Month: August 2025

  • Breaking News

    സല്യൂട്ട് ചതിച്ചാശാനേ… യൂണിഫോമിട്ട് ട്രെയിനില്‍ യാത്രചെയ്ത ‘എസ്‌ഐ’യെ പൊക്കി

    ആലപ്പുഴ: പതിവ് പരിശോധനയ്ക്കായി എഗ്മോര്‍-ഗുരുവായൂര്‍ എക്സ്പ്രസില്‍ കയറിയതായിരുന്നു റെയില്‍വെ പൊലീസ്. കായംകുളം സ്റ്റേഷന്‍ വിട്ടപ്പോള്‍ ഒരു കോച്ചില്‍ പൊലീസ് യൂണിഫോമിലിരിക്കുന്ന ആളെക്കണ്ട് അവര്‍ സല്യൂട്ട് കൊടുത്തു. തിരിച്ചും കിട്ടി സബ്ഇന്‍സ്പെക്ടര്‍ വക ഒരു സല്യൂട്ട്. പക്ഷേ, ‘ഇതിങ്ങനെയൊന്നുമല്ലെടാ..’ എന്ന ഡയലോഗിനെ അന്വര്‍ത്ഥമാക്കും വിധമായിരുന്നു എസ്‌ഐയുടെ തിരിച്ചുള്ള സല്യൂട്ട്. എസ്ഐയുടെ ചുമലില്‍ നക്ഷത്രമുണ്ട്, നെയിംപ്ലേറ്റുണ്ട്, യൂണിഫോമിലെ എല്ലാം കിറുകൃത്യം, തൊപ്പിയുമുണ്ട്. എന്നാല്‍ പൊലീസുകാര്‍ക്ക് ചെറിയൊരു വശപ്പിശക് തോന്നി. പുലര്‍ച്ചെ യൂണിഫോമിട്ട് എങ്ങോട്ടാവും യാത്രയെന്ന് പൊലീസുകാര്‍ക്ക് സംശയമായി. ചോദിച്ചപ്പോഴാണ് കള്ളി വെളിച്ചത്തായത്. പൊലീസാവുകയെന്ന തന്റെ സ്വപ്നത്തെക്കുറിച്ച് യുവാവ് മനസ് തുറന്നു. യൂണിഫോം ധരിക്കുന്ന ഉദ്യോഗസ്ഥനാകുക എന്നത് ചെറുപ്പത്തിലേയുള്ള ആഗ്രഹമായിരുന്നുവെന്നും എഴുതിയ പരീക്ഷകള്‍ തന്നെ തുണച്ചില്ലെന്നുമായിരുന്നു നെടുമങ്ങാട് സ്വദേശിയുടെ പരിഭവം. അപ്പോഴേക്കും പരീക്ഷയെഴുതാവുന്ന പ്രായവും കടന്നുപോയി. അങ്ങനെയാണ് ജീവിതാഭിലാഷം നിറവേറ്റുകയെന്ന മോഹവുമായി സ്വന്തമായി തയ്പിച്ച യൂണിഫോം ധരിച്ച് യുവാവ് ട്രെയിന്‍ യാത്രയ്ക്കിറങ്ങിയത്. പക്ഷെ പിടിയിലാവുമെന്ന് കരുതിയതേയില്ല. യൂണിഫോം ധരിച്ച് വീട്ടിലെ മുറിയില്‍ പരേഡും നടത്തുമായിരുന്നുവെന്നും ആദ്യമായാണ്…

    Read More »
  • Breaking News

    അഞ്ചാം ടെസ്റ്റില്‍ ഇന്ത്യക്കു മുന്‍തൂക്കം; ഈ പിച്ചില്‍ 270 റണ്‍സിനു മുകളില്‍ ഒരു ടീമും ചേസ് ചേയ്തിട്ടില്ല; ലക്ഷ്യം പ്രശ്‌നമല്ലെന്നും ബാറ്റിംഗ് ലൈനപ്പ് സഹായിക്കുമെന്നും ഇംഗ്ലണ്ട് പേസര്‍ ജോഷ് ടങ്; പിച്ചില്‍ മാറ്റം വന്നെന്നും ഇംഗ്ലണ്ട് വിലയിരുത്തല്‍

    ഓവല്‍: അഞ്ചാം ടെസ്റ്റില്‍ വിജയിച്ച് പരമ്പര 3-2നു സ്വന്തമാക്കാന്‍ ഇംഗ്ലണ്ടിനു 374 റണ്‍സെന്ന റെക്കോര്‍ഡ് വിജയലക്ഷ്യമാണ് ടീം ഇന്ത്യ നല്‍കിയിരിക്കുന്നത്. ഈ ഗ്രൗണ്ടില്‍ ഇതുവരെയുള്ള ടെസ്റ്റ് ചരിത്രത്തില്‍ ചേസ് ചെയ്ത് 270ന് മുകളില്‍ ഒരു ടീമും റണ്‍സ് നേടിയിട്ടില്ല. ഇന്ത്യക്കുതന്നെയാണ് ഇനിയുള്ള കളികളില്‍ മുന്‍തൂക്കമെന്നും ക്രിക്കറ്റ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ഇന്ത്യ നല്‍കിയ റെക്കോഡ് ലക്ഷ്യം പിന്തുടര്‍ക്കു ജയിക്കുമെന്നു പേസര്‍ ജോഷ് ടങ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിനു വേണ്ടി അഞ്ചുവിക്കറ്റെടുത്ത് അദ്ദേഹം തകര്‍പ്പന്‍ പ്രകടനവും നടത്തി. ബാറ്റിംഗ് നിരയ്ക്ക് ലക്ഷ്യബോധമുണ്ടെന്നും ഇന്ത്യയെ തോല്‍പ്പിക്കുമെന്നും ടങ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. ഓവലിലെ ടെസ്റ്റ് ചരിത്രത്തില്‍ ഇതുവരെ ഒരു ടീമും ഇത്ര വലിയൊരു ടോട്ടല്‍ ചേസ് ചെയ്തു ജയിച്ചിട്ടില്ലെന്നത് തങ്ങളെ ഒരു തരത്തിലും സമ്മര്‍ദ്ദത്തിലാക്കിട്ടില്ലെന്നു ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍ ജോഷ് ടങ് വ്യക്തമാക്കി. ബൗളര്‍മാര്‍ക്കു കാര്യങ്ങള്‍ എല്ലായ്പ്പോഴും വളരെ കടുപ്പം തന്നെയായിരിക്കും. ഞങ്ങള്‍ വളരെയധികം സന്തോഷത്തിലാണ്. വിജയലക്ഷ്യത്തെക്കുറിച്ച് അമിതമായി ചിന്തിക്കുന്നില്ല. ഞങ്ങള്‍ക്കു ലഭിച്ചിട്ടുള്ള…

    Read More »
  • Breaking News

    കന്യാസ്ത്രീകളെ കനത്ത സുരക്ഷയില്‍ ഡല്‍ഹിയിലെത്തിച്ചു; ജ്യോതി ശര്‍മയ്ക്കെതിരെ പെണ്‍കുട്ടികള്‍ വീണ്ടും പരാതി നല്‍കും

    ന്യൂഡല്‍ഹി: ജാമ്യത്തില്‍ പുറത്തിറങ്ങിയ കന്യാസ്ത്രീകളെ കനത്ത സുരക്ഷയില്‍ ഡല്‍ഹിയിലെ രാജറായി മഠത്തില്‍ എത്തിച്ചു. കനത്ത സുരക്ഷയിലാണ് ഇവരെ മഠത്തിലെത്തിച്ചത്. അതേസമയം കന്യാസ്ത്രീകള്‍ക്കെതിരായ കേസ് റദ്ദാക്കുന്നതില്‍ ഹൈക്കോടതിയെ സമീപിക്കുന്ന കാര്യത്തില്‍ കത്തോലിക്ക സഭ വിശദമായ കൂടിയോചനകള്‍ നടത്തും. ഇക്കാര്യത്തില്‍ നിയമവിദഗ്ധരുമായി കൂടിയാലോചിക്കും. കേസ് റദ്ദാക്കുന്നതിന് പാര്‍ലമെന്റില്‍ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. ബജ്റങ് ദള്‍ നേതാവ് ജ്യോതി ശര്‍മ അടക്കമുള്ള നേതാക്കള്‍ക്കെതിരെ കന്യാസ്ത്രീകള്‍ക്കൊപ്പമുണ്ടായിരുന്ന പെണ്‍കുട്ടികള്‍ ഓണ്‍ലൈനായി ദുര്‍ഗ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കും. ഇന്നലെ നാരായണ്‍പൂര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി സ്വീകരിച്ചിരുന്നില്ല. കന്യാസ്ത്രീകളായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി എന്നിവര്‍ക്ക് പുറമേ മൂന്നാം പ്രതി സുഖ്മാന്‍ മാണ്ഡവിക്കും ജാമ്യം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്. മൂന്ന് പേരും 50,000 രൂപ വീതം ബോണ്ട് കെട്ടിവയ്ക്കുകയും പാസ്‌പോര്‍ട്ടുകള്‍ കോടതിയില്‍ സമര്‍പ്പിക്കുകയും വേണം. രാജ്യം വിടുന്നതില്‍ നിന്നും എന്‍ഐഎ കോടതി ഇവരെ വിലക്കിയിട്ടുണ്ട്.

    Read More »
  • Breaking News

    താല്‍ക്കാലിക വി.സി നിയമനം; ഗവര്‍ണറെ കണ്ട് മന്ത്രിമാര്‍, സമവായത്തിന് ശ്രമം

    തിരുവനന്തപുരം: ഡിജിറ്റല്‍, സാങ്കേതിക സര്‍വ്വകലാശാലയിലെ താല്‍ക്കാലിക വൈസ് ചാന്‍സലര്‍ നിയമന പോരിനിടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ കണ്ട് മന്ത്രിമാര്‍. രാജ്ഭവനിലെത്തി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു, നിയമ മന്ത്രി പി രാജീവ് എന്നിവരാണ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്. താല്‍ക്കാലിക വി.സി നിയമനത്തില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഉപഹര്‍ജിയുമായി നീങ്ങവെയാണ് സുപ്രധാന കൂടിക്കാഴ്ച. സമവായ ശ്രമം ലക്ഷ്യമിട്ടാണ് മന്ത്രിമാര്‍ ഗവര്‍ണറെ കണ്ടത്. എന്നാല്‍ ഗവര്‍ണര്‍ അനുനയത്തിന് വഴങ്ങുമോയെന്നതില്‍ ആകാംക്ഷ നിലനില്‍ക്കുകയാണ്. സ്ഥിരം വി.സി നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. കത്തില്‍ വി.സി നിയമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മന്ത്രിമാരായ ആര്‍ ബിന്ദുവിനെയും പി രാജീവിനെയും ചുമതലപ്പെടുത്തിയിരുന്നു. ഡോ. സിസാ തോമസിനെയും ഡോ. കെ ശിവപ്രസാദിനെയും വൈസ് ചാന്‍സലറുമായി അംഗീകരിക്കാനേ കഴിയില്ല എന്നതാണ് സര്‍ക്കാര്‍ നിലപാട്. അതിന്റെ ഭാഗമായാണ് സുപ്രീം കോടതിയില്‍ ഉപഹര്‍ജി നല്‍കാനുള്ള തീരുമാനം. സുപ്രീംകോടതി വിധിയുടെ ലംഘനമാണ് നടന്നതെന്ന് കോടതിയെ അറിയിക്കുന്ന സര്‍ക്കാര്‍ നിയമനം…

    Read More »
  • Breaking News

    ‘കന്യാസ്ത്രീകളെ അകത്താക്കിയത് ആരുടെ ബലത്തിലെന്ന് അറിയാം; അതൊന്നും ക്രിസ്ത്യാനികളെ ആരും പറഞ്ഞു മനസിലാക്കേണ്ട’; ജ്യോതി ശര്‍മയ്‌ക്കെതിരേ പെറ്റിക്കേസ് പോലുമില്ല; താത്കാലിക ആശ്വാസത്തിനപ്പുറം ആഹ്‌ളാദിക്കാന്‍ ഒന്നുമില്ലെന്ന് കത്തോലിക്ക സഭ മുഖപ്രസംഗം; പള്ളികളില്‍ ഇടയലേഖനം

    കോട്ടയം: ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവത്തില്‍ രൂക്ഷപ്രതികരണവുമായി കത്തോലിക്ക സഭയുടെ മുഖപത്രമായ ദീപിക മുഖപ്രസംഗം. കന്യാസ്ത്രീകളെ പുറത്തിറക്കിയത് മാത്രമല്ല, അകത്താക്കിയതും ആരുടെ ബലത്തിലാണെന്ന് അറിയാമെന്നും അതൊക്കെ ക്രിസ്ത്യാനികളെ ആരും പറഞ്ഞു മനസ്സിലാക്കേണ്ടതില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. പള്ളികളില്‍ ഇടയലേഖനവും വായിച്ചു. അറസ്റ്റില്‍ പ്രതിഷേധം തുടരുമെന്നാണ് ഇടയലേഖനം. ജാമ്യം ലഭ്യമായാലും നിയമക്കുരിക്കൂലൂടെ മുന്നോട്ട് പോകേണ്ടി വരുന്ന കന്യാസ്ത്രീകളുടെ അവസ്ഥ പ്രതിഷേധാര്‍ഹമാണെന്നും ഇടയലേഖനത്തില്‍ പറയുന്നു. പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായ പ്രതിഷേധം നടന്നിട്ടും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള കൃത്യമായ ഇടപെടലുണ്ടായില്ല. ഇത് പ്രതിഷേധാര്‍ഹമാണെന്ന് ഇരിങ്ങാലക്കുട രൂപതയുടെ പള്ളികളില്‍ വായിച്ച ഇടയലേഖനത്തില്‍ പറയുന്നു. ന്യൂനപക്ഷങ്ങളുടെ മുഖം അടിച്ചുപൊളിക്കാന്‍ നാടു നിരങ്ങുന്ന ജ്യോതിശര്‍മമാരും അവരുടെ കേരളത്തിലുള്‍പ്പെടെയുള്ള വിഷപ്പതിപ്പുകളും ഫണമടക്കിക്കിടപ്പാണെന്ന് ദീപിക മുഖപ്രസംഗത്തില്‍ ഓര്‍മിപ്പിക്കുന്നു. ‘പോലീസിനെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും നോക്കുകുത്തിയാക്കി കന്യാസ്ത്രീമാര്‍ക്കും കൂടെയുള്ളവര്‍ക്കും നേരേ ആക്രമണം അഴിച്ചുവിട്ട ജ്യോതി ശര്‍മയെന്ന സ്ത്രീക്കെതിരേ ഒരു പെറ്റിക്കേസുപോലുമില്ല. അതേസമയം, നിരപരാധികളായ രണ്ടു കന്യാസ്ത്രീമാര്‍ 52 തടവുകാര്‍ക്കൊപ്പം ജയിലിന്റെ തറയില്‍ കിടത്തപ്പെട്ടു.…

    Read More »
  • Breaking News

    ഗുണ്ടയായ ഭര്‍ത്താവിനെ കൊന്ന് അഴുക്കുചാലില്‍ തള്ളി; 34 കാരിയും കാമുകനായ 28 കാരനും ഒരു വര്‍ഷത്തിന് ശേഷം പിടിയില്‍

    ന്യൂഡല്‍ഹി: ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം അഴുക്കുചാലില്‍ തള്ളിയ സംഭവത്തില്‍ യുവതിയെയും കാമുകനെയും പൊലീസ് പിടികൂടി. ഹരിയാനയിലെ സോനിപത്തില്‍ ആണ് സംഭവം. ആലിപുര്‍ സ്വദേശിനിയായ സോണിയ (34), കാമുകന്‍ സോനിപത് സ്വദേശിയായ രോഹിത് (28) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ വിജയ് ഒളിവിലാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊല്ലപ്പെട്ട പ്രീതം പ്രകാശ് (42) ആലിപുരിലെ കുപ്രസിദ്ധ ഗുണ്ടയായിരുന്നെന്നും ഇയാളുടെ മോശം പെരുമാറ്റവും കുറ്റകൃത്യങ്ങളും കാരണമാണ് കൊലപാതകം നടത്തിയതെന്നുമാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട പ്രീതം പ്രകാശിനെതിരെ ആയുധ നിയമം, ലഹരിമരുന്ന് കൈവശം വയ്ക്കല്‍ എന്നിവയുള്‍പ്പെടെ പത്തിലധികം കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. 2024 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. സോണിയയും രോഹിതും തമ്മില്‍ വിവാഹേതര ബന്ധമുണ്ടായിരുന്നു. ഇതിനെച്ചൊല്ലി പ്രീതമും സോണിയയും തമ്മില്‍ സ്ഥിരമായി വഴക്കുണ്ടായിരുന്നു. അതിനിടെ പ്രീതമിനെ കൊലപ്പെടുത്താന്‍ ഇരുവരും പദ്ധതിയിട്ടു. ഇതിനായി 50,000 രൂപ വിജയ് എന്നയാള്‍ക്ക് നല്‍കി. രാത്രി ടെറസില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പ്രീതമിനെ വിജയ് കൊലപ്പെടുത്തിയ ശേഷം മൃതദേഹം…

    Read More »
  • Breaking News

    ചത്തോന്നറിയാന്‍ വന്നതാണ്! ട്രംപിനെ തള്ളി മെറ്റയും ജെമിനിയും ഗ്രോക്കും കോപൈലറ്റും ചാറ്റ് ജിപിടിയും; ‘ഇന്ത്യന്‍ സമ്പദ്‌രംഗം കൂള്‍, ഇനിയും മുന്നോട്ടുപോകു’മെന്ന് ഒറ്റക്കെട്ടായി ഐഐ പ്ലാറ്റ്‌ഫോമുകള്‍; തര്‍ക്കം തുടര്‍ന്ന് രാഹുലും മോദിയും

    ന്യൂഡല്‍ഹി: ഇന്ത്യന്‍ സാമ്പത്തികരംഗം ചത്തുപോയെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദം ഉണ്ടാക്കിയ വിവാദം ചില്ലറയല്ല. ഇന്ത്യയില്‍ മോദിക്കെതിരേയും കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേയും രൂക്ഷ വിമര്‍ശനവും പരിഹാസവുമായി പ്രതിപക്ഷവും രംഗത്തുവന്നു. ഇന്ത്യയിലെ വിദേശ നിക്ഷേപം പത്തുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെന്ന ആര്‍ബിഐ റിപ്പോര്‍ട്ടുകള്‍കൂടി ഉയര്‍ത്തിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. എന്നാല്‍, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശരിക്കും ചത്തോയെന്ന ചോദ്യത്തിന് ട്രംപിന്റെ ഉത്തരമല്ല യുഎസിലെ പ്രമുഖ എഐ സംവിധാനങ്ങള്‍ നല്‍കുന്നത്. ട്രംപിന്റെ അവകാശവാദവും ഇന്ത്യന്‍ ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്താനുള്ള വ്യാപകമായ പ്രഖ്യാപനവും വലിയ ചര്‍ച്ചയായിക്കൊണ്ടിരിക്കേയാണ് അമേരിക്കയിലെ തന്നെ നിര്‍മ്മിത ബുദ്ധി പ്ലാറ്റ്ഫോമുകളുടെ പ്രതികരണം. അഞ്ച് പ്രമുഖ അമേരിക്കന്‍ എഐ പ്ലാറ്റ്ഫോമുകളായ ചാറ്റ്ജിപിടി, ഗ്രോക്ക്, ജെമിനി, മെറ്റ എഐ, കോപൈലറ്റ് എന്നിവയോട് എന്‍ഡിടിവി ചോദിച്ച ചോദ്യത്തിനുള്ള മറുപടികളാണ് ട്രംപിന്റെ പ്രസ്താവനകളെ അടപടലം നിഷേധിക്കുന്നത്. ‘ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ മരിച്ചോ?’ എന്ന ചോദ്യമായിരുന്നു ഈ അഞ്ചു പ്ലാറ്റ്‌ഫോമുകളിലും ചോദിച്ചത്. അവയുടെ പ്രതികരണങ്ങള്‍ ട്രംപിന്റെ…

    Read More »
  • Breaking News

    ഏഷ്യ കപ്പ്: ഇന്ത്യ- പാകിസ്താന്‍ മത്സരത്തില്‍ മാറ്റമില്ല; പാര്‍ലമെന്റില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ തള്ളി മുന്നോട്ടു പോകാന്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍; ഇന്ത്യയും പാകിസ്താനും ഒമാനും യുഎഇയും ഒരു ഗ്രൂപ്പില്‍

    ദുബൈ: സെപ്റ്റംബര്‍ 9 മുതല്‍ 28 വരെ നടക്കുന്ന ഏഷ്യ കപ്പിലെ ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന് മാറ്റമില്ല. മത്സരക്രമം ഔദ്യോഗികമായി പുറത്തുവിട്ട് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍. പാര്‍ലമെന്റില്‍ അടക്കം ഉയര്‍ന്ന വിമര്‍ശനങ്ങള്‍ തള്ളി മുന്നോട്ട് പോകാനാണ് തീരുമാനം. സെപ്റ്റംബര്‍ 14ന് ദുബൈ ഇന്റര്‍നാഷനല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്ത്യ – പാക് മത്സരം. ലെജന്‍ഡ്‌സ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യ -പാക് സെമി ഫൈനല്‍ മത്സരം ഉപേക്ഷിച്ചിരുന്നു. എ.സി.സി അധ്യക്ഷനും പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായ മുഹ്സിന്‍ നഖ്‌വി എക്സിലൂടെയാണ് കഴിഞ്ഞ ആഴ്ചയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. അടുത്തവര്‍ഷം ടി20 ലോകകപ്പ് നടക്കുന്നതിനാല്‍ ഇത്തവണ ടി20 ഫോര്‍മാറ്റിലാണ് ടൂര്‍ണമെന്റ്. ഇന്ത്യയുള്‍പ്പെടെ എട്ട് ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. ദുബൈയിലും അബൂദബിയിലുമായാണ് മത്സരങ്ങള്‍ നടക്കുക. ഇന്ത്യ, പാകിസ്താന്‍ എന്നിവര്‍ക്ക് പുറമെ ശ്രീലങ്ക, അഫ്ഗാനിസ്താന്‍, ഒമാന്‍, ബംഗ്ലാദേശ്, യു.എ.ഇ, ഒമാന്‍, ഹോങ്കോങ് എന്നീ ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുക. ആകെ 19 മത്സരങ്ങളാണുണ്ടാവുക. ഇന്ത്യയും പാകിസ്താനും യു.എ.ഇയും ഒമാനും ഒരേ ഗ്രൂപ്പിലാണ്. ശ്രീലങ്ക,…

    Read More »
  • Breaking News

    കത്തിക്കല്‍ കഴിഞ്ഞോ? ടെസ്റ്റിലെ പ്രകടനത്തിനു പിന്നാലെ ഐപിഎല്ലിലും കെ.എല്‍. രാഹുലിനു വന്‍ ഡിമാന്‍ഡ്; സഞ്ജുവിനു പകരം നോട്ടമിട്ടു ചെന്നൈയും; കൊല്‍ക്കത്തയ്ക്കും കണ്ണ്; ഓപ്പണിംഗ് മുതല്‍ അഞ്ചാം വിക്കറ്റ് വരെ സ്ഥിരതയുള്ള പ്രകടനവും വിക്കറ്റ് കീപ്പിംഗും രാഹുലിന് നേട്ടം

    ബംഗളുരു: ഐപിഎല്ലില്‍ രാജസ്ഥാനില്‍നിന്ന് ചെന്നൈയിലേക്കുള്ള സഞ്ജു സാംസണിന്റെ മാറ്റം ചര്‍ച്ചയാകുന്നതിനിടെ അപ്രതീക്ഷിത നീക്കങ്ങള്‍. സഞ്ജുവിനു പകരം ഡല്‍ഹി ക്യാപിറ്റല്‍സില്‍നിന്ന് കെ.എല്‍. രാഹുലിനെ റാഞ്ചാനാണു ചെന്നൈ പദ്ധതിയിടുന്നതെന്ന വാര്‍ത്തയാണ് ഐപിഎല്‍ ചര്‍ച്ചകളില്‍ ഉയരുന്നത്. മൂന്നുവട്ടം ചാമ്പ്യന്‍മാരായ കൊല്‍ക്കത്തയും കരുക്കള്‍ നീക്കുന്നു. ചെന്നൈ ടീം രാഹുലിനെയാണ് ട്രേഡ് വിന്‍ഡോയില്‍ വാങ്ങുന്നതെങ്കില്‍ അടുത്ത സീസണിലും സഞ്ജു രാജസ്ഥാനില്‍ തുടരും. എന്തുകൊണ്ട് രാഹുല്‍? സഞ്ജുവിനെ വേണ്ടെന്നു വച്ച് കെഎല്‍ രാഹുലിനായി ചെന്നൈ സൂപ്പര്‍ കിങ്സ് ശ്രമം നടത്തുന്നുണ്ടെങ്കില്‍ അതു ചില പ്രധാനപ്പെട്ട കാരണങ്ങള്‍ കൂടിയുണ്ട്. ഏതു ടീമിനും മുതല്‍ക്കൂട്ടായി മാറുന്ന വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് അദ്ദേഹം. രാഹുലിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ് ബാറ്റിങില്‍ പുലര്‍ത്തുന്ന സ്ഥിരതയാണ്. അക്കാര്യത്തില്‍ സഞ്ജു അദ്ദേഹത്തിനു താഴെ മാത്രമേ വരികയുള്ളൂ. ചില ദിവസങ്ങളില്‍ സ്ഫോടനാത്മക ഇന്നിങ്സുകളിലൂടെ മല്‍സരം തനിച്ചു ജയിപ്പിക്കാന്‍ സഞ്ജുവിനു കഴിയും. പക്ഷെ ബാറ്റിങ്ങില്‍ രാഹുലിനോളം സ്ഥിരത പുലര്‍ത്താറില്ല. നേതൃമികവാണ് രാഹുലിന്റെ ഡിമാന്റ് വര്‍ധിപ്പിക്കുന്ന കാര്യം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍…

    Read More »
  • Breaking News

    സ്‌പെയിനില്‍ നിന്ന് അവസാന സി-295 വിമാനവും ഇന്ത്യ കൈപ്പറ്റി; ഇനിയുള്ളത് 40 എണ്ണം ഇന്ത്യയില്‍ നിര്‍മിക്കും

    ലണ്ടന്‍: സ്‌പെയിനില്‍ നിന്ന് സൈന്യത്തിനായി വാങ്ങിയ 16 എയര്‍ബസ് സി-295 ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങളില്‍ അവസാനത്തേതും ഇന്ത്യ കൈപ്പറ്റി. സ്‌പെയിനിലെ ഇന്ത്യന്‍ സ്ഥാനപതി ദിനേശ് കെ. പട്‌നായിക്കും വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്നാണ് സെവിലിലെ എയര്‍ബസ് ഡിഫന്‍സ് ആന്‍ഡ് സ്‌പെയ്‌സ് അസംബ്ലി ലൈനില്‍ നിന്ന് വിമാനം സ്വീകരിച്ചത്. 2021 സെപ്റ്റംബറിലാണ് 56 സി-295 വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ സ്‌പെയിനിലെ എയര്‍ബസ് ഡിഫന്‍സ് ആന്‍ഡ് സ്‌പെയ്‌സുമായി കരാറൊപ്പിട്ടത്. അതില്‍ 16 എണ്ണം സ്‌പെയിന്‍ നേരിട്ട് നല്‍കും. ബാക്കി 40 എണ്ണം ഇന്ത്യയില്‍ നിര്‍മിക്കും. 5-10 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള സി-295 കാലാവധി കഴിയാറായ ആവ്രോ വിമാനങ്ങള്‍ക്ക് പകരമായിട്ടാകും വ്യോമസേന ഉപയോഗിക്കുക.

    Read More »
Back to top button
error: