Month: August 2025
-
Breaking News
രേഖയിലില്ലാത്ത കെട്ടിടങ്ങള്‍ക്ക് പിടിവീഴും! കെട്ടിടങ്ങള്‍ കണ്ടെത്തി തദ്ദേശസ്ഥാപനങ്ങളുടെ ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെടുത്തും; ഒൗദ്യോഗിക രേഖകളില്‍ ഉള്‍പ്പെടാത്ത കെട്ടിടങ്ങള്‍ക്ക് ഇനി മൂന്നിരട്ടി നികുതി
തിരുവനന്തപുരം: പഞ്ചായത്ത് പരിധിയില്‍ വിവിധ കാരണങ്ങളാല്‍ ഒൗദ്യോഗിക രേഖകളില്‍ ഉള്‍പ്പെടാത്തതും നികുതി പരിധിയില്‍ വരാത്തതുമായ കെട്ടിടങ്ങള്‍ കണ്ടെത്താനൊരുങ്ങി തദ്ദേശ ഭരണവകുപ്പ്. ഇത്തരം കെട്ടിടങ്ങള്‍ കണ്ടെത്തി തദ്ദേശസ്ഥാപനങ്ങളുടെ ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെടുത്താനാണ് നീക്കം. ഇതിനായി കെ സ്മാര്‍ട്ടില്‍ പ്രോപ്പര്‍ട്ടി ടാക്സ് മൊഡ്യൂളില്‍ ‘കറക്ഷന്‍’ എന്ന സംവിധാനം ഉള്‍പ്പെടുത്തും. പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കാണ് കെട്ടിടം കണ്ടെത്തി ക്രമപ്പെടുത്താനുള്ള ചുമതല. മുനിസിപ്പാലിറ്റിയിലും കോര്‍പറേഷനിയിലും കെ സ്മാര്‍ട്ട് വഴി 1.43 ലക്ഷം കെട്ടിടങ്ങള്‍ കണ്ടെത്തിയിരുന്നു. കെ സ്മാര്‍ട്ട് വന്നതോടെ കെട്ടിടങ്ങളുടെ ഡാറ്റ കൃത്യമാക്കിയത് വഴി നഗരസഭകള്‍ക്ക് കെട്ടിട നികുതിയിനത്തില്‍ അധികമായി ലഭിച്ചത് 393.92 കോടി രൂപയാണ്. വിട്ടുപോയ കെട്ടിടങ്ങള്‍കൂടി കണ്ടെത്തുന്നതോടെ പഞ്ചായത്തുകളുടെ നികുതി വരുമാനം വര്‍ധിക്കും. കെ സ്മാര്‍ട്ടില്‍ കെട്ടിട നമ്പര്‍ അനുവദിക്കുന്നത് ഓണ്‍ലൈനായാണ്. നമ്പര്‍ ലഭിക്കുമ്പോള്‍ത്തന്നെ കെട്ടിട വിവരങ്ങള്‍ ബില്‍ഡിങ് ഡാറ്റ ബേസില്‍ ചേര്‍ക്കുന്നതിനാല്‍ പുതുതായി നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ രേഖകളിലുള്‍പ്പെടാത്ത സാഹചര്യം ഉണ്ടാകില്ല. കൂടാതെ നിലവില്‍ നമ്പര്‍ നല്‍കിയിട്ടുള്ള കെട്ടിടങ്ങളില്‍ അനുവാദമില്ലാത്ത നിര്‍മാണം കണ്ടെത്തിയാല്‍ തദ്ദേശസ്ഥാപന സെക്രട്ടറിക്ക്…
Read More » -
Breaking News
ഉപതിരഞ്ഞെടുപ്പ് നടത്താന്‍ ജനപ്രാതിനിധ്യ നിയമപ്രകാരം വ്യവസ്ഥയില്ല: രാഹുലിന്റെ രാജി നീക്കം കരുതലോടെ; പാലക്കാട് ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങിയാല്‍ പീരുമേട്ടിലും ഉപതിരഞ്ഞെടുപ്പ്
തിരുവനന്തപുരം: രാഹുല്‍ രാജിവച്ചാല്‍ നിയമസഭയ്ക്ക് ഒരു വര്‍ഷം കാലാവധി ബാക്കിയില്ലെന്ന കാരണത്താല്‍ പാലക്കാട്ട് ഉപതിരഞ്ഞെടുപ്പ് നടത്താന്‍ ജനപ്രാതിനിധ്യ നിയമപ്രകാരം വ്യവസ്ഥയില്ല. എന്നാല്‍ ഇതിന് വിരുദ്ധമായിരുന്നു ഹരിയാനയിലെ കര്‍ണാല്‍ ഉപതിരഞ്ഞെടുപ്പ് കേസില്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ വിധി. പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഒരു വര്‍ഷമാണെങ്കിലും ഉപതിരഞ്ഞെടുപ്പ് നടത്താമെന്നാണ് ഈ കേസില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെയും വാദം. ഈ വിധി സുപ്രീം കോടതി ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്‌തെങ്കിലും ഉപതിരഞ്ഞെടുപ്പ് നടത്താനുള്ള കമ്മിഷന്റെ അധികാരത്തെ ചോദ്യം ചെയ്തില്ല. തിരഞ്ഞെടുപ്പിന്റെ പ്രസക്തി നിശ്ചയിക്കാനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മിഷന് ആണെന്ന വ്യാഖ്യാനത്തിനാണ് ആധികാരികതയെന്ന നിയമോപദേശമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ബിജെപിക്ക് സ്വാധീനമുളള മണ്ഡലമെന്ന് കണക്കിലെടുത്ത് തിരഞ്ഞെടുപ്പിനു കേന്ദ്രം കളമൊരുക്കുമോ എന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്. പാലക്കാട് ഉപതിരഞ്ഞെടുപ്പിലേക്കു നീങ്ങിയാല്‍ സിപിഐയിലെ വാഴൂര്‍ സോമന്‍ അന്തരിച്ചതു മൂലം ഒഴിവുവന്ന പീരുമേട്ടും ഉപതിരഞ്ഞെടുപ്പ് വേണ്ടി വരും.
Read More » -
Breaking News
പാര്‍ട്ടി നടപടി വന്നേക്കും: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ല; സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം
തിരുവനന്തപുരം: ആരോപണ വിധേയനായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ല. രാജിവച്ചാല്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിടയുണ്ടെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് തീരുമാനം. തിരഞ്ഞെടുപ്പ് ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കേണ്ടതില്ലെന്നതാണ് പാര്‍ട്ടി നിലപാട്. ഹൈക്കമാന്‍ഡ് കൈവിട്ടതോടെ രാജിവച്ചൊഴിയുന്നതാണ് നല്ലതെന്ന് രമേശ് ചെന്നിത്തലയും വി.ഡി സതീശനും നേരത്തെ നിലപാട് എടുത്തിരുന്നു. ഇരുവരും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെ നിലപാട് അറിയിക്കുകയും ചെയ്തിരുന്നു. എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്നില്ലെങ്കില്‍ രാഹുലിനെതിരെ കടുത്ത പാര്‍ട്ടി നടപടി വന്നേക്കും. രാഹുലിനെ കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യാനും പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്താനുമാണ് സാധ്യത. നിയമസഭ നടപടികളില്‍ അവസരം നല്‍കാതെ മാറ്റി നിര്‍ത്താനാണ് തീരുമാനമെങ്കില്‍ 15 ന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തില്‍ രാഹുല്‍ അവധിയില്‍ പോയേക്കും. ഞായറാഴ്ച ഉച്ചയ്ക്ക് മാധ്യമങ്ങളെ കണ്ട രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കില്ലെന്ന് പ്രതികരിച്ചിരുന്നു. താന്‍ കാരണം പാര്‍ട്ടിക്ക് തലകുനിക്കേണ്ടി വരരുതെന്നും പാര്‍ട്ടി പ്രവര്‍ത്തകരോട് ക്ഷമ ചോദിക്കുന്നുവെന്നും പാര്‍ട്ടിക്കായി പ്രതിരോധിച്ചിട്ടുള്ള ആളാണ് താനെന്നും വ്യക്തമാക്കിയിരുന്നു.
Read More » -
Breaking News
വായ്പാ തട്ടിപ്പ്: അനില്‍ അംബാനിക്കെതിരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് പിന്നാലെ ബാങ്ക് ഓഫ് ഇന്ത്യയും
ന്യൂഡല്‍ഹി: അനില്‍ അംബാനി വായ്പാ തട്ടിപ്പ് നടത്തിയതായി ബാങ്ക് ഓഫ് ഇന്ത്യയും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് പിന്നാലെയാണ് മറ്റൊരു ബാങ്ക് കൂടി അനില്‍ അംബാനിക്കെതിരെ രംഗത്ത് വന്നത്. 2016 ല്‍ വായ്പ തുക, വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി വകമാറ്റി ചെലവഴിച്ചതിനെ തുടര്‍ന്നാണ് തട്ടിപ്പുകാരുടെ പട്ടികയില്‍ അനില്‍ അംബാനിയുടെ പേരും ഉള്‍പ്പെടുത്തിയത്. മൂലധന പ്രവര്‍ത്തന ചെലവുകള്‍ നടത്താനും നിലവിലുള്ള ബാധ്യതകള്‍ തീര്‍ക്കാനുമാണ് ബാങ്ക് ഓഫ്, ഇന്ത്യ റിയലന്‍സ് കമ്മ്യൂണിക്കേഷന് 700 കോടി രൂപ വായ്പ അനുവദിച്ചത്. എന്നാല്‍ വായ്പയായി ലഭിച്ച തുകയുടെ പകുതിയും സ്ഥിര നിക്ഷേപമായി മാറ്റുകയായിരുന്നു. ഈ നടപടി വായ്പ നല്‍കിയ സമയത്തെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായിരുന്നു. ബാങ്ക് ഫണ്ട് വകമാറ്റി ചെലവഴിച്ചതിനും വായ്പയുടെ നിബന്ധനകള്‍ ലംഘിച്ചതിനും എസ്ബിഐ ഇതേ നടപടി കൈക്കൊണ്ടിരുന്നു. എസ്ബിഐയുടെ പരാതിക്ക് പിന്നാലെ റിലയലന്‍സ് കമ്മ്യൂണിക്കേഷനുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും അനില്‍ അംബാനിയുടെ വീട്ടിലും സിബിഐ പരിശോധന നടത്തി. റിയലന്‍സ് കമ്മ്യൂണിക്കേഷനും അംബാനിയും നടത്തിയ തട്ടിപ്പുമൂലം 2929.05 കോടി രൂപ…
Read More » -
Breaking News
‘വാട്സ്ആപ്പിലൂടെ ദുരുദ്ദേശപരമായ സന്ദേശങ്ങള്‍ അയച്ചു’; വനിതാ എസ്‌ഐമാരുടെ ആരോപണങ്ങള്‍ തള്ളി പത്തനംതിട്ട മുന്‍ എസ്പി വിനോദ് കുമാര്‍
തിരുവനന്തപുരം: വാട്സ്ആപ്പിലൂടെ ദുരുദ്ദേശപരമായ സന്ദേശങ്ങള്‍ അയച്ചു എന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ ആരോപണങ്ങള്‍ തള്ളി ആരോപണവിധേയനായ പത്തനംതിട്ട മുന്‍ എസ്പി വി.ജി വിനോദ് കുമാര്‍. വിഷയത്തില്‍ അന്വേഷണം നടത്തി തിരുവനന്തപുരം റേഞ്ച് ഡിഐജി അജിതാ ബീഗം സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് കൈമാറി. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആയിരുന്ന കാലത്ത് ജില്ലയിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വാട്സ്ആപ്പില്‍ ദുരുദ്ദേശപരമായ സന്ദേശങ്ങള്‍ അയച്ചു എന്നാണ് പരാതി. രണ്ട് വനിതാ എസ്ഐമാരാണ് പരാതി നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം റേഞ്ച് ഡിഐജി അജിതാ ബീഗത്തിനാണ് അവര്‍ പരാതി നല്‍കിയത്. അന്വേഷണത്തിന്റെ ഭാഗമായി അജിതാ ബീഗം രണ്ട് വനിതാ ഉദ്യോസ്ഥരെയും ഓഫീസിലേക്ക് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി. ഗുരുതരമായ ആരോപണങ്ങളാണ് വനിതാ എസ്ഐമാര്‍ മൊഴിയായി നല്‍കിയിരിക്കുന്നത് എന്നാണ് വിവരം. വാട്സ്ആപ്പ് കോളുകള്‍ സ്വീകരിക്കാതെ ഇരുന്നാലോ, മെസേജുകള്‍ക്ക് പ്രതികരിക്കാതെ ഇരുന്നാലോ ഗുരുതരമായ ശിക്ഷാ നടപടികളിലേക്ക് വിനോദ് കുമാര്‍ കടന്നിരുന്നതായും മൊഴിയില്‍ പറയുന്നതായാണ് വിവരം. കേസുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് അവര്‍…
Read More » -
Breaking News
നിക്ഷേപ സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്തുക ലക്ഷ്യം; ദീര്‍ഘകാല നിക്ഷേപ താല്‍പര്യമുള്ളവരെ ലക്ഷ്യമിട്ട് വിദേശികള്‍ക്ക് ഗോള്‍ഡന്‍ വിസ; പ്രഖ്യാപനവുമായി ഒമാന്‍
മസ്‌കറ്റ്: ദീര്‍ഘകാല വിസയ്ക്ക് പിന്നാലെ വിദേശികള്‍ക്ക് ഗോള്‍ഡന്‍ റസിഡന്‍സി (ഗോള്‍ഡന്‍ വിസ) പ്രഖ്യാപിച്ച് ഒമാന്‍. വിദേശി നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനും നിക്ഷേപ സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് ഒമാന്റെ പുതിയ നീക്കം. സലാലയിലെ സുല്‍ത്താന്‍ ഖാബൂസ് യുവജന സാംസ്‌കാരിക വിനോദ കേന്ദ്രത്തില്‍ നടന്ന ‘സുസ്ഥിര ബിസിനസ് പരിസ്ഥിതി’ ഫോറത്തിന്റെ ഭാഗമായി, ദോഫാര്‍ ഗവര്‍ണര്‍ സയ്യിദ് മര്‍വാന്‍ ബിന്‍ തുര്‍ക്കി അല്‍ സയീദിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയിലായിരുന്നു പ്രഖ്യാപനം. ഗോള്‍ഡന്‍ റസിഡന്‍സി, കൊമേഴ്സ്യല്‍ രജിസ്ട്രേഷന്‍ ട്രാന്‍സ്ഫറുകള്‍ക്ക് ഡിജിറ്റല്‍ സേവനം തുടങ്ങിയവയാണ് പ്രധാന പ്രഖ്യാപനങ്ങള്‍. ഈ മാസം 31 മുതല്‍ പുതിയ പദ്ധതികള്‍ ഔദ്യോഗികമായി പ്രാബല്യത്തില്‍ വരും. ദീര്‍ഘകാല നിക്ഷേപ താല്‍പര്യമുള്ളവരെ ലക്ഷ്യമിട്ടാണ് ‘ഗോള്‍ഡന്‍ റസിഡന്‍സി’ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. കമ്പനികളുടെ കൊമേഴ്സ്യല്‍ രജിസ്ട്രേഷന്‍ ട്രാന്‍സ്ഫറുകള്‍ക്ക് ഇലക്ട്രോണിക് സര്‍ട്ടിഫിക്കേഷന്‍ വഴിയുള്ള ഡിജിറ്റല്‍ സേവനം ലഭ്യമാക്കും. ഇതുവഴി നിക്ഷേപകര്‍ക്ക് സമയവും ചെലവും കുറയുന്ന രീതിയില്‍ സേവനം ലഭ്യമാകും. ഗോള്‍ഡന്‍ വിസക്കാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ സംബന്ധിച്ച് വരും ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തത…
Read More » -
Breaking News
ഹൂതികള്‍ തുടര്‍ച്ചയായി നടത്തുന്ന മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് മറുപടി: യമന്‍ തലസ്ഥാനമായ സനയില്‍ ഇസ്രയേല്‍ ബോംബ് ആക്രമണം; പ്രസിഡന്റിന്റെ കൊട്ടാരം തകര്‍ന്നു
സന: യമന്‍ തലസ്ഥാനമായ സനയില്‍ ഇസ്രയേലിന്റെ ബോംബ് വര്‍ഷം. ഹൂതികളെ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തില്‍ പ്രസിഡന്റിന്റെ കൊട്ടാരം സ്ഥിതി ചെയ്യുന്ന സൈനിക താവളം, രണ്ട് പവര്‍ സ്റ്റേഷനുകള്‍, ഒരു ഇന്ധന ഡിപ്പോ എന്നിവ തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഇസ്രയേലിന് നേരെ ഹൂതികള്‍ തുടര്‍ച്ചയായി നടത്തുന്ന മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് ഈ ആക്രമണമെന്നാണ് ഐഡിഎഫ് പ്രതികരിച്ചിരിക്കുന്നത്. ‘ഹൂതി ഭരണകൂടത്തിന്റെ സൈനിക നീക്കങ്ങള്‍ നടത്തുന്ന ഒരു സൈനിക കേന്ദ്രത്തിനുള്ളിലാണ് പ്രസിഡന്റിന്റെ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. തകര്‍ത്ത രണ്ട് പവര്‍ പ്ലാന്റുകളും സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വൈദ്യുതി വിതരണം ചെയ്യുന്ന പ്രധാന കേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചു.’- ഇസ്രയേല്‍ പ്രതിരോധസേന അറിയിച്ചു. ഒരു ഡസനോളം വിമാനങ്ങള്‍ ആക്രമണത്തില്‍ പങ്കെടുത്തതായും നാല് ലക്ഷ്യസ്ഥാനങ്ങളിലായി ബോംബുകള്‍ അടക്കം 30 ല്‍ അധികം ആയുധങ്ങള്‍ ഉപയോഗിച്ചതായും ഐഡിഎഫ് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
Read More » -
Breaking News
ജിമ്മില്‍ കയറി പണവും രേഖകളും മോഷ്ടിച്ചു; ബിഗ് ബോസ് താരം ജിന്റോയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
കൊച്ചി: ബിഗ് ബോസ് താരം ജിന്റോ പി ഡിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. പാലാരിവട്ടത്ത് ജിന്റോ പിഡിക്ക് കൂടി പങ്കാളിത്തമുണ്ടായിരുന്ന ജിമ്മില്‍ അതിക്രമിച്ച് കയറി പതിനായിരം രൂപയും രേഖകളും മോഷ്ടിച്ചെന്ന കേസിലാണ് സിംഗിള്‍ ബെഞ്ചിന്റെ നടപടി. ജിം നടത്തിപ്പുകാരിയായ ബിസിനസ് പങ്കാളി നല്‍കിയ പരാതിയില്‍ പാലാരിവട്ടം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ് തടഞ്ഞത്. പരാതിക്കാരി ജിന്റോയില്‍ നിന്ന് ഏറ്റെടുത്ത് നടത്തുന്ന ബോഡി ബില്‍ഡിംഗ് സെന്ററില്‍ കയറി ജിന്റോ മോഷണം നടത്തി എന്നാണ് കേസ്. രാത്രിയില്‍ ബോഡി ബില്‍ഡിംഗ് സെന്ററില്‍ ജിന്റോ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അടക്കമാണ് യുവതി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. നേരത്തെ പരാതിക്കാരി നല്‍കിയ ലൈംഗികാതിക്രമ കേസില്‍ ജിന്റോയ്ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. മോഷണ കേസിലല്‍ മറ്റന്നാളാണ് ജിന്റോ പിഡി പാലാരിവട്ടം പൊലീസില്‍ ഹാജരാകേണ്ടത്. അടുത്തിടെ ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ടും ജിന്റോയെ എക്‌സൈസ് ചോദ്യം ചെയ്തിരുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ…
Read More » -
Breaking News
നിമിഷപ്രിയയുടെ കുടുംബവും തള്ളിപ്പറഞ്ഞു; ആക്ഷന്‍ കൗണ്‍സില്‍ പിരിച്ചുവിടാന്‍ ആലോചന
കൊച്ചി: യെമനില്‍ വധശിക്ഷയ്ക്ക് വിധിച്ച നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ പിരിച്ചുവിടാന്‍ ആലോചിക്കുന്നതായി സൂചന. മധ്യസ്ഥനെന്ന് അവകാശപ്പെട്ട കെ എ പോളിന്റെ ഇടപെടലിനെ തുടര്‍ന്നാണ് നീക്കം. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുമായി ആലോചിച്ചതിനുശേഷം മാത്രം തുടര്‍നടപടികള്‍ തീരുമാനിക്കും. കെ എ പോളിന്റെ ഇടപെടലുമായി മുന്നോട്ട് പോകുമ്പോള്‍ ആക്ഷന്‍ കൗണ്‍സിലിന്റെ പ്രസക്തി തന്നെ ഇല്ലാതാകുന്നതാണ്, അതുകൊണ്ടുതന്നെ ഇതിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള ആലോചനകള്‍ തുടരുകയാണെന്നും കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു. നിമിഷപ്രിയയുടെ മോചനത്തില്‍ കെ എ പോള്‍ നടത്തുന്ന നീക്കങ്ങളെ കേന്ദ്രസര്‍ക്കാര്‍ തള്ളിപ്പറഞ്ഞിരുന്നു. ഈ ഘട്ടത്തിലും നിമിഷപ്രിയയുടെ കുടുംബം കെ എ പോളിനൊപ്പം നില്‍ക്കുന്നതിലും ആക്ഷന്‍ കൗണ്‍സിലിന് അതൃപ്തി ഉണ്ട്. ഇത്തരം നടപടികള്‍ ആക്ഷന്‍ കൗണ്‍സിലിന്റെ വിശ്വാസ്യതയും പ്രസക്തിയെയും ബാധിക്കും എന്നാണ് വിലയിരുത്തല്‍. ആക്ഷന്‍ കൗണ്‍സിലിനും അഭിഭാഷകന്‍ സുഭാഷ് ചന്ദ്രനും എതിരെ കെ എ പോള്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാന്‍ ഇരിക്കെയാണ് പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള സേവ് നിമിഷപ്രിയ…
Read More »
