Month: July 2025
-
India
‘ജയിച്ചത്’ 100ല്‍ 257 മാര്‍ക് നേടി; ഹിന്ദി ഇംഗ്ലീഷ് സയന്‍സ് വിഷയങ്ങളില്‍ സംഭവിച്ചത് മറ്റൊന്ന്
പട്ന: പരീക്ഷയില്‍ മാര്‍ക്ക് നല്‍കുമ്പോള്‍ കൂടിപ്പോകുന്നതും കുറഞ്ഞ് പോകുന്നതും അത്ര പുതുമയുള്ള കാര്യമല്ല. എന്നാല്‍ ബിഹാറിലെ മുസഫറാബാദിലെ അംബേദ്കര്‍ സര്‍വകലാശാലയിലെ മൂല്യനിര്‍ണയത്തില്‍ സംഭവിച്ചത് ലോകത്ത് ഒരിടത്തും സംഭവിക്കാത്ത കാര്യങ്ങളാണ്. നൂറ് മാര്‍ക്കിന് പരീക്ഷ എഴുതിയ ഒരു വിദ്യാര്‍ത്ഥിക്ക് കിട്ടിയത് 257 മാര്‍ക്ക് എന്ന കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ്. പക്ഷേ ഇത്രയും മാര്‍ക്ക് കിട്ടിയെങ്കിലും കുട്ടിക്ക് സ്ഥാനക്കയറ്റം കിട്ടിയില്ലെന്നതാണ് മറ്റൊരു ട്വിസ്റ്റ്. പരീക്ഷ എഴുതിയ 9000 വിദ്യാര്‍ത്ഥികലില്‍ 800 പേര്‍ പരീക്ഷയില്‍ വിജയിച്ചു. നിരവധിപേര്‍ ഫലം കാത്തിരിക്കുകയാണ്. അതോടൊപ്പം തന്നെ ഇന്റേണല്‍ അസെസ്മെന്റില്‍ കുട്ടികള്‍ക്ക് മാര്‍ക്ക് നല്‍കിയില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. അടുത്തിടെ പ്രഖ്യാപിച്ച മൂന്നാംസെമസ്റ്റര്‍ ബിരുദാനന്തര പരീക്ഷയുടെ(2023-25) ഫലത്തിലാണ് വ്യാപക ക്രമക്കേട് നടന്നത്. 100 മാര്‍ക്കിന്റെ തിയറി പരീക്ഷക്ക് ഒരു വിദ്യാര്‍ത്ഥിക്ക് 257 മാര്‍ക്കാണ് സര്‍വകലാശാല നല്‍കിയത്. അതുപോലെ 30 മാര്‍ക്കിന്റെ പ്രാക്ടിക്കലിന് 225 മാര്‍ക്കും നല്‍കി. ഹിന്ദി, ഇംഗ്ലീഷ്, സയന്‍സ് വിഷയങ്ങളിലെ പരീക്ഷകളില്‍ പിശകുകള്‍ ആവര്‍ത്തിച്ചതായും പരാതികളുണ്ട്. ഈ സംഭവം തങ്ങളുടെ കരിയറിനെ…
Read More » -
Breaking News
കദളിപ്പഴം, വെണ്ണ, ചൂല്‍ മുതല്‍ ഇ സ്‌കൂട്ടറും ടാങ്കര്‍ ലോറിയും വരെ… ഗുരുവായൂരപ്പന് സമര്‍പ്പിക്കപ്പെടുന്ന വഴിപാടുകള്‍
തൃശൂര്‍: ഗുരുവായൂരപ്പനെ കാണാനായി വരുമ്പോള്‍ ഒരു കദളിപ്പഴമെങ്കിലും കൈയില്‍ കരുതാത്തവരായി ആരുമുണ്ടാകില്ല. അതുമല്ലെങ്കില്‍ ഒരു രൂപയെങ്കിലും ഗുരുവായൂര്‍ ക്ഷേത്രം ഭണ്ഡാരത്തില്‍ സമര്‍പ്പിക്കാതെ ആരും മടങ്ങാറുമില്ല. ഇത്തരത്തില്‍ ഓരോ ദിവസവും ഗുരുവായൂരപ്പനു സമര്‍പ്പിക്കപ്പെടുന്ന സാധനങ്ങളുടെ പട്ടിക അമ്പരപ്പിക്കുന്നതാണ്. കദളിപ്പഴം മുതല്‍ വലിയ വാഹനങ്ങള്‍ വരെ നീളുന്നു ആ പട്ടിക. പണവും സ്വര്‍ണം, വെള്ളിയും വേറെയും. ഭക്തനും ഗുരുവായൂരപ്പനും തമ്മിലുള്ള ആത്മബന്ധമാണിതെന്നു ഗുരുവായൂര്‍ ക്ഷേത്രം ഡെപ്യൂട്ടി അഡ്മനിസ്‌ട്രേറ്റര്‍ പ്രമോദ് കളരിക്കല്‍ പറയുന്നു. ഭക്തര്‍ക്ക് ഇഷ്ടമുള്ളതെന്തും ഇവിടെ സമര്‍പ്പിക്കാം. പെന്‍സില്‍, പേന, വഹാനങ്ങളടക്കമുള്ള വിലയേറിയ വസ്തുക്കള്‍, നെയ്യ്, വെണ്ണ, കദളിപ്പഴം തുടങ്ങിയ പലതും ഭക്തര്‍ ഗുരുവായൂരപ്പനു സമര്‍പ്പിക്കുന്നു. ക്ഷേത്രത്തിന് ഉപയോഗിക്കാന്‍ കഴിയുന്നതെല്ലാം സൂക്ഷിക്കുകയും ബാക്കിയുള്ളത് ലേലം ചെയ്യുകയും ചെയ്യുകയുമാണ് പതിവ്. ആരോഗ്യത്തിനായി ചേന, ആരോഗ്യത്തിനും സമൃദ്ധിക്കും കടുക്, മാതാപിതാക്കളുടെ ക്ഷേമത്തിനു തൊട്ടില്‍, മുടി വളര്‍ച്ചയ്ക്ക് ചൂല്‍, കുട്ടികളുടെ ക്ഷേമത്തിനായി കുന്നിക്കുരു എന്നിവയെല്ലാം ഭക്തര്‍ ഇഷ്ട വഴിപാടുകളായി സമര്‍പ്പിക്കുന്നു. പ്രസാദ ഊട്ടിനായി വിളമ്പുന്ന ഭക്ഷണം തയ്യാറാക്കാന്‍ പച്ചക്കറികളും…
Read More » -
Breaking News
ആരോഗ്യമന്ത്രിക്കെതിരേ സംസ്ഥാന വ്യാപക പ്രതിഷേധം; പത്തനംതിട്ടയിലെ വീട്ടിലേക്ക് ബിജെപി മാര്‍ച്ച്
പത്തനംതിട്ട: സംസ്ഥാനത്തെ പൊതുജനാരോഗ്യരംഗത്തെ ഗുരുതരമായ അനാസ്ഥയില്‍ പ്രതിഷേധിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പത്തനംതിട്ടയിലെ വീട്ടിലേക്ക് ബിജെപി പ്രതിഷേധ മാര്‍ച്ച്. മാര്‍ച്ച് ചെയ്തവരെ പോലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സര്‍ക്കാരിനെതിരെയും മന്ത്രി വീണാ ജോര്‍ജിനെതിരെയും പ്രതിഷേധങ്ങള്‍ നടക്കുകയാണ്. കണ്ണൂരില്‍ ഡിഎംഒ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ ഉന്തും തള്ളുമുണ്ടായി. ബാരിക്കേഡ് തകര്‍ത്ത് പ്രവര്‍ത്തകര്‍ ഡിഎംഒ ഓഫീസിലേക്ക് ചാടിക്കടന്നതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുന്ന സാഹചര്യവുമുണ്ടായി. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പല നേതാക്കളെയും അറസ്റ്റുചെയ്തു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തലുകള്‍, കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകര്‍ന്നുവീണുണ്ടായ മരണം, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീപ്പിടിച്ച അത്യാഹിത വിഭാഗം ഇതുവരെ പ്രവര്‍ത്തനസജ്ജമാകാത്തത് തുടങ്ങി നിരവധി വിഷയങ്ങള്‍ ഉയര്‍ത്തി സംസ്ഥാന വ്യാപകമായി സര്‍ക്കാരിനെതിരേ പ്രതിഷേധമുയരുകയാണ്.. കഴിഞ്ഞദിവസമാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് തലയോലപ്പറമ്പ് സ്വദേശിനി ഡി. ബിന്ദു മരിച്ചത്. രോഗിയായ…
Read More » -
Breaking News
സ്വന്തം മകൾക്കു നേരെ നഗ്നതാ പ്രദർശനം, ജോർലിയെ ഉപേക്ഷിക്കുവാൻ വീട്ടുകാർ നിർബന്ധിച്ചു, ടോണി കവിളിൽ കുത്തിപിടിച്ച് വിഷം ജോർലിയുടെ വായിലേക്ക് ഒഴിച്ചു, മരിക്കുന്നതിനു മുൻപ് യുവതി ഭർത്താവിൽ നിന്ന് നേരിട്ടത് കൊടിയ പീഡനം
തൊടുപുഴ: മരിക്കുന്നതിനു തൊട്ടു മുൻപു ജോർലി പോലീസിനു നൽകിയ മൊഴിയിങ്ങനെ- ‘ഈ വിഷം നീ കുടിച്ചില്ലെങ്കിൽ ഞാൻ കുടിപ്പിക്കും, നീ ചാകുന്നതാണ് നല്ലത്’. ഗാർഹിക പീഡനത്തെ തുടർന്ന് പുറപ്പുഴ ആനിമൂട്ടിൽ ജോർലി (34) കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് ടോണി മാത്യുവിനെ (43) പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ടോണി കവിളിൽ കുത്തിപിടിച്ച് വിഷം ജോർലിയുടെ വായിലേക്ക് ഒഴിച്ചെന്നാണ് പോലീസ് പറയുന്നത്. മരിക്കുന്നതിനു മുൻപ് ജോർലി പോലീസിനു നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ടോണിയെ അറസ്റ്റ് ചെയ്തത്. അതുപോലെ മകളുടെ മകൾക്കുനേരെ ടോണി നഗ്നതാ പ്രദർശനം നടത്തുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തതായി ജോർലിയുടെ പിതാവ് പോലീസിനു നൽകിയ പരാതിയിൽ പറയുന്നു. ഇതറിഞ്ഞു മകൾ ഇതിനെ ചോദ്യം ചെയ്തപ്പോൾ ടോണി ക്രൂരമായി ഉപദ്രവിച്ചു. ഭാര്യയെയും മകളെയും ഉപേക്ഷിക്കാൻ ടോണിയുടെ വീട്ടുകാർ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ജോർലി ആത്മഹത്യ ചെയ്യുന്നതിന് വേണ്ടി ടോണി എല്ലാ ദിവസവും ക്രൂരമായി ഉപദ്രവിക്കുമായിരുന്നു. ഇതിൽ മനം മടുത്തു ജോർലി സ്വന്തം വീട്ടിലേക്ക് പോകാനിരുന്നതാണ്.…
Read More » -
Breaking News
വയനാട് സ്വദേശി ഇസ്രയേലില്‍ മരിച്ച നിലയില്‍, 80 കാരിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി?
വയനാട്: ബത്തേരി സ്വദേശിയായ യുവാവ് ഇസ്രയേലില്‍ മരിച്ച നിലയില്‍. കെയര്‍ ഗിവറായി ജോലി ചെയ്തിരുന്ന കോളിയാടി സ്വദേശി ജിനേഷ് പി. സുകുമാരനെയാണ് ജറുസലേമിലെ മേനസരാത്ത് സീയോനിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു മാസം മുമ്പാണ് ജിനേഷ് കെയര്‍ ഗിവറായി ഇസ്രയേലില്‍ എത്തിയത്. ജോലി ചെയ്യുന്ന വീട്ടിലെ എണ്‍പതുകാരിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ലഭ്യമായ വിവരം. വെള്ളിയാഴ്ച ഉച്ചയോടെ ദേഹം മുഴുവന്‍ കുത്തേറ്റ് മരിച്ച നിലയില്‍ വയോധികയെ കണ്ടെത്തുകയായിരുന്നു. തൊട്ടടുത്ത മുറിയില്‍ തൂങ്ങിയ നിലയിലായിരുന്നു ജിനേഷ്. മുന്‍പ് നാട്ടില്‍ മെഡിക്കല്‍ റെപ്രസെന്റേറ്റീവ് ആയി ജോലി ചെയ്തു വരികയായിരുന്നു ജിനേഷ്.
Read More » -
Breaking News
ഇറാനിട്ടു കൊടുത്ത പണി ബൂമറാങ്ക് പോലെ തിരിച്ച് അമേരിക്കക്കിട്ട്!! ഇറാന്റെ കണ്ണുവേട്ടിക്കാൻ അമേരിക്ക തൊടുത്തുവിട്ട ബി-2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങളിൽ ചിലത് തിരിച്ചെത്തിയില്ല, നഷ്ടപ്പെട്ടത് റെഡാറിന്റെ കണ്ണുപോലും കെട്ടാൻ കഴിവുള്ളയെന്ന് പേരുകേട്ടവ…
ന്യൂഡൽഹി: ഇറാനിനിട്ട് അമേരിക്ക കൊടുത്ത എട്ടിന്റെ പണി പതിനാറായിട്ട് അമേരിക്കയ്ക്കിട്ടുതന്നെ കൊണ്ടു!! ഇറാന്റെ ആണവകേന്ദ്രങ്ങൾ തകർക്കാൻ പോയ ബി-2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങളിൽ ചിലത് യുഎസിന് നഷ്ടപ്പെട്ടെന്ന് സൂചന. കഴിഞ്ഞ ജൂൺ 21-ന് മിസൗറിയിലെ വൈറ്റ്മാൻ വ്യോമ താവളത്തിൽനിന്ന് രണ്ടു ബാച്ചുകളിലായാണ് വിമാനങ്ങൾ ഇറാനിലേക്കു പുറപ്പെട്ടത്. അതിൽ ഏഴെണ്ണമടങ്ങുന്ന ആദ്യ സംഘം ഇറാനെ ലക്ഷ്യമാക്കി കിഴക്കോട്ടും രണ്ടാം സംഘം ഇറാനെ കണ്ണുമൂടിക്കെട്ടാനായി പസഫിക് സമുദ്രം ലക്ഷ്യമാക്കി പടിഞ്ഞാറോട്ടും പറന്നു. ഇതിനിടെ ആദ്യബാച്ചിലെ വിമാനങ്ങൾ ഇറാന്റെ ഫൊർദോ, നഥാൻസ്, ഇസ്ഫഹാൻ എന്നീ ആണവകേന്ദ്രങ്ങളിൽ ബങ്കർ ബസ്റ്റർ ബോംബുകളായ ജിബിയു നിക്ഷേപിച്ച് സുരക്ഷിതമായി തിരിച്ചെത്തി. 37 മണിക്കൂർ തുടർച്ചയായി പറന്നായിരുന്നു ദൗത്യം. അതേസമയം ഇറാനെ പറ്റിക്കാൻ പോയ ബി-2 വിമാനങ്ങൾ തിരിച്ചെത്തിയിട്ടില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവം നടക്കുമ്പോൾ ഈ ഭാഗത്തുനിന്നാണ് ആക്രമണമെന്നു കരുതി ഇറാൻ ഇവയെ ലക്ഷ്യമിട്ട് പ്രതിരോധ മിസൈലുകൾ തൊടുത്തിരുന്നു. അതേസമയം റഡാറുകളുടെ നിരീക്ഷണത്തിൽ നിന്ന് രക്ഷപ്പെടാൻ ശേഷിയുള്ളതാണ് ബി-2.
Read More » -
NEWS
മരണത്തിന് തൊട്ടുമുന്‍പ് സെല്‍ഫി; കരടിയുടെ ആക്രമണത്തില്‍ ഇറ്റാലിയന്‍ വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം
ബുക്കറാസ്റ്റ്: റുമാനിയയില്‍ കരടിയുടെ ആക്രമണത്തില്‍ വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം. കരടിയ്‌ക്കൊപ്പം നിന്ന് സെല്‍ഫിയെടുത്തതിന് പിന്നാലെ വിനോദസഞ്ചാരിയെ ആക്രമിക്കുകയായിരുന്നു. ഇറ്റാലിയന്‍ വിനോദ സഞ്ചാരിയായ ഒമര്‍ ഫറാങ് സിന്നാണ് (49) കരടിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. റുമാനിയയിലെ പ്രശസ്തമായ ട്രാന്‍സ്ഫാഗരാസന്‍ റോഡിലൂടെ സഞ്ചരിച്ച ഒമര്‍ ഫരാങ് സിന്‍ കരടിയുമായി എടുത്ത ഫോട്ടോകളും വിഡിയോയും തന്റെ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു. പ്രദേശത്ത് കരടിയുടെ ആക്രമണത്തെ കുറിച്ച് മറ്റ് വിനോദസഞ്ചാരികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒരു മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് ഒമറിന്റെ മൃതദേഹം കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഒമര്‍ തന്റെ മോട്ടോര്‍ സൈക്കിളില്‍ നിന്ന് ഇറങ്ങി കരടിക്ക് ഭക്ഷണം വാഗ്ദാനം ചെയ്തു. തുടര്‍ന്ന് കരടി അദ്ദേഹത്തെ ആക്രമിക്കുകയും കാട്ടിലേക്ക് വലിച്ചിഴക്കുകയും ചെയ്തു. സംഭവം നടന്നിടത്തു നിന്നും കരടിയോടൊപ്പമുള്ള ചിത്രങ്ങള്‍ അടങ്ങിയ ഫോണും കണ്ടെത്തിയതായി ആര്‍ജസ് ഫോറസ്ട്രി ഡയറക്ടറേറ്റിന്റെ ഡയറക്ടര്‍ അര്‍മാന്‍ഡ് ചിരിലോയു പറഞ്ഞു. ലോംബാര്‍ഡിയുടെ വടക്കന്‍ മേഖലയിലെ സമരേറ്റ് പട്ടണത്തിലാണ് ഒമര്‍ താമസിച്ചിരുന്നത്. മാല്‍പെന്‍സ വിമാനത്താവളത്തിലായിരുന്നു ഒമര്‍ ജോലി ചെയ്തിരുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്…
Read More » -
Breaking News
‘ചത്തെന്നു കരുതി ചാക്കിൽ കെട്ടി ഉപേക്ഷിക്കാൻ പോയ പോലീസ്, കുഴിച്ചിടാൻ സഹായത്തിനായെത്തിയ കള്ളൻ കോലപ്പന്റെ വാക്കുകേട്ട് ആശുപത്രിയിലെത്തിച്ച ജീവനാ… സ. വിഎസ്’….
തിരുവനന്തപുരം: ഇപ്പോഴത്തെ ആശുപത്രി വാസത്തിന്റെ തുടക്കവും ശ്വാസം നിലച്ച വിഎസ് തിരിച്ചു വന്നതിന്റെ അസാധ്യ മനക്കരുത്തിന്റെയും പോരാട്ട വീര്യത്തിന്റെയും ഒരു അത്ഭുത കഥ തന്നെയാണ്.. അര മണിക്കൂറിലേറെ സിപിആർ കൊടുത്താണ് സഖാവ് തിരിച്ചെത്തിയത്… അതാണ് യഥാർഥ പോരാളിയുടെ ചങ്കുറപ്പ്.. കാരിരുമ്പിന്റെ ചങ്ക്.. ഒറ്റ ചങ്ക്… മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മെച്ചപ്പെടുന്നതിൽ പ്രതീക്ഷ പകർന്നു സന്തതസഹചാരിയായിരുന്ന എ.സുരേഷിന്റെ കുറിപ്പ്. വിഎസ് മുഖ്യമന്ത്രി ആയിരുന്നപ്പോൾ പഴ്‌സനൽ സ്റ്റാഫിലുണ്ടായിരുന്നവർ എസ്‌യുടി ആശുപത്രിക്കു മുന്നിൽ ദിവസങ്ങളായി പ്രിയ സഖാവിന്റെ ആരോഗ്യവിവരങ്ങൾ തിരക്കി കൂട്ടിരിക്കുകയാണ്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട് പന്ത്രണ്ടാം നാൾ യന്ത്രസഹായമില്ലാതെ ശ്വസിക്കാൻ വിഎസിനു കഴിഞ്ഞുവെന്ന് സുരേഷിന്റെ കുറിപ്പിൽ പറയുന്നു. സുരേഷിന്റെ കുറിപ്പ് ഇങ്ങനെ ഇല്ല വിട്ടു പോകില്ല…കേരളത്തിന്റെ കാവലാൾ.. ഇന്നേക്ക് പന്ത്രണ്ടാം നാൾ ശ്വസനപ്രക്രിയ യന്ത്ര സഹായമില്ലാതെ തനിക്കാവും എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു സ. വിഎസ്….പരിശോധിച്ച ഡോക്ടർമാരെയൊക്കെയും അത്ഭുതപ്പെടുത്തിയ സഖാവ്.. പണ്ടൊരു യാത്രയിൽ എന്നോട് പറഞ്ഞത് തികട്ടി വരുന്നു.. ചത്തെന്നു കരുതി ചാക്കിൽ കെട്ടി…
Read More » -
Breaking News
സിനിമയെ അറിയാം, തിരക്കഥയെഴുതാൻ പഠിക്കാം, പ്രമുഖ തിരക്കഥാകൃത്തുക്കൾ നയിക്കുന്ന ദ്വിദിന ശില്പശാല കൊച്ചിയിൽ
കൊച്ചി: സിനിമാ തിരക്കഥ രചിക്കാൻ പഠിക്കാനും തിരക്കഥയെക്കുറിച്ച് അറിയാനും ചലച്ചിത്രപ്രേമികൾക്ക് മികച്ച അവസരമൊരുങ്ങുന്നു. ‘പ്ലോട്ട് ടു സ്‌ക്രിപ്റ്റ് 3.0’ എന്ന ദ്വിദിന തിരക്കഥ രചനാ ശില്പശാല കൊച്ചിയിൽ ആരംഭിച്ചു. ശില്പശാല അജുസ് പ്ലേയ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആഭിമുഖ്യത്തിൽ ഇന്നും നാളെയും രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് പരിപാടി. ഹോട്ടൽ സിദ്രാ പ്രിസ്‌റ്റൈൻ, എസ്ആർഎം റോഡ്, കലൂർ, കൊച്ചിയിലാണ് ശില്പശാല നടക്കുന്നത്. ശില്പശാലയിൽ മലയാളം സിനിമയിലെ എഴുത്ത് ശൈലി, കഥാപാത്ര നിർമ്മാണം, കഥാനിർമ്മിതിയുടെ ഘടന, സിനിമാറ്റിക് നറേഷൻ തുടങ്ങിയ വിഷയങ്ങളിലായിരിക്കും ക്ലാസുകൾ. യാത്രാനിർദ്ദേശങ്ങൾ: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുന്നവർ എസ്.ആർ.എം റോഡിലൂടെ നടക്കുമ്പോൾ വലതുവശത്ത് ഹോട്ടൽ നോർത്ത് സെന്റർ കഴിഞ്ഞ് ഹോട്ടൽ സിദ്ര പ്രിസ്റ്റയിൻ കാണാം. എറണാകുളം സൗത്ത് (ജംഗ്ഷൻ) സ്റ്റേഷനിൽ എത്തുന്നവർ ടൗൺഹാൾ മെട്രോ സ്റ്റേഷനിൽ ഇറങ്ങി എസ്.ആർ.എം റോഡിലൂടെ നടന്നാൽ ഹോട്ടലിലേക്ക് എത്താം. മറ്റ് മാർഗങ്ങളിൽ എത്തുന്നവർക്ക് എസ്.ആർ.എം റോഡിലൂടെ നേരിട്ട് എത്താനാകും. ഇടവേളകളും സമയക്രമവും:…
Read More » -
Crime
കണ്ടെടുത്ത് രണ്ട് താലിമാല! ഹണിമൂണിനിടെ ഭര്‍ത്താവിനെ കൊന്നു, കാമുകനുമായി രഹസ്യവിവാഹം; കൂസലില്ലാതെ സോനം
ഭോപ്പാല്‍/ഷില്ലോങ്: രാജ്യത്തെ ഞെട്ടിച്ച മേഘാലയയിലെ ഹണിമൂണ്‍ കൊലപാതകത്തില്‍ പുതിയ വെളിപ്പെടുത്തല്‍. കേസിലെ മുഖ്യപ്രതിയായ സോനം രഘുവംശിയില്‍നിന്ന് മേഘാലയ പോലീസ് രണ്ട് താലിമാലകള്‍ കണ്ടെടുത്തതായി കൊല്ലപ്പെട്ട രാജ രഘുവംശിയുടെ സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു. കാമുകനായ രാജ് കുശ്വാഹ അണിയിച്ചതാകാം രണ്ടാമത്തെ താലിമാലയെന്നും കൊലപാതകത്തിന് ശേഷം കമിതാക്കളായ ഇരുവരും വിവാഹംചെയ്തിരിക്കാമെന്നും സഹോദരന്‍ പറഞ്ഞു. മേഘാലയ പോലീസ് രണ്ട് താലിമാലകളാണ് കണ്ടെടുത്തത്. അതിലൊന്ന് മേയ് 11-ന് രാജ രഘുവംശി വിവാഹംചെയ്ത ദിവസം അണിയിച്ചതാണ്. എന്നാല്‍, രണ്ടാമത്തെ താലിമാല സോനത്തിന്റെ കാമുകന്‍ അണിയിച്ചതാകാം. രാജ രഘുവംശിയെ കൊലപ്പെടുത്തിയശേഷം അവര്‍ രണ്ടുപേരും രഹസ്യമായി വിവാഹംചെയ്തിട്ടുണ്ടാകുമെന്നും രാജ രഘുവംശിയുടെ സഹോദരന്‍ വിപിന്‍ പറഞ്ഞു. മേഘാലയയില്‍ ഹണിമൂണ്‍ ആഘോഷിക്കുന്നതിനിടെയാണ് ഇന്ദോര്‍ സ്വദേശിയായ രാജ രഘുവംശിയെയും ഭാര്യ സോനത്തെയും മേയ് 23 മുതല്‍ കാണാതായത്. തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം ഒരിടത്ത് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. പിന്നാലെ ദിവസങ്ങള്‍നീണ്ട തിരച്ചിലിനൊടുവില്‍ ജൂണ്‍ രണ്ടാംതീയതി ഈസ്റ്റ് ഖാസി ഹില്‍സിലെ മലയിടുക്കില്‍നിന്ന് രാജ രഘുവംശിയുടെ മൃതദേഹം കണ്ടെടുത്തു.…
Read More »