
തൃശൂര്‍: കേരളത്തിലെ രാസലഹരി കടത്തുകാരിലെ മുഖ്യകണ്ണി പിടിയില്‍. എം.ഡി.എം.എ വാങ്ങുന്നതിന് ലഹരിസംഘം പണം അയച്ചിരുന്ന അക്കൗണ്ടിന്റെ ഉടമയായ 52 കാരി സീമ സിന്‍ഹയാണ് തൃശൂര്‍ സിറ്റി പൊലീസിന്റെ പിടിയിലായത്. ഹരിയാനയില്‍ നിന്നാണ് സീമ സിന്‍ഹയെ പിടികൂടിയത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ചാവക്കാട്ടുകാരായ ഫസലും നെജിലും എം.ഡി.എം.എയുമായി പൊലീസിന്റെ പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് സീമ സീന്‍ഹ.യെ കുറിച്ചുള്ള വിവരം ലഭിച്ചത്. ഇവര്‍ക്ക് എം.ഡി.എം.എ കൈമാറിയത് സീമ സിന്‍ഹയെന്നാണ് പൊലീസ് പറയുന്നത്.

ബിഹാര്‍ പട്‌ന സ്വദേശിയാണ് , ട്യൂഷന്‍ ടീച്ചറായ സീമ. ഇവര്‍ രണ്ടു വര്‍ഷത്തിനിടെ നടത്തിയത് 20 കോടിയുടെ ഇടപാടുകളാണ്. നൈജീരിയന്‍ സ്വദേശി വഴിയായിരുന്നു സീമ ഇടപാടുകള്‍ നടത്തിയിരുന്നത്. ഇയാളെ പിടികൂടാന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. തൃശൂര്‍ എ.സി.പി സലീഷ് എന്‍. ശങ്കരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സീമ സിന്‍ഹയെ പിടികൂടിയത്.