കുടുംബ കലഹം: പത്തനംതിട്ട പുല്ലാട് യുവാവ് ഭാര്യയെ കുത്തിക്കൊന്നു; പിതാവിനും സഹോദരിക്കും ആക്രമണത്തില്‍ പരിക്ക്; ഭര്‍ത്താവിനായി തെരച്ചില്‍

പത്തനംതിട്ട: പുല്ലാട് യുവാവ് ഭാര്യയെ കുത്തിക്കൊന്നു. ശാരിമോള്‍ ആണ് കൊല്ലപ്പെട്ടത്. ശാരിമോളുടെ പിതാവ് ശശി, പിതൃസഹോദരി രാധമണി എന്നിവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഭര്‍ത്താവ് ജയകുമാറിനായി തിരച്ചില്‍ ഊര്‍ജിതമാക്കി. കുടുംബകലഹമാണ് കൊലയ്ക്ക് കാരണം.
ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം. വര്‍ഷങ്ങളായി ജയകുമാറും ശാരിയും തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. ഭാര്യയോടുള്ള സംശയത്തെ തുടര്‍ന്ന് ഇരുവരും വഴക്കിടുന്നത് പതിവാണ്. വിഷയത്തില്‍ ശാരിമോള്‍ പലതവണ പോലീസിലും പരാതി നല്‍കിയിരുന്നു. കൗൺസലിങ് നൽകി വിട്ടയക്കുകയാണ് പൊലീസ് ചെയ്തത്. എന്നാൽ രാത്രി പക്ഷെ പ്രശ്നം വഷളാകുകയും ജയകുമാർ ഭാര്യ ശാരിയേയും ശാരിയുടെ അച്ഛൻ ശശി, അദ്ദേഹത്തിന്‍റെ സഹോദരി രാധമണി എന്നിവരെ കുത്തി വീഴ്ത്തുകയായിരുന്നു. പരിക്കേറ്റ മൂന്നുപേരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പുലര്‍ച്ചെ ശാരി മരിച്ചു. ഇവർക്ക് മൂന്ന് മക്കളാണുള്ളത്.






