‘എന്നെ കുടുക്കാന്‍ ശ്രമമുണ്ടെന്ന് അവന്തിക പറഞ്ഞു; റിപ്പോര്‍ട്ടറുമായുള്ള സംഭാഷണത്തിന്റെ റെക്കോര്‍ഡിങ് അയച്ചു തന്നു’

പത്തനംതിട്ട: രാഹുല്‍ തന്റെ നല്ല സുഹൃത്താണെന്നും തന്നോട് മോശമായിട്ട് പെരുമാറിയിട്ടില്ലെന്നും അവന്തിക മാധ്യമപ്രവര്‍ത്തകനോട് പറയുന്നതിന്റെ ശബ്ദസന്ദേശം പുറത്തുവിട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍. തനിക്കെതിരെ അത്തരമൊരു ആക്രമണമുണ്ടായാല്‍ പ്രതികരിക്കാനും കേസിന് പോകാനും അവസരമുള്ള സമൂഹത്തിലാണ് താന്‍ ജീവിക്കുന്നതെന്നും അത് തുറന്നുപറയാനുള്ള ധൈര്യമുണ്ടെന്നും രാഹുല്‍ നല്ല സുഹൃത്താണെന്നും അവന്തിക ശബ്ദസന്ദേശത്തില്‍ പറയുന്നു.
ഓ?ഗസ്റ്റ് ഒന്നിന് രാത്രി 8.24ന് അവന്തിക വിളിച്ചിരുന്നു. അവന്തികയെ ഒരു ന്യൂസ് റിപ്പോര്‍ട്ടര്‍ വിളിക്കുകയും തനിക്കെതിരെ പരാതിയുണ്ടോയെന്നും എന്തെങ്കിലും മോശം അനുഭവം ഉണ്ടായിട്ടുണ്ടോയെന്നും ചോദിച്ചതായി അവന്തിക തന്നോട് പറഞ്ഞു. ചേട്ടനെ കുടുക്കാനുള്ള ശ്രമമാണെന്ന് തോന്നുന്നുണ്ടെന്നും കോള്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും അവന്തിക പറഞ്ഞു. താന്‍ അത് അവന്തികയോട് ചോദിച്ചു വാങ്ങുകയായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഭാ?ഗത്തുനിന്ന് മോശമായ പെരുമാറ്റം ഉണ്ടായിട്ടുണ്ടോയെന്നും ജീവന് ഭീഷണിനിലനില്‍ക്കുന്ന സാഹചര്യമാണോ നിലനില്‍ക്കുന്നതെന്നും മാധ്യമപ്രവര്‍ത്തകനെന്ന് പരിചയപ്പെടുത്തിയ വ്യക്തി ചോദിക്കുന്നത് ശബ്ദസന്ദേശത്തില്‍ വ്യക്തമാണ്.
ജീവന് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യമാണെങ്കില്‍ അവന്തിക എന്തിന് തന്നെ വിളിക്കണമെന്നും താന്‍ ചോദിച്ചിപ്പോള്‍ ഈ ശബ്ദസന്ദേശം അയച്ചുനല്‍കണമെന്നും രാഹുല്‍ ചോദിച്ചു. ഇതിലെന്ത് യുക്തിയാണെന്നുള്ളതെന്ന് ചിന്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എത്രവലിയ കുറ്റവാളിയാണെങ്കിലും അവരുടെ വശം കൂടി കേള്‍ക്കാനുള്ള അവകാശം ആ വ്യക്തിക്കുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ ജനങ്ങളോട് പറയാനുണ്ട്. വാര്‍ത്തകള്‍ ചെയ്യുമ്പോള്‍ തന്റെ ഭാ?ഗം കൂടി കേള്‍ക്കാന്‍ തയാറാകുമെന്നാണ് വിശ്വസമെന്നും അദ്ദേഹം പറഞ്ഞു.
ഈ ശബ്ദസന്ദേശം പഴയതാണെന്നും പേടിച്ചിട്ടാണ് സംസാരിക്കാതിരുന്നതെന്നും അവന്തിക പ്രതികരിച്ചു. ആരോപണങ്ങള്‍ വരുന്നതിനും മുമ്പാണ് ഈ ശബ്ദസന്ദേശമെന്ന് അവന്തിക പറഞ്ഞെങ്കിലും ഓ?ഗസ്റ്റ് ഒന്നിലെ ശബ്ദസന്ദശമാണിതെന്നത് നിഷേധിച്ചിട്ടില്ല. സൈബര്‍ ആക്രമണത്തില്‍ നല്ല ബുദ്ധിമുട്ടുണ്ടെന്നും അവന്തിക പറഞ്ഞു.






