Month: August 2025

  • Breaking News

    ആ വീഴ്ചകള്‍ വെറുതേയല്ല, കണക്കു കൂട്ടിത്തന്നെ; റിഷഭ് പന്തിന്റെ ബാറ്റിംഗിനെ കുറിച്ച് വെളിപ്പെടുത്തി സച്ചിന്‍ തെണ്ടുല്‍ക്കര്‍

    മുംബൈ: ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങളിലെ നിരന്തര പരിക്കും, പരിക്കിനെ വെല്ലുവിളിച്ചുള്ള പ്രകടനവുമെല്ലാം റിഷഭ് പന്ത് എന്ന യുവതാരത്തിലേക്കു വീണ്ടും മുതിര്‍ന്ന താരങ്ങളുടെ കണ്ണു പതിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. പരമ്പരാഗത ശൈലിയില്‍നിന്നുള്ള ബാറ്റിംഗ് രീതിയും ആക്രമണോത്സുകതയുമെല്ലാം ഏറെ ആരാധകരെയുണ്ടാക്കിയിട്ടുണ്ട്. അതുപോലെതന്നെ വിമര്‍ശകരെയും. പക്ഷെ വിമര്‍ശനങ്ങളുടെ പേരിലൊന്നും റിഷഭ് തന്റെ ഷോട്ട് മേക്കിങിലോ, സമീപനത്തിലോയൊന്നും മാറ്റം വരുത്തിയിട്ടില്ല. സ്വീപ്പ് ഷോട്ടുകള്‍ക്കു ശ്രമിക്കവേ റിഷഭ് പലപ്പോഴും താഴെ വീഴുന്നതും, ഇടയ്ക്കു കിടന്നു കൊണ്ട് ഷോട്ടിനായി ശ്രമിക്കുന്നതുമെല്ലാം നമ്മള്‍ കണ്ടിട്ടുള്ളതാണ്. എന്തുകൊണ്ടാണ് ഈ തരത്തില്‍ റിഷഭ് പലപ്പോഴും അടിതെറ്റി വീഴുന്നതെന്നു വിശദീകരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. എന്തുകൊണ്ടു വീഴുന്നു റിഷഭ് പന്തിന്റെ അഗ്രസീവും അതോടൊപ്പം അസാധാരണവുമായ ബാറ്റിങ് ശൈലി തനിക്കു ഇഷ്ടമാണെന്നും അതു ആസ്വദിക്കാറുണ്ടെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. റെഡിറ്റില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിയണ് റിഷഭിന്റെ ബാറ്റിങ് ശൈലിയെ കുറിച്ച് അദ്ദേഹം സംസാരിച്ചത്. പാഡില്‍ സ്വീപ്പ് കളിക്കാന്‍ ശ്രമിക്കവെയാണ് റിഷഭ്…

    Read More »
  • Kerala

    ഡസ്‌ക്കിന്റെ ദ്രവിച്ചഭാഗത്ത് നിന്നും പ്രാണിയുടെ കടിയേറ്റു ; ഉച്ചയ്ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 30 ലധികം വിദ്യാര്‍ത്ഥികളെ ; ശരീരത്തില്‍ ചൊറിച്ചിലും തടിപ്പും…!

    ചേര്‍ത്തല: ദ്രവിച്ച ഡസ്‌ക്കില്‍ പെന്‍സില്‍ കൊണ്ട് ഇളക്കിയതിനെ തുടര്‍ന്ന് അതില്‍ നിന്നും വന്ന പ്രാണികള്‍ കടിച്ച് സ്‌കൂള്‍ സമയത്ത് ആശുപത്രിയിലായത് ഒരു ക്ലാസ്സിലെ 30 വിദ്യാര്‍ത്ഥികള്‍. ചേര്‍ത്തല പട്ടണക്കാട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് സംഭവം. പല കുട്ടികള്‍ക്കും ചൊറിച്ചിലും ശരീരത്തില്‍ തടിപ്പും ഉണ്ടായതിനെ തുടര്‍ന്ന്് വിദ്യാര്‍ത്ഥികളെ തുറവൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. ക്ലാസിലെ ഡസ്‌ക് ദ്രവിച്ച ഭാഗത്ത് പെന്‍സില്‍ കൊണ്ടു കുത്തിയതിന് പിന്നാലെയായിരുന്നു ചൊറിച്ചില്‍. ഏഴാം ക്ലാസിലെ വിദ്യാര്‍ത്ഥികളെയാണ് അലര്‍ജിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് ഡെസ്‌കില്‍ ഉണ്ടായിരുന്ന സൂക്ഷ്മ ജീവികളുടെ കടിയേറ്റതായിരിക്കാം കാരണമെന്നാണ് വിലയിരുത്തല്‍.

    Read More »
  • Breaking News

    മലയാളി വൈദികര്‍ക്ക് നേരെ ബജ്‌രംഗദള്‍ ആക്രമണം വീണ്ടും ; ഇത്തവണ ഒഡീഷയില്‍ ; മതപരിവര്‍ത്തനത്തിനല്ല വന്നതെന്ന് പറഞ്ഞിട്ടും തല്ലിച്ചതച്ചു ; അടിച്ചത് ഭരിക്കുന്നത് ബിജെപി ആണെന്ന് പറഞ്ഞുകൊണ്ട്

    ഭുവനേശ്വര്‍: മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് കന്യാസ്ത്രീകളെ ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ച ഛത്തീസ് ഗഡില്‍ നടന്ന സംഭവം കേരളത്തില്‍ ഉണ്ടാക്കിയ ഒച്ചപ്പാടുകള്‍ ചെറുതായിരുന്നില്ല. ബിജെപിയെ എതിര്‍ത്തും അനുകൂലിച്ചും ക്രൈസ്തവസഭകളെ രണ്ടു തട്ടില്‍ നിര്‍ത്തിയ സംഭവത്തിന് തൊട്ടുപിന്നാലെ ഉത്തരേന്ത്യയില്‍ വീണ്ടും മലയാളി വൈദികര്‍ക്ക് നേരെ ബജ്‌രംഗദള്‍ ആക്രമണം. ഇത്തവണ ഒഡീഷയിലാണ് സംഭവം. ഒഡിഷയിലെ ജലേശ്വറില്‍ നടന്ന സംഭവത്തില്‍ ജലേശ്വര്‍ പാരിഷ് പ്രീസ്റ്റ് ഫാ. ലിജോ നിരപ്പേല്‍, ബാലസോറിലെ ജോഡാ പാരിഷിലെ ഫാ. വി ജോജോ എന്നിവരെ കൈയ്യേറ്റം ചെയ്തെന്നാണ് പരാതി. കന്യാസ്ത്രീകള്‍ക്കുനേരെയും അതിക്രമമുണ്ടായെന്നാണ് വിവരം. ഇന്നലെ വൈകീട്ടാണ് അതിക്രമമുണ്ടായത്. വൈദികരും കന്യാസ്ത്രീകളും അടങ്ങിയ ഒരു സംഘം ഒരു മതവിശ്വാസിയുടെ ചരമവാര്‍ഷിക ചടങ്ങിനെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. ചടങ്ങില്‍ പങ്കെടുത്ത് രാത്രി ഒമ്പത് മണിയോടെ ഗ്രാമത്തില്‍ നിന്ന് മടങ്ങുമ്പോള്‍ ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ കാത്തു നിന്നു തടയുകയായിരുന്നു. മോട്ടോര്‍ബൈക്കില്‍ എത്തിയ വൈദികനെ ക്രൂരമായി മര്‍ദിച്ചു. കാറില്‍ വന്ന വൈദികരേയും കന്യാസ്ത്രീകളേയും അസഭ്യം പറഞ്ഞെന്നും പരാതിയുണ്ട്. 70ലേറെ ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍…

    Read More »
  • Breaking News

    രാഹുല്‍ഗാന്ധി പറഞ്ഞത് ശരി, അന്യസംസ്ഥാന തൊഴിലാളികളും മറ്റു മണ്ഡലത്തിലുള്ളവരും തൃശൂരിലെ വോട്ടര്‍പട്ടികയിലുമെത്തി ; ബിജെപിയുടെ സംസ്ഥാനത്തെ വിജയവും സംശയിക്കത്തക്കതാണെന്ന് വി.സി. സുനില്‍കുമാര്‍

    തൃശൂര്‍: വോട്ടര്‍പട്ടികയില്‍ വ്യാപകക്രമക്കേട് നടന്നെന്ന രാഹുല്‍ഗാന്ധിയുടെ ആക്ഷേപം വലിയ രാഷ്ട്രീയചര്‍ച്ചകളിലേക്ക് നീങ്ങിയിരിക്കുകയാണ്. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ആരോപണത്തില്‍ ഒരുലക്ഷം വോട്ടുകളുടെ തട്ടിപ്പാണ് രാഹുല്‍ ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്. ഈ സാഹചര്യത്തില്‍ പാര്‍ലമെന്റിലേക്കുള്ള ബിജെപിയുടെ സംസ്ഥാനത്തെ ആദ്യത്തെ സീറ്റായ തൃശൂരിലെ സുരേഷ്‌ഗോപിയുടെ വിജയവുമായി ബന്ധപ്പെട്ടും സംശയമുയര്‍ത്തി മുന്‍ മന്ത്രി വി.എസ്. സുനില്‍കുമാര്‍. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ വോട്ടര്‍ പട്ടികയില്‍ അട്ടിമറി നടന്നിട്ടുണ്ടോ എന്ന സംശയം ബലപ്പെടുന്നതായി സുനില്‍കുമാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാന്‍ ബിജെപി തൃശൂരിലും വന്‍ തട്ടിപ്പ് നടത്തിയെന്നാണ് ആക്ഷേപം. അന്യസംസ്ഥാന തൊഴിലാളികളെയും മറ്റു മണ്ഡലങ്ങളില്‍ ഉള്ളവരെയും വോട്ടര്‍പട്ടികയില്‍ ചേര്‍ത്തെന്നും തൃശൂര്‍ മണ്ഡലത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്ന പരാതി അന്നു തന്നെ ഉന്നയിച്ചിട്ടുള്ളതായിരുന്നെന്നും വി.സി. സുനില്‍കുമാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടെന്നും തൃശൂരിലെ തെരഞ്ഞെടുപ്പ് വിജയത്തിനായി ബിജെപി നടത്തിയ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ആരോപണങ്ങള്‍ വെച്ചു നോക്കുമ്പോള്‍ രാഹുല്‍ഗാന്ധിയുടെ വെളിപ്പെടുത്തലില്‍ അര്‍ത്ഥമുണ്ടെന്ന് തോന്നുന്നതായും പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞ്…

    Read More »
  • Breaking News

    കോര്‍കമ്മറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് സംസ്ഥാന ബിജെപിയില്‍ പുതിയ വിവാദം ; സീനിയര്‍ നേതാക്കളെ ഒഴിവാക്കി, സി.കെ. പത്മനാഭന്‍ രാജിഭീഷണിമുഴക്കിയപ്പോള്‍ ഉള്‍പ്പെടുത്തി

    തിരുവനന്തപുരം: രാജീവ്ചന്ദ്രശേഖര്‍ പ്രസിഡന്റായ ശേഷം ബിജെപി സംസ്ഥാനകമ്മറ്റിയില്‍ സീനിയര്‍ നേതാക്കള്‍ അതൃപ്തരാണെന്ന ഊഹാപോഹങ്ങള്‍ പൊതുവേയുണ്ട്. പുതിയ കോര്‍കമ്മറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയതായി കേള്‍ക്കുന്നത് മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ സി.കെ. പത്മനാഭന്‍ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചെന്ന റിപ്പോര്‍ട്ടുകളാണ്. കോര്‍ കമ്മറ്റി രൂപീകരിച്ചപ്പോള്‍ സി.കെ. പത്മനാഭന് പുറമേ സീനിയര്‍ നേതാക്കളായ എ എന്‍ രാധാകൃഷ്ണന്‍, ഡോ. കെ എസ് രാധാകൃഷ്ണന്‍, ഒ രാജഗോപാല്‍ എന്നിവരെയും നീക്കി നിര്‍ത്തിയിരുന്നു. ഇതേ തുടര്‍ന്ന് സി കെ പത്മനാഭന്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരെ വിളിച്ച് രാജി വെക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പിന്നാലെ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയെന്നുമാണ് വിവരം. ഇക്കാര്യത്തില്‍ ബിജെപിയ്ക്ക് പുതിയ സര്‍ക്കുലര്‍ തന്നെ ഇറക്കേണ്ടി വന്നു. മുന്‍ അധ്യക്ഷന്മാരായ കെ സുരേന്ദ്രന്‍, വി മുരളീധരന്‍, പി കെ കൃഷ്ണദാസ് എന്നിവര്‍ കമ്മിറ്റിയില്‍ തുടരും. ഉപാധ്യക്ഷന്മാരായ ഷോണ്‍ ജോര്‍ജ്, ബി ഗോപാലകൃഷ്ണന്‍, കെ സോമന്‍, സി കൃഷ്ണകുമാര്‍, പി സുധീര്‍, ഉണ്ണികൃഷ്ണന്‍ എന്നിവരെയും കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. നേരത്തേ ജനറല്‍…

    Read More »
  • Breaking News

    പുനര്‍ഗേഹം പദ്ധതിയുടെ 332 ഫ്‌ലാറ്റുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറി ; സര്‍ക്കാര്‍ പറഞ്ഞവാക്ക് പാലിച്ചെന്ന് മുഖ്യമന്ത്രി ; താമസിച്ചത് കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള കാലതാമസം

    തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി മുട്ടത്തറയില്‍ നിര്‍മ്മിച്ച പുനര്‍ഗേഹം പദ്ധതിയുടെ 332 ഫ്‌ലാറ്റുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറി. താക്കോല്‍ദാനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. മത്സ്യത്തൊഴിലാളി സമൂഹത്തിനു നല്‍കിയ ഒരു വാഗ്ദാനം കൂടി പാലിക്കപ്പെട്ടിരിക്കുന്നുവെന്നും തീരദേശവാസികള്‍ക്ക് സുരക്ഷിത സ്ഥലത്ത് ഭവനം എന്ന ആവശ്യമാണ് യാഥാര്‍ത്ഥ്യമായെന്നും പറഞ്ഞു. ആദ്യ ഘട്ടമെന്ന നിലയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഫ്ളാറ്റുകളാണ് ഇന്ന് ഗുണഭോക്താക്കള്‍ക്ക് കൈമാറിയത്. ബാക്കി 68 ഫ്‌ലാറ്റുകളും സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രണ്ടു നിലകളിലായി 8 ഫ്‌ലാറ്റുകള്‍ ഉള്‍പ്പെടുന്ന 50 യൂണിറ്റുകളാണ് ഇവിടെ നിര്‍മ്മിച്ചിട്ടുള്ളത്. രണ്ട് ബെഡ് റൂം, ഹാള്‍, അടുക്കള, ഭക്ഷണമുറി, ശുചിമുറി തുടങ്ങി ഒരു കുടുംബത്തിന് ആവശ്യമായ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങള്‍ക്കും പുറമേ പുറത്ത് പാര്‍ക്കിംഗ് ഗ്രൗണ്ടും കളിസ്ഥലവും ഒരുക്കിയിട്ടുണ്ട്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഭാഗമായി ഉന്നയിക്കപ്പെട്ട പ്രധാന ആവശ്യം മത്സ്യബന്ധന തൊഴിലാളികളുടെ പുന:രധിവാസമായിരുന്നുവെന്നും ആ ആവശ്യമാണ് ഇന്ന് യാഥാര്‍ത്ഥ്യമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാരിസ്ഥിതികാനുമതിയുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള കാലതാമസമായിരുന്നു പദ്ധതി…

    Read More »
  • Breaking News

    2027 ലെ ഏകദിന ലോകകപ്പ്; മിന്നിത്തളങ്ങി യുവതാരങ്ങള്‍; കോലിയുടെയും രോഹിത്തിന്റെയും കാര്യം തുലാസില്‍; പുതിയ ടീമിനെ വാര്‍ത്തെടുക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങിവച്ച് ബിസിസിഐ; മത്സരങ്ങള്‍ കുറവ്, പ്രായവും ഇരുവര്‍ക്കും തടസമായേക്കും

    മുംബൈ: ലോകകപ്പിനായുള്ള ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീമിനെക്കുറിച്ചുള്ള സജീവ ചര്‍ച്ചകള്‍ക്കിടെ, മുതിര്‍ന്ന താരങ്ങളായ വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും ഭാവിയെക്കുറിച്ച് നിര്‍ണായക തീരുമാനങ്ങളിലേക്കു ബിസിസിഐ. 50 ഓവര്‍ ഫോര്‍മാറ്റില്‍ ഇവര്‍ കളിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ ഇരുവരുമായും അനൗദ്യോഗിക ചര്‍ച്ചകള്‍ ബിസിസിഐ നടത്തിയെന്നാണു വിവരം. 2027ല്‍ നടക്കുന്ന ഐസിസി വണ്‍ഡേ ലോക കപ്പില്‍, നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ചാല്‍ ഇരുവരും നിര്‍ണായക താരങ്ങളല്ലെന്ന വിലയിരുത്തലിലാണ് സെലക്ടര്‍മാരും എന്നാണു വിവരം. ഇംഗ്ലണ്ടില്‍ അവസാനിച്ച ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ടുമായി സമനില പിടിച്ചതോടെ ഗില്ലിന്റെ നേതൃത്വത്തിലുള്ള ടീമിനെക്കുറിച്ച് ശുഭപ്രതീക്ഷയാണുള്ളത്. റിതുരാജ് ഗെയ്ക്ക്‌വാദ്, യശ്വസി ജെയ്‌സ്വാള്‍, റിങ്കുസിംഗ് എന്നിവര്‍ നേതൃഗുണത്തിനൊപ്പം മികച്ച കളിയും പുറത്തെടുക്കുന്നു. ഇവരെ അടുത്ത തലമുറ താരങ്ങളെന്നാണ് ബിസിസിഐ വിലയിരുത്തുന്നത്. ടി20, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍നിന്നു വിരമിച്ച രോഹിത്, ഏകദിനത്തില്‍ മാത്രമാണു മത്സരരംഗത്തുള്ളത്. ലോകകപ്പില്‍ കൂടി കളിച്ചു കപ്പുമായി രാജകീയ മടക്കമാണ് ഇരുവരുടെയും സ്വപ്‌നം. യുവതാരങ്ങള്‍ക്കു പഞ്ഞമില്ലാത്ത ഇന്ത്യന്‍ ടീമില്‍ ഇരുവരുടെയും പ്രായം തന്നെയാണ് പ്രധാന തടസമായി…

    Read More »
  • Breaking News

    ഒറ്റ വിലാസത്തില്‍ പതിനായിരത്തിലേറെ വോട്ടര്‍മാര്‍; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കള്ളക്കളികള്‍ അക്കമിട്ടു നിരത്തി രാഹുല്‍ ഗാന്ധി; സര്‍വേയില്‍ തുടങ്ങിയ സംശയം വളര്‍ന്നു; കര്‍ണാടക തെരഞ്ഞെടുത്തു; കമ്മീഷന്‍ നല്‍കിയ വോട്ടര്‍ പട്ടികയ്ക്ക് ഏഴടി നീളം!

    ന്യൂഡല്‍ഹി: 2014 മുതല്‍ ലോക്‌സഭാ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ക്രമക്കേട് നടക്കുന്നതായുള്ള സംശയം കോണ്‍ഗ്രസിനുണ്ട്. നേതാക്കള്‍ ഇക്കാര്യം സൂചിപ്പിച്ചതോടെ യാഥാര്‍ഥ്യം തേടി രാഹുല്‍ ഗാന്ധി ഇറങ്ങി. ഓരോരോ തിരഞ്ഞെടുപ്പുകളെയായി നിരീക്ഷിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പോടെ കാര്യങ്ങള്‍ വ്യക്തമായി. അങ്ങനെയാണ് വോട്ടര്‍പട്ടിക പരിശോധനയ്ക്കായി കോണ്‍ഗ്രസ് കച്ചകെട്ടിയിറങ്ങുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ നടത്തിയ ആഭ്യന്തര സര്‍വേയും യഥാര്‍ഥ ഫലവും തമ്മിലുള്ള അന്തരം വലുതായതോടെ പഠനത്തിനായി സംസ്ഥാനത്തെ തിരഞ്ഞെടുത്തു. തെളിവുകള്‍ അടങ്ങിയ ആറ്റംബോംബ് ഉടന്‍ പൊട്ടിക്കുമെന്ന് ഏതാനും ദിവസം മുന്‍പ് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ആദ്യപടിയായി തിരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയുടെ ഡിജിറ്റല്‍ പകര്‍പ്പും സിസിടിവി ദൃശ്യങ്ങളും ചോദിച്ചു. ആവശ്യം തള്ളിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏഴടി ഉയരത്തില്‍ നിരവധി കെട്ടുകള്‍ ആയി പേപ്പറില്‍ പ്രിന്റ് ചെയ്ത വോട്ടര്‍ പട്ടിക നല്‍കി. ഈ നടപടി തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കളവ് വെളിപ്പെടുത്തുന്നു എന്ന് ആരോപിച്ച കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ അന്വേഷണം ആരംഭിച്ചു കര്‍ണാടക ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 16 ഇടത്ത് വിജയിക്കുമെന്നായിരുന്നു ആഭ്യന്തര സര്‍വേ.…

    Read More »
  • Breaking News

    ”ജീവിച്ച് കൊതിതീര്‍ന്നിട്ടില്ല, പക്ഷേ അതിന് വേണ്ട മനസ്സമാധാനമില്ല” ഭര്‍ത്തൃവീട്ടില്‍ തൂങ്ങിമരിച്ച ജിസ്‌നയുടെ കുറിപ്പ് ; ഭര്‍ത്താവ് ശ്രീജിത്തിനെയും ബന്ധുക്കളെയും ചോദ്യം ചെയ്യും

    കോഴിക്കോട്: ജീവിച്ച് കൊതിതീര്‍ന്നിട്ടില്ലെന്നും പക്ഷേ അതിന് വേണ്ട മനസ്സമാധാനമില്ലെന്നും ഭര്‍ത്തൃവീട്ടില്‍ തൂങ്ങിമരിച്ച ജിസ്‌നയുടെ കുറിപ്പ് കണ്ടെത്തി. കണ്ണൂര്‍ കേളകം സ്വദേശിനി ജിസ്‌നയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് ശ്രീജിത്തിനെയും ബന്ധുക്കളെയും ചോദ്യം ചെയ്യും. പൂനൂര്‍ കരിങ്കാളിമ്മല്‍ ശ്രീജിത്തിന്റെ ഭാര്യയാണ് ജിസ്നയെ കോഴിക്കോട് പൂനൂരില്‍ ഭര്‍തൃ വീട്ടില്‍ ഇന്നലെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃപിതാവ് ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ജിസ്നയെ മരിച്ച നിലയില്‍ കാണുകയായിരുന്നു. ഈ വീട്ടില്‍ നിന്നാണ് ആത്മഹത്യാ കുറിപ്പും കണ്ടെത്തിയത്. ‘ജീവിക്കണമെന്ന് ആഗ്രഹമുണ്ട്, അതിനുള്ള മനസ്സമാധാനമില്ല’ എന്നായിരുന്നു കുറിപ്പില്‍ ഉണ്ടായിരുന്നത്. പൊലീസ് ഈ വീട്ടില്‍ ഇന്ന് കൂടുതല്‍ തെളിവെടുപ്പ് നടത്തും. സംഭവം നടക്കുമ്പോള്‍ രണ്ട് വയസ് മാത്രം പ്രായമുള്ള മകന്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ബാലുശ്ശേരി പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.  

    Read More »
  • Breaking News

    കൊച്ചി മെട്രോയില്‍  താഴേക്ക് ചാടിയ യുവാവ് മരണത്തിന് കീഴടങ്ങി ; മരിച്ചത് മലപ്പുറം തിരൂരങ്ങാടി സ്വദേശി നിസാര്‍ ;  വയഡക്ടിലേയ്ക്ക് കയറിയത് ആരുമറിയാതെ

    കൊച്ചി: നഗരത്തെ ഏറെ നേരം മുള്‍മുനയില്‍ നിര്‍ത്തിയ ശേഷം കൊച്ചി മെട്രോ വയഡക്ടില്‍ നിന്ന് താഴേക്ക് ചാടിയ യുവാവ് മരണത്തിന് കീഴടങ്ങി. ഗുരുതരമായ അവസ്ഥയില്‍ യുവാവിനെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് അടിയന്തിര ചികിത്സയ്ക്കായി കയറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മലപ്പുറം തിരൂരങ്ങാടി സ്വദേശി നിസാറാണ് മരണമടഞ്ഞത്. ആത്മഹത്യാഭീഷണി മുഴക്കിയ ഇയാള്‍ തൃപ്പൂണിത്തുറ വടക്കേ കോട്ടയ്ക്കും എസ് എന്‍ ജംഗ്ഷനുമിയിലുള്ള വയഡക്ടില്‍ കയറി നിന്ന് ആശങ്കപ്പെടുത്തിയിരുന്നു. ട്രാക്കിന് മുകളിലെ വാക്ക് വേയിലേക്ക് എമര്‍ജന്‍സി പാസ് വേയിലൂടെ നടന്നെത്തിയ ഇയാളോട് താഴേക്ക് ഇറങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ ചാടുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. പിന്നീട് വയഡക്ടിന്റെ കൈവരിയില്‍ നിന്ന് താഴേക്ക് ചാടി. ഫയര്‍ ഫോഴ്സും പൊലീസുമെത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. താഴേയ്ക്ക് വീണ യുവാവിനെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആദ്യം വികെഎം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരാവസ്ഥയെ തുടര്‍ന്ന് മെഡിക്കല്‍ ട്രസ്റ്റിലേക്ക് മാറ്റിയിരുന്നു. ആരുടേയും ശ്രദ്ധയില്‍ പെടാതെയാണ് ഇയാള്‍ വയഡക്ടിലേയ്ക്ക് കയറിയത്. സംഭവത്തെ തുടര്‍ന്ന് മെട്രോ റെയിലിന്റെ വൈദ്യുതി കണക്ഷന്‍ വിഛേദിക്കുകയും മെട്രോ…

    Read More »
Back to top button
error: