CrimeNEWS

നേരറിയാന്‍ ക്രൈംബ്രാഞ്ച്; കിണറ്റില്‍ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസ് ഏറ്റെടുത്തു

കണ്ണൂര്‍: പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള വീടിന് സമീപത്തെ കിണറ്റില്‍ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസ് സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. വാടിക്കലില്‍ കെ.വി.സുലോചനയെ (64) ആണ് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ രണ്ടിന് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഒരു വര്‍ഷമായി ലോക്കല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ മരണം കൊലപാതകമാണെന്ന് മനസ്സിലാക്കിയെങ്കിലും പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.തുടര്‍ന്ന് കേസന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിനു കൈമാറി ഡിജിപി ഉത്തരവ് ഇറക്കുകയായിരുന്നു. കണ്ണൂര്‍ ക്രൈം ബ്രാഞ്ച് എസ്പി: ബാലകൃഷ്ണന്‍ നായരുടെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി: എം.വി.അനില്‍ കുമാര്‍ കേസന്വേഷണം ആരംഭിച്ചു.

Signature-ad

അന്വേഷണ സംഘം സുശീല മരിച്ച നിലയില്‍ കാണപ്പെട്ട കിണറും പരിസര പ്രദേശങ്ങളും സന്ദര്‍ശിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ സുലോചനയുടെ കഴുത്തില്‍ മുറിവു കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. അതേസമയം മുങ്ങി മരണമാണെന്ന് സ്ഥിരീകരിച്ചിട്ടുമുണ്ട്. സാധാരണ ധരിക്കാറുള്ള സ്വര്‍ണാഭരണങ്ങള്‍ മൃതദേഹത്തില്‍ ഉണ്ടായിരുന്നില്ല. ഇതോടെയാണ് കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്.

Back to top button
error: