Month: August 2025

  • Breaking News

    754 റണ്‍സ് നേടി സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന് തൊട്ടുപിന്നിലെത്തി ; പരമ്പരയിലുടനീളം മികച്ച പ്രകടനം നടത്തിയിട്ടും ശുഭ്മാന്‍ ഗില്‍ ഐസിസി റാങ്കിംഗിലെ ആദ്യ പത്തില്‍ പെട്ടില്ല ; കാരണം ഇതായിരുന്നു

    ലണ്ടന്‍: സമാനതകളില്ലാത്ത തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയുടെ പുതിയ ടെസ്റ്റ് നായകന്‍ ശുഭ്മാന്‍ഗില്ലിന് കീഴില്‍ ഇന്ത്യ ഇംഗ്‌ളണ്ടില്‍ നടത്തിയത്. അഞ്ചു മത്സരങ്ങള്‍ ഉണ്ടായിരുന്ന ടെസ്റ്റ് പരമ്പരയില്‍ ഉജ്വലമായി തിരിച്ചടിച്ച് 2-2 സമനില നേടിയതില്‍ നിര്‍ണ്ണായക പ്രകടനം നടത്തിയത് 754 റണ്‍സ് നേടിയ നായകന്‍ തന്നെയായിരുന്നു. എന്നാല്‍ ബാറ്റിംഗിന്റെ അനേകം റെക്കോഡുകള്‍ തകര്‍ന്നുവീണിട്ടും ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ഗില്‍ ടെസ്റ്റ് റാങ്കിംഗിലെ ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ നിന്നും താഴെപ്പോയി. ജൂലൈ 30 ന് ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗിന്റെ അവസാന പതിപ്പ് പ്രഖ്യാപിച്ചപ്പോള്‍ ശുഭ്മാന്‍ ഗില്‍ ഒമ്പതാം സ്ഥാനത്തായിരുന്നു. എ്ന്നാല്‍ ഏറ്റവും പുതിയ റാങ്കിംഗില്‍, അദ്ദേഹം 13-ാം സ്ഥാനത്തേക്ക് താഴ്ന്നു. അതായത് നാല് സ്ഥാനങ്ങള്‍ താഴെ. പരമ്പരയിലുടനീളം ഗില്‍ ബാറ്റിംഗില്‍ മിന്നുന്ന ഫോമിലായിരുന്നു. ടോപ് സ്‌കോററായി ഫിനിഷ് ചെയ്തുകൊണ്ട് റെക്കോര്‍ഡ് ഭേദിച്ച അദ്ദേഹം ഒരു ടെസ്റ്റ് പരമ്പരയില്‍ ഒരു ക്യാപ്റ്റന്‍ നേടിയ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറുകാരനായിരുന്നു. ഇംഗ്ലണ്ടിനെതിരെ 801 റണ്‍സ് നേടിയ ഡോണ്‍…

    Read More »
  • Breaking News

    അന്‍സിലിനെ കൊലപ്പെടുത്താന്‍ വിഷം കലക്കിയത് എനര്‍ജി ഡ്രിങ്കില്‍; കുപ്പികള്‍ കണ്ടെടുത്തു; സംശയത്തിന്റെ പേരില്‍ അന്‍സില്‍ ഉപദ്രവിച്ചെന്നു മൊഴി; പലപ്പോഴായി മൂന്നുലക്ഷം കൈപ്പറ്റി; പിന്‍മാറാന്‍ ശ്രമിച്ചപ്പോള്‍ അന്‍സില്‍ തയാറായില്ലെന്നും വെളിപ്പെടുത്തല്‍

    കോതമംഗലം: കോതമംഗലത്തെ അന്‍സിലിനെ കൊലപ്പെടുത്താന്‍ പെണ്‍സുഹൃത്ത് അദീന കളനാശിനി കലക്കി നല്‍കിയത് എനര്‍ജി ഡ്രിങ്കില്‍. അദീനയുടെ വീട്ടില്‍ നിന്നും എനര്‍ജി ഡ്രിങ്കിന്റെ കാലി കാനുകള്‍ കണ്ടെടുത്തു. കൃത്യം നടന്ന ദിവസം അന്‍സിലിനെ വീട്ടിലേക്ക് വരുത്താന്‍ നിരന്തരം അദീന ഫോണ്‍ വിളിച്ചിരുന്നു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ അന്‍സിലിന് ഏറെ നാളായി അദീനയുമായി ബന്ധമുണ്ടായിരുന്നു. അദീനയെ സംശയിച്ചു തുടങ്ങിയതോടെ അന്‍സില്‍ ഉപദ്രവമാരംഭിച്ചു. അദീനയുടെ പരാതിയില്‍ കേസായതോടെ പണം വാഗ്ദാനം ചെയ്ത് ഒതുക്കാനും അന്‍സില്‍ ശ്രമിച്ചു. കോടതിയില്‍ അദീന മൊഴിമാറ്റിയതോടെ കേസ് റദ്ദായെങ്കിലും അന്‍സില്‍ പണം നല്‍കിയില്ല. പലപ്പോഴായി മൂന്നുലക്ഷം രൂപ അദീനയില്‍ നിന്നും കൈപ്പറ്റുകയും ചെയ്തു. ഉപദ്രവം വര്‍ധിച്ചതോടെ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ അദീന ശ്രമിച്ചെങ്കിലും അന്‍സില്‍ തയാറായില്ല. ഇതോടെയാണ് അന്‍സിലിനെ എന്നെന്നേക്കുമായി ഒഴിവാക്കാന്‍ അദീന തീരുമാനമെടുത്തത്. പാരക്വിറ്റ് എന്ന കളനാശിനി ഗൂഗിള്‍ പേ വഴി പണം നല്‍കിയാണ് അദീന മേടിച്ചത്. ജൂലൈ 29ന് പലതവണ അന്‍സിലിനെ വിളിച്ചു. ഫോണ്‍ എടുക്കാന്‍ തയാറാകാതിരുന്ന…

    Read More »
  • Breaking News

    മിത്രം ശത്രുവായോ? മോദി ചൈനയ്ക്ക്, ഡോവല്‍ റഷ്യക്ക്; ട്രംപിന്റെ ഭീഷണിക്കിടെ അപ്രതീക്ഷിത നീക്കവുമായി ഇന്ത്യ; ഈ മാസം വിദേശകാര്യമന്ത്രിയും റഷ്യയിലേക്ക്; ഊര്‍ജ, പ്രതിരോധ മേഖലകളില്‍ സഹകരണം ഉറപ്പാക്കും

    ന്യൂഡല്‍ഹി: യു.എസിന്റെ തീരുവ ഭീഷണിക്കിടെ ചൈന റഷ്യ സഹകരണത്തിന് ഇന്ത്യ. റഷ്യയുമായുള്ള സഹകരണം കൂട്ടാന്‍ ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ മോസ്‌കോയിലെത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ബെയ്ജിംഗിലേക്ക് പോകും. യു.എസിന്റെ തീരുവ ഭീഷണികള്‍ ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍ പിങുമായി ചര്‍ച്ച നടത്തുമെന്നാണ് വിവരം. റഷ്യയുമായുള്ള എണ്ണ ഇടപാടില്‍, യുഎസ് ഇന്ത്യയെ പ്രതിസ്ഥാനത്ത് നിര്‍ത്തുമ്പോഴാണ് ദേശിയ സുരക്ഷാ ഉപദേഷ്ടാവ് റഷ്യയിലെത്തിയത്. ഓഗസ്റ്റ് 31 നാണ് മോദിയുടെ ചൈന സന്ദര്‍ശനം. 2019 ന് ശേഷം മോദിയുടെ ആദ്യ ചൈനീസ് സന്ദര്‍ശനമാണിത്. ഈ മാസം 31 സെപ്റ്റംബര്‍ ഒന്ന് തിയതികളില്‍ ചൈനയിലെ ടിയാന്‍ജിനില്‍ നടക്കുന്ന ഷാങ്ഹായ് കോ ഓപറേഷന്‍ ഉച്ചകോടിയിലാണ് പ്രധാനമന്ത്രി പങ്കെടുക്കുക. ഗല്‍വന്‍ സംഘര്‍ഷത്തിനുശേഷം മോദിയുടെ ആദ്യ ചൈനീസ് സന്ദര്‍ശനമാണിത്. ഉച്ചകോടിക്കിടെ പ്രസിഡന്റ് ഷീ ചിന്‍ പിങ്ങുമായി മോദി ഉഭയകക്ഷി ചര്‍ച്ച നടത്തിയേക്കും. കഴിഞ്ഞ വര്‍ഷം കസാനില്‍ ബ്രിക്‌സ് ഉച്ചകോടിക്കിടെയാണ് അവസാനമായി നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയത്. അതിര്‍ത്തിയിലെ സമാധാന ശ്രമങ്ങള്‍ക്ക് കൂടുതല്‍…

    Read More »
  • Breaking News

    വലിച്ച സിഗററ്റ് കുറ്റികള്‍ കുത്തിക്കെടുത്താതെ വേസ്റ്റ് കൂമ്പാരത്തിലേക്കിട്ടു ; കൊല്‍ക്കത്ത മെഡിക്കല്‍കോളേജില്‍തീപിടുത്തം ; രണ്ടുഫയര്‍ എഞ്ചിന്‍ എത്തി, തീയണയ്ക്കാന്‍ 30 മിനിറ്റ് വേണ്ടി വന്നു

    കൊല്‍ക്കത്ത : കുത്തിക്കെടുത്താതെ ഇട്ട വലിച്ചുതീര്‍ത്ത സിഗററ്റ് കുറ്റികളില്‍ നിന്നും മാലിന്യകൂമ്പാരത്തിന് തീപിടിച്ച് കൊല്‍ക്കത്ത മെഡിക്കല്‍ കോളേജില്‍ വന്‍ അഗ്നിബാധ. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ഉണ്ടായ സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും രോഗികളെയും ആശുപത്രി ജീവനക്കാരെയും കൂട്ടിരിപ്പുകാരെയുമെല്ലാം പരിഭ്രാന്തിയിലാഴ്ത്തി. കോളേജ് സ്ട്രീറ്റിലെ ഗ്രീന്‍ ബില്‍ഡിംഗിന് സമീപമുള്ള മാലിന്യക്കൂമ്പാരത്തിലാണ് ഉച്ചയ്ക്ക് ഒരു മണിയോടെ തീപിടുത്തം ആദ്യം കണ്ടത്. സ്ഥലത്ത് അശ്രദ്ധമായി ഉപേക്ഷിച്ച സിഗരറ്റ് കുറ്റികള്‍ കത്തിച്ചതാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നു. രണ്ട് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി 30 മിനിറ്റിനുള്ളില്‍ തീ അണയ്ക്കാന്‍ കഴിഞ്ഞു. തീ പെട്ടെന്ന് നിയന്ത്രണവിധേയമാക്കിയെങ്കിലും ആശുപത്രി പരിസരത്ത് നിന്ന് പുക ഉയരുന്നത് പലരെയും അസ്വസ്ഥരാക്കി. വാര്‍ഡുകളില്‍ നിന്ന് നിരവധി രോഗികള്‍ ആശങ്കയോടെ പുറത്തേക്ക് നോക്കുന്നത് കാണപ്പെട്ടു. അതേസമയം മുന്‍കരുതല്‍ എന്ന നിലയില്‍ താല്‍ക്കാലികമായി ദുരിതബാധിത പ്രദേശത്ത് നിന്ന് ആള്‍ക്കാരെ മാറ്റി. തീ അണച്ചതിനുശേഷം സാധാരണ ആശുപത്രി പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതായി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. എന്നിരുന്നാലും, ആശുപത്രികള്‍ പോലുള്ള സെന്‍സിറ്റീവ്…

    Read More »
  • Breaking News

    ഇരിക്കട്ടെ ഈ ഇരുട്ടടി!!! ഇന്ത്യയ്‌ക്കെതിരേ വന്‍ നീക്കവുമായി ട്രംപിന്റെ പ്രഖ്യാപനം; 25% താരിഫ് കൂടി പ്രഖ്യാപിച്ചു, മൊത്തം 50%

    വാഷിങ്ടണ്‍: ഇന്ത്യക്കെതിരെ വമ്പന്‍ നീക്കവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യക്ക് മേല്‍ 25 ശതമാനം അധിക താരിഫ് ഏര്‍പ്പെടുത്തി. ഇതോടെ ഇന്ത്യക്ക് മേലുള്ള അമേരിക്കന്‍ താരിഫ് 50 ശതമാനമായി ഉയരും. ഇതുസംബന്ധിച്ച ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. യുക്രെയ്ന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യക്ക് മേല്‍ അമേരിക്കയും സഖ്യകക്ഷികളും ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടെ റഷ്യയില്‍ നിന്ന് വന്‍തോതില്‍ ഇന്ത്യ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തതാണ് അമേരിക്കയെ ചൊടിപ്പിച്ചത്. ഇത് വഴി റഷ്യയെ ഇന്ത്യ സഹായിക്കുന്നുവെന്നാണ് ട്രംപിന്റെ ആരോപണം. നേരത്തെ ഇന്ത്യയുടെ ചരക്കുകള്‍ക്ക് അമേരിക്ക 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പുറമെയാണ് പുതിയ 25 ശതമാനം അധിക താരിഫ് ഏര്‍പ്പെടുത്തിയത്. ഇത് ഇന്ത്യയുടെ സാമ്പത്തിക മേഖലയ്ക്ക് വലിയ വെല്ലുവിളിയാകും.

    Read More »
  • Breaking News

    ആരൊക്കെ ക്ലീന്‍ചിറ്റ് നല്‍കിയാലും അടൂര്‍ഗോപാലകൃഷ്ണനെ വിടാതെ ദളിത് സംഘടനകള്‍ ; ദിനുവെയിലിന് പിന്നാലെ കെപിഎംഎസും പോലീസില്‍ പരാതി നല്‍കി

    തിരുവനന്തപുരം : സിനിമാ കോണ്‍ക്‌ളേവില്‍ നടത്തിയ പ്രസ്താവനയുടെ പേരില്‍ അടൂര്‍ഗോപാലകൃഷ്ണനെ വിടാതെ ദളിത് സംഘടനകള്‍. ദിനു വെയിലിന്റെ പരാതിയില്‍ കേസെടുക്കേണ്ടെന്ന് തീരുമാനിച്ച് മണിക്കൂറുകള്‍ പിന്നിടും മുമ്പ് സംവിധായകനെതിരേ പരാതി നല്‍കി കേരളാ പുലയര്‍ മഹാസഭയും. കെപിഎംഎസ് ജനറല്‍ സെക്രട്ടറി ആലംകോട് സുരേന്ദ്രന്‍ ഡിജിപിയ്ക്ക് പരാതി നല്‍കി. നേരത്തേ അടൂര്‍ ഗോപാലകൃഷ്ണനെതിരേ എസ്സി/എസ്ടി ആക്ട് പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകന്‍ ദിനു വെയില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസിലും പട്ടികജാതി കമ്മീഷനിലും പരാതി നല്‍കിയിരുന്നു. എന്നാല്‍ അടൂരിനെതിരേ കേസെടുക്കേണ്ടതില്ലെന്നാണ് സര്‍ക്കാരിന് കിട്ടിയിരിക്കുന്ന നിയമോപദേശം. പട്ടികജാതി പീഡന നിരോധനത്തിന്റെ പരിധിയില്‍ വരുന്ന പരാമര്‍ശങ്ങള്‍ പൊതുവേദിയില്‍ അടൂര്‍ നടത്തിയിട്ടില്ലെന്നാണ് സര്‍ക്കാരിന് കിട്ടിയിരിക്കുന്ന നിയമോപദേശം. അതുകൊണ്ടു തന്നെ കേസെടുക്കില്ല. നേരത്തേ അടൂര്‍ കോണ്‍ക്‌ളേവിലെ വേദിയില്‍ പ്രസംഗിക്കുമ്പോള്‍ തന്നെ സംഗീത നാടക അക്കാദമി വൈസ് ചെയര്‍പേഴ്‌സണായ പുഷ്പാവതി പ്രതിഷേധച്ചിരുന്നു. അടൂരിനെതിരേ രൂക്ഷ വിമര്‍ശനം നടത്തി രംഗത്ത് വരികയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ സിനിമാ നിര്‍മ്മാതാവും പാട്ടെഴുത്തുകാരനും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി…

    Read More »
  • Breaking News

    താല്‍പ്പര്യമില്ലെങ്കില്‍ ഒഴിഞ്ഞുകൊടുത്ത് മാറി നില്‍ക്കണം ; അവസരം കാത്തുനില്‍ക്കുന്നത് അനേകരെന്ന് ആരോഗ്യവകുപ്പ് ; 51 ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാന്‍ ഉത്തരവ്

    തിരുവനന്തപുരം: പല തവണ അവസരം നല്‍കിയിട്ടും സര്‍വീസില്‍ പ്രവേശിക്കുന്നതിന് താത്പര്യം പ്രകടിപ്പിക്കാത്ത 51 ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്ത് ആരോഗ്യവകുപ്പ്. ആരോഗ്യമന്ത്രി വീണാജോര്‍ജ്ജാണ് ഉത്തരവിട്ടിരിക്കുന്നത്. നടപടി നിര്‍ദേശിച്ചിരിക്കുന്നത് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഡോക്ടര്‍മാര്‍ക്കെതിരേയാണ്. അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ജീവനക്കാരെയാണ് നീക്കം ചെയ്യാനൊരുങ്ങുന്നത്. അനധികൃതമായി സേവനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്നവരെ കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കുന്നതിനും കര്‍ശനമായ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും നേരത്തേ ആരോഗ്യവകുപ്പിന് മന്ത്രി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് നടപടി. വകുപ്പിന്റെ പ്രവര്‍ത്തനത്തെ തന്നെ ദോഷകരമായി ബാധിക്കുന്ന വിധത്തില്‍ ദീര്‍ഘനാളായി സര്‍വീസില്‍ നിന്നും അനേകര്‍ വിട്ടു നില്‍ക്കുന്നതായി കണ്ടെത്തിയിരുന്നു. ഇത്തരക്കാരെ തുടരാന്‍ അനുവദിക്കുന്നത്് സേവന തല്‍പ്പരരായി പുറത്തു നില്‍ക്കുന്നവരുടെ അവസരം നിഷേധിക്കലാകും എന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. അതിനാലാണ് കര്‍ശന നടപടി ആരോഗ്യ വകുപ്പ് സ്വീകരിച്ചത്.

    Read More »
  • Breaking News

    ‘സരിതയ്ക്ക് പണം കൊടുക്കത്തക്ക എന്ത് ബന്ധമാണ് മോഹന്‍ലാലിന്? ഉണ്ടെങ്കില്‍ ഇങ്ങനെ ചെയ്യുമോ?’

    അമ്മ സംഘടനയിലെ ഇലക്ഷനുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനിരുന്ന ബാബുരാജിനെതിരെ സംഘടനയില്‍ ഒരു പക്ഷം രംഗത്ത് വന്നിരുന്നു. ഇതിനേക്കാള്‍ ചര്‍ച്ചയായത് സരിത നായര്‍ ബാബുരാജിനെതിരെ ഉന്നയിച്ച ആരോപണമാണ്. തന്റെ ചികിത്സയ്ക്ക് വേണ്ടി മോഹന്‍ലാല്‍ നല്‍കിയ പണം ബാബുരാജ് വകമാറ്റി ചെലവഴിച്ചെന്നാണ് സരിത ആരോപിച്ചത്. ഈ വിഷയത്തില്‍ സംവിധായകന്‍ ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞ കാര്യങ്ങളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. അണ്ണാന്‍ കുഞ്ഞും തന്നാലായത് എന്ന് പറഞ്ഞത് പോലെ സരിത നായരും പരാതിയുമായെത്തി. തന്നെ അനാരോഗ്യവും അസുഖവും പരിഗണിച്ച് മോഹന്‍ലാല്‍ കുറച്ച് തുക എനിക്ക് തരാന്‍ ബാബുരാജിന്റെ കയ്യില്‍ കൊടുത്ത് വിട്ടെന്നും ആ തുക കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ ജപ്തി ഒഴിവാക്കാന്‍ ബാബുരാജ് വകമാറ്റി ചെലവഴിച്ചെന്നും ദുബായ് കേന്ദ്രീകരിച്ചും ബാബുരാജിന് സാമ്പത്തിക തട്ടിപ്പുകളുണ്ടെന്നും സരിത വെച്ച് കാച്ചി. സരിതയുടെ കാര്യം വരുമ്പോള്‍ നമുക്ക് വേണമെങ്കില്‍ കുറേ ചോദ്യങ്ങള്‍ ചോദിക്കാം. ചികിത്സാ ചെലവിന് പണം കാെടുക്കത്തക്ക ബന്ധം സരിതയുമായി മോഹന്‍ലാലിനുണ്ടോ. അഥവാ ഉണ്ടെങ്കില്‍…

    Read More »
  • Breaking News

    അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ ദളിത് വിരുദ്ധതയില്ല ; നടത്തിയ പരാമര്‍ശം ഈ വിഭാഗത്തെ അപമാനിക്കുന്നതായിരുന്നില്ലെന്ന് നിയമോപദേശം ; കേസെടുക്കില്ല

    തിരുവനന്തപുരം: പട്ടികജാതി വിരുദ്ധത ആരോപിച്ച് സാമൂഹ്യപ്രവര്‍ത്തകന്‍ ദിനുവെയില്‍ നല്‍കിയ പരാതിയില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരേ കേസെടുത്തേക്കില്ല. അടൂര്‍ പട്ടികജാതി പട്ടികവര്‍ഗ്ഗത്തിലെ മുഴുവന്‍ അംഗങ്ങളെയും കുറ്റവാളികളോ കള്ളന്മാരോ അഴിമതി ചെയ്യാന്‍ സാധ്യതയുള്ളവരോ ആയി ചിത്രീകരിക്കുന്ന പ്രസ്താവനയാണ് നടത്തിയതെന്ന് കാണിച്ച് ദിനുവെയില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഫിലിം കോണ്‍ക്ലേവിന്റെ വേദിയില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശം ഈ വിഭാഗത്തെ അപമാനിക്കുന്നതായിരുന്നില്ല എന്നാണ് കിട്ടിയിരിക്കുന്ന നിയമോപദേശം. പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുക്കാന്‍ കഴിയുന്ന വിധത്തിലുള്ള പരാമര്‍ശം അടൂര്‍ നടത്തിയിട്ടില്ലെന്നും അതുകൊണ്ട് കേസെടുക്കാന്‍ കഴിയില്ലെന്നുമാണ് ലഭിച്ചിരിക്കുന്ന നിയമോപദേശം. അടൂരിന്റെ പരാമര്‍ശത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് എസ്സി/എസ്ടി കമ്മീഷനും തിരുവനന്തപുരം മ്യൂസിയം പൊലീസിനും ഇ മെയില്‍ വഴി ദിനു വെയില്‍ പരാതി നല്‍കുകയായിരുന്നു. അടൂരിന്റെ പ്രസ്താവന ഗുരുതരമാണെന്നും പട്ടികജാതി/വര്‍ഗ്ഗ വിഭാഗത്തിനെതിരേ അനിഷ്ടം വളരാന്‍ സാധ്യതയുള്ള തരം പരാമര്‍ശമായിരുന്നെന്നും ദിനുവെയില്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഒരു പ്രത്യേക വ്യക്തിയെ പരാമര്‍ശിക്കുന്നില്ലെങ്കിലും പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തെ അറിവില്ലാത്തവരും ഉത്തരവാദിത്തമില്ലാത്തവരുമായി ചിത്രീകരിക്കുന്ന പ്രസ്താവനയാണ് ഇതെന്നും ചൂണ്ടിക്കാട്ടിയിരുന്നു.…

    Read More »
  • Breaking News

    കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ് ; എസ്എഫ്‌ഐ യ്ക്ക് വന്‍ വിജയം, 26 തവണത്തെ തുടര്‍ച്ച ; കാസര്‍ഗോഡ് വയനാട് എക്‌സിക്യുട്ടീവുകളില്‍ യുഡിഎസ്എഫ്

    കണ്ണൂര്‍: കെഎസ് യു എംഎസ്എഫ് സഖ്യവുമായി വന്‍ സംഘര്‍ഷം ഉണ്ടായ കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ യ്ക്ക് വന്‍ വിജയം. അഞ്ച് ജനറല്‍ സീറ്റുകളില്‍ വിജയം നേടിയ എസ്എഫ്ഐ സര്‍വകലാശാലയില്‍ വിജയാഘോഷം തുടങ്ങി. കണ്ണൂര്‍ എക്സിക്യൂട്ടീവിലും എസ്എഫ്ഐക്കാണ് വിജയം. എന്നാല്‍ കാസര്‍കോട് ജില്ലാ എക്സിക്യൂട്ടിവിലും വയനാട് ജില്ലാ എക്സിക്യൂട്ടീവിലും കെഎസ് യു എംഎസ്എഫ് സഖ്യമായ യുഡിഎസ്എഫ് വിജയിച്ചു. നന്ദജ് ബാബുവാണ് ചെയര്‍പേഴ്സണ്‍. എം ദില്‍ജിത്ത് വൈസ് ചെയര്‍പേഴ്സണായും അല്‍ന വിനോദ് വൈസ് ചെയര്‍പേഴ്സണായും ലേഡി സെക്രട്ടറിയായി കവിത കൃഷ്ണനും ജോയിന്റ് സെക്രട്ടറിയായി അധിഷ കെയും തെരഞ്ഞെടുക്കപ്പെട്ടു. കാസര്‍കോടില്‍ നിന്നും വിജയിച്ച ഫിദ എംടിപി ഒരു വോട്ടിനാണ് വിജയിച്ചത്. വയനാട് ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി മുഹമ്മദ് നിഹാല്‍ വിജയിച്ചത് നറുക്കെടുപ്പിലൂടെയാണ്. കഴിഞ്ഞ തവണ മുഴുവന്‍ സീറ്റിലും എസ്എഫ്ഐയായിരുന്നു വിജയിച്ചത്. കണ്ണൂര്‍ സര്‍വകലാശാലാ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി 26ാം തവണയാണ് എസ്എഫ്ഐ എത്തുന്നത്.

    Read More »
Back to top button
error: