Month: August 2025
-
Breaking News
പേരും മതവും മാറി സാക്ഷിയായി, വിവാദ വിവാഹവും അറസ്റ്റ് വാറണ്ടും; രസ്‌ന അന്നത്തേക്കാള്‍ ചെറുപ്പം
കുടുംബപ്രേക്ഷകര്‍ക്ക് പ്രത്യേകിച്ച് വീട്ടമ്മമാരായ സ്ത്രീകള്‍ക്ക് സിനിമാ താരങ്ങളെക്കാള്‍ സുപരിചിതര്‍ മിനിസ്‌ക്രീന്‍ താരങ്ങളാകും. പ്രത്യേകിച്ച് സീരിയല്‍ അഭിനേതാക്കളും റിയാലിറ്റി ഷോ മത്സരാര്‍ത്ഥികളും. നിരവധി മെ?ഗാ ഹിറ്റ് സീരിയലുകള്‍ സമ്മാനിച്ചിട്ടുള്ള ചാനലാണ് ഏഷ്യാനെറ്റ്. അക്കൂട്ടത്തില്‍ ഒന്നാണ് ഒരു സമയത്ത് ടിആര്‍പി റേറ്റിങില്‍ മുന്നില്‍ നിന്നിരുന്ന പാരിജാതം എന്ന സീരിയല്‍. 2008 മുതല്‍ 2011 വരെയുള്ള കാലഘട്ടത്തിലാണ് പാരിജാതം ഏഷ്യനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്നത്. സീമയേയും അരുണയേയും ജെപിയേയും ആന്റിയമ്മയേയും ഒന്നും പ്രേക്ഷകര്‍ ഇന്നും മറന്നിട്ടില്ല. 500 എപ്പിസോഡുകള്‍ സീരിയലിന്റേതായി സംപ്രേഷണം ചെയ്തിരുന്നു. സീരിയലില്‍ നായിക വേഷം ചെയ്തത് നടി രസ്‌നയായിരുന്നു. അന്ന് ഇരുപത് വയസ് പോലും രസ്‌നയ്ക്ക് പ്രായമുണ്ടായിരുന്നില്ല. എന്നിട്ടും വളരെ പക്വതയോടെ പാരിജാതത്തില്‍ സീമ, അരുണ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് രസ്‌ന ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയത്. മ്യൂസിക്ക് ആല്‍ബങ്ങളിലൂടെയായിരുന്നു തുടക്കം. ഷാജു ശ്രീധറിന്റെ സംഗീത ആല്‍ബങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. യുട്യൂബും സോഷ്യല്‍മീഡിയയും സജീവമല്ലാത്ത കാലമായിരുന്നിട്ട് കൂടിയും രസ്‌നയുടെ ആല്‍ബങ്ങള്‍ എല്ലാം…
Read More » -
Kerala
ജയില്‍വകുപ്പില്‍ ജോലിചെയ്ത കാലത്ത് 1.93 കോടിയുടെ സമ്പാദ്യം, വരവില്‍കവിഞ്ഞ 76.09 ലക്ഷത്തിന്റ സ്വത്ത്; ജയില്‍ ജീവനക്കാരനെതിരേ കേസ്
കൊച്ചി: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനത്തിന്റെ പേരില്‍ എറണാകുളം ജില്ലാ ജയില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറുടെ പേരില്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ സ്പെഷ്യല്‍ സെല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. തൃശ്ശൂര്‍ ചേലക്കര മുകാരിക്കുന്നുകരയില്‍ ഷിറാസ് നിവാസിലെ ഷിറാസ് ബഷീര്‍ (38) എന്ന ജയില്‍ ഓഫീസറുടെ പേരിലാണ് എറണാകുളം വിജിലന്‍സ് കേസെടുത്തിരിക്കുന്നത്. നിലവില്‍ കടവന്ത്രയിലാണ് ഷിറാസ് താമസിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് തൃശ്ശൂരിലും കടവന്ത്രയിലും ശനിയാഴ്ച വിജിലന്‍സ് റെയ്ഡുകള്‍ നടന്നു. എറണാകുളം ജില്ലാ ജയിലില്‍ തടവുകാര്‍ക്ക് ലഹരിമരുന്ന് എത്തിച്ചുകൊടുത്തെന്നും ലഹരിമാഫിയയുമായി അടുത്ത ബന്ധം പുലര്‍ത്തിയെന്നുമുള്ള പരാതിയില്‍ ഷിറാസ് ബഷീര്‍ സസ്പെന്‍ഷനിലാണ്. ഇതിന്റെ തുടര്‍ച്ചയായാണ് ഷിറാസിനെതിരേ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വിജിലന്‍സ് രഹസ്യാന്വേഷണം നടത്തിയത്. ജയില്‍ വകുപ്പില്‍ ജോലിചെയ്തുവരുന്ന കാലയളവില്‍ 1.93 കോടി രൂപയുടെ വിവിധ വസ്തുവകകള്‍ സമ്പാദിച്ചതായി കണ്ടെത്തിയിരുന്നു. ഇതില്‍ 76.09 ലക്ഷം രൂപയുടേത് വരവില്‍ കവിഞ്ഞ സ്വത്താണെന്ന് വ്യക്തമായി. തുടര്‍ന്നാണ് വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ പോലീസ് സൂപ്രണ്ട്…
Read More » -
Breaking News
‘മികച്ച നടിക്കുള്ള അവാര്‍ഡ് കിട്ടി വന്നതാണ്, അതിനെക്കുറിച്ച് സംസാരിക്കുന്നുണ്ടോ?’ അമ്മയിലെ വനിതാ നേതൃത്വത്തെ സ്വാഗതം ചെയ്യുന്നു’
കൊച്ചി: മികച്ച നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം സ്വീകരിക്കാനെത്തിയ തന്നോട് ‘അമ്മ’ സംഘടനയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ മാത്രം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് മറുപടിയുമായി നടി റിമ കല്ലിങ്കല്‍. താനൊരു കലാകാരിയാണെന്ന കാര്യം എല്ലാവരും മറന്നുപോയെന്നും ആ അവസ്ഥയിലാണ് താന്‍ നില്‍ക്കുന്നതെന്നും റിമ പറഞ്ഞു. മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യില്‍ വനിതാ നേതൃത്വം വന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന് റിമ പ്രതികരിച്ചു. എന്നാല്‍, സംഘടനയില്‍ നിന്ന് പുറത്തുപോയവരെ തിരികെ കൊണ്ടുവരുമെന്ന പുതിയ പ്രസിഡന്റ് ശ്വേതാ മേനോന്റെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിനും താരം പ്രതികരിച്ചു. ‘ഞാനിവിടെ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡിന് വന്നതാണ്. എനിക്ക് മികച്ച നടിക്കുള്ള അവാര്‍ഡ് കിട്ടി. നിങ്ങള്‍ ആരെങ്കിലും അതിനെക്കുറിച്ച് സംസാരിക്കുന്നുണ്ടോ? ഞാനൊരു ആര്‍ട്ടിസ്റ്റ് ആണ് ആദ്യം. അതെല്ലാവരും മറന്നു പോയി എന്നൊരു പോയിന്റിലാണ് ഞാന്‍ നില്‍ക്കുന്നത്,’ റിമ പറഞ്ഞു. സംഘടനയിലെ മെമ്മറി കാര്‍ഡ് വിവാദത്തില്‍ അന്വേഷണം നടക്കട്ടെയെന്നും എന്താണ് സംഭവിക്കുന്നതെന്ന് നോക്കാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അടുത്തിടെയാണ് ശ്വേതാ മേനോന്‍ പ്രസിഡന്റും കുക്കു പരമേശ്വരന്‍…
Read More » -
Breaking News
‘എന്നെ കുടുക്കാന്‍ ശ്രമമുണ്ടെന്ന് അവന്തിക പറഞ്ഞു; റിപ്പോര്‍ട്ടറുമായുള്ള സംഭാഷണത്തിന്റെ റെക്കോര്‍ഡിങ് അയച്ചു തന്നു’
പത്തനംതിട്ട: രാഹുല്‍ തന്റെ നല്ല സുഹൃത്താണെന്നും തന്നോട് മോശമായിട്ട് പെരുമാറിയിട്ടില്ലെന്നും അവന്തിക മാധ്യമപ്രവര്‍ത്തകനോട് പറയുന്നതിന്റെ ശബ്ദസന്ദേശം പുറത്തുവിട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍. തനിക്കെതിരെ അത്തരമൊരു ആക്രമണമുണ്ടായാല്‍ പ്രതികരിക്കാനും കേസിന് പോകാനും അവസരമുള്ള സമൂഹത്തിലാണ് താന്‍ ജീവിക്കുന്നതെന്നും അത് തുറന്നുപറയാനുള്ള ധൈര്യമുണ്ടെന്നും രാഹുല്‍ നല്ല സുഹൃത്താണെന്നും അവന്തിക ശബ്ദസന്ദേശത്തില്‍ പറയുന്നു. ഓ?ഗസ്റ്റ് ഒന്നിന് രാത്രി 8.24ന് അവന്തിക വിളിച്ചിരുന്നു. അവന്തികയെ ഒരു ന്യൂസ് റിപ്പോര്‍ട്ടര്‍ വിളിക്കുകയും തനിക്കെതിരെ പരാതിയുണ്ടോയെന്നും എന്തെങ്കിലും മോശം അനുഭവം ഉണ്ടായിട്ടുണ്ടോയെന്നും ചോദിച്ചതായി അവന്തിക തന്നോട് പറഞ്ഞു. ചേട്ടനെ കുടുക്കാനുള്ള ശ്രമമാണെന്ന് തോന്നുന്നുണ്ടെന്നും കോള്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും അവന്തിക പറഞ്ഞു. താന്‍ അത് അവന്തികയോട് ചോദിച്ചു വാങ്ങുകയായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഭാ?ഗത്തുനിന്ന് മോശമായ പെരുമാറ്റം ഉണ്ടായിട്ടുണ്ടോയെന്നും ജീവന് ഭീഷണിനിലനില്‍ക്കുന്ന സാഹചര്യമാണോ നിലനില്‍ക്കുന്നതെന്നും മാധ്യമപ്രവര്‍ത്തകനെന്ന് പരിചയപ്പെടുത്തിയ വ്യക്തി ചോദിക്കുന്നത് ശബ്ദസന്ദേശത്തില്‍ വ്യക്തമാണ്. ജീവന് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യമാണെങ്കില്‍ അവന്തിക എന്തിന് തന്നെ വിളിക്കണമെന്നും താന്‍ ചോദിച്ചിപ്പോള്‍ ഈ ശബ്ദസന്ദേശം അയച്ചുനല്‍കണമെന്നും…
Read More » -
Kerala
‘ഖാഇദേ മില്ലത്ത് സെന്റര്‍’ മുസ്ലീംലീഗിന് ഡല്‍ഹിയില്‍ ദേശീയ ആസ്ഥാന മന്ദിരം; ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യാ സഖ്യം നേതാക്കള്‍ പങ്കെടുക്കും
ന്യൂഡല്‍ഹി: മുസ്ലീംലീഗിന് രാജ്യതലസ്ഥാനത്ത് ദേശീയ ആസ്ഥാന മന്ദിരം യാഥാര്‍ത്ഥ്യമാകുന്നു. 30 കോടി ചെലവിട്ട് ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച ആസ്ഥാന മന്ദിരം, ‘ഖാഇദേ മില്ലത്ത് സെന്റര്‍’ എന്നാകും അറിയപ്പെടുക. ഇന്ന് വൈകുന്നേരം നാല് മണിക്ക് ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തില്‍ ഇന്ത്യ സഖ്യം നേതാക്കളടക്കം പങ്കെടുക്കും. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ വെയ്റ്റ് ലിഫ്റ്റിംഗ് ഹാളില്‍ വൈകിട്ട് നാലിനാണ് ചടങ്ങ്. അഞ്ച് നിലകളിലായിട്ടാണ് ഖാഇദേ മില്ലത്ത് സെന്‍ര്‍ ഡല്‍ഹി ദരിയാഗഞ്ചില്‍ പണികഴിപ്പിച്ചുള്ളത്. നിര്‍മാണം രാജസ്ഥാനില്‍ നിന്നുള്ള ചുവന്ന കല്ലുകള്‍ ഉപയോഗിച്ച്. മൂന്നു വശങ്ങളുള്ള ലന്റിക്കുലാര്‍ ഫസാര്‍ഡാണ് കെട്ടിടത്തിന്റെ പ്രധാന ആകര്‍ഷണം. 10 സെക്കന്‍ഡില്‍ ഒരിക്കല്‍ ചലിക്കുന്ന ഫസാഡില്‍ ദേശീയ പതാക , മുസ്ലിംലീഗിന്റെ പാര്‍ട്ടി പതാക, ഓഫീസ് അഡ്രസ് എന്നിവ തെളിഞ്ഞു കാണാം. ഇതിനുപുറമേ യോഗങ്ങളും മറ്റും പരിപാടികളും നടത്തുന്നതിനുള്ള ചെറുതും വലുതുമായ നിരവധി ഹാളുകളും കെട്ടിടത്തിലുണ്ട്. സമുച്ചയത്തില്‍ ദേശീയ ഭാരവാഹികള്‍ക്കുള്ള ഓഫീസുകള്‍, മീറ്റിംഗ് ഹാളുകള്‍, ഡിജിറ്റല്‍…
Read More » -
Breaking News
ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സ്ത്രീയുടേതെന്ന് മൊഴി; ഫോറന്‍സിക് പരിശോധനയില്‍ തലയോട്ടി പുരുഷന്റേത്! പബ്ലിസിറ്റി ആഗ്രഹിച്ചാണ് വെളിപ്പെടുത്തലെന്ന് ഭാര്യ; ധര്‍മ്മസ്ഥലയിലെ ഗൂഢാലോചന എന്‍ഐഎ അന്വേഷിക്കണമെന്ന് ബിജെപി
ബെംഗളൂരു: ധര്‍മസ്ഥല കേസില്‍ മുന്‍ ശുചീകരണ തൊഴിലാളി ചിന്നയ്യ വ്യാജ വെളിപ്പെടുത്തല്‍ നടത്തിയത് പബ്ലിസിറ്റി ആഗ്രഹിച്ചാണെന്നും മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്നും ഭാര്യയുടെ മൊഴി. ധര്‍മസ്ഥലയില്‍ അന്വേഷണത്തില്‍ ചിന്നയ്യയ്ക്ക് തിരിച്ചടിയായത് മൊഴിയിലെ വൈരുദ്ധ്യമാണ്. തന്റെ മൊഴികള്‍ക്ക് ആധാരമായി ചിന്നയ്യ ഹാജരാക്കിയ തലയോട്ടി പുരുഷന്റേതെന്ന കണ്ടെത്തലാണ് കുരുക്കായത്. ഈ തലയോട്ട് ബലാത്സംഗത്തിന് ഇരയായ സ്ത്രീയുടേതെന്നായിരുന്നു ചിന്നയ്യയുടെ മൊഴി. എന്നാല്‍ ഫോറന്‍സിക് പരിശോധനയില്‍ ഇത് അങ്ങനെയല്ലെന്ന് വ്യക്തമായി. വന്‍ വെളിപ്പെടുത്തലെന്ന നിലയില്‍ ചിന്നയ്യ നടത്തിയ മൊഴിയിലെ വൈരുദ്ധ്യമാണ് ഇയാള്‍ക്ക് കുരുക്കായത്. വിശദമായി ചോദ്യം ചെയ്തപ്പോള്‍ തലയോട്ടി താന്‍ മറ്റൊരിടത്ത് നിന്ന് സംഘടിപ്പിച്ചതാണെന്ന് ചിന്നയ്യ തന്നെ സമ്മതിപ്പിച്ചു. ഇതിന് പിന്നാലെ ചിന്നയ്യക്കെതിരെ ഭാര്യയും രംഗത്ത് വന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ചിന്നയ്യക്കെതിരെ നടത്താനുള്ള തീരുമാനത്തിലാണ് എസ്ഐടി. ചിന്നയ്ക്ക് തലയോട്ടി ആരെങ്കിലും കൈമാറിയതാണോയെന്ന് അന്വേഷിക്കും. ചൂണ്ടികാണിച്ച രണ്ടു പോയിന്റുകളില്‍ മൃതദേഹാവശിഷ്ടങ്ങള്‍ എങ്ങനെ എത്തിയെന്നതും അന്വേഷിക്കും. വ്യാജ വെളിപ്പെടുത്തലെന്ന് വ്യക്തമായെന്ന് പറഞ്ഞാണ് ചിന്നയ്യയുടെ പേര്, വിവരങ്ങള്‍ അടക്കം അന്വേഷണ…
Read More » -
Breaking News
രാഹുല്‍ രാജിയിലേക്ക്? വീട്ടില്‍ തിരക്കിട്ട ചര്‍ച്ചകള്‍, പാലക്കാട്ടെ നേതാക്കളുമായി ആശയവിനിമയം
പത്തനംതിട്ട: രാജി ആവശ്യം ശക്തമാകുന്നതിനിടെ, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അടൂരിലെ നെല്ലിമൂടുള്ള വീട്ടില്‍ തുടരുന്നു. പാലക്കാട്ടെ നേതാക്കള്‍ രാഹുലുമായി ചര്‍ച്ച നടത്തി. രാഹുല്‍ ഉടനെ പാലക്കാട്ടേക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം നിരാകരിക്കാനും തന്റെ ഭാഗം വ്യക്തമാക്കാനും രാഹുല്‍ ഇന്നലെ വാര്‍ത്താസമ്മേളനം വിളിച്ചെങ്കിലും നേതാക്കള്‍ ഇടപെട്ട് അതു വിലക്കിയിരുന്നു. രാഹുലിന് തന്റെ വാദങ്ങള്‍ പറയാന്‍ അവസരം ലഭിച്ചില്ലെന്ന് അനുകൂലിക്കുന്നവര്‍ പറയുന്നു. അടുപ്പമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രാഹുലിനെ കാണാന്‍ വീട്ടിലെത്തുന്നുണ്ട്. വൈകിട്ട് ചില പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് ചില നേതാക്കള്‍ പറയുന്നുണ്ട്. നിയമ സംവിധാനങ്ങള്‍ക്കു മുന്നില്‍ ഒരു പരാതി പോലും എത്താത്ത സാഹചര്യത്തില്‍, തിരക്കിട്ട രാജിയുടെ ആവശ്യമില്ലെന്ന രാഹുലിന്റെ വാദത്തെ പിന്തുണയ്ക്കുന്നവര്‍ പാര്‍ട്ടിയിലുണ്ട്. കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ഷാഫി പറമ്പില്‍ അക്കാര്യം പരസ്യമാക്കിയിരുന്നു. പരാതിയില്ലാതെയാണ് ഉടനടി യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചതെന്നും, സമാന ആരോപണങ്ങള്‍ മുന്‍പ് ജനപ്രതിനിധികള്‍ക്കെതിരെ ഉണ്ടായപ്പോള്‍ രാജി ഉണ്ടായില്ലെന്നും രാഹുല്‍ അനുകൂലികള്‍ പറയുന്നു. കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രാഹുലിനെതിരെ…
Read More » -
Breaking News
വീണ്ടും തട്ടിപ്പുമായി ശബരിനാഥ്; അഭിഭാഷകരില്‍നിന്ന് 34 ലക്ഷം തട്ടിയെടുത്തെന്ന് പരാതി
തിരുവനന്തപുരം: ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസ് പ്രതി ശബരിനാഥിനെ വീണ്ടും കേസ്. ഓണ്‍ലൈന്‍ ട്രേഡിങ്ങിനായി പണം വാങ്ങി അഭിഭാഷകരില്‍ നിന്ന് 34 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. തിരുവനന്തപുരം വഞ്ചിയൂര്‍ പൊലീസാണ് ശബരിനാഥിനെതിരെ കേസെടുത്തത്. തിരുവനന്തപുരം സ്വദേശിയായ സഞ്ജയ് വര്‍മയാണ് പരാതി നല്‍കിയിരിക്കുന്നത്.2024 ജനുവരി മുതലാണ് വിവിധ തവണകളായി പണം വാങ്ങിയെന്നാണ് പരാതി. കമ്പനി തുടങ്ങിയത് മുതല്‍ ലാഭം നല്‍കാമെന്നായിരുന്നു വാഗ്ദാനം.എന്നാല്‍ ഇതുവരെയും ലാഭം നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. ശബരിനാഥിനായുള്ള അന്വേഷണം പൊലീസ് തുടങ്ങിയിട്ടുണ്ട്. ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ശബരിനാഥ് വീണ്ടും തട്ടിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.
Read More » -
Breaking News
ഭക്ഷണം കഴിക്കാന്‍ പോയി തിരിച്ചെത്തിയില്ല, മൂന്നാറില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം
ഇടുക്കി: മൂന്നാറില്‍ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നാര്‍ ചൊക്കനാട് എസ്റ്റേറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായ കന്നിമല ഫാക്ടറി ഡിവിഷന്‍ സ്വദേശി രാജപാണ്ടിയാണ് മരിച്ചത്. തലയില്‍ ആഴത്തില്‍ മുറിവേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന സംശയത്തില്‍ മൂന്നാര്‍ പൊലീസ് അന്വേഷണം തുടങ്ങി. ജോലിക്കിടെ ഭക്ഷണം പാകം ചെയ്യാന്‍ രാത്രി താമസ സ്ഥലത്തേക്ക് പോയ രാജപാണ്ടി ഏറെ സമയം കഴിഞ്ഞും മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റുള്ളവര്‍ നടത്തിയ തെരച്ചിലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കെട്ടിടത്തിനുള്ളില്‍ ആയിരുന്നു മൃതദേഹം. തലയില്‍ ആഴത്തില്‍ മുറിവിന് പുറമെ ഭിത്തിയിലും ചോരക്കറയുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.
Read More » -
Breaking News
രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസിന്റെ ക്യാന്‍സര്‍; രണ്ട് സ്ത്രീകളുടെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് സമീപിച്ചിരുന്നു
മലപ്പുറം: കേരളത്തിലെ കോണ്‍ഗ്രസിനുണ്ടായ ക്യാന്‍സര്‍ ആണ് രാഹുല്‍ മാങ്കൂട്ടത്തിലിനെന്ന് പിവി അന്‍വര്‍. ക്യാന്‍സര്‍ വന്നാല്‍ ശരീരത്തിന്റെ ആ ഭാഗം മുറിച്ചു കളയുമെന്നും വിഡി സതീശന്‍ പരസ്യമായി രാഹുലിന്റെ രാജി ആവശ്യപ്പെടണമെന്നും പിവി അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ പ്രതികരിക്കാത്തതുകൊണ്ട് വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം നേരിടേണ്ടിവന്നു. ഇതൊരു രാഷ്ട്രീയ വിഷയമല്ല. കൃത്യമായ മറുപടി രാഹുലിന് മാത്രമേ പറയാനാകൂ. ടെലിഫോണ്‍ സംഭാഷണം രാഹുല്‍ നിഷേധിച്ചിട്ടില്ല. അതിനാല്‍ ആരോപണങ്ങളില്‍ വസ്തുത ഉണ്ടെന്നാണ് അര്‍ത്ഥം. കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യത്തില്‍ ഉണര്‍ന്ന് ചിന്തിക്കണം. രാഹുലിന്റെ രാജി കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെടണം. ഇനി ഉപതെരെഞ്ഞെടുപ്പ് വന്നാലും കോണ്‍ഗ്രസ് ജയിക്കും. വോട്ട് ചോരി ഏറ്റെടുക്കേണ്ട കാലത്ത് ഇവിടെ ഡേര്‍ട്ടി പൊളിറ്റിക്‌സ് ആണ് നടക്കുന്നത്. വിഡി സതീശന്‍ രാജി വേണം എന്ന നിലപാടെടുത്തുവെങ്കില്‍ അദ്ദേഹത്തിന് കാര്യങ്ങള്‍ ബോധ്യപ്പെട്ടുവെന്നാണ് അര്‍ത്ഥം. രാഹുലിനെതിരെ രണ്ട് സ്ത്രീകളുടെ പരാതിയുമായി ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവ് തന്നെ സമീപിച്ചിരുന്നുവെന്നും പിവി അന്‍വര്‍ വെളിപ്പെടുത്തി. സഹായിക്കാമോ…
Read More »