Month: August 2025
-
Breaking News
രണ്ടുമാസം മുമ്പേ തയാറെടുപ്പ്; സിസിടിവി കേടുവരുത്തി; സാമ്പത്തിക തര്‍ക്കവും മറ്റു സൗഹൃദങ്ങളെ ചോദ്യം ചെയ്തതും കൊലയിലേക്ക് നയിച്ചെന്നു മൊഴി; വിഷം കഴിച്ച അന്‍സിലിന്റെ ശ്വാസകോശമടക്കം വെന്തെരിഞ്ഞു; അദീന കാക്കനാട് വനിതാ ജയിലില്‍
കോതമംഗലം: കോതമംഗലത്ത് പെണ്‍സുഹൃത്ത് വിഷം നല്‍കിയ അന്‍സിലിന്റെ ശ്വാസകോശത്തിനടക്കം പൊള്ളലേറ്റുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കരളും വൃക്കയുമടക്കമുള്ള ആന്തരികാവയവങ്ങള്‍ തകരാറിലായി. ഇതാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. പ്രതി കൃത്യമായ ആസൂത്രണത്തോടെയാണ് കൃത്യം നടപ്പാക്കിയത്. അന്‍സിലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുംമുന്‍പ് അദീന വീട്ടിലെ സിസിടിവിയടക്കം കേടുവരുത്തി. തെളിവ് നശിപ്പിക്കുകയായിരുന്നു ലക്ഷ്യം രണ്ടുമാസം മുന്‍പേ തയ്യാറെടുപ്പുകള്‍ തുടങ്ങിയെന്നാണ് അദീന പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. തുടര്‍ച്ചയായ ചോദ്യംചെയ്യലിനൊടുവിലാണ് സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് അദീന സമ്മതിച്ചത്. അന്‍സില്‍ മര്‍ദിച്ചെന്നുകാട്ടി നേരത്തെ അദീന പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് അന്‍സില്‍ പണം വാഗ്ദാനം ചെയ്തതിന് ശേഷമാണ് കേസില്‍ നിന്നും പിന്മാറിയത്. എന്നാല്‍ വാഗ്ദാനം ചെയ്ത പണം അന്‍സില്‍ നല്‍കിയില്ല. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്. കളനാശിനി നല്‍കി അന്‍സിലിനെ കൊല്ലാനുള്ള കാരണമെന്തെന്ന് ആദ്യഘട്ടത്തില്‍ വെളിപ്പെടുത്താന്‍ അദീന തയ്യാറായിരുന്നില്ല. മറ്റ് സൗഹൃദങ്ങളെ ചൊല്ലി അന്‍സില്‍ വഴക്കിട്ടുവെന്നും ഇതിന് പിന്നാലെയാണ് കളനാശിനി നല്‍കി അന്‍സിലിനെ കൊലപ്പെടുത്തിയത് എന്നുമായിരുന്നു പ്രാഥമിക വിവരം. കൃത്യം നടത്താന്‍…
Read More » -
Breaking News
കുടുംബ കലഹം: പത്തനംതിട്ട പുല്ലാട് യുവാവ് ഭാര്യയെ കുത്തിക്കൊന്നു; പിതാവിനും സഹോദരിക്കും ആക്രമണത്തില്‍ പരിക്ക്; ഭര്‍ത്താവിനായി തെരച്ചില്‍
പത്തനംതിട്ട: പുല്ലാട് യുവാവ് ഭാര്യയെ കുത്തിക്കൊന്നു. ശാരിമോള്‍ ആണ് കൊല്ലപ്പെട്ടത്. ശാരിമോളുടെ പിതാവ് ശശി, പിതൃസഹോദരി രാധമണി എന്നിവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഭര്‍ത്താവ് ജയകുമാറിനായി തിരച്ചില്‍ ഊര്‍ജിതമാക്കി. കുടുംബകലഹമാണ് കൊലയ്ക്ക് കാരണം. ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം. വര്‍ഷങ്ങളായി ജയകുമാറും ശാരിയും തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. ഭാര്യയോടുള്ള സംശയത്തെ തുടര്‍ന്ന് ഇരുവരും വഴക്കിടുന്നത് പതിവാണ്. വിഷയത്തില്‍ ശാരിമോള്‍ പലതവണ പോലീസിലും പരാതി നല്‍കിയിരുന്നു. കൗൺസലിങ് നൽകി വിട്ടയക്കുകയാണ് പൊലീസ് ചെയ്തത്. എന്നാൽ രാത്രി പക്ഷെ പ്രശ്നം വഷളാകുകയും ജയകുമാർ ഭാര്യ ശാരിയേയും ശാരിയുടെ അച്ഛൻ ശശി, അദ്ദേഹത്തിന്‍റെ സഹോദരി രാധമണി എന്നിവരെ കുത്തി വീഴ്ത്തുകയായിരുന്നു. പരിക്കേറ്റ മൂന്നുപേരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പുലര്‍ച്ചെ ശാരി മരിച്ചു. ഇവർക്ക് മൂന്ന് മക്കളാണുള്ളത്.
Read More » -
Breaking News
3000 രൂപ മുടക്കിയാല്‍ 200 തവണ കടക്കാം; 80 ശതമാനംവരെ ലാഭം; ദേശീയപാതകളില്‍ വാര്‍ഷിക ഫാസ് ടാഗ്; ഓഗസ്റ്റ് 15 മുതല്‍ പ്രാബല്യത്തില്‍; ടോള്‍ നിരക്ക് 80 ശതമാനം വരെ കുറയ്ക്കും
ന്യൂഡല്‍ഹി: ജോലിക്കോ മറ്റു യാത്രകള്‍ക്കുമയോ ദിവസേന ഹൈവേകളിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് ആശ്വാസ വാര്‍ത്തയുമായി കേന്ദ്ര സര്‍ക്കാര്‍. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു പുറത്തിറക്കാനിരിക്കുന്ന വാര്‍ഷിക ഫാസ്ടാഗ് പദ്ധതിയാണ് നിരന്തരം ടോള്‍ നല്‍കി യാത്ര ചെയ്യുന്നവര്‍ക്കു ഗുണം ചെയ്യുന്നത്. നിരന്തരം റീചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുന്നതിനൊപ്പം പണവും ലാഭിക്കാമെന്നു കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. റോഡ് ട്രാന്‍സ്‌പോര്‍ട്ട്-ഹൈവേ മന്ത്രാലയമാണ് പദ്ധതിയുമായി മുന്നോട്ടു വരുന്നത്. ഓഗസ്റ്റ് 15ന് പദ്ധതി പ്രാബല്യത്തിലെത്തും. 3000 രൂപയ്ക്കു റീ ചാര്‍ജ് ചെയ്തു കഴിഞ്ഞാല്‍ 200 തവണ ടോള്‍ കടക്കാന്‍ കഴിയുമെന്നതാണു പ്രത്യേകത. ഇതിലേതാണോ ആദ്യം എത്തുന്നത് അതാകും പരിഗണിക്കുക. എന്നാല്‍, വാണിജ്യ വാഹനങ്ങളെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കാറുകള്‍, ജീപ്പുകള്‍, വാനുകള്‍ തുടങ്ങിയ വാഹനങ്ങള്‍ക്കു ലഭിക്കും. ഇപ്പോള്‍ ഫാസ് ടാഗ് ഉപയോഗിക്കുന്നവര്‍ക്കു പുതിയ അക്കൗണ്ട് എടുക്കേണ്ടതില്ല. വാര്‍ഷിക പദ്ധതി നിലവിലെ അക്കൗണ്ടില്‍ ആക്ടിവേറ്റ് ചെയ്യാന്‍ കഴിയും. ദേശീയ പാതകള്‍, ദേശീയ എക്‌സ്പ്രസ്‌വേകള്‍, സംസ്ഥാന പാതകള്‍ എന്നിവിടങ്ങളിലെല്ലാം ഇത് ഉപയോഗിക്കാം. രാജ്മാര്‍ഗ് യാത്ര ആപ്പ്, എന്‍എച്ച്എഐ,…
Read More » -
Breaking News
ആക്രമണത്തിലേക്ക് നയിച്ചത് കുടുംബകലഹം: പത്തനംതിട്ടയില്‍ ഭര്‍ത്താവിന്റെ കുത്തേറ്റ യുവതി മരിച്ചു; പിതാവും പിതൃസഹോദരിയും ഗുരുതരാവസ്ഥയില്‍
പത്തനംതിട്ട: ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ മരിച്ചു. പത്തനംതിട്ട പുല്ലാട് ആലുംതറയില്‍ അഞ്ചാനിക്കല്‍ വീട്ടില്‍ ശ്യമയാണ് ഭര്‍ത്താവ് അജിയുടെ കുത്തേറ്റ് മരിച്ചത്. ഭാര്യയെ കൂടാതെ ഇയാള്‍ ഭാര്യപിതാവ് ശശി (65), ഇദ്ദേഹത്തിന്റെ സഹോദരി രാധാമണി (57) എന്നിവരെയും കുത്തിയിരുന്നു. കുടുംബകലഹമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ശനിയാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് ആക്രമണം ഉണ്ടായത്. ശശിയും ശ്യാമയും അജിക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. വീട്ടില്‍ ബഹളംകേട്ട് ഓടിയെത്തിയതായിരുന്നു അയല്‍വാസി കൂടിയായ രാധാമണി. ഇതോടെയാണ് ഇവര്‍ക്കും കുത്തേറ്റത്. മൂവരെയും കുത്തിയ ശേഷം അജി സ്ഥലത്ത് നിന്ന് മുങ്ങി. മൂവരെയും ഉടന്‍ തന്നെ പത്തനംതിട്ട ജില്ലാ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. സംഭവത്തില്‍ കോഴിപ്പുറം പൊലീസ് അന്വേഷണമാരംഭിച്ചു. സംഭവസ്ഥലത്ത് നിന്ന് കടന്ന് കളഞ്ഞ അജിക്കായുള്ള തിരച്ചില്‍ തുടരുകയാണ്. അജി വീട്ടില്‍ മുന്‍പും പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ട്. ഇയാള്‍ക്കെതിരേ നേരത്തേതന്നെ ചില അടിപിടിക്കേസുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
Read More » -
Breaking News
ഗതാഗതക്കുരുക്ക്: ആശുപത്രിയിലേക്ക് കരളുമായി മെട്രോയില്‍ യാത്ര; തുടര്‍ന്ന് അവിടെ കാത്തുനിന്ന ആംബുലന്‍സ് വഴി ആശുപത്രിയിലേയ്ക്ക്
ബംഗളൂരു: ബംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്കിനെ മറികടന്ന് ഒരാശുപത്രിയില്‍ നിന്ന് മറ്റൊരാശുപത്രിയിലേക്ക് കരള്‍ എത്തിക്കാനും മെട്രോ ട്രെയിന്‍. വൈറ്റ് ഫീല്‍ഡിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള രാജരാജേശ്വരീ നഗറിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് രോഗിക്ക് മാറ്റിവെക്കാനുള്ള കരള്‍ എത്തിച്ചത്. ഒരു ഡോക്ടറും ഏഴ് നഴ്‌സുമാരും ചേര്‍ന്ന് കരള്‍ സുരക്ഷിതമായി ആശുപത്രിയില്‍ നിന്ന് ആംബുലന്‍സില്‍ മെട്രോ സ്റ്റേഷനിലെത്തിച്ചു. ശേഷം സാധാരണ മെട്രോ ട്രെയിന്‍ സര്‍വീസിലായിരുന്നു യാത്ര. വെള്ളിയാഴ്ച രാത്രി 8:42 ന് യാത്ര തുടങ്ങിയ ട്രെയിന്‍ പര്‍പ്പിള്‍ ലൈന്‍ വഴി 9:48 ന് രാജരാജേശ്വരി നഗറിലെ മെട്രോ സ്റ്റേഷനിലെത്തി. തുടര്‍ന്ന് അവിടെ കാത്തുനിന്ന ആംബുലന്‍സ് വഴി ആശുപത്രിയിലെത്തിച്ചു. ശസ്ത്രക്രിയക്കായി കൃത്യസമയത്ത് കരള്‍ ആശുപത്രിയില്‍ എത്തിക്കാനായതായി ബംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് അറിയിച്ചു. വൈറ്റ് ഫീല്‍ഡ്, രാജരാജേശ്വരി നഗര്‍ മെട്രോ സ്റ്റേഷനുകളില്‍ കരളുമായി വരുന്ന ഡോക്ടറെയും നഴ്‌സുമാരെയും സ്വീകരിക്കാനും യാത്രയ്ക്കുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും സുരക്ഷാ ഉദ്യോഗസ്ഥരും ജീവനക്കാരും തയ്യാറായിനിന്നിരുന്നു. ബംഗളൂരു മെട്രോയില്‍ ഇതാദ്യമായാണ്…
Read More » -
Breaking News
അങ്ങനെ വിരട്ടിയതുകൊണ്ട് അവസാനിപ്പിക്കാന്‍ പോകുന്നില്ല; ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യ
ന്യൂഡല്‍ഹി: റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരുമെന്ന് വ്യക്തമാക്കി ഇന്ത്യ. റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങുന്നത് ഇന്ത്യന്‍ പൊതുമേഖലാ കമ്പനികള്‍ നിര്‍ത്തിവെച്ചത് നല്ല ചുവടുവെപ്പാണെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന വന്നതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം. ഇന്ത്യന്‍ കമ്പനികള്‍ റഷ്യന്‍ എണ്ണ വാങ്ങുന്നതു തുടരും. തീരുമാനങ്ങള്‍ അസംസ്‌കൃത എണ്ണയുടെ വിലയെയും ക്രൂഡിന്റെ ഗ്രേഡിനെയും അടിസ്ഥാനമാക്കിയുള്ളതാണ്. ശേഖരം, ചരക്ക് നീക്കത്തിനുള്ള ചെലവ്, സാമ്പത്തിക ഘടകങ്ങള്‍ എന്നിവയും നിര്‍ണായകമാണെന്ന് സര്‍ക്കാര്‍വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ഇന്ത്യയിലെ പൊതുമേഖലാ എണ്ണ സംസ്‌കരണ കമ്പനികള്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിയെന്ന റിപ്പോര്‍ട്ടുകളെ സ്വാഗതം ചെയ്യുന്നു എന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം. ഇന്ത്യയുടെ തീരുമാനത്തെ നല്ല നടപടി എന്ന് വിശേഷിപ്പിച്ച ട്രംപ് പക്ഷെ, ഈ അവകാശവാദം കൃത്യമാണോ എന്ന് തനിക്ക് ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോടെ പ്രതികരിക്കുകയായിരുന്നു ട്രംപ്. ”ഇന്ത്യ ഇനി റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍…
Read More » -
Breaking News
അടിമുടി ദുരൂഹത: പെരിയയിലെ കുഞ്ഞഹമ്മദ് മുസ്ലിയാര്‍ മെമ്മോറിയല്‍ ട്രസ്റ്റില്‍ ഗള്‍ഫില്‍നിന്ന് കണക്കില്ലാതെ ഒഴുകിയെത്തിയത് 220 കോടി; ഈടില്ലാത്ത വായ്പകള്‍ എന്ന പേരില്‍ ഇടപാടുകള്‍; കുരുക്കിട്ട് ഇഡി
കാസര്‍ഗോഡ്: പെരിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കുഞ്ഞഹമ്മദ് മുസ്ലിയാര്‍ മെമ്മോറിയല്‍ ട്രസ്റ്റ് നിയമങ്ങള്‍ പാലിക്കാതെ കോടികളുടെ വിദേശ സംഭാവന സ്വീകരിച്ചതായി തെളിഞ്ഞു. ട്രസ്റ്റിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിലാണ് ദുരൂഹമായ സാമ്പത്തികയിടപാടുകളുടെ നിര്‍ണായക വിവരങ്ങള്‍ ഇഡിക്ക് ലഭിച്ചത്. പ്രവാസി മലയാളി ഇബ്രാഹിം അഹമ്മദ് അലി ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന ട്രസ്റ്റിലെ അംഗങ്ങള്‍ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ തന്നെയാണെന്നാണ് വിവരം. 200 ഏക്കറിലേറെ വരുന്ന പ്രദേശത്താണ് ട്രസ്റ്റും ട്രസ്റ്റിന്റെ കീഴിലുള്ള കുനിയ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സും പ്രവര്‍ത്തിക്കുന്നത്. സ്ഥാപനം ഫെമ ചട്ടങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഇഡി കൊച്ചി യൂണിറ്റ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് കഴിഞ്ഞ ദിവസം കാസര്‍ഗോഡ് പെരിയയിലെ ആസ്ഥാനത്തടക്കം റെയ്ഡ് നടന്നത്. രാവിലെ പത്തിന് ആരംഭിച്ച റെയ്ഡ് അര്‍ധരാത്രിയോടെയാണ് അവസാനിച്ചത്. 2021 മുതല്‍ ഇന്നുവരെയുള്ള കാലയളവില്‍ ട്രസ്റ്റിന് വിദേശഫണ്ടായി ലഭിച്ചത് 220 കോടി രൂപയാണ്. എന്‍ആര്‍ഐ കൂടിയായ ചെയര്‍മാന്‍ ഇബ്രാഹിം അഹമ്മദ് അലിയില്‍ നിന്നാണ് ട്രസ്റ്റിലേക്ക് ഈ…
Read More » -
Breaking News
കുന്ദമംഗലത്ത് പൊലീസിനെ ആക്രമിച്ച യുവാവ് പിടിയില്‍; മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഉപകരണം പിടിച്ചെടുത്തു; മുസ്ലിം യൂത്ത്‌ലീഗ് നേതാവ് പി.കെ ഫിറോസിന്റെ സഹോദരനാണ് പിടിയിലായ ബുജൈര്‍
കോഴിക്കോട്: പൊലീസിനെ ആക്രമിച്ചതിന് യുവാവ് കസ്റ്റഡിയില്‍. പതിമംഗലം സ്വദേശി പി.കെ. ബുജൈറിനെയാണ് കുന്ദമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തത്. ലഹരി ഇടപാട് നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ചൂലാംവയല്‍ ആമ്പ്രമ്മല്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍വെച്ച് ഇയാളെയും ചോദ്യം ചെയ്യുന്നതിനിടെ പോലീസിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ കുന്ദമംഗലം പോലീസ് സ്റ്റേഷനിലെ സി.പി.ഒ ശ്രീജിത്തിന് പരിക്കേറ്റു. ബുജൈറിന്റെ കൈയില്‍നിന്ന് മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഉപകരണങ്ങള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മുസ്ലിം യൂത്ത്‌ലീഗ് നേതാവ് പി.കെ. ഫിറോസിന്റെ സഹോദരനാണ് ബുജൈര്‍.
Read More » -
Breaking News
അദീനയ്ക്ക് ജയിലിലുള്ള മറ്റൊരാളുമായി ബന്ധം; പുറത്തിറങ്ങുമ്പോള്‍ അന്‍സില്‍ ‘ശല്യം’; ഒഴിവാക്കാന്‍ വിളിച്ചു വരുത്തി വിഷം കൊടുത്തു; ‘അവള്‍ ചതിച്ചെന്ന്’ ആംബുലന്‍സില്‍ വച്ച് പറഞ്ഞെന്നും ബന്ധുക്കള്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കോതമംഗലം: കോതമംഗലത്ത് പെണ്‍സുഹൃത്ത് യുവാവിനെ വിഷം നല്‍കി കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. പ്രതി അദീന അന്‍സിലിനെ കൂടാതെ മറ്റൊരാളുമായി അടുപ്പത്തിലായി. ഇയാള്‍ നിലവില്‍ ഒരു കേസില്‍പെട്ട് ജയിലിലാണ്. ഉടന്‍ തന്നെ ഇയാള്‍ പുറത്തിറങ്ങും. അതിനിടെ അന്‍സില്‍ ഈ ബന്ധത്തിന് തടസമാകാതിരിക്കാനാണ് കൊലയെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. അന്‍സിലാകാട്ടെ വിവാഹിതനുമാണ്. ഒറ്റപ്പെട്ട സ്ഥലത്തുള്ള വീട്ടില്‍ തനിച്ചാണ് അദീനയുടെ താമസം. അന്‍സില്‍ പതിവായി ഇവിടേയ്ക്ക് എത്താറുണ്ടായിരുന്നുവെന്നാണ് വിവരം. ഇക്കഴിഞ്ഞ 29-ാം തീയതി അദീന അന്‍സിലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. ഇവിടെവച്ചാണ് പ്രതി കൃത്യം നടപ്പാക്കിയത്. 29ാം തീയതി അദീനയ്‌ക്കൊപ്പം ചെലവഴിച്ച് പിറ്റേദിവസമാണ് അന്‍സില്‍ തിരികെ പോയത്. ആദീനയുടെ വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ മുതല്‍ അന്‍സിലിന് ശാരീരിക ബുദ്ധിമുട്ടുകളുണ്ടായി. പെട്ടെന്നു തന്നെ ഇക്കാര്യം വീട്ടിലും പൊലീസിലും വിളിച്ചറിയിച്ചു. ബന്ധുവും പൊലീസും എത്തിയാണ് അന്‍സിലിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ആംബുലന്‍സില്‍ വച്ച് ‘അവള്‍ എന്നെ ചതിച്ചു’ എന്ന് അന്‍സില്‍ പറഞ്ഞതായി ബന്ധുക്കള്‍ അവകാശപ്പെടുന്നു. 500 മില്ലി ലിറ്റര്‍ വിഷം…
Read More » -
Breaking News
കറങ്ങിയടിച്ചു കപ്പു വാങ്ങിയിട്ടൊന്നും കാര്യമില്ല! 73 രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടും ഇന്ത്യയിലെ വിദേശ നിക്ഷേപം പത്തു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍; 96 ശതമാനത്തിന്റെ ഇടിവെന്നു റിസര്‍വ് ബാങ്ക്; വരുന്നതിനേക്കാള്‍ കൂടുതല്‍ പുറത്തേക്ക് ഒഴുകുന്നു
ന്യൂഡല്‍ഹി: ഔദ്യോഗിക രേഖകള്‍ നോക്കിയാല്‍ 73 രാജ്യങ്ങളിലാണ് പ്രധാനമന്ത്രി ഇക്കാലത്തിനിടെ സന്ദര്‍ശനം നടത്തിയത്. ചെല്ലുന്നയിടങ്ങളില്‍ ഔദ്യോഗിക ബഹുമതികള്‍ നല്‍കിയെന്നു മാധ്യമങ്ങള്‍. ഇതു കൊണ്ടൊക്കെ എന്തു ഗുണമെന്നു ചോദിച്ചാല്‍ ഇന്ത്യയുടെ സമ്പദ് രംഗത്തെ നിയന്ത്രിക്കുന്ന ആര്‍ബിഐ പോലും കൈമലര്‍ത്തും. ഇന്ത്യ ലോകത്തെ നാലാമത്തെ സമ്പദ് ശക്തിയായി മാറിക്കഴിഞ്ഞെന്നും നയ സ്ഥിരത, കറന്‍സി നിയന്ത്രണം എന്നിവയിലും രാജ്യം മുന്‍കാലത്തേക്കാള്‍ മെച്ചപ്പെട്ട അവസ്ഥ കൈവരിച്ചുവെന്നുമാണ് മാധ്യമങ്ങള്‍ ആഘോഷിക്കുന്നത്. ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ വിദേശ കമ്പനികള്‍ ക്യൂവിലാണെന്നു പറയാനും അവര്‍ക്കു മടിയില്ല. പക്ഷേ, രാജ്യത്തെ റിസര്‍വ് ബാങ്ക് പുറത്തുവിടുന്ന കണക്കുകള്‍ സംഘപരിവാര്‍ പറയുന്നതില്‍നിന്ന് തികച്ചും വ്യത്യസ്മായ കണക്കുകളാണു ചൂണ്ടിക്കാട്ടുന്നത്. മോദിയുടെ ഭരണകാലത്ത് രാജ്യത്തേക്ക് എത്തിയതിനേക്കാള്‍ കൂടുതല്‍ മൂലധനം പുറത്തേക്കാണ് ഒഴുകിയതെന്നു റിസര്‍വ് ബാങ്ക് പറയുന്നു. 2000 മുതല്‍ 2025 വരെയുള്ള കാലയളവില്‍ മൂലധന ഒഴുക്കു സംബന്ധിച്ച കണക്കുകള്‍ പരിശോധിക്കുമ്പോഴാണ് ഇന്ത്യയുടെയും ബിജെപിയുടെ സാമ്പത്തിക പദ്ധതികളെക്കുറിച്ചുമുള്ള യഥാര്‍ഥ ചിത്രം ലഭിക്കുന്നത്. 2023നും 2017നും ഇടയിലുള്ള കാലയളവ് മാറ്റി നിര്‍ത്തിയാല്‍…
Read More »