Breaking NewsKeralaLead NewsNEWS

മെസ്സി ബിസിയാണ്! 13 ലക്ഷം പോയിക്കിട്ടി; സ്പെയിന്‍ യാത്രയ്ക്ക് ചെലവില്ലെന്ന മന്ത്രിയുടെ വാദം പൊളിഞ്ഞു

തിരുവനന്തപുരം: മെസ്സിയെ ക്ഷണിക്കാനെന്ന പേരില്‍ കായികമന്ത്രി വി.അബ്ദുറഹ്‌മാന്‍ നടത്തിയ സ്പെയിന്‍ യാത്രയ്ക്കായി മുടക്കിയത് ലക്ഷങ്ങള്‍. ഏകദേശം 13 ലക്ഷം രൂപയാണ് സര്‍ക്കാരിന് ചെലവായതെന്നാണ് വിവരാവകാശരേഖയില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു യാത്ര. എന്നാല്‍ മെസ്സി ഈവര്‍ഷം കേരളത്തിലേക്ക് വരില്ലെന്ന് കഴിഞ്ഞദിവസം മന്ത്രി സ്ഥിരീകരിച്ചിരുന്നു.

കായികമന്ത്രിക്കൊപ്പം കായികവകുപ്പ് സെക്രട്ടറിയും കായിക-യുവജനകാര്യ ഡയറക്ടറുമാണ് സ്പെയ്ന്‍ സന്ദര്‍ശിച്ചിരുന്നത്. 2024 സെപ്റ്റംബറിലെ ഈ യാത്രയ്ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് 13 ലക്ഷത്തോളം രൂപയാണ് ചെലവ് വന്നത്. മെസ്സിയെ കൊണ്ടുവരുന്നതില്‍ ഒരുരൂപപോലും സര്‍ക്കാരിന് ചെലവായിട്ടില്ലെന്ന മന്ത്രിയുടെ വാദവും ഇതോടെ പൊളിയുകയാണ്. മെസ്സിയെയോ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്റെ പ്രധാനഭാരവാഹികളേയാ മന്ത്രിക്ക് കാണാന്‍ സാധിച്ചിട്ടില്ലെന്നാണ് വിവരം.

Signature-ad

2025-ല്‍ മെസ്സിയെയും അര്‍ജന്റീനിയന്‍ ടീമിനെയും കേരളത്തില്‍ എത്തിക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്‌മാന്‍ പ്രഖ്യാപിച്ചത് 2024-ലാണ്. കേരളത്തില്‍ ഫുട്ബോള്‍ അക്കാദമി ആരംഭിക്കുന്നതിനും സൗഹൃദ മത്സരത്തിനും അര്‍ജന്റീനന്‍ ഫുട്ബോള്‍ അക്കാദമി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് അന്ന് കായിക മന്ത്രി പറഞ്ഞത്. കേരളത്തിലെ കായിക സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അര്‍ജന്റീനന്‍ ഫുട്ബോള്‍ ഫെഡറേഷനുമായി ചര്‍ച്ച നടത്തിയതെന്നും മന്ത്രി പ്രതികരിച്ചിരുന്നു.

ഏകദേശം 100 കോടിയോളം രൂപ ചെലവിടേണ്ടിവരുമെന്നും വിലയിരുത്തി. പിന്നാലെ അര്‍ജന്റീനയും മെസ്സിയും ഒക്ടോബര്‍ 25-ന് കേരളത്തില്‍ എത്തുമെന്ന് 2024 നവംബറില്‍ മന്ത്രി പ്രഖ്യാപിച്ചു. ഡിസംബറില്‍ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയെ സ്പോണ്‍സര്‍മാരാക്കി സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തു.

എന്നാല്‍, പണം അടയ്ക്കാനുള്ള സമയത്ത് സ്പോണ്‍സര്‍മാര്‍ തുക നല്‍കാത്തതിനാല്‍ കേരളം ഒഴിവാക്കി മറ്റുരാജ്യങ്ങളിലേക്ക് ടീം സന്ദര്‍ശനം മാറ്റിയതായി അര്‍ജന്റീനിയന്‍ മാധ്യമപ്രവര്‍ത്തകര്‍തന്നെ വെളിപ്പെടുത്തി. പലതവണ പ്രതിഫലം അടയ്ക്കാനുള്ള അവസരം നല്‍കിയെങ്കിലും സ്പോണ്‍സര്‍മാര്‍ തുക അടച്ചിരുന്നില്ല. തുടര്‍ന്ന് കരാര്‍ലംഘനം ചൂണ്ടിക്കാട്ടി രണ്ടുതവണ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് സര്‍ക്കാര്‍ നോട്ടീസും നല്‍കി. ഇതോടെയാണ് അര്‍ജന്റീനിയന്‍ ടീമിന്റെ അക്കൗണ്ടിലേക്ക് സ്പോണ്‍സര്‍ തുക അടച്ചത്.

 

Back to top button
error: