Month: July 2025
-
Crime
മംഗളൂരുവിലും മുഹമ്മദലി മോഡല്‍ കുറ്റസമ്മതം; പലരെയും ബലാത്സംഗം ചെയ്ത് കൊന്ന് കുഴിച്ചുമൂടിയെന്ന് വെളിപ്പെടുത്തല്‍
മംഗളൂരു: ദക്ഷിണ കന്നഡയിലെ ധര്‍മസ്ഥലയില്‍ ഒട്ടേറെ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടെന്നും ആ മൃതശരീരങ്ങള്‍ പലതും താന്‍ കുഴിച്ചുമൂടിയിട്ടുണ്ടെന്നുമുള്ള വെളിപ്പെടുത്തലുമായി ഒരാള്‍ പോലീസ് സ്റ്റേഷനില്‍. ധര്‍മസ്ഥലയിലെ മുന്‍ ശുചീകരണത്തൊഴിലാളിയാണ് വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന ആവശ്യവുമായി വക്കീല്‍ വഴി ധര്‍മസ്ഥല പോലീസ് സ്റ്റേഷനില്‍ വെളിപ്പെടുത്തല്‍ നടത്തിയത്. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം പേലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സ്‌കൂള്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ ബലാത്സംഗം ചെയ്ത് കൊന്നിട്ടുണ്ട്. ഒട്ടേറെ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹം താന്‍ കത്തിച്ച് കുഴിച്ചുമൂടിയതായും ഇയാള്‍ വക്കീല്‍ വഴി നല്‍കിയ പരാതിയില്‍ പോലീസിനോട് വെളിപ്പെടുത്തി. 1998-2014 കാലയളവിലാണ് ഇതൊക്കെ നടന്നത്. കുടുംബത്തെ ഉള്‍പ്പെടെ കൊല്ലുമെന്ന ഭീഷണി വന്നതിനാല്‍ താന്‍ നാട് വിട്ടു. മറ്റു സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു. കൊല്ലപ്പെട്ടവര്‍ക്ക് നീതി ലഭിക്കണം എന്ന് തോന്നിയതിനാലാണ് വര്‍ഷങ്ങള്‍ക്കുശേഷം ഇപ്പോള്‍ താന്‍ ഇക്കാര്യം തുറന്നുപറയുന്നതെന്നും പരാതിയില്‍ പറയുന്നു. ഇയാള്‍ കുഴിച്ചിട്ട മൃതദേഹാവശിഷ്ടങ്ങളുടെ ഫോട്ടോയും പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. സ്ഥലങ്ങള്‍ കാണിച്ചുതരാമെന്നും അവിടെ ഒക്കെ കുഴിച്ചാല്‍ മൃതദേഹാവശിഷ്ടങ്ങള്‍ കിട്ടുമെന്നും ഇയാള്‍ പരാതിയില്‍ പോലീസിനോട്…
Read More » -
Crime
നര്‍ക്കോട്ടിക്‌സ് ഇസ് എ ഡര്‍ട്ടി ബിസിനസ്!!! എഡിസന്‍ വാരിക്കൂട്ടിയത് കോടികള്‍, മൂവാറ്റുപുഴയില്‍ കെട്ടിപ്പൊക്കുന്നത് ബഹുനില ഷോപ്പിങ് കോംപ്ലക്‌സ്; റിസോര്‍ട്ട് ഉടമകളായ ദമ്പതികള്‍ക്കും പങ്ക്?
എറണാകുളം: മൂവാറ്റുപുഴ കേന്ദ്രീകരിച്ച് രാജ്യത്തെ മെട്രോ നഗരങ്ങളില്‍ വന്‍ ലഹരിമരുന്ന് ശൃംഖല നിര്‍മിച്ച എഡിസന്‍ ബാബുവും കൂട്ടരും സമ്പാദിച്ച പണത്തിന്റെ വഴികള്‍ തേടി നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അടക്കമുള്ള ഏജന്‍സികള്‍. എഡിസനില്‍നിന്നു ലഹരിമരുന്ന് വാങ്ങിയ വിവിധ സംസ്ഥാനങ്ങളിലുള്ളവരുടെ സ്ഥലങ്ങളില്‍ എന്‍സിബി പരിശോധന നടത്തുന്നുണ്ട്. തിങ്കളാഴ്ച എഡിസനെയും കൂട്ടാളി അരുണ്‍ തോമസിനെയും കസ്റ്റഡിയില്‍ ലഭിക്കുമെന്നും ഇവരെ ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നുമാണ് എന്‍സിബി കരുതുന്നത്. ഇപ്പോള്‍ മൂവാറ്റുപുഴ സബ് ജയിലിലാണ് ഇരുവരും. ഇവര്‍ക്ക് പുറമെ കാക്കനാട് ജില്ലാ ജയിലില്‍ കഴിയുന്ന പാഞ്ചാലിമേട് റിസോര്‍ട്ട് ഉടമകളായ ഡിയോളിനെയും ഭാര്യയെയും കസ്റ്റഡിയില്‍ എടുക്കാനും എന്‍സിബി അപേക്ഷ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തോളമായി എഡിസന്‍ ഡാര്‍ക്ക്‌നെറ്റില്‍ സജീവമാണെന്നാണ് എന്‍സിബി കണ്ടെത്തിയിരിക്കുന്നത്. കോവിഡ് കാലത്തിനു ശേഷമാണ് ഡാര്‍ക്ക്‌നെറ്റിലൂടെ ലഹരി മരുന്ന് വില്‍ക്കുന്നതിന്റെ സാധ്യതകള്‍ തിരിച്ചറിയുന്നതും ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയ ലഹരി വില്‍പനക്കാരനായി മാറുന്നതും. ബഹുരാഷ്ട്ര വാഹന നിര്‍മാണ കമ്പനിയിലെ മെക്കാനിക്കല്‍ എന്‍ജിനീയര്‍ എന്ന നിലയില്‍ ബെംഗളൂരു,…
Read More » -
NEWS
എഐ അത്ഭുതം: വന്ധ്യതയ്ക്കും ശാശ്വത പരിഹാരം, 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ദമ്പതികൾക്ക് കുഞ്ഞ് പിറന്നു
ഒരു കുഞ്ഞിനായുള്ള ദമ്പതികളുടെ 18 വർഷത്തെ കാത്തിരിപ്പിന് വിരാമം കുറിച്ചുകൊണ്ട് നിർമ്മിത ബുദ്ധി (AI) എന്ന സാങ്കേതികവിദ്യ ആസ്വപ്നം സാക്ഷാത്കാരിച്ചിരിക്കുന്നു. ചെറിയ സംശയങ്ങൾക്ക് ഉത്തരം നൽകുന്നത് മുതൽ സങ്കീർണ്ണമായ പ്രോജക്റ്റുകൾ ചെയ്യുന്നത് വരെ, ജീവിതത്തിന്റെ എല്ലാ മേഖലകളിലും എഐയുടെ സ്വാധീനം വർദ്ധിച്ചു കൊണ്ടിരിക്കുന്നു. എന്നാൽ, ഡോക്ടർമാർക്ക് പോലും കണ്ടെത്താൻ കഴിയാത്ത ഒരു പരിഹാരം എഐ കണ്ടെത്തി എന്നത് വൈദ്യശാസ്ത്രത്തെ തന്നെ അത്ഭുതപ്പെടുത്തിയിരിക്കുന്നു.ഈ സുപ്രധാന വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത് അന്താരാഷ്ട്ര മാധ്യമമായ സിഎൻഎൻ ആണ്. പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലാത്ത ദമ്പതികളാണ് എഐയുടെ സഹായത്താൽ 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഗർഭധാരണം സാധ്യമാക്കിയത്. ലോകമെമ്പാടുമുള്ള പ്രശസ്തമായ ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (IVF) ക്ലിനിക്കുകളിൽ ഇവർ ചികിത്സ തേടിയെങ്കിലും ഫലമുണ്ടായില്ല. പുരുഷ പങ്കാളിയുടെ അസൂസ്പെർമിയ എന്ന അപൂർവ രോഗാവസ്ഥയാണ് ഗർഭധാരണം തടയാൻ കാരണം. ബീജത്തിൽ അളക്കാവുന്ന ബീജകോശങ്ങൾ ഇല്ലാത്ത അവസ്ഥയാണിത്. സാധാരണഗതിയിൽ ആരോഗ്യമുള്ള ബീജ സാമ്പിളിൽ ഒരു മില്ലിലിറ്ററിൽ ദശലക്ഷക്കണക്കിന് ബീജകോശങ്ങൾ ഉണ്ടാകാറുണ്ട്. എല്ലാ പ്രതീക്ഷകളും…
Read More » -
Kerala
ബോംബ് രാഷ്ട്രീയത്തിന്റെ അതിജീവിത, ഡോ. അസ്ന വിവാഹിതയായി
ആറാം വയസ്സിൽ രാഷ്ട്രീയ സംഘർഷത്തിനിടെ സംഭവിച്ച ബോംബേറിൽ വലതുകാൽ നഷ്ടമായ കണ്ണൂർ ചെറുവാഞ്ചേരി പൂവത്തൂരിലെ ഡോക്ടർ അസ്ന വിവാഹിതയായി. ആലക്കോട് സ്വദേശിയും ഷാർജയിൽ എഞ്ചിനീയറുമായ നിഖിലാണ് വരൻ. കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിന്റെ ഇരയായ അസ്നയുടെ വിവാഹം ബന്ധുക്കളും നാട്ടുകാരും ഉത്സവാന്തരീക്ഷത്തിലാണ് നടത്തിയത്. ചെറുവാഞ്ചേരി വീട്ടുമുറ്റത്ത് നടന്ന വിവാഹ ചടങ്ങിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, എംപിമാരായ എം.കെ. രാഘവൻ, ഷാഫി പറമ്പിൽ, സിപിഎം നേതാവ് പി ജയരാജൻ അടക്കമുളള രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തു. കോൺഗ്രസ് – ബി.ജെ.പി സംഘർഷത്തിനിടെയാണ് പോളിംഗ് ദിവസം വൈകീട്ട് വ്യാപകമായ അക്രമം നടന്നത്. ബൂത്ത് കയ്യേറ്റം ചോദ്യം ചെയ്ത കോൺഗ്രസ് പ്രവർത്തകർക്കെതിരെയാണ് ബി.ജെ.പി പ്രവർത്തകർ ബോംബെറിഞ്ഞത്. ഇത് ലക്ഷ്യം തെറ്റി വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന അസ്നയ്ക്കും സഹോദരൻ ആനന്ദിനും ഇടയിൽ പതിച്ചു. സഹോദരൻ രക്ഷപ്പെട്ടുവെങ്കിലും അസ്നയുടെ കാൽ ചിന്നിച്ചിതറി. അന്നത്തെ ബോംബേറിൽ അസ്നയുടെ മാതാവ് ശാന്തയ്ക്കും പരിക്കേറ്റിരുന്നു. ഇവരുടെ പരിക്കും സാരമുള്ളതായിരുന്നു. പക്ഷേ അസ്നയുടെ ഒരു…
Read More » -
Breaking News
ഓപ്പറേഷന്‍ സിന്ദൂര്‍ കണ്ണു തുറപ്പിച്ചു; തദ്ദേശീയ ഡ്രോണ്‍ നിര്‍മാണത്തിനു രണ്ടായിരം കോടിയുടെ ഇന്റസെന്റീവ് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍; നാമമാത്ര പലിശയില്‍ വേറെയും പണം; രംഗത്തുള്ളത് 600 ഡ്രോണ്‍ നിര്‍മാതാക്കള്‍; സോഫ്റ്റ്‌വേര്‍ കമ്പനികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും നേട്ടം; ചൈനീസ് ഇറക്കുമതി കുറയ്ക്കും
ന്യൂഡല്‍ഹി: തദ്ദേശീയ ഡ്രോണ്‍ നിര്‍മാണം പ്രോത്സാഹിപ്പിക്കാന്‍ ഇന്ത്യ രണ്ടായിരം കോടി രൂപയുടെ പദ്ധതി ആരംഭിക്കുന്നെന്നു റിപ്പോര്‍ട്ട്. ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ ഇന്ത്യയും പാകിസ്താനും വന്‍തോതില്‍ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ നടപ്പാക്കിയിരുന്നു. പാകിസ്താന്‍ ചൈനയില്‍നിന്നും തുര്‍ക്കിയില്‍നിന്നും ഇറക്കുമതി ചെയ്ത ഡ്രോണുകളാണ് ഉപയോഗിച്ചത്. ഭാവിയിലെ സംഘര്‍ഷ സാധ്യതകള്‍ കണക്കിലെടുത്തു പരമാവധി ഇന്ത്യയില്‍തന്നെ നിര്‍മിക്കാനുള്ള പദ്ധതിയുമായാണ് ഇന്ത്യ മുന്നോട്ടു പോകുന്നതെന്ന് ഉയര്‍ന്ന മൂന്ന് ഉദ്യോസ്ഥരെ ഉദ്ധരിച്ചു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. യുദ്ധങ്ങളില്‍ ആളില്ലാ വിമാനങ്ങളുടെ സാധ്യത തിരിച്ചറിഞ്ഞാണ് ഇന്ത്യ തദ്ദേശീയ നിര്‍മാണത്തിലേക്കു കടക്കുന്നത്. മൂന്നുവര്‍ഷം നീളുന്ന പദ്ധതിയനുസരിച്ചു ഡ്രോണുകളുടെ നിര്‍മാണം, സോഫ്റ്റ്‌വേര്‍, ഡ്രോണ്‍വേധ സംവിധാനങ്ങള്‍, സര്‍വീസ് എന്നിവ ഉള്‍പ്പെടുത്തുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പദ്ധതിയുടെ വിശദാംശങ്ങള്‍ ആദ്യമായാണു പുറത്തുവരുന്നത്. മൂലധന സമാഹരണം, ഗവേഷണം എന്നിയ്ക്കു പാടുപെടുന്ന ഇന്ത്യയിലെ സ്ഥാപനങ്ങള്‍ക്കു വന്‍ പ്രോത്സാഹനമാണ് ഉദ്ദേശിക്കുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇതു ഗുണം ചെയ്യും. 2021ല്‍ ഇന്ത്യ ഉത്പാദനം പ്രോത്സാഹിപ്പിക്കാന്‍ നല്‍കിയ 1.2 ബില്യണ്‍ ഡോളറിനേക്കാള്‍ വന്‍ നിക്ഷേപമായിട്ടാണു വിലയിരുത്തുന്നത്. സിവില്‍ ഏവിയേഷന്‍,…
Read More » -
Breaking News
താരിഫ് ഭീഷണി വെറും ഷോ? ശ്രദ്ധ പിടിച്ചു പറ്റാനുള്ള ട്രംപിന്റെ കളി മാത്രമെന്നു വൈറ്റ് ഹൗസ് വൃത്തങ്ങള്‍; ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്ക് അതിനുള്ള അധികാരമില്ല; 90 ദിവസത്തെ കാലയളവ് തീരാനിരിക്കേ ജീവനക്കാര്‍ മറ്റു ജോലികളിലെന്ന് അമേരിക്കന്‍ മാധ്യമം; സംശയം പ്രകടിപ്പിച്ച് ചര്‍ച്ച നടത്തിയ രാജ്യങ്ങളും
ന്യൂയോര്‍ക്ക്: വിവിധ രാജ്യങ്ങള്‍ക്ക് അടിക്കടി താരിഫ് പ്രഖ്യാപിക്കുന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ നടപടി വെറും ‘ഷോ’ മാത്രമെന്നു വൈറ്റ് ഹൗസ് വൃത്തങ്ങള്‍ സൂചിപ്പിച്ചെന്ന് അമേരിക്കന്‍ മാധ്യമം. പൊളിറ്റിക്കോ റിപ്പോര്‍ട്ട് അനുസരിച്ച്, പ്രസിഡന്റിന്റെ താരിഫ് പ്രഖ്യാപനങ്ങള്‍ യഥാര്‍ഥ നടപടികളെക്കാള്‍ ശ്രദ്ധ പിടിച്ചുപറ്റാനുള്ള നീക്കം മാത്രമാണെന്നാണു ചൂണ്ടിക്കാട്ടുന്നത്. ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ്, വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക്ക്, യുഎസ് ട്രേഡ് പ്രതിനിധി ജാമിസണ്‍ ഗ്രീര്‍ എന്നിവര്‍ക്കാണു വ്യാപാരക്കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കും മറ്റുമായുള്ള ചുമതല നല്‍കിയിരിക്കുന്നത്. എന്നാല്‍, ഇവര്‍ക്ക് ഇതിനുള്ള അധികാരമില്ലെന്നും നേരേ എതിരേയാണ് ഇവരുടെ പ്രവര്‍ത്തനങ്ങളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. താരിഫുകള്‍ നടപ്പാക്കുന്നതിനുള്ള 90 ദിവസ പരിധി വേഗത്തില്‍ അടുക്കുകയാണ്. എന്നാല്‍, വൈറ്റ് ഹൗസിനുള്ളില്‍മാത്രം അത്ര തിടുക്കമൊന്നുമില്ല. കരാറുകളില്‍ എത്തിച്ചേരല്‍, ചര്‍ച്ചകള്‍, വിലപേശല്‍ എന്നിവയൊന്നുമില്ല. ‘ഡെഡ്‌ലൈനി’ല്‍ പ്രത്യേകിച്ചു കാര്യമൊന്നുമില്ലെന്നുമാണ് ഉദ്യോഗസ്ഥരുടെ നിലപാട്. താരിഫ് സംബന്ധിച്ച പ്രഖ്യാപനങ്ങളാണ് തന്റെ പ്രസിഡന്റ് പദവിയിലെ ഏറ്റവും ‘രസകര’മായ കാര്യമെന്നു ട്രംപിന് അറിയാം. എന്നാല്‍, അതത്രയെളുപ്പം ഉപേക്ഷിക്കാനും സാധ്യതയില്ല. പ്രത്യേകിച്ച്…
Read More » -
Breaking News
ജെഎസ്‌കെ സിനിമ കണ്ട് ഹൈക്കേടതി; സെന്‍സര്‍ ബോര്‍ഡ് തീരുമാനം ബാലിശമെന്ന് ആര്‍എസ്എസ്; സിനിമയ്ക്ക് പ്രദര്‍ശന അനുമതി നല്‍കണമെന്നും ആവശ്യം; കോടതിയില്‍ ബോര്‍ഡിന് തിരിച്ചടി ഉറപ്പെന്ന് അഭിഭാഷകര്‍
കൊച്ചി: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ‘ജെഎസ്കെ– ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ സിനിമ കണ്ട് ഹൈക്കോടതി. രാവിലെ പത്തിന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ.നഗരേഷ് കൊച്ചി പടമുകളിലെ സ്റ്റുഡിയോയിൽ എത്തിയാണ് സിനിമ കണ്ടത്. കേസ് ബുധനാഴ്ച കോടതി പരിഗണിക്കും. അതിനിടെ സിനിമയ്ക്ക് പ്രദർശനാനുമതി നിഷേധിച്ച സെൻസർ ബോർഡ് നടപടി ബാലിശമാണെന്ന് ആർഎസ്എസ് വിമർശിച്ചു. ചിത്രത്തിന്‍റെയും കഥാപാത്രത്തിന്‍റെയും ജാനകിയെന്ന പേര് മാറ്റാതെ സർട്ടിഫിക്കറ്റ് നൽകില്ലെന്ന സെൻസർ ബോർഡ് തീരുമാനത്തിനെതിരെ ചിത്രത്തിന്‍റെ നിർമാതാക്കള്‍ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് സിനിമ കാണാൻ കോടതി തീരുമാനിച്ചത്. ജസ്റ്റിസ് നഗരേഷും കോടതി ജീവനക്കാരായ മൂന്ന് പേരും, അഡ്വ. ആനന്ദ് മേനോൻ, മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് പ്രതിനിധികളായ അൽക്കാ വാര്യർ, എസ്.ബിജു എന്നിവരാണ് സിനിമ കണ്ടത്. ജൂൺ 27ന് റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമ സെൻസർ ബോർഡ് നടപടിയിൽ അനിശ്ചിതമായി നീളുന്നതിലെ ആശങ്ക ഹർജിക്കാർ നേരത്തെ കോടതിയിൽ ബോധിപ്പിച്ചിരുന്നു. ഹർജി ബുധനാഴ്ച കോടതി വീണ്ടും പരിഗണിക്കും. ജാനകിയെന്ന പേരിനെ…
Read More » -
Kerala
ഞങ്ങള്‍ക്ക് അപ്പയെ നിങ്ങളില്‍ കാണാന്‍ കഴിഞ്ഞു… ചാണ്ടി ഉമ്മനില്‍ ഉമ്മന്‍ചാണ്ടിയെ കണ്ട് സഹോദരി; കോട്ടയം മെഡിക്കല്‍ കോളേജിലെ ഇടപെടലുകള്‍ ചാണ്ടിക്ക് നല്‍കുന്നത് കുഞ്ഞൂഞ്ഞ് പരിവേഷം
കോട്ടയം: ജനപ്രിയത കൊണ്ട് കേരളക്കരയെ കൈയിലെടുത്ത ഉമ്മന്‍ചാണ്ടിയുടെ യഥാര്‍ഥ രാഷ്ട്രീയ പിന്‍ഗാമിയാര് എന്ന തര്‍ക്കം കോണ്‍ഗ്രസിനിടെ നടന്നിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് ഷാഫി പറമ്പിലായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമിയെന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവകാശപ്പെട്ടത്. എന്നാല്‍, അങ്ങനെയല്ല, അധ്വാനം കൊണ്ടും പൈതൃകം കൊണ്ടും താന്‍ തന്നെയാണ് അതിന് സര്‍വഥാ യോഗ്യനെന്ന് തെളിയിക്കുയാണ് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ പ്രചരണത്തില്‍ മൂവായിരത്തോളം വീടുകള്‍ കയറിയ ചാണ്ടി ഉമ്മന്‍ താരമായിരുന്നു. പല യുവതാരങ്ങളും റീല്‍സിന് പിന്നാലെ പോയപ്പോഴാണ് ചാണ്ടി വ്യത്യസ്ത വഴി തിരഞ്ഞെടുത്ത്. കാടും മലയും ചാണ്ടി ചാണ്ടി പ്രചരണം കൊഴിപ്പിച്ചു കൈയടി നേടി. ഇതിന് പിന്നാലെ കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്നു വീണ് ബിന്ദുവെന്ന വീട്ടമ്മ മരിച്ചപ്പോള്‍ അവിടെ ശ്രദ്ധേയ ഇടപെടല്‍ നടത്തിയത് ചാണ്ടി ഉമ്മന്‍ എംഎല്‍എയായിരുന്നു. ഇതോടെ പലരും ചാണ്ടിയില്‍ കുഞ്ഞൂഞ്ഞിനെ കണ്ടുവെന്ന് പറഞ്ഞു തുടങ്ങി. ഇപ്പോഴിതാ ചാണ്ടിയുടെ ഇടപെടലുകളെ പുകഴ്ത്തി രംഗത്തുവന്നിരിക്കയാണ് സഹോദരിയായ ഡോ.…
Read More » -
Crime
ഹമ്പടി ഭയങ്കരീ!!! പോലീസ് അക്കാദമയില്‍ വിലസിയത് രണ്ടു വര്‍ഷം; യൂണിഫോം ധരിച്ച് ചിത്രങ്ങളെടുക്കുന്നത് സ്ഥിരം ഹോബി; ഇടയ്ക്ക് ട്രെയിനികള്‍ക്ക് തോന്നിയ സംശയത്തില്‍ വന്‍ ട്വിസ്റ്റ്…
ജയ്പുര്‍: പോലീസ് അക്കാദമിയില്‍ സബ് ഇന്‍സ്പെക്ടറായി ആള്‍മാറാട്ടം നടത്തി വന്ന യുവതിയെ കുടുക്കി പോലീസ്. ഇവര്‍ ഏകദേശം രണ്ടു വര്‍ഷത്തോളം രാജസ്ഥാന്‍ പൊലീസ് അക്കാദമിയില്‍ ഉണ്ടായിരുന്നുവെന്നും വിവരങ്ങള്‍ ഉണ്ട്. അതുപോലെ സോഷ്യല്‍ മീഡിയയില്‍ അടക്കം യുവതി വളരെ സജീവമായിരുന്നു. പോലീസാകാന്‍ വേണ്ടി വലിയ ആഗ്രഹത്തോടെയാണ് രാജസ്ഥാന്‍ സ്വദേശിയായ മോണാ ബുഗാലിയ പരീക്ഷ എഴുതിയത്. പക്ഷെ പരാജയപ്പെട്ടപ്പോള്‍ വീണ്ടും ശ്രമിക്കുന്നതിന് പകരം വ്യാജ രേഖകള്‍ ഉപയോഗിച്ച് ആള്‍മാറാട്ടം നടത്തി വരുകയായിരുന്നു. അതുപോലെ ഔദ്യോഗിക യൂണിഫോം ധരിക്കുകയും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരോടൊപ്പം ചിത്രങ്ങളെടുക്കുകയും ചെയ്ത മോണാ ബുഗാലിയ എന്ന മൂളി എന്ന പേരിലറിയപ്പെടുന്ന യുവതിയാണ് വലയില്‍ കുടുങ്ങിയത്. രാജസ്ഥാന്‍ പോലീസ് അക്കാദമിയുടെ ക്ലാസ് റൂമുകളിലും ഇന്‍ഡോര്‍ പരിശീലന കേന്ദ്രങ്ങളിലും പുറത്തുനിന്നുള്ളവര്‍ക്ക് പ്രവേശിക്കാന്‍ അനുമതിയില്ലാത്തതാണ്. രാജസ്ഥാനിലെ സിക്കര്‍ ജില്ലയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. 2023ല്‍ ജയ്പൂരില്‍ ഇവര്‍ക്കെതിരെ ആദ്യമായി പരാതി നല്‍കിയതുമുതല്‍ ഒളിവില്‍ പോവുകയായിരുന്നു. സബ് ഇന്‍സ്‌പെക്ടര്‍ റിക്രൂട്ട്‌മെന്റ് പരീക്ഷ പാസാകാതെയാണ് സംസ്ഥാനത്തെ പ്രധാന പൊലീസ്…
Read More »
