Month: August 2025
-
Breaking News
തമിഴ്‌നടന്‍ മദന്‍ ബോബ് അന്തരിച്ചു
ചെന്നൈ: തമിഴ് സിനിമയില്‍ പ്രശസ്തനായ നടന്‍ മദന്‍ ബോബ് അന്തരിച്ചു. 71 വയസായിരുന്നു. എസ് കൃഷ്ണമൂര്‍ത്തി എന്നാണ് യഥാര്‍ഥ പേര്. അര്‍ബുദ ബാധിതനായി ചികിത്സയില്‍ കഴിയവെ ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു അന്ത്യം. നിരവധി തമിഴ് സിനിമകളില്‍ സഹനടനായും ഹാസ്യ നടനായും ഇദ്ദേഹം വേഷമിട്ടിട്ടുണ്ട്. തമിഴിലെ ജനപ്രിയ കോമഡി ഷോകളുടെ വിധി കര്‍ത്താവുകൂടി ആയിരുന്നു മദന്‍ ബോബ്. തെന്നാലി, ഫ്രണ്ട്‌സ്, റെഡ് എന്നീ സിനിമകളില്‍ ശ്രദ്ധേയ വേഷം അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തില്‍ സെല്ലുലോയിയ്ഡ്, ഭ്രമരം എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
Read More » -
Breaking News
കന്യാസ്ത്രീകളുടെ മോചനം വൈകിയത് ‘രാഷ്ട്രീയ നാടകം’ മൂലമെന്ന് രാജീവ്; അസാമാന്യ തൊലിക്കട്ടിയെന്ന് ഇടത് എംപിമാര്‍, ജാമ്യത്തില്‍ രാഷ്ട്രീയ തര്‍ക്കം
കന്യാസ്്രതീകളുടെ മോചനം വൈകിയത് ‘രാഷ്ട്രീയ നാടകം’ മൂലമെന്ന് രാജീവ്; അസാമാന്യ തൊലിക്കട്ടിയെന്ന് ഇടത് എംപിമാര്‍, ജാമ്യത്തില്‍ രാഷ്ട്രീയ തര്‍ക്കം റായ്പുര്‍: കന്യാസ്ത്രീകളുടെ മോചനത്തിനു പിന്നാലെ ആരോപണ പ്രത്യാരോപണങ്ങളുമായി രാജീവ് ചന്ദ്രേശഖറും ഇടത് എംപിമാരും. മൂന്നു ദിവസവം മുന്‍പ് രാഷ്ട്രീയ നാടകം നടന്നില്ലായിരുന്നുവെങ്കില്‍ ജയില്‍ മോചനം നേരത്തെ നടക്കുമായിരുന്നുവെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കന്യാസ്ത്രീകളെ ജയിലില്‍ നിന്നെത്തിച്ച വിശ്വദീപ് കോണ്‍വെന്റില്‍ അവരെ കണ്ട ശേഷം പുറത്തിറങ്ങുമ്പോഴായിരുന്നു രാജീവ് ചന്ദ്രശേഖര്‍ പ്രതിപക്ഷത്തിനെതിരെ സംസാരിച്ചത്. എന്നാല്‍ ആരാണ് രാഷ്ട്രീയ നാടകം നടത്തിയത് എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു രാജീവ് ചന്ദ്രശേഖര്‍ ഉത്തരം നല്‍കിയില്ല. കൂടുതല്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ രാജീവ് ചന്ദ്രശേഖര്‍ മടങ്ങി. ഇതിനെതിരെ ഇടത് എംപിമാര്‍ പ്രതികരിച്ചു. അസാമാന്യ തൊലിക്കട്ടിയാണ് രാജീവ് ചന്ദ്രശേഖറിനെന്ന് ആയിരുന്നു തൊട്ടുപിന്നാലെ കോണ്‍വെന്റില്‍ നിന്നും പുറത്തിറങ്ങിയ ഇടതുപക്ഷ എംപിമാരുടെ ആരോപണം. ”മൂന്നു ദിവസം മുന്‍പ് രാഷ്ട്രീയ നാടകം നടന്നില്ലായിരുന്നുവെങ്കില്‍ ജയില്‍ മോചനം നേരത്തെ നടക്കുമായിരുന്നു. അതിലൊരു സംശയവുമില്ല. ആഭ്യന്തര മന്ത്രി…
Read More » -
Breaking News
പുറത്തായി മടങ്ങുന്നതിനിടെ സായ് സുദര്‍ശനെ ചൊറിഞ്ഞ് ബെന്‍ ഡക്കറ്റ്; നേരേ ഇംഗ്ലണ്ട് താരങ്ങള്‍ക്ക് ഇടയിലേക്ക് നടന്നു കയറി ഇന്ത്യന്‍ താരം; അതേ നാണയത്തില്‍ മറുപടി; നാടകീയ രംഗങ്ങള്‍
ലണ്ടൻ: ആൻഡേഴ്സൻ – തെൻഡുൽക്കർ ട്രോഫിയിലെ അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യൻ താരം സായ് സുദർശനും ഇംഗ്ലണ്ട് താരം ബെൻ ഡക്കറ്റും നേർക്കുനേർ. രണ്ടാം ഇന്നിങ്സിൽ സായ് സുദർശൻ പുറത്തായി മടങ്ങുമ്പോൾ ബെൻ ഡക്കറ്റ് എന്തോ പറഞ്ഞതാണ് പ്രശ്നങ്ങൾക്കു കാരണമായത്. ഇതോടെ പവലിയനിലേക്ക് നടക്കുകയായിരുന്ന സായ് സുദർശൻ, ഡക്കറ്റിന് സമീപത്തേക്ക് നടന്നെത്തി. ഇംഗ്ലിഷ് താരങ്ങൾക്ക് നടുവിൽ നിൽക്കുകയായിരുന്ന ഡക്കറ്റിന് അതേ നാണയത്തിൽ മറുപടി നൽകിയ സായ് സുദർശനെ, ഹാരി ബ്രൂക്ക് ഉൾപ്പെടെയുള്ളവർ ഇടപെട്ടാണ് തിരിച്ചയച്ചത്. നേരത്തെ, ഒന്നാം ഇന്നിങ്സിൽ പുറത്തായി മടങ്ങുന്നതിനിടെ വിക്കറ്റെടുത്ത ആകാശ്ദീപ് ബെൻ ഡക്കറ്റിന്റെ തോളിൽ കയ്യിട്ട് സംസാരിക്കാൻ ശ്രമിച്ചത് വിവാദമായിരുന്നു. മുൻ താരങ്ങൾ ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തു. ഇതിനു പിന്നാലെയാണ്, ആ സംഭവത്തിനു തിരിച്ചടിയെന്നവണ്ണം ഇന്ത്യൻ യുവതാരം പുറത്തായി മടങ്ങുമ്പോൾ ബെൻ ഡക്കറ്റിന്റെ ‘ഇടപെടൽ’. ഓപ്പണർ കെ.എൽ. രാഹുൽ പുറത്തായതിനു പിന്നാലെ വൺഡൗണായാണ് സായ് സുദർശൻ ബാറ്റിങ്ങിന് എത്തിയത്. 29 പന്തിൽ ഒരു ഫോർ സഹിതം…
Read More » -
Breaking News
നവാസിന്റെ മരണകാരണം ഹൃദയാഘാതം; സഹായം തേടാന്‍ ശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീണു,തലയിലും മുറിവ്
കൊച്ചി: കലാഭവന്‍ നവാസിന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് നവാസിന് ഹൃദയാഘാതമുണ്ടായതെന്നും ഇതിന് മുമ്പും ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളുണ്ടായിട്ടുണ്ടെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. ശനിയാഴ്ച രാവിലെ പത്ത് മണിക്ക് കളമശ്ശേരി മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോര്‍ട്ടം നടന്നത്. ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയുടെ വാതിലിനോട് ചേര്‍ന്നാണ് നവാസ് കിടന്നിരുന്നത്. വാതില്‍ പൂട്ടിയിട്ടുണ്ടായിരുന്നില്ല. നെഞ്ച് വേദന വന്ന് ഹോട്ടല്‍ മുറിക്ക് പുറത്തേക്കിറങ്ങി ആരുടേയെങ്കിലും സഹായം തേടാന്‍ ശ്രമിക്കുന്നതിനിടെയാകും കുഴഞ്ഞുവീണതെന്നാണ് നിഗമനം. വീഴ്ച്ചയുടെ ആഘാതത്തില്‍ തലയില്‍ മുറിവുമുണ്ടായിട്ടുണ്ട്. പ്രകമ്പനം സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് നവാസ് ഹോട്ടല്‍ മുറിയിലേക്ക് പോയത്. രണ്ട് ദിവസം ഷൂട്ടിങ് ഇല്ലാത്തതിനാല്‍ സാധനങ്ങളെടുത്ത് വീട്ടിലേക്ക് പോകാനായി ഹോട്ടല്‍ റൂമിലെത്തിയതായിരുന്നു. കഴിഞ്ഞ 25 ദിവസങ്ങളായി ഇതേ ഹോട്ടല്‍ മുറിയിലാണ് സിനിമയിലെ മറ്റ് താരങ്ങള്‍ക്കൊപ്പം നവാസും താമസിച്ചിരുന്നത്. രാത്രി എട്ട് മണിക്ക് ചെക്ക് ഔട്ട് ചെയ്യുമെന്ന് നവാസ് ഹോട്ടലില്‍ പറഞ്ഞിരുന്നു. എന്നാല്‍ എട്ടര ആയിട്ടും കാണാതായതോടെ റൂം ബോയ്…
Read More » -
Breaking News
കാസ്റ്റിംഗ് കൗച്ച് നടത്തുന്നവരെ ബ്ലാക്ക് ലിസ്റ്റ് ചെയ്യണം; ഓഡിഷന് പ്രോട്ടോക്കോള്‍ വേണം: സിനിമാ മേഖലയിലെ പ്രശ്‌ന പരിഹാരത്തിന് കോണ്‍ക്ലേവ്; കരടുരേഖ പുറത്ത്
തിരുവനന്തപുരം: കേരളത്തില്‍ ആദ്യമായി സമഗ്ര ചലച്ചിത്രനയം രൂപീകരിക്കുന്നതിന്റെ ഭാഗമായി സിനിമാ കോണ്‍ക്ലേവിന് തുടക്കമായി. നയരൂപീകരണത്തിന്റെ കരട് രേഖ പുറത്തുവന്നു. സിനിമ മേഖലയിലെ സ്ത്രീകളും ലിംഗ ന്യൂനപക്ഷങ്ങളും നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കുന്നതിന് ഊന്നല്‍ നല്‍കുന്നതാണ് കരട് രേഖ. ഇന്ത്യയില്‍ ആദ്യമായി ഇത്രയും വിശാലമായ ചലച്ചിത്രനയം രൂപീകരിക്കുന്നത് കേരളത്തിലാണെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ഈ കോണ്‍ക്ലേവ് സിനിമാ നയമാറ്റത്തിലെ നിര്‍ണായക ചുവടുവെപ്പാണ്. സമഗ്രമായ ചലച്ചിത്രനയം രൂപീകരിക്കാനുള്ള പ്രാരംഭഘട്ടമാണിത്. ചലച്ചിത്രമേഖലയിലെ ഒന്‍പതോളം വിഷയങ്ങള്‍ ഇവിടെ സമഗ്രമായി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. ഏറ്റവും ദൃഢമായ ചലച്ചിത്രനയം രൂപീകരിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. വനിതാ സിനിമാ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നയം രൂപീകരിക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സിനിമ സെറ്റുകളില്‍ വിവേചനം, ലൈംഗികാതിക്രമം, അധികാര ദുര്‍വിനിയോഗം എന്നിവ നിരോധിക്കണം, ‘കാസ്റ്റിംഗ് കൗച്ച്’ പൂര്‍ണ്ണമായും ഇല്ലാതാക്കണം; ഇതിനെതിരെ സീറോ ടോളറന്‍സ് നയം ഉറപ്പാക്കണം, കുറ്റവാളികളെ ബ്ലാക്ക് ലിസ്റ്റ് ചെയ്യണം, ഓഡിഷന് കേന്ദ്രീകൃതമായ പ്രോട്ടോക്കോള്‍…
Read More » -
Breaking News
ബലാത്സംഗക്കേസില്‍ മുന്‍ പ്രധാനമന്ത്രിയുടെ പേരക്കുട്ടിക്ക് ജീവപര്യന്തം; ഭീഷണിപ്പെടുത്തി ഇരയെ വീണ്ടും പീഡിപ്പിച്ചത് അതീവ ഗുരുതരമെന്ന് കോടതി
ബംഗളൂരു: വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ജനതാദള്‍ (എസ്) മുന്‍ എംപി പ്രജ്വല്‍ രേവണ്ണയ്ക്ക് ജീവപര്യന്ത്യം തടവ്. ബംഗളൂരുവിലെ ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയുടെതാണ് വിധി. ജീവപര്യന്തം തടവിന് പുറമെ പത്ത് ലക്ഷം രൂപം പിഴയൊടുക്കാനും കോടതി നിര്‍ദേശിച്ചു. പിഴത്തുകയിലെ 7 ലക്ഷം ഇരയ്ക്ക് നഷ്ടപരിഹാരമായി നല്‍കണം എന്നും കോടതി ഉത്തരവിട്ടു. തന്റെ ഫാം ഹൗസില്‍ വെച്ച് മുന്‍ വീട്ടുജോലിക്കാരിയായിരുന്ന 48 കാരിയെ ബലാത്സംഗം ചെയ്യുകയും, അശ്ലീല വീഡിയോ പകര്‍ത്തുകയും ചെയ്ത കേസിലാണ് പ്രത്യേക കോടതി ജഡ്ജി സന്തോഷ് ഗജാനന്‍ ഭട്ട് വിധി പറഞ്ഞത്. ഇരയെ ഭീഷണിപ്പെടുത്തി വീണ്ടും ബലാത്സംഗം ചെയ്ത് അതീവ ഗുരുതരമായ കുറ്റമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്. 2021 മുതല്‍ പ്രജ്വല്‍ രേവണ്ണ തന്നെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്തുവെന്നും, സംഭവം ആരോടെങ്കിലും വെളിപ്പെടുത്തിയാല്‍ പീഡനത്തിന്റെ വീഡിയോകള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും വേലക്കാരി ആരോപിച്ചിരുന്നു. കേസില്‍ കോടതി പ്രജ്വല്‍ രേവണ്ണയെയും 26 സാക്ഷികളെയും വിസ്തരിച്ചു. തുടര്‍ന്നാണ് ബലാത്സംഗം, ലൈംഗിക പീഡനം,…
Read More » -
Breaking News
പൊട്ടിക്കരച്ചില്‍, ശിക്ഷ പരമാവധി കുറയ്ക്കണം: കോടതിയോട് അപേക്ഷിച്ച് പ്രജ്വല്‍ രേവണ്ണ; ഇരയായ സ്ത്രീയെ വീണ്ടും ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തത് ഗുരുതര കുറ്റമെന്നു കോടതി; മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ കൊച്ചുമകന് ഇനി അഴിയെണ്ണാം
ബെംഗളൂരു: ബലാത്സംഗ കേസില്‍ ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട ജെഡിഎസ് മുന്‍ എംപി പ്രജ്വല്‍ രേവണ്ണ കോടതിയില്‍ പൊട്ടിക്കരഞ്ഞു. പ്രജ്വലിന്റെ പിതാവ് എച്ച്.ഡി. രേവണ്ണയും കോടതിയില്‍ എത്തിയിരുന്നു. ശിക്ഷാവിധിക്ക് മുന്‍പേ പരമാവധി കുറവ് ശിക്ഷ മാത്രം തരണമെന്നാണ് കോടതിയോട് പ്രജ്വല്‍ അപേക്ഷിച്ചത്. പരാതിക്കാരിയെ പ്രോസിക്യൂഷന്‍ നിര്‍ബന്ധിച്ചു ഹാജരാക്കിയതാണെന്നും അന്തിമ വാദത്തിനിടെ പ്രജ്വല്‍ കോടതിയില്‍ പറഞ്ഞു. വിധിക്കു മുന്‍പേ എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോഴായിരുന്നു പ്രജ്വലിന്റെ ഈ മറുപടി. ബലാത്സംഗ കേസില്‍ പ്രജ്വല്‍ രേവണ്ണയ്ക്ക് ജീവപര്യന്തം തടവാണ് കോടതി വിധിച്ചത്. 47കാരിയെ ബലാത്സംഗം ചെയ്‌തെന്ന കേസിലാണ് ശിക്ഷാവിധി. 5 ലക്ഷം രൂപ പിഴയൊടുക്കാനും കോടതി വിധിച്ചിട്ടുണ്ട്. ജനപ്രതിനിധികള്‍ക്കായുള്ള പ്രത്യേക കോടതിയുടേതാണ് വിധി. മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ കൊച്ചുമകനാണ് പ്രജ്വല്‍ രേവണ്ണ. ഇരയായ സ്ത്രീയെ വീണ്ടും ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തത് അതീവ ഗുരുതരമായ കുറ്റം എന്നും കോടതി ചൂണ്ടിക്കാട്ടി. കേസില്‍ ഫോറന്‍സിക് തെളിവുകളാണ് നിര്‍ണായകമായത്. ഇരയായ സ്ത്രീയുടെ വസ്ത്രത്തില്‍ നിന്ന് പ്രജ്വലിന്റെ ഡിഎന്‍എ സാമ്പിളുകള്‍ ലഭിച്ചിരുന്നു.…
Read More » -
Breaking News
യുവതികള്‍ ക്രിസ്ത്യാനികള്‍; കേസെടുത്തത് സംശയത്തിന്റെ പേരിലെന്ന് കോടതി; രാജ്യം വിടരുതെന്നു വ്യവസ്ഥ; കന്യാസ്ത്രീകള്‍ പുറത്തിറങ്ങി; ജയില്‍ പരിസരത്ത് മതസൗഹാര്‍ദ മുദ്രാവാക്യങ്ങള്‍
ദുര്‍ഗ്: ഒന്‍പത് ദിവസത്തിനുശേഷം മോചനം കന്യാസ്ത്രീകള്‍ ജയില്‍മോചിതരായി. പുറത്തിറങ്ങിയ ഇരുവരും സമീപത്തെ കോണ്‍വന്റിലേക്കാണ് പോയത്. കോടതി പരിസരത്ത് മതസൗഹാര്‍ദ മുദ്രാവാക്യങ്ങള്‍ മുഴങ്ങി. ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍ ഭായ് ഭായ് മുദ്രാവാക്യങ്ങളാണ് മുഴങ്ങിയത്. കന്യാസ്ത്രീകള്‍ക്കൊപ്പമുണ്ടായിരുന്ന യുവതികള്‍ ക്രൈസ്തവരെന്ന് കോടതി വിലയിരുത്തി. യുവതികള്‍ ക്രൈസ്തവരെന്ന് മൊഴിയുണ്ട്. പെണ്‍കുട്ടികള്‍ പോയത് മാതാപിതാക്കളുടെ സമ്മതത്തോടെയെന്നും കോടതി. കേസിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ല. കേസ് എടുത്തത് വെറും സംശയത്തില്‍ മാത്രം. കേസ് ഡയറിയില്‍ ഇത് വ്യക്തമെന്ന് കോടതി. കന്യാസ്ത്രികള്‍ക്ക് ജാമ്യം നല്‍കിയ ഉത്തരവിന്റെ പകര്‍പ്പും പുറത്തുവന്നു. ALSO READ കാര്‍ യാത്രക്കാര്‍ക്ക് ആശ്വാസം; ദേശീയ പാതകളില്‍ ഇനി ടോള്‍ കൊടുത്ത് പോക്കറ്റ് കാലിയാകില്ല; വാര്‍ഷിക ഫാസ് ടാഗ് പദ്ധതിയുമായി കേന്ദ്രം; 3000 രൂപ മുടക്കിയാല്‍ 200 തവണ കടക്കാം; 80 ശതമാനംവരെ ലാഭം; ഓഗസ്റ്റ് 15 മുതല്‍ പ്രാബല്യത്തില്‍ ബിലാസ്പുര്‍ എന്‍ഐഎ കോടതിയാണ് കന്യാസ്ത്രികള്‍ക്ക് ജാമ്യം അനുവദിച്ചത്. അറസ്്റ്റിലായി ഒന്‍പതാം ദിനമാണ് കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കുന്നത്. രണ്ട് ആള്‍ ജാമ്യവും, 50,000…
Read More » -
Breaking News
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്: കണ്ടെത്തിയത് 40 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേട്
തിരുവനന്തപുരം: നടന്‍ കൃഷ്ണ കുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളുടെ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചതില്‍ നിന്നും 40 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേട് കണ്ടെത്തിയെന്ന് പൊലീസ്. ദിയയുടെ ക്യു ആര്‍ കോഡിനു പകരം ജീവനക്കാര്‍ സ്വന്തം ക്യു ആര്‍ കോഡ് ഉപയോഗിച്ചാണ് പണം അക്കൗണ്ടുകളിലേക്ക് മാറ്റിയതെന്നും കണ്ടെത്തി. പ്രതികളായ വിനീതയുടെയും രാധാകുമാരിയെയുടെയും ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നതിനിടെയാണ് പൊലീസിന്റെ വിശദീകരണം. നിലവില്‍ വിനീതയയും രാധാകുമാരിയും റിമാന്‍ഡിലാണ്. പ്രതികള്‍ അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുന്നില്ല എന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനായി പൊലീസ് അപേക്ഷ നല്‍കും. കേസിലെ മറ്റൊരു പ്രതിയായ ദിവ്യയ്ക്കായുള്ള അന്വേഷണം തുടരുകയാണ്. സ്ഥാപനത്തിലെ ക്യൂ ആര്‍ കോഡില്‍ മാറ്റം വരുത്തി 69 ലക്ഷം രൂപയുടെ തട്ടിപ്പു നടത്തിയെന്നാണ് പ്രതികള്‍ക്കെതിരായ പരാതി. ഇവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. കൃഷ്ണകുമാറിനും കുടുംബത്തിനും എതിരെ പ്രതികള്‍ തട്ടിക്കൊണ്ടുപോകല്‍ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ കൃഷ്ണകുമാറിനും മകള്‍ക്കും ജാമ്യം…
Read More » -
Breaking News
അക്ഷരങ്ങളുടെ സ്നേഹഭാജനം; പ്രഫ. എം.കെ സാനു അന്തരിച്ചു
കൊച്ചി: എഴുത്തുകാരനും ചിന്തകനുംസാഹിത്യവിമര്‍ശകനും അധ്യാപകനുമായ പ്രൊഫ. എം.കെ സാനു അന്തരിച്ചു. തൊണ്ണൂറ്റിയെട്ട് വയസ്സായിരുന്നു.എറണാകുളം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം. 1928 ഒക്ടോബര്‍ 27നു ആലപ്പുഴയിലെ തുമ്പോളിയിലാണ് എം.കെ സാനു ജനിച്ചത്.തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഒന്നാം റാങ്കോടെ മലയാളത്തില്‍ എം.എ.ബിരുദം നേടിയ എം.കെ.സാനു കൊല്ലം ശ്രീനാരായണ കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1958ല്‍ അഞ്ചു ശാസ്ത്ര നായകന്മാര്‍ എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1960ല്‍ വിമര്‍ശനഗ്രന്ഥമായ കാറ്റും വെളിച്ചവും പുറത്തിറങ്ങി. 1983ല്‍ അധ്യാപനത്തില്‍ നിന്ന് വിരമിച്ചു.1986ല്‍ പുരോഗമന സാഹിത്യസംഘം പ്രസിഡണ്ടായി. കോണ്‍ഗ്രസ് നേതാവ് എ എല്‍ ജേക്കബിനെ പരാജയപ്പെടുത്തി 1987ല്‍ എറണാകുളം നിയമസഭാ മണ്ഡലത്തില്‍ നിന്നും ഇടതുപക്ഷ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചു. ALSO READ കാര്‍ യാത്രക്കാര്‍ക്ക് ഓണം ബംപര്‍; ദേശീയ പാതകളില്‍ ഇനി ടോള്‍ കൊടുത്ത് മുടിയില്ല; വാര്‍ഷിക ഫാസ് ടാഗ് പദ്ധതിയുമായി കേന്ദ്രം; 3000 രൂപ മുടക്കിയാല്‍ 200 തവണ കടക്കാം; 80 ശതമാനംവരെ ലാഭം; 90…
Read More »