്‍ച്ചയായ ഇറക്കുമതിക്ക് ‘പിഴ’യായി ബുധനാഴ്ച രാത്രി ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയ്ക്ക് 25 ശതമാനം അധിക തീരുവ പ്രഖ്യാപിച്ചു. ഉക്രെയ്നിനെതിരായ വ്ളാഡിമിര്‍ പുടിന്റെ യുദ്ധത്തിന് നേരിട്ടോ അല്ലാതെയോ സഹായം നല്‍കുന്ന മറ്റ് രാജ്യങ്ങള്‍ക്കെതിരെയും സമാനമായ നടപടികള്‍ സ്വീകരിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഓഗസ്റ്റ് 9-നകം സമാധാന കരാര്‍ ഒപ്പുവച്ചില്ലെങ്കില്‍ 100 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്ന് അദ്ദേഹം നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ട്രംപിന്റെ പുതിയ നികുതിനയം അമേരിക്കയിലേക്കുള്ള ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള മൊത്തം തീരുവ 50 ശതമാനമാക്കി ഉയര്‍ത്തി. ചൈനയേക്കാള്‍ 20 ശതമാനം കൂടുതലും പാകിസ്ഥാനേക്കാള്‍ 31 ശതമാനം കൂടുതലുമാണ് ഇത്. ‘പെനാല്‍റ്റി’ താരിഫ് 21 ദിവസത്തിനുള്ളില്‍ പ്രാബല്യത്തില്‍ വരും. ട്രംപിന്റെ താരിഫ് നയത്തോട് ശക്തമായിട്ടാണ് ഇന്ത്യ പ്രതികരിച്ചത്. റഷ്യന്‍ എണ്ണ ഇറക്കുമതിയുടെ പേരില്‍ ഇന്ത്യയെ ലക്ഷ്യം വച്ചുള്ള അമേരിക്കയുടെ നീക്കം അന്യായവും, അനീതിയും യുക്തിരഹിതവുമാണെന്ന് ഇന്ത്യ പ്രതികരിച്ചു. ഇന്ത്യാ സര്‍ക്കാര്‍ നിലവില്‍ നേരിട്ടോ അല്ലാതെയോ റഷ്യന്‍ ഫെഡറേഷന്റെ…

    Read More »
  • Kerala

    ഒരുവര്‍ഷം മുമ്പ് സമാനദു:ഖം ഏറ്റുവാങ്ങിയവരാണ് ; കേരളമാകെ ഉത്തരാഖണ്ഡിലെ ദുരിതബാധിതര്‍ക്കൊപ്പം നില്‍ക്കുന്നെന്ന് മുഖ്യമന്ത്രി ; ആവശ്യമായ സഹായം നല്‍കാന്‍ തയ്യാറാണെന്ന് വാക്ക്

    തിരുവനന്തപുരം: പ്രകൃതിദുരന്തത്തില്‍ കേരളം ഒന്നടങ്കം ഉത്തരാഖണ്ഡിലെ ദുരിതബാധിതര്‍ക്ക് ഒപ്പം നില്‍ക്കുന്നെന്നും ആവശ്യമായ ഏതു സഹായവും നല്‍കാന്‍ തയ്യാറാണെന്നും കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ നടപടികള്‍ക്കും കേരളത്തിലെ ജനങ്ങളുടെ ഐക്യദാര്‍ഢ്യവും പിന്തുണയും ഉണ്ടാകുമെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തിലൂടെ വ്യക്തമാക്കി. ദുരന്തത്തില്‍ കുടുങ്ങിയിരിക്കുന്നവരില്‍ കേരളത്തില്‍ നിന്നുള്ളവരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകളും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ദുരന്തത്തില്‍പ്പെട്ടവരുടെ വിവരങ്ങള്‍ കേരള സര്‍ക്കാരിനെ കൂടി അറിയിക്കണമെന്നും ആവശ്യമായ ഇടപെടല്‍ ഉണ്ടാവണമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. കഴിഞ്ഞദിവസമായിരുന്നു ഉത്തരാഖണ്ഡിനെ നടുക്കി ധാരാളിയില്‍ മേഘസ്‌ഫോടനമുണ്ടായത്. അഞ്ചു മരണവും റിപ്പോര്‍ട്ട് ചെയ്തു. ഖീര്‍ ഗംഗാ നദിയുടെ വൃഷ്ടിപ്രദേശത്താണ് മേഘവിസ്‌ഫോടനമുണ്ടായത്. നിരവധി ഹോട്ടലുകളും റെസ്റ്റോറന്റുകളും ഹോംസ്റ്റേകളുമുളള ധരാലി ഗ്രാമത്തിന്റെ ഒരു ഭാഗം പൂര്‍ണമായും ഒലിച്ചുപോയി. വീടുകളും നാല് നിലകളിലുള്ള ഹോട്ടലുകളും അപകടത്തില്‍ തകര്‍ന്നു. ഇപ്പോഴും പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ചാര്‍ധാം തീര്‍ത്ഥാടന ത്തിന് പോയ 28 മലയാളികള്‍ ഗംഗോത്രിയ്ക്ക് സമീപം കുടുങ്ങിക്കിടക്കുകയാണ്. മുംബൈ യില്‍ നിന്നുള്ള 20 പേരും കേരളത്തില്‍…

    Read More »
Back to top button
error: