Month: August 2025

  • Breaking News

    അമ്മൂമ്മയുടെ കാമുകന്‍ ലഹരിക്കടിമയാക്കി; കഴുത്തില്‍ കത്തിവച്ച് കഞ്ചാവ് വലിപ്പിച്ചു, ലഹരി കടത്തിനും ഉപയോഗിച്ചു! 14വയസ്സുകാരന്റെ വെളിപ്പെടുത്തലില്‍ ഞെട്ടി കേരളം

    കൊച്ചി: പതിനാല് വയസ്സുകാരനെ അമ്മൂമ്മയുടെ കാമുകന്‍ ഭീഷണിപ്പെടുത്തി ലഹരിക്കടിമയാക്കിയെന്ന് പരാതി. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ അമ്മൂമ്മയും കാമുകനും ഒളിവില്‍ പോയി. പൊലീസില്‍ പരാതിപ്പെട്ടാല്‍ തന്നെയും അമ്മയേയും കൊലപ്പെടുത്തുമെന്ന് തിരുവനന്തപുരം സ്വദേശിയായ കാമുകന്‍ ഭീഷണിപ്പെടുത്തിയെന്നു കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ചികിത്സയിലൂടെ കുട്ടിയുടെ ലഹരി ഉപയോഗം മാറ്റിയെടുത്ത ശേഷം കൗണ്‍സലിങ് അടക്കം നടത്തുകയാണ് ഇപ്പോള്‍. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെയാണ് അമ്മൂമ്മയുടെ കാമുകന്‍ ലഹരിക്കടിമയാക്കിയത്. വീട്ടുജോലി ചെയ്തു ജീവിക്കുന്നവരാണ് അമ്മൂമ്മയും കുട്ടിയുടെ അമ്മയും. ഇതിനിടെയാണ് അമ്മൂമ്മ തന്റെ സുഹൃത്ത് എന്ന പേരില്‍ കാമുകനെ വീട്ടില്‍ താമസിപ്പിച്ചത്. ഇയാള്‍ കുട്ടിക്ക് കഞ്ചാവ് കൊടുത്തുതുടങ്ങി. തുടക്കത്തില്‍ കുട്ടി ഇതിനു വഴങ്ങിയില്ലെങ്കിലും മര്‍ദിച്ചും കത്തി കഴുത്തില്‍ വച്ചും തന്നെക്കൊണ്ട് കഞ്ചാവ് വലിപ്പിച്ചു എന്നു കുട്ടി പറയുന്നു. ഇയാള്‍ ഹഷീഷ് ഓയില്‍ അടക്കമുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്നും കുട്ടി പറയുന്നു. ഇയാളുടെ ആണ്‍, പെണ്‍ സുഹൃത്തുക്കളും ഇടയ്ക്ക് വീട്ടില്‍ വരുമെന്നും എല്ലാവരും ചേര്‍ന്ന് ലഹരി ഉപയോഗിക്കുമെന്നുമാണ് കുട്ടി പറയുന്നത്. ലഹരി കടത്താനും…

    Read More »
  • Breaking News

    മോഷ്ടിച്ച ബൈക്കില്‍ യാത്ര, പെട്രോള്‍ തീര്‍ന്നു; അടുത്തു കണ്ട വീട്ടില്‍ കയറി വീണ്ടും മോഷണം; രണ്ടുപേരെ നാട്ടുകാര്‍ പിടികൂടി

    തിരുവനന്തപുരം: മോഷ്ടിച്ച ബൈക്കിലെ യാത്ര പെട്രോള്‍ തീര്‍ന്നതോടെ അവസാനിച്ചു. അത് അവിടെ ഉപേക്ഷിച്ച് സമീപത്തെ വീട്ടുമുറ്റത്ത് കണ്ട മറ്റൊരു ബൈക്ക് മോഷ്ടിക്കാനായി ശ്രമം. ഇതിനിടെ തൊട്ടടുത്ത വീട്ടില്‍ ആളില്ലെന്ന് കണ്ടതോടെ അവിടെക്കയറി സ്വര്‍ണവും പണവും കവര്‍ന്നു. വീട്ടുകാരെത്തിയതോടെ മോഷ്ടക്കളെക്കണ്ട് ബഹളംവെച്ചു. നാട്ടുകാരെത്തി പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കാഞ്ഞിരംകുളം അവണാകുഴിയില്‍ ബുധനാഴ്ച രാത്രിയിലാണ് സംഭവം. വെള്ളാര്‍ അരിവാള്‍ കോളനി പണയില്‍വീട്ടില്‍ വിമല്‍മിത്ര (25), മുട്ടയ്ക്കാട് ചരുവിളവീട്ടില്‍ വിഷ്ണു (18) എന്നിവരെയാണ് നാട്ടുകാര്‍ പിടികൂടിയത്. അവണാകുഴി ഇലവന്‍കുഴി ശരവണ ഭവനില്‍ ജോതിഷ്‌കുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ പുറകുവശത്തെ വാതില്‍ പൊളിച്ച് മൂന്നു പവന്‍ സ്വര്‍ണവും 15000 രൂപയും കവര്‍ന്നു. കോവളം മുട്ടയ്ക്കാടുള്ള ഒരുവീട്ടില്‍നിന്ന് മോഷ്ടിച്ച ബൈക്കിലാണ് സംഘം അവണാകുഴിയില്‍ എത്തിയത്. ഇവിടെവെച്ച് പെട്രോള്‍ തീര്‍ന്നതോടെ ബൈക്ക് ഉപേക്ഷിച്ചു. മറ്റൊരു ബൈക്ക് മോഷ്ടിക്കാനുള്ള ശ്രമം നടത്തി. ഇതിനിടെയാണ് ജ്യോതിഷും കുടുംബവും വീട് പൂട്ടി പോകുന്നത് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്നാണ് വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത് അകത്തു…

    Read More »
  • Breaking News

    രാഹുലിനെ പിന്തുണച്ച് ബി.ജെ.പി മുഖ്യമന്ത്രി! ആരോപണങ്ങള്‍ വോട്ടര്‍ പട്ടിക ശുദ്ധീകരണത്തെ ശരിവയ്ക്കുന്നതെന്ന് ഹിമന്ദ ബിശ്വ ശര്‍മ

    ഗുവാഹത്തി: വോട്ടര്‍പട്ടികയില്‍ ക്രമക്കേട് വരുത്തി തെരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചെന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ രാജ്യത്ത് നടപ്പാക്കുന്ന വോട്ടര്‍പട്ടിക പരിഷ്‌കരണം ശരിയെന്ന് തെളിയിക്കുന്നതെന്ന് അസം മുഖ്യമന്ത്രി. രാഹുല്‍ ഗാന്ധി ഉന്നയിച്ച വിഷയങ്ങളിലെ ഒരു ഭാഗം ചൂണ്ടിക്കാട്ടിയാണ് അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ദ ബിശ്വ ശര്‍മയുടെ പ്രതികരണം. രാജ്യത്തെ വോട്ടര്‍ പട്ടിക ശുദ്ധീകരിക്കേണ്ടതിനെ കുറിച്ച് പരോക്ഷമായി പരാമര്‍ശിക്കുകയാണ് ലോക്സഭാ പ്രതിപക്ഷ നേതാവ് ചെയ്യുന്നതെന്ന് അസം മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിവരുന്ന വോട്ടര്‍പട്ടിക പുനക്രമീകരണം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ സംബന്ധിച്ച് ഏറെ പ്രധാനമാണ്. ഇവിടങ്ങളില്‍ വോട്ടര്‍ പട്ടികയില്‍ ഇടംപിടിച്ച ബംഗ്ലാദേശ് പൗരന്‍മാരെ കണ്ടെത്താന്‍ ഇത് സഹായിക്കും എന്നും അദ്ദേഹം പറയുന്നു. എസ്‌ഐആര്‍ നടത്തണമെന്ന് രാഹുല്‍ ഗാന്ധി തന്നെ പറയുകയാണ്. ചില പ്രത്യേക പേരുകള്‍ ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധി ക്രമക്കേട് ആരോപിച്ചത്. അസമിലെ വോട്ടര്‍ പട്ടികയില്‍ ബംഗ്ലാദേശികളുടെ പേരുകള്‍ ഉണ്ട്. ബാര്‍പേട്ട, ഗുവാഹത്തി, കേരളം, ഡല്‍ഹി എന്നിവിടങ്ങളിലും ഇതേ പേരുകള്‍ ഉണ്ടാകും.…

    Read More »
  • Breaking News

    പൊലീസിനെ വെട്ടിച്ച് പുറത്തുചാടി; സ്റ്റേഷന് വെളിയില്‍ സ്‌കൂട്ടറുമായി ഭാര്യ; കൊല്ലത്തുനിന്ന് രക്ഷപ്പെട്ട പ്രതികളെ തമിഴ്‌നാട്ടില്‍ ബസ് തടഞ്ഞ് പിടികൂടി

    കൊല്ലം: കിളികൊല്ലൂര്‍ പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും കടന്നുകളഞ്ഞ ലഹരിക്കേസ് പ്രതിയെയും രക്ഷപ്പെടാന്‍ സഹായിച്ച ഭാര്യയെയും പൊലീസ് പിടികൂടി. കല്ലുംതാഴം സ്വദേശി അജു മന്‍സൂര്‍, ഭാര്യ ബിന്‍ഷ എന്നിവരെയാണ് തമിഴ്നാട്ടിലെ ധര്‍മപുരിയില്‍നിന്ന് പിടികൂടിയത്. പ്രതികള്‍ക്കായി പോലീസ് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇതിനിടെയാണ് ബസില്‍ സഞ്ചരിക്കുന്നതിനിടെ ഇരുവരെയും ധര്‍മപുരിയില്‍വെച്ച് കസ്റ്റഡിയിലെടുത്തത്. ബസ് തടഞ്ഞുനിര്‍ത്തിയാണ് പോലീസിന്റെ ഷാഡോ ടീം രണ്ടുപേരെയും പിടികൂടിയതെന്നാണ് വിവരം. ചക്കിക്കൊത്തൊരു ചങ്കരന്‍! മയക്കുമരുന്ന് കേസ് പ്രതിയുടെ രക്ഷപ്പെടല്‍; ഭാര്യ പൊലീസ് സ്റ്റേഷന് മുന്നില്‍ വണ്ടിയുമായി കാത്തുനിന്നു; ഭര്‍ത്താവ് ചാടിക്കയറി സ്ഥലം കാലിയാക്കി കരുതല്‍ തടങ്കലിന്റെ ഭാഗമായി പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് കൊല്ലം കിളികൊല്ലൂര്‍ സ്റ്റേഷനില്‍നിന്ന് അജു മന്‍സൂര്‍ രക്ഷപ്പെട്ടത്. ഒട്ടേറെ മയക്കുമരുന്ന് കേസുകളില്‍ പ്രതിയായതിനാലാണ് ഇയാളെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാന്‍ പോലീസ് തീരുമാനിച്ചത്. കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചപ്പോള്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് ഇയാള്‍ ഇറങ്ങിയോടുകയായിരുന്നു. ഇതേസമയം അജുവിന്റെ ഭാര്യ ബിന്‍ഷ സ്‌കൂട്ടറുമായി സ്റ്റേഷന്റെ പുറത്ത് കാത്തുനില്‍പ്പുണ്ടായിരുന്നു. തുടര്‍ന്ന് ഇരുവരും സ്‌കൂട്ടറില്‍ കയറി സ്ഥലത്തുനിന്ന്…

    Read More »
  • LIFE

    അരമണിക്കൂര്‍ വീതം 12 വീടുകളില്‍ ജോലി; പാചകക്കാരന് മാസ വരുമാനം രണ്ടു ലക്ഷം രൂപ!

    ദിവസം അരമണിക്കൂര്‍ വീതം 12 വീടുകളില്‍ പാചകം ചെയ്ത് പാചകക്കാരന്‍ ഒരു മാസം സമ്പാദിക്കുന്നത് രണ്ട് ലക്ഷത്തിലധികം രൂപ. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു അഭിഭാഷകയുടെ വെളിപ്പെടുത്തലില്‍ ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ ലോകം. ആയുഷി ദോഷി എന്ന അഭിഭാഷകയാണ് തന്റെ പാചകക്കാരന്‍ പ്രതിമാസം സമ്പാദിക്കുന്ന തുകയെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. തന്റെ പാചകക്കാരന്‍ ഒരു ദിവസം 30 മിനിറ്റ് ജോലി ചെയ്ത് ഒരു വീട്ടില്‍ നിന്ന് മാസം 18,000 രൂപ ഈടാക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ദിവസം 10 മുതല്‍ 12 വീടുകളില്‍ ഇയാള്‍ ദിവസവും ജോലി ചെയ്യുന്നുണ്ടെന്ന് അവര്‍ വ്യക്തമാക്കി. എല്ലായിടത്തുനിന്നും തന്റെ പാചകക്കാരന് സൗജന്യമായി പ്രഭാതഭക്ഷണവും ചായയും ലഭിക്കുന്നുണ്ടെന്നും ദോഷി തന്റെ പോസ്റ്റില്‍ അവകാശപ്പെട്ടു. അഭിഭാഷകയുടെ പോസ്റ്റില്‍ ചൂടേറിയ ചര്‍ച്ച സാമൂഹികമാധ്യമമായ എക്സിലാണ് ദോഷി തന്റെ പോസ്റ്റ് പങ്കുവെച്ചത്. പാചകക്കാരന്റെ ശമ്പളം അതിശയോക്തി കലര്‍ന്നതാണെന്ന് ഒരാള്‍ അവകാശപ്പെട്ടു. ”പാര്‍ട്ട് ടൈമായി പാചകം ചെയ്യുന്നയാള്‍ക്ക് മാസം ഒരു വീട്ടില്‍ നിന്ന് 18,000 രൂപ ലഭിക്കുന്നുവെന്നത്…

    Read More »
  • Breaking News

    എന്റെ മകളെക്കുറിച്ച് ഇവര്‍ ഓര്‍ക്കുന്നുണ്ടോ എന്ന് ചോദിച്ച് പൊട്ടിക്കരഞ്ഞു; ശ്വേതയ്ക്കും സാന്ദ്രയ്ക്കും പിന്തുണയുമായി മേജര്‍ രവി

    നടി ശ്വേതാ മേനോനെതിരായ കേസില്‍ ശ്വേതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നടന്‍ മേജര്‍ രവി. ‘അമ്മ’ സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതു കൊണ്ട് ശ്വേതയ്‌ക്കെതിരെ നടക്കുന്ന നീക്കമാണിതെന്ന് മേജര്‍ രവി പ്രതികരിച്ചു. ഫെയ്‌സ്ബുക്ക് വിഡിയോയിലാണ് താരത്തിന്റെ പ്രതികരണം. മേജര്‍ രവിയുടെ വാക്കുകള്‍ ‘വിഷയം അറിഞ്ഞപ്പോള്‍ ശ്വേതയെ വിളിച്ച് തമാശയായാണ് ചോദിച്ചത്, എന്താണിതെന്ന്. എന്നാല്‍ ശ്വേത കരയുകയായിരുന്നു. എനിക്ക് 13 വയസുള്ള മകളുണ്ട്. ഈ ചെയ്യുന്നവര്‍ അവളുടെ കാര്യം ഓര്‍ക്കുന്നുണ്ടോ എന്നാണ് ശ്വേത എന്നോട് ചോദിച്ചത്. ആ കരച്ചില്‍ കേട്ടപ്പോഴാണ് എനിക്കീ വിഷയത്തിന്റെ ഗൗരവം മനസിലായത്. ശ്വേത തിരഞ്ഞെടുപ്പിന് അപേക്ഷ കൊടുത്തതിന് പിന്നാലെയാണ് കേസ് വന്നത്. ആര്‍ക്കോ വേണ്ടി ഏതോ ഗുണ്ട ചെയ്ത പണിയാണിത്. സെന്‍സര്‍ ബോര്‍ഡ് ക്ലിയര്‍ ചെയ്ത സിനിമകളിലാണ് ശ്വേത അഭിനയിച്ചത്. അതും പത്ത് കൊല്ലം മുമ്പ് അഭിനയിച്ച സിനിമയുടെ പേരിലാണ് ഇപ്പോള്‍ പരാതി കൊടുത്തിരിക്കുന്നത്. ഇത് വ്യക്തിപരമായ വിദ്വേഷം കൊണ്ടാണെന്ന് വ്യക്തമാണ്. എന്നാല്‍ നീതിപീഠം ഇതെല്ലാം കാണുന്നുണ്ട്. കേസില്‍ യാതൊരു തെളിവുമില്ലെന്ന്…

    Read More »
  • Breaking News

    സേനയുടെ എതിര്‍പ്പ് തള്ളി; ഗാസ പിടിച്ചെടുക്കും പക്ഷേ ഇസ്രയേല്‍ ഭരിക്കില്ല, പദ്ധതിക്ക് അംഗീകാരം നല്‍കി സുരക്ഷാ കാബിനറ്റ്; നെതന്യാഹുവിന്റെ നിര്‍ണായക നീക്കം

    ജെറുസലേം: ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പദ്ധതിക്ക് ഇസ്രയേല്‍ സുരക്ഷാ മന്ത്രിസഭ അംഗീകാരം നല്‍കി. ബന്ദികളുടെ ജീവന്‍ അപകടത്തിലാക്കുന്നതടക്കമുള്ള സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) നല്‍കിയ മുന്നറിയിപ്പ് തള്ളിയാണ് നെതന്യാഹുവിന്റെ നിര്‍ദേശത്തിന് അംഗീകാരം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ കീഴടക്കുന്നത് ഗാസ സിറ്റി എന്നാണ് പറഞ്ഞിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു.ഗാസ മുഴുവന്‍ ഏറ്റെടുക്കുമെന്നായിരുന്നു നെതന്യാഹു നേരത്തെ പറഞ്ഞിരുന്നത്. യുദ്ധമേഖലകള്‍ക്ക് പുറത്തുള്ള സാധാരണക്കാര്‍ക്ക് ഇസ്രയേല്‍ മാനുഷിക സഹായം നല്‍കുമെന്ന് നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയില്‍ പറയുന്നു. ഹമാസുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിന് പകരമായി ഇസ്രയേല്‍ ആവശ്യപ്പെടുന്ന അഞ്ച് വ്യവസ്ഥകളുടെ ഒരു പട്ടികയെ ഭൂരിപക്ഷം മന്ത്രിസഭാംഗങ്ങളും പിന്തുണച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നു. അവ താഴെ പറയുന്നവയാണ്. ഹമാസിന്റെ നിരായുധീകരണം, ജീവനോടെയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന 20 പേര്‍ ഉള്‍പ്പെടെ, ശേഷിക്കുന്ന 50 ബന്ദികളെയും തിരികെ കൊണ്ടുവരല്‍, ഗാസ മുനമ്പില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കല്‍, ഗാസ മുനമ്പിന്മേല്‍…

    Read More »
  • Breaking News

    വീട്ടുവളപ്പിലെ മൃതദേഹാവശിഷ്ടം സ്ത്രീയുടേത്; സെബാസ്റ്റ്യന്റെ കാറില്‍ കത്തി, ചുറ്റിക, ഡീസല്‍… കണ്ടെത്തല്‍ രാത്രിയിലെ മിന്നല്‍ പരിശോധനയില്‍

    കോട്ടയം: അതിരമ്പുഴ സ്വദേശിനി ജെയ്‌നമ്മ(54)യുടെ തിരോധാനക്കേസിലെ പ്രതി ചേര്‍ത്തല പള്ളിപ്പുറം ചൊങ്ങുതറ സി.എം.സെബാസ്റ്റ്യന്റെ (68) കാറില്‍നിന്നു കത്തി, ചുറ്റിക, ഡീസല്‍ മണമുള്ള കന്നാസ്, പഴ്‌സ് എന്നിവ ക്രൈംബ്രാഞ്ച് സംഘം ഇന്നലെ രാത്രി കണ്ടെത്തി. ഏറ്റുമാനൂര്‍ വെട്ടിമുകളില്‍ സെബാസ്റ്റ്യന്റെ ഭാര്യയുടെ വീട്ടില്‍ ക്രൈംബ്രാഞ്ച് സംഘം നടത്തിയ മിന്നല്‍ പരിശോധനയിലാണ് കേസില്‍ നിര്‍ണായകമാകുന്ന തെളിവുകള്‍ കിട്ടിയത്. വീട്ടില്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു സെബാസ്റ്റ്യന്റെ കാര്‍. പിടികൂടിയ 20 ലീറ്ററിന്റെ കന്നാസില്‍ ഡീസല്‍ വാങ്ങിയതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സെബാസ്റ്റ്യന്റെ ചേര്‍ത്തലയിലെ വീട്ടില്‍ നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ വാച്ചിന്റെ ഡയലും ചെരിപ്പുകളും കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. ഇതേസമയം മൊബൈല്‍ ഫോണ്‍ കണ്ടെത്താനായില്ല. കോട്ടയത്തുനിന്നുള്ള ക്രൈംബ്രാഞ്ച് സംഘമാണ് ഇന്നലെ രാത്രി വെട്ടിമുകളിലെ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയത്. സെബാസ്റ്റ്യനെ കോടതി ഏഴു ദിവസത്തേക്കു കൂടി ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു. ഏറ്റുമാനൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ജഡ്ജി എ.നിസാം ആണ് കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. പ്രതി സെബാസ്റ്റ്യന്‍ തന്നെയെന്നതിനു തെളിവുണ്ടെന്നും കൂടുതല്‍ ചോദ്യം…

    Read More »
  • Breaking News

    ‘പണികൊടുത്ത്’ തട്ടിപ്പ്; അതിഥിത്തൊഴിലാളികളുടെ ‘തുണിമണി’യടക്കം കൊണ്ടുപോയി, രണ്ടു പേര്‍ അറസ്റ്റില്‍

    കോഴിക്കോട്: അതിഥിത്തൊഴിലാളികളുടെ വസ്ത്രം, പേഴ്സ്, മൊബൈല്‍ ഫോണ്‍ എന്നിവ മോഷ്ടിച്ച കേസില്‍ ആലപ്പുഴ പുറക്കാട് സ്വദേശി കൈതവളപ്പില്‍ വീട്ടില്‍ അന്‍വര്‍ (36), കൊല്ലം കുളത്തൂര്‍പുഴ സ്വദേശി നിസാര്‍ മന്‍സിലില്‍ ഷാജിമോന്‍ ഷാജഹാന്‍ (46) എന്നിവരെ നല്ലളം പൊലീസും ക്രൈം സ്‌ക്വാഡും ചേര്‍ന്ന് പിടികൂടി. തിങ്കള്‍ രാവിലെ 8 മണിയോടെ പശ്ചിമ ബംഗാള്‍ സ്വദേശികളായ റജാവുല്‍ അലിയും സുഹൃത്ത് അബ്ദുല്‍കരീം എന്നിവരെ അരീക്കാട് മാളിയേക്കല്‍ വേ ബ്രിഡ്ജിനടുത്തുള്ള കാടുമൂടിയ സ്ഥലം വെട്ടിത്തെളിക്കാനാണെന്ന് പറഞ്ഞ് ജോലിക്ക് വിളിച്ചുകൂട്ടി കൊണ്ട് പോയി. ഇവര്‍ ജോലിയെടുക്കുന്ന സമയത്ത് അഴിച്ചുവച്ചിരുന്ന വസ്ത്രങ്ങളും 11,000 രൂപയും 20,000 രൂപ വിലയുള്ള മൊബൈല്‍ ഫോണും അടങ്ങിയ ബാഗുകളും പ്രതികള്‍ മോഷ്ടിക്കുകയായിരുന്നു. തുടര്‍ക്കഥയാകുന്ന തട്ടിപ്പ്; അതിഥിത്തൊഴിലാളികളെ ജോലിക്ക് വിളിച്ചു; ആളൊഴിഞ്ഞപറമ്പില്‍ ഇറക്കിവിട്ടു, അഴിച്ചുവെച്ച വസ്ത്രമടക്കം കവര്‍ന്നു പ്രതികള്‍ ഇത്തരത്തില്‍ തൊഴിലാളികളെ പറ്റിച്ച് മോഷണം നടത്തുന്ന സംഘമാണെന്നു പൊലീസ് പറഞ്ഞു. ഇവര്‍ ആദ്യം ആളൊഴിഞ്ഞതും കാട് പിടിച്ചതുമായ സ്ഥലം കണ്ടെത്തും. ശേഷം തൊഴിലാളികളെ പറഞ്ഞുപറ്റിച്ച്…

    Read More »
  • Breaking News

    ഇഡിക്ക് സുപ്രീം കോടതിയില്‍ വീണ്ടും പ്രഹരം; കള്ളപ്പണ അന്വേഷണ ഏജന്‍സികള്‍ക്ക് ‘വഞ്ചകരെ’പ്പോലെ പെരുമാറാന്‍ കഴിയില്ല; നിയമത്തിന്റെ ചുമരുകള്‍ക്കുള്ളിലാണ് നിങ്ങളുടെയും പ്രവര്‍ത്തനം; തെളിവു കിട്ടാത്തപ്പോഴും ആളുകളെ ജയിലിലിടുന്നു; ഇഡിയുടെ കേസുകള്‍ കോടതിയില്‍ തെളിയാത്തത് എന്തുകൊണ്ടെ’ന്നും ചോദ്യം

    ന്യൂഡല്‍ഹി: ഇഡിയുടെ നടപടികള്‍ക്കെതിരേ രൂക്ഷ വിമര്‍ശനമുയര്‍ത്തി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായും അദ്ദേഹത്തിന്റെ പിന്‍ഗാമിയാകേണ്ട ജസ്റ്റിസ് സൂര്യകാന്തും. കള്ളപ്പണ ഇടപാടുകള്‍ പിടിക്കുന്നതിനു സ്ഥാപിക്കപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സി, പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നതിന് ഉപയോഗിക്കുന്നെന്ന വിമര്‍ശനങ്ങള്‍ക്കിടയിലാണ് രണ്ടു ബെഞ്ചുകളില്‍നിന്നുള്ള വിമര്‍ശനം. ഭുഷാന്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡിനെ പാപ്പരായി പ്രഖ്യാപിച്ചുകൊണ്ടു കഴിഞ്ഞ മേയില്‍ പുറപ്പെടുവിച്ച വിധിക്കെതിരേ ഒരുപറ്റം വ്യക്തികളും സ്ഥാപനങ്ങളും നല്‍കിയ റിവ്യൂ പെറ്റീഷനാണ് ബി.ആര്‍. ഗവായ് പരിഗണിച്ചത്. ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ, വിനോദ് ചന്ദ്രന്‍ എന്നിവരായിരുന്നു അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നത്. അതേസമയം 2022ല്‍ ഇഡിക്ക് വിശാലമായ അധികാരങ്ങള്‍ നല്‍കുന്നതിനെ സാധൂകരിച്ചുകൊണ്ടു പുറപ്പെടുവിച്ച വിധിക്കെതിരായ ഹര്‍ജികളാണ് ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ചിലെത്തിത്തിയത്. ജസ്റ്റിസ് ഉജ്വല്‍ ഭുയാന്‍, എന്‍. കോടീശ്വര്‍ സിംഗ് എന്നിവരായിരുന്നു മറ്റു ജഡ്ജിമാര്‍. പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്നതിനെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു എതിര്‍ത്തപ്പോഴാണ് രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. പുനഃപരിശോധനയുടെ മറവില്‍ സമര്‍പ്പിച്ചത് അപ്പീലുകളാണെന്നും അവ നിലനില്‍ക്കില്ലെന്നും രാജു വാദിച്ചു. ഹര്‍ജികള്‍…

    Read More »
Back to top button
error: