Month: August 2025

  • Breaking News

    തൃശൂരില്‍ സ്വയം സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുന്നു; സന്ദീപ് വാരിയര്‍ക്കെതിരെ ഡിസിസിയില്‍ വിമര്‍ശനം

    തൃശൂര്‍: കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാരിയര്‍ക്കെതിരെ ഡിസിസി യോഗത്തില്‍ രൂക്ഷ വിമര്‍ശനം. സന്ദീപ് വാരിയര്‍ തൃശൂരില്‍ സ്വയം സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുകയാണെന്നും ഇതിനാണ് ബിജെപി നേതാവ് കെ.സുരേന്ദ്രനെ ഇവിടെ മത്സരിക്കാന്‍ വെല്ലുവിളിച്ചതെന്നും ഈ പ്രവണത അംഗീകരിക്കാന്‍ കഴിയില്ലെന്നും പല നേതാക്കന്മാരും വിമര്‍ശനമുന്നയിച്ചു. തൃശൂരിലെ പരിപാടികളില്‍ ഇനി പങ്കെടുപ്പിക്കരുതെന്നും ആവശ്യമുയര്‍ന്നു. ഇന്നലെ ഡിസിസിയില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചുമതല വഹിക്കുന്ന പ്രധാന നേതാക്കളുടെ യോഗത്തിലായിരുന്നു വിമര്‍ശനം. തനിക്കെതിരെ പരസ്യപ്രസ്താവന നടത്തിയതിന് കെപിസിസി കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയ ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് സുന്ദരന്‍ കുന്നത്തുള്ളിയെ ബഹിഷ്‌ക്കരിക്കണമെന്ന് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് ആവശ്യപ്പെട്ടു. എന്നാല്‍, കോണ്‍ഗ്രസ് ഭരണഘടനപ്രകാരം കാരണംകാണിക്കല്‍ നോട്ടിസ് നല്‍കിയ ആളെ ബഹിഷ്‌കരിക്കാന്‍ കഴിയുമോ എന്ന ചോദ്യം ഉയര്‍ന്നതോടെ വിഷയത്തില്‍ ഇന്ന് തീരുമാനം അറിയിക്കാമെന്ന് ജില്ലയുടെ ചുമതലയുള്ള രാഷ്ട്രീയകാര്യസമിതി അംഗം ടി.സിദ്ദീഖ് എംഎല്‍എ അറിയിച്ചു. സുന്ദരന്‍ കുന്നത്തുള്ളി നടത്തിയതിന് സമാനമായ പ്രസംഗമാണ് എം.ഒ.ജോണ്‍ അനുസ്മരണത്തില്‍ കെ.മുരളീധരന്‍ നടത്തിയതെന്നും അതിനെതിരെ ആര് നടപടിയെടുക്കുമെന്നും…

    Read More »
  • Breaking News

    സഹപ്രവര്‍ത്തകരുമായി തര്‍ക്കം, സ്‌കൂളിലെ വാട്ടര്‍ടാങ്കില്‍ അധ്യാപകന്‍ കീടനാശിനി കലര്‍ത്തി; 11 കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം

    ഹൈദരാബാദ്: സഹപ്രവര്‍ത്തകരുമായുള്ള തര്‍ക്കത്തിന്റെ പേരില്‍ സ്‌കൂള്‍ വാട്ടര്‍ ടാങ്കില്‍ അധ്യാപകന്‍ കീടനാശിനി കലര്‍ത്തിയതായി പരാതി. വെള്ളം കുടിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 11 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെലങ്കാന ജയശങ്കര്‍ ഭൂപല്‍പ്പള്ളി ജില്ലയിലെ അര്‍ബന്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ആണ് സംഭവം. കുട്ടികളുടെ നില ഗുരുതരമല്ല, ഇവരെ പിന്നീട് ഡിസ്ചാര്‍ജ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. സയന്‍സ് അധ്യാപകന്‍ രാജേന്ദര്‍ ആണ് വെള്ളത്തില്‍ കീടനാശിനി കലര്‍ത്തിയത്. കീടനാശിനിയുടെ കുപ്പി ഇയാള്‍ പിന്നീട് വിദ്യാര്‍ഥികളുടെ താമസ സ്ഥലത്ത് ഒളിപ്പിച്ചതായും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. കീടനാശിനി കണ്ടെത്തിയ സംഭവം വിദ്യാര്‍ഥികള്‍ ഉന്നയിച്ചപ്പോള്‍ വിഷയം പുറത്തറിയിക്കരുത് എന്ന് അധ്യാപകന്‍ ഭീഷണിപ്പെടുത്തിയതായും ആരോപണം ഉണ്ട്. വെള്ളത്തില്‍ കീടനാശിനി കലര്‍ത്തിയെന്ന സംശയം ദൂരീകരിക്കാന്‍ രാജേന്ദര്‍ വെള്ളം കുടിച്ച് കാണിച്ച് കൊടുത്തെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇയാളെയും പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം പുറത്തറിഞ്ഞതോടെ വിഷയത്തില്‍ ജില്ലാ കളക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചു. ഭൂപല്‍പ്പള്ളി എംഎല്‍എ ഗന്ദ്ര സത്യനാരായണ റാവു, ജില്ലാ കളക്ടര്‍ രാഹുല്‍ ശര്‍മ്മ, എസ്പി…

    Read More »
  • Breaking News

    രാജിവെച്ചേ തീരൂ… രാഹുലിനെതിരേ നിലപാട് കടുപ്പിച്ച് രമേശ് ചെന്നിത്തലയും

    തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിലപാട് കടുപ്പിച്ച് രമേശ് ചെന്നിത്തല. രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെച്ചേ തീരൂ എന്ന് ചെന്നിത്തല നിലപാടെടുത്തു. ഇനിയും ഇങ്ങനെ മുന്നോട്ടു പോകാന്‍ കഴിയില്ലെന്നും എത്രയും വേഗം രാഹുലിനെ രാജിവെപ്പിക്കണമെന്നും കെപിസിസി അധ്യക്ഷനെയും എഐസിസി നേതൃത്വത്തെയും രമേശ് ചെന്നിത്തല നിലപാട് അറിയിച്ചു. കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകാനും സാധ്യതയെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടത് അനിവാര്യമാണെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ഇക്കാര്യം സതീശന്‍ ഹൈക്കമാന്‍ഡിനേയും അറിയിച്ചു.രാഹുല്‍ രാജിവെച്ചാല്‍ അത് എതിരാളികള്‍ക്ക് മേല്‍ മുന്‍തൂക്കം നേടാന്‍ കോണ്‍ഗ്രസിന് അവസരം ഒരുക്കുമെന്നും സതീശനെ പിന്തുണയ്ക്കുന്ന നേതാക്കളും വിലയിരുത്തുന്നു. ഇടതിന് ഇരുട്ടടി! രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കും? കോണ്‍ഗ്രസ് വേറിട്ട പാര്‍ട്ടിയാണെന്ന്പറയിപ്പിക്കുമെന്ന് സതീശന്‍ എന്നാല്‍, കുറച്ചുകൂടി കാത്തിരിക്കണമെന്നാണ് കെപിസിസി അധ്യക്ഷനടക്കം മറ്റൊരു വിഭാഗത്തിന്റെ നിലപാട്. രാഹുല്‍ രാജിവെച്ചാല്‍ ഉപതെരഞ്ഞെടുപ്പിനായി ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ സമ്മര്‍ദ്ദം ചെലുത്തുമോ എന്ന ഭയവും ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്.  

    Read More »
  • Breaking News

    വളര്‍ത്തു പൂച്ചയ്ക്ക് നേരെ അയല്‍വാസിയുടെ നായ കുരച്ചു ചാടി; തര്‍ക്കം, കത്തിക്കുത്ത്, ഒരാള്‍ അറസ്റ്റില്‍

    തൃശൂര്‍: വളര്‍ത്തു പൂച്ചയ്ക്ക് നേരെ അയല്‍വാസിയുടെ വളര്‍ത്തുനായ കുരച്ചു ചാടിയതിനെ ചൊല്ലിയുള്ള തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ എടവിലങ്ങ് കാര സ്വദേശി നീലം കാവില്‍ വീട്ടില്‍ സെബാസ്റ്റ്യന്‍ (സെബാന്‍ 41) ആണ് പിടിയിലായത്. സെബാസ്റ്റ്യന്റെ ആക്രമണത്തില്‍ കാര സ്വദേശി തൊടാത്ര വീട്ടില്‍ ജിബിനാണ് പരിക്കേറ്റത്. ഓഗസ്റ്റ് 21 ന് വൈകിട്ട് ആറിന് ആയിരുന്നു സംഭവം. ജിബിന്റെ വീട്ടില്‍ വളര്‍ത്തു നായ പ്രതി സെബാസ്റ്റ്യന്‍ പൂച്ചയെ കണ്ട് കുരച്ചു ചാടിയതാണ് തര്‍ക്കങ്ങളുടെ തുടക്കം. നായക്ക് മുന്നിലേക്ക് പൂച്ചയെ കൊണ്ടു വരല്ലേ എന്നു സെബാസ്റ്റ്യനോട് ജിബിന്‍ പറയുകയായിരുന്നു. ഇതാണ് കത്തിക്കുത്തില്‍ കലാശിച്ചത്. ജിബിന്‍ ആശുപത്രിയില്‍ ചികിത്സ തേടി. ജിബിന്റെ തലയില്‍ ഉള്‍പ്പടെ മൂന്നിടത്തു തുന്നിക്കെട്ടുണ്ട്. പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കും.  

    Read More »
  • Breaking News

    17കാരിയുമായി 50-കാരന് സൗഹൃദം, ചാറ്റ് ബന്ധു കണ്ടു; മെസേജയച്ച് വിളിച്ചുവരുത്തി കാല് തല്ലിയൊടിച്ചു

    തിരുവനന്തപുരം: പതിനേഴുകാരിയുമായി സൗഹൃദത്തിലായ 50 കാരനെ ബന്ധുവും സുഹൃത്തുക്കളും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചവശനാക്കി. തുടര്‍ന്ന് കമ്പുകളുപയോഗിച്ച് കൈയും കാലും അടിച്ചുപൊട്ടിച്ചു. മുഖത്തും ശരീരത്തിന്റെ വിവിധയിടങ്ങളില്‍ ഇടിച്ചും പരിക്കേല്‍പ്പിച്ചു. ഗുരുതര പരിക്കേറ്റ ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെടുമങ്ങാട് അഴിക്കോട് സ്വദേശിയായ റഹീമിനെ(50) ആണ് പെണ്‍കുട്ടിയുടെ ബന്ധുവും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദിച്ചത്. ഇയാളുടെ വലതുകൈയും വലതുകാലുമാണ് കമ്പുകളുപയോഗിച്ച് അടിച്ചു പൊട്ടിച്ചത്. സംഭവത്തിനുശഷം ബന്ധുവായ യുവാവും സുഹൃത്തുക്കളും പെണ്‍കുട്ടിയുമായി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. യുവാക്കള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. ശനിയാഴ്ച ഉച്ചയോടെ തിരുവല്ലം ജഡ്ജിക്കുന്നിനു മുകളിലുള്ള ഗ്രൗണ്ടിലാണ് സംഭവം. വിതുര സ്വദേശിയായ പെണ്‍കുട്ടിയുമായി റഹീമിന് പരിചയമുണ്ടായിരുന്നു. ഇയാള്‍ മൊബൈല്‍ ഫോണില്‍ അയക്കുന്ന സന്ദേശങ്ങള്‍ ബന്ധു കണ്ടിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ ചോദ്യംചെയ്തു. ഇതിനുശേഷം പെണ്‍കുട്ടിയുമായി സൗഹൃദത്തിലുള്ള റഹീമിന്റെ ഫോണില്‍ സന്ദേശമയച്ച് ജഡ്ജിക്കുന്നില്‍ വരാനായി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഗ്രൗണ്ടിനു സമീപമുണ്ടായിരുന്ന ബന്ധുവും മൂന്നു സുഹൃത്തുക്കളുമെത്തി റഹീമുമായി സംസാരിച്ച് പെണ്‍കുട്ടിയുമായുള്ള സൗഹൃദത്തില്‍നിന്നു പിന്‍മാറാന്‍ നിര്‍ബന്ധിച്ചു. മറുപടിയില്ലാത്തതിനെ തുടര്‍ന്ന് യുവാക്കള്‍…

    Read More »
  • Breaking News

    കാക്കിയണിഞ്ഞ കോഴിത്തരം! മോശം സന്ദേശങ്ങള്‍ അയച്ചു, എസ്പിക്കെതിരെ പരാതിയുമായി വനിതാ എസ്‌ഐമാര്‍

    തിരുവനന്തപുരം: മോശം സന്ദേശങ്ങള്‍ അയച്ചെന്ന് ആരോപിച്ച് എസ്പിക്കെതിരെ രണ്ട് വനിതാ എസ്‌ഐമാര്‍ പരാതി നല്‍കി. ഡിഐജി അജിതാ ബീഗത്തിനാണ് പരാതി നല്‍കിയത്. ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി. വിശദമായ റിപ്പോര്‍ട്ട് പൊലീസ് മേധാവിക്ക് കൈമാറി. ജോലി സ്ഥലത്ത് സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിനുള്ള ‘പോഷ്’ നിയമപ്രകാരം അന്വേഷിക്കാന്‍ പൊലീസ് മേധാവി നിര്‍ദേശം നല്‍കി. നേരിട്ട് എസ്‌ഐമാരായി സേനയിലെത്തിയവരാണ് ഐപിഎസ് ഉദ്യോഗസ്ഥനെതിരെ പരാതി നല്‍കിയത്. നേരത്തെ ജില്ലാ പൊലീസ് മേധാവിയായിരുന്ന ഈ ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ തലസ്ഥാനത്ത് സുപ്രധാന പദവിയിലാണ് ഉള്ളത്. പരാതിക്കൊപ്പം സന്ദേശങ്ങളുടെ വിവരങ്ങളും വനിതാ ഉദ്യോഗസ്ഥര്‍ കൈമാറി. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ വകുപ്പുതല നടപടികള്‍ ഉണ്ടാകും.  

    Read More »
  • Breaking News

    ‘മറ്റ് രാജ്യങ്ങള്‍ വ്യാപാരത്തിലൂടെ പണമുണ്ടാക്കുന്നുവെന്ന ആരോപണം അപഹാസ്യം’; 50 ശതമാനം പകരച്ചുങ്കം ഏര്‍പ്പെടുത്തിയ യുഎസ് നയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്. ജയ്ശങ്കര്‍

    ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് 50 ശതമാനം പകരച്ചുങ്കം ഏര്‍പ്പെടുത്തിയ യുഎസിന്റെ നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ച് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍. യുഎസുമായുള്ള വ്യാപാര ചര്‍ച്ചയില്‍ ഇന്ത്യക്ക് ചില പരിമിതികളും നിയന്ത്രണങ്ങളുമുണ്ടെന്നും രാജ്യത്തെ കര്‍ഷകരുടെയും ചെറുകിട കച്ചവടക്കാരുടെയും താത്പര്യങ്ങള്‍ സംരക്ഷിച്ച് മാത്രമേ ചര്‍ച്ച മുന്നോട്ടുകൊണ്ടുപോകാനാകൂവെന്നും അദ്ദേഹം പറഞ്ഞു. റഷ്യയില്‍ നിന്ന് ഇന്ത്യ കുറഞ്ഞ വിലയ്ക്ക് അസംസ്‌കൃത എണ്ണ വാങ്ങി അവ ശുദ്ധീകരിച്ച് ഉയര്‍ന്ന വിലയ്ക്ക് യൂറോപ്യന്‍ രാജ്യങ്ങളില്‍ വില്‍ക്കുന്നുവെന്ന ആരോപണത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ”വ്യാപാരത്തോട് എല്ലാതരത്തിലും അനുകൂലനിലപാടുള്ള യുഎസ് സര്‍ക്കാര്‍, മറ്റ് രാജ്യങ്ങള്‍ വ്യാപാരത്തിലൂടെ പണമുണ്ടാക്കുന്നുവെന്ന് ആരോപിക്കുന്നത് അപഹാസ്യമാണ്. ഇന്ത്യയില്‍ നിന്ന് അസംസ്‌കൃത എണ്ണയോ ശുദ്ധീകരിച്ച എണ്ണയോ വാങ്ങുന്നതില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെന്നു കരുതുന്നവര്‍ അതു വാങ്ങേണ്ട. വാങ്ങാന്‍ അവരെ ആരും നിര്‍ബന്ധിക്കുന്നില്ല. യൂറോപ്പും യുഎസും ഇത്തരം ഇടപാടുകള്‍ നടത്തുന്നുണ്ട്. എന്നാല്‍, മറ്റുരാജ്യങ്ങള്‍ വാങ്ങുന്നതും വില്‍ക്കുന്നതും യുഎസിനെ അസ്വസ്ഥമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎസുമായുള്ള ബന്ധം ശിഥിലമാകുന്നതിനിടെ ഇന്ത്യ ചൈനയുമായി അടുക്കുന്നു എന്നത് തെറ്റായ…

    Read More »
  • Breaking News

    ഗംഗയില്‍ ചാടി ആത്മഹത്യ ചെയ്ത ഭാര്യയ്ക്കായി നാല് ദിവസമായി തിരച്ചില്‍; കുഞ്ഞുമായി അതേ പുഴയില്‍ ചാടി ബിഎസ്എഫ് ജവാനും ജീവനൊടുക്കി

    അലഹബാദ്: ഉത്തര്‍പ്രദേശിലെ ബിജ്നോറില്‍ ബിഎസ്എഫ് ജവാന്‍ ഒരു വയസുള്ള മകനുമായി ഗംഗയില്‍ ചാടി. ഭാര്യയെ നാല് ദിവസം മുന്‍പ് ഗംഗയില്‍ വീണ് കാണാതിയിരുന്നു. യുവതിയ്ക്കായുള്ള തിരച്ചില്‍ നടക്കുന്നതിനിടെയാണ് ഭര്‍ത്താവായ ബിഎസ്എഫ് ജവാന്‍ മകനുമായി ഗംഗയിലേക്ക് ചാടിയത്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ശനിയാഴ്ച വൈകുന്നേരമാണ് ബിഎസ്എഫ് ജവാനായ രാഹുല്‍ (31) തന്റെ ഒരു വയസ്സുള്ള മകനുമായി ഗംഗാ നദിയില്‍ ചാടിയത്. നജിബാബാദിലെ വേദ് വിഹാര്‍ സ്വദേശിയായ രാഹുല്‍ അഞ്ച് വര്‍ഷം മുമ്പാണ് മനീഷ താക്കൂറിനെ (29) പ്രണയിച്ച് വിവാഹം കഴിച്ചത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെന്നും വീട്ടില്‍ വച്ച് ഇരുവരും തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായും പൊലീസ് പറയുന്നു. ഇതിന് പിന്നാലെയാണ് ഓഗസ്റ്റ് 19 ന് മനീഷ ഗംഗയില്‍ ചാടിയത്. നാല് ദിവസമായി യുവതിക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. മുങ്ങല്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ മൂന്ന് പേര്‍ക്കായും തിരച്ചില്‍ നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. യുവാവ് കുട്ടിയുമായി നദിയിലേക്ക് ചാടുന്നതിന്റെ സിസിടിവി…

    Read More »
  • Breaking News

    ലോകമെമ്പാടുമുള്ള മലയാളികളെ കോർത്തിണക്കി വയലാർവർഷം 2025-26, 50-ാം സ്‌മൃതി അവാർഡ് സംഘടിപ്പിക്കുന്നു

    തിരുവനന്തപുരം: മലയാളത്തിൻ്റെ പ്രിയ കവി വയലാർ രാമവർമ്മയുടെ 50-ാം ചരമ വാർഷികം വയലാർ ട്രസ്റ്റ്, 2025-2026 “വയലാർ വർഷമായി” ആചരിക്കുകയും ആഘോഷിക്കുവാനും ഒരുങ്ങുന്നു. ഇതിന്റെ ഭാ​ഗമായി നാടകം, ചിത്രരചന, കവിതാലാപനം, ഗാനാലാപനം നൃത്താവിഷ്‌ക്കാരം, ക്വിസ് എന്നിങ്ങനെ കോളേജ്, സ്കൂ‌ൾ വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ. കൂടാതെ ബിനാലയിൽ വയലാർ സെഗ്മെൻ്റ്, സെമിനാറുകൾ, സാഹിത്യ സമ്മേളനങ്ങൾ, ഡോക്യുമെൻ്ററി, ഡിജിറ്റൽ ലൈബ്രറി, സുവനീർ, കൾച്ചറൽ എക്സ്ചേഞ്ച് പ്രോഗ്രാമുകൾ തുടങ്ങി വിപുലമായ പരിപാടികളാണ് “വയലാർവർഷം” സംഘടിപ്പിക്കുന്നതെന്ന് സെക്രട്ടറി അഡ്വ. ബി. സതീശൻ അറിയിച്ചു. ലോകമെമ്പാടുമുള്ള മലയാളികൾ 2025 ഒക്ടോബർ 27 ന് ആരംഭിച്ച് 2026 ഒക്ടോബർ 27 ന് അവസാനിക്കുന്ന വിധത്തിൽ 2025-2026 വയലാർ വർഷമായി കൊണ്ടാടണമെന്ന് വയലാർ ട്രസ്റ്റ് ആവശ്യപ്പെട്ടു. സാംസ്‌കാരിക വകുപ്പ്, ടൂറിസം, ധനകാര്യ വകുപ്പ്, ലൈബ്രറി കൗൺസിൽ, ബിനാലെ ട്രസ്റ്റ്, സാഹിത്യ അക്കാഡമി, മീഡിയാ അക്കാഡമി, പ്രസ് ക്ലബ്ബ്, വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ, ഭാരത് ഭവൻ, സർവ്വകലാശാലകൾ, പൊതുവിദ്യാഭ്യാസ സംവിധാനം, സ്വകാര്യ ബിസിനസ് സ്ഥാപനങ്ങൾ…

    Read More »
  • Breaking News

    ടിക് ടോക്ക് നിരോധനം… നീക്കിയിട്ടില്ല, വാര്‍ത്തകള്‍ തള്ളി സര്‍ക്കാര്‍

    ന്യൂഡല്‍ഹി: ടിക് ടോക്ക് നിരോധനം പിന്‍വലിക്കാന്‍ ഉത്തരവിട്ടിട്ടില്ല എന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. ടിക് ടോക്കിന്റെ നിരോധനം നീങ്ങിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ് വിഷയത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തിയത്. ടിക് ടോക്കിന് ഇപ്പോഴും ഇന്ത്യയില്‍ വിലക്ക് നിലനില്‍ക്കുന്നുണ്ട്. വിലക്ക് നീങ്ങിയെന്ന തരത്തിലുള്ള പ്രസ്താവനയിലും വാര്‍ത്തകളും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു. ടിക് ടോക്കിന്റെ വെബ്സൈറ്റ് ലഭ്യമാണെങ്കിലും ഹോം പേജ് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. മറ്റ് പേജുകള്‍ പ്രവര്‍ത്തിക്കുന്നില്ല. ടിക് ടോക്ക് ആപ്പ് ലഭ്യമല്ല. ഇന്ത്യയിലെ ആപ്പ് സ്റ്റോറുകളിലും ടിക് ടോക്ക് ആപ്പ് ലഭ്യമല്ല. ഇന്റര്‍നെറ്റ് സേവനദാതാക്കളും ടിക് ടോക്കിനും വെബ്സൈറ്റിനും വിലക്ക് തുടരുന്നുണ്ട്. 2020-ല്‍ ഗാല്‍വന്‍ താഴ് വരയില്‍ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിന് പിന്നാലെ തകര്‍ന്ന ബന്ധം വീണ്ടും ശക്തിപ്പെടുത്താന്‍ ഇരുരാജ്യങ്ങളും ശ്രമിക്കുന്നതിനിടെയാണ് ടിക് ടോക്കുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവരുന്നത്. അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തുക, വ്യാപാരം പുനരാരംഭിക്കുക, നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുക നേരിട്ടുള്ള വിമാന കണക്റ്റിവിറ്റി എത്രയും വേഗം പുനരാരംഭിക്കുക എന്നിവ ഉള്‍പ്പെടെവയില്‍ ഇരു…

    Read More »
Back to top button
error: