Month: July 2025

  • Breaking News

    ക്രൈസ്തവ പുരോഹിതരുടെ ലൈംഗിക പീഡനം: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നടപടികള്‍ക്കു തുടര്‍ച്ചയുണ്ടാകും; പുതിയ കമ്മീഷന്‍ തലവനെ നിയമിച്ച് പോപ്പ് ലിയോ; ആഗോള സഭയുടെ വിശ്വാസ്യത തിരിച്ചു പിടിക്കുമെന്ന് പ്രഖ്യാപനം; കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിലേക്ക് നയിക്കുമെന്ന് വത്തിക്കാന്‍ വൃത്തങ്ങള്‍

    വത്തിക്കാന്‍ സിറ്റി: ക്രൈസ്തവ സഭയിലെ പുരോഹിതരുടെ ലൈംഗിക പീഡന വിഷയങ്ങളില്‍ മുന്‍ പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നടപടികള്‍ക്കു പിന്തുടര്‍ച്ചയുണ്ടാകുമെന്ന് ഉറപ്പാക്കി പോപ്പ് ലിയോ. കുട്ടികള്‍ക്കുനേരെയുണ്ടായ അതിക്രമങ്ങള്‍ക്കെതിരേ വത്തിക്കാന്റെ കമ്മീഷന്റെ പുതിയ തലവനായി ഫ്രഞ്ച് ആര്‍ച്ച് ബിഷപ്പിനെ നിയമിച്ചാണു നടപടികള്‍ തുടങ്ങിയത്. ആഗോള സഭയുടെ വിശ്വാസ്യത തകര്‍ത്ത പ്രശ്‌നത്തെ നേരിടാനുള്ള പോപ്പിന്റെ ആദ്യ നീക്കമായിട്ടാണു നടപടിയെ വിലയിരുത്തുന്നത്. തെക്കുകിഴക്കന്‍ ഫ്രാന്‍സിലെ ചേംബറിയിലെ ആര്‍ച്ച് ബിഷപ്പായി തുടരുന്നതിനൊപ്പം കുട്ടികളുടെ സംരക്ഷണത്തിനുള്ള പൊന്തിഫിക്കല്‍ കമ്മീഷന്റെ പ്രസിഡന്റയും അമ്പത്തൊമ്പതുകാരനായ തിബോള്‍ട്ട് വെര്‍ണി പ്രവര്‍ത്തിക്കും. ലൈംഗിക പീഡന വിവാദങ്ങള്‍ ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ സഭയെ ബാധിച്ചതിനെത്തുടര്‍ന്ന് 2014 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണു വത്തിക്കാന്‍ കമ്മിഷനെ നിയമിച്ചത്. ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുന്ന പ്രസ്ഥാനമെന്ന നിലയില്‍ സഭയില്‍നിന്നുയര്‍ന്ന ലൈംഗിക പീഡന ആരോപണങ്ങള്‍ സന്‍മാര്‍ഗ ക്രമത്തെ ആകെ ബാധിച്ചിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കുമുമ്പുള്ളവര്‍ ഈ വിഷയത്തെ കാര്യമായി പരിഗണിച്ചിരുന്നില്ല. അതാതു സഭകള്‍ക്ക് നടപടിയെടുക്കാനുള്ള മൗനാനുവാദം നല്‍കുകയായിരുന്നു. എന്നാല്‍, പോപ്പിന്റെ നടപടി വന്നതിനു പിന്നാലെ ലോകമെമ്പാടും പുരോഗിതര്‍ക്കെതിരേ ക്രിമിനല്‍…

    Read More »
  • Breaking News

    പണം ലാഭിക്കാന്‍ യാത്രക്കാരുടെ ജീവന്‍ പണയം വച്ചുള്ള കളിയോ? എന്‍ജിന്‍ ഭാഗങ്ങള്‍ യഥാസമയം മാറ്റിയില്ല; പകരം വ്യാജരേഖ ചമച്ചു; എയര്‍ ഇന്ത്യക്കെതിരേ ഡിജിസിഎ; യൂറോപ്യന്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും കണ്ടെത്തല്‍; എന്‍ജിന്‍ സീലുകളും കറങ്ങുന്ന ഭാഗങ്ങളും മാറ്റിയില്ല

    ന്യൂഡല്‍ഹി: എയർബസ് എ320 ന്റെ എന്‍ജിന്‍ ഭാഗങ്ങൾ യഥാസമയം മാറ്റാത്തതിനും മാറ്റിയെന്ന് കാണിച്ച് വ്യാജ രേഖകള്‍ ചമച്ചതിലും എയർ ഇന്ത്യ എക്സ്പ്രസിനെതിരെ തിരിഞ്ഞ് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). യൂറോപ്യൻ യൂണിയന്റെ വ്യോമയാന സുരക്ഷാ ഏജൻസിയുടെ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാണ് ഏജന്‍സി എയര്‍ലൈനിനെ ശാസിച്ചിരിക്കുന്നത്. അതേസമയം സംഭവത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് തെറ്റ് സമ്മതിച്ചതാണ് റിപ്പോര്‍ട്ട്. പരിഹാര നടപടികള്‍ക്ക് എയര്‍ലൈന്‍ നിര്‍ദേശിച്ചതായും റോയിറ്റേഴ്സിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സിഎഫ്എം ഇന്റർനാഷണൽ ലീപ്–1എ എന്‍ജിനുകളുടെ സുരക്ഷയ്ക്കായാണ് 2023 ൽ യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി നിർദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്. എന്‍ജിൻ സീലുകൾ, കറങ്ങുന്ന ഭാഗങ്ങൾ തുടങ്ങിയ ചില ഘടകങ്ങൾ യഥാസമയം കൃത്യമായി മാറ്റിസ്ഥാപിക്കണമെന്ന് നിര്‍ദേശങ്ങളിലുണ്ട്. എന്‍ജിന്‍ നിര്‍മാണത്തില്‍ ചില പോരായ്മകൾ കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ അവസ്ഥ പരിഹരിച്ചില്ലെങ്കില്‍ വിമാനത്തിന്റെ ഭാഗങ്ങളുടെ പരാജയത്തിന് കാരണമായേക്കാമെന്നും ഇത് വിമാനത്തിന് കേടുപാടുകൾ സംഭവിക്കുന്നതിനും നിയന്ത്രണം നഷ്ടപ്പെടുന്നതിനും കാരണമായേക്കാമെന്നും ഏജൻസിയുടെ നിർദ്ദേശത്തിൽ പറയുന്നു. 2024 ഒക്ടോബറിൽ ഡിജിസിഎ ഓഡിറ്റിനിടെയാണ്…

    Read More »
  • Breaking News

     റെക്കോഡുകൾ പഴങ്കഥയാക്കി വീണ്ടും സൂര്യവംശി!! അണ്ടർ 19 ഏകദിന ചരിത്രത്തിലെ ഏറ്റവും വേ​ഗമേറിയ സെഞ്ച്വറി 52 ബോളിൽ 100, 78 പന്തുകളിൽ 143 റൺസ്

    ലണ്ടൻ: ഇന്ത്യൻ അണ്ടർ19 ഓപ്പണർ വൈഭവ് സൂര്യവംശി ലോക ക്രിക്കറ്റിൽ വീണ്ടും തരംഗം സൃഷ്ടിക്കുന്നു. വോർസെസ്റ്ററിൽ ഇംഗ്ലണ്ടിനെതിരായ നാലാമത്തെ ഏകദിനത്തിൽ 52 ​​പന്തിൽ നിന്നാണ് ഈ 14 കാരൻ സെഞ്ച്വറി തികച്ചത്. ഇതോടെ പാക്കിസ്ഥാന്റെ കമ്രാൻ ഗുലാം സ്ഥാപിച്ച 53 പന്തുകളുടെ റെക്കോർഡ് പഴങ്കഥയായി. 10 ഫോറുകളും ഏഴ് സിക്‌സറുകളുമടങ്ങുന്നതാണ് വൈഭവിന്റെ സെഞ്ച്വറി ഇന്നിങ്‌സ്. ഇന്നു നടന്ന മത്സരത്തിൽ ഇംഗ്ലണ്ട് ആദ്യം ബൗൾ ചെയ്യാനെത്തുമ്പോൾ സൂര്യവംശി ക്യാപ്റ്റൻ ആയുഷ് മാത്രെയ്‌ക്കൊപ്പം ഇന്നിംഗ്സ് തുറന്നു. നാലാം ഓവറിൽ ജെയിംസ് മിന്റോ എറിഞ്ഞ 5 റൺസിന് മന്ത്രയെ പുറത്താക്കിയതോടെ ഇന്ത്യൻ സ്കോർബോർഡ് 14/1 എന്ന നിലയിലായിരുന്നു. പിന്നെ കണ്ടതു സൂര്യവംശിയുടെ താണ്ഡവമായിരുന്നു. വെറും 52 പന്തുകളിൽ നിന്ന് യുവ ഓപ്പണർ തന്റെ സെഞ്ച്വറി തികച്ചു. 78 പന്തുകളിൽ നിന്ന് ശ്രദ്ധേയമായ 143 റൺസ് നേടി. 13 ബൗണ്ടറികളും 10 സിക്സറുകളും ഉൾപ്പെടുന്നതാണ് സൂര്യന്റെ ഇന്നിംഗ്സ്. സൂര്യവംശി പുറത്താകുമ്പോഴേക്കും ഇന്ത്യൻ സ്കോർബോർഡ് 234/2 എന്ന നിലയിലേക്കെത്തിയിരുന്നു.…

    Read More »
  • Breaking News

    മുറിഞ്ഞ ചെവി വളര്‍ത്തിയെടുത്തു; ജനിതക സ്വിച്ച് കണ്ടെത്തിയെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍; എലികളിലെ പരീക്ഷണം വിജയം; മനുഷ്യരില്‍ ‘സ്വിച്ച്’ കണ്ടെത്തിയാല്‍ വന്‍ വിപ്ലവം; പരിശ്രമങ്ങള്‍ക്കു തുടക്കം

    ബീജിംഗ്: മുറിഞ്ഞതോ തകര്‍ന്നതോ ആയ അവയവങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ കഴിയുന്ന ‘ജനറ്റിക് സ്വിച്ച്’ കണ്ടെത്തിയെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍. എലികളുടെ തകര്‍ന്ന പുറം ചെവി ശരീരം തന്നെ വിജയകരമായി പുനസ്ഥാപിക്കുന്ന അവസ്ഥ സൃഷ്ടിക്കാന്‍ കഴിഞ്ഞെന്നാണ് ‘സയന്‍സ്’ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടിലെ വാദം. മനുഷ്യര്‍ ഉള്‍പ്പെടെ മറ്റ് ജീവികളിലും ഇത്തരം ‘ജനിതക സ്വിച്ച്’ ഉണ്ടാകുമെന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം. അത് കണ്ടെത്താനുള്ള പരിശ്രമങ്ങള്‍ക്ക് ഈ പരീക്ഷണവിജയം മികച്ച പിന്‍ബലമാകുമെന്നും വാങ് വെയ്, ഡെന്‍ ചികിങ് എന്നിവര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. എലിയുടെ ചെവിയില്‍ വലിയൊരു ഭാഗം വൃത്താകൃതിയില്‍ മുറിച്ചുകളഞ്ഞശേഷമാണ് പരീക്ഷണം നടത്തിയത്. വൈറ്റമിന്‍ എയുടെ ഘടകമായ റെറ്റിനോയിക് ആസിഡ് ആവശ്യത്തിന് ഉല്‍പാദിപ്പിക്കാന്‍ എലിയുടെ ശരീരത്തിന് കഴിയാത്തതുകൊണ്ടാണ് മുറിഞ്ഞ ഭാഗങ്ങള്‍ അവയ്ക്ക് പുനരുല്‍പാദിപ്പിക്കാന്‍ കഴിയാത്തത്. പരിണാമാവസ്ഥയില്‍ത്തന്നെ എലികള്‍ക്ക് ഇത്തരത്തില്‍ ടിഷ്യൂ ‘റീജനറേറ്റ്’ ചെയ്യാനുള്ള ശേഷി കൈമോശം വന്നുപോയിരുന്നുവെന്ന് ബീജിങ്ങിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ സയന്‍സസിലെ അസിസ്റ്റന്റ് ഇന്‍വെസ്റ്റിഗേറ്ററായ വാങ് പറയുന്നു. എലിയുടെ ശരീരത്തില്‍ത്തന്നെയുള്ള ‘ജനികത സ്വിച്ച്’ കണ്ടെത്തി…

    Read More »
  • Kerala

    ചോര്‍ച്ചയ്ക്ക് അറ്റകുറ്റപ്പണി നടത്തുന്നതിനിടെ അപകടം; സ്‌കൂള്‍ മേല്‍ക്കൂര തകര്‍ന്നു വീണ് തൊഴിലാളിക്ക് പരിക്ക്; സംഭവം തൃത്താലയില്‍

    പാലക്കാട് : സ്‌കൂള്‍ മേല്‍ക്കൂര തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ തൊഴിലാളിക്ക് പരിക്കേറ്റു. പാലക്കാട് തൃത്താലയിലാണ് സംഭവം നടന്നത്. തൃത്താല ആലൂര്‍ എഎം യുപി സ്‌കൂളിലാണ് അപകടമുണ്ടായത്. ദ്രവിച്ച കഴുക്കോല്‍ മാറ്റാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. മേല്‍ക്കൂരയ്ക്ക് മുകളില്‍ നിന്നും താഴേക്ക് വീണാണ് ആലൂര്‍ സ്വദേശിയായ തൊഴിലാളിക്ക് പരിക്കേറ്റത്. മറ്റൊരു തൊഴിലാളിക്ക് ഓട് വീണും നിസാരമായി പരിക്കേറ്റു. ഇരുവരെയും എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂള്‍ തുറന്നത് മുതല്‍ ചോര്‍ച്ചയുള്ള ഭാഗത്ത് അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് അപകടം നടന്നത്.

    Read More »
  • Kerala

    സെക്രട്ടേറിയറ്റില്‍ വീണ്ടും പാമ്പ്; കണ്ടെത്തിയത് ഭക്ഷ്യ വകുപ്പിന്റെ ഓഫീസില്‍

    തിരുവനന്തപുരം: സെക്രട്ടേറിയേറ്റില്‍ വീണ്ടും പാമ്പിനെ പിടികൂടി. ഇന്ന് രാവിലെ പത്തരയോടെ ദര്‍ബാര്‍ ഹാളിന് പിന്‍ഭാഗത്തായി ഭക്ഷ്യവകുപ്പ് സി സെക്ഷനിലാണ് പാമ്പിനെ കണ്ടെത്തിയത്. രാവിലെ ജീവനക്കാരെത്തിയതോടെയാണ് പാമ്പിന്റെ സാന്നിദ്ധ്യം ശ്രദ്ധയില്‍പ്പെട്ടത്. ഹൗസ് കീപ്പിംഗ് വിഭാഗം പാമ്പ് പിടിത്തക്കാരെ എത്തിച്ച് നടത്തിയ പരിശോധനയില്‍ പാമ്പിനെ കണ്ടെത്തി. അരമണിക്കൂറിലധികം പരിശ്രമിച്ചാണ് ഇതിനെ പിടികൂടിയത്. ചേരപ്പാമ്പിനെയാണ് സെക്രട്ടേറിയേറ്റില്‍ കണ്ടെത്തിയതെന്നാണ് വിവരം. ഫയല്‍ റാക്കുകള്‍ കൂട്ടിയിട്ടിരുന്ന സ്ഥലത്താണ് പാമ്പുണ്ടായിരുന്നത്. സെക്രട്ടേറിയറ്റില്‍ ഇതേഭാഗത്ത് കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് പാമ്പിനെ കണ്ടെത്തിയിരുന്നു. എന്നിട്ടും ഈ പ്രദേശം വൃത്തിയാക്കാനുള്ള ശ്രമം നടത്തുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.  

    Read More »
  • Breaking News

    കെസിഎല്‍ താരലേലം: സഞ്ജു റെക്കോഡ് തുകയ്ക്കു കൊച്ചു ബ്ലൂ ടൈഗേഴ്‌സില്‍; ഓഗസ്റ്റില്‍ തിരുവനന്തപുരത്തു മത്സരങ്ങള്‍; ടീമിലെത്തിച്ചത് ആകെ തുകയുടെ പകുതിയിലേറെ മുടക്കി

    കേരള ക്രിക്കറ്റ് ലീഗിന്‍റെ രണ്ടാം സീസണില്‍ ഇന്ത്യന്‍ താരം സഞ്ജു സാംസണ്‍ വിലയേറിയ താരം.  26.80 ലക്ഷം രൂപയ്ക്ക് കൊച്ചി ബ്ലൂ ടൈഗേഴ്സ് ആണ് സഞ്ജുവിനെ  സ്വന്തമാക്കിയത്.  ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ ആറുവരെയാണ് തിരുവനന്തപുരത്താണ്  കേരള ക്രിക്കറ്റ് ലീഗ് മല്‍സരങ്ങള്‍. കേരള ക്രിക്കറ്റ് വീണ്ടും ലീഗ് ആവേശത്തിലേക്ക് നീങ്ങുകയാണ്.  ഇന്ത്യന്‍ ടീമനൊപ്പമായതിനാല്‍  ആദ്യ സീസണില്‍ കളിക്കാതിരുന്ന സഞ്ജു സാംസണിനെ തങ്ങളുടെ തുകയുടെ  പകുതിയിലേറെ ചെലവഴിച്ചാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് സ്വന്തമാക്കിയത്. രഞ്ജി ട്രോഫിയിയിലൂടെ കേരള ആരാധകര്‍ക്ക് പ്രിയങ്കരനായ ജലജ് സക്സേനയും ഇക്കുറി കേരള ക്രിക്കറ്റി ലീഗിനുണ്ട്. ജലജ് സക്സേനയെ 12.40 ലക്ഷം രൂപക്ക് ആലപ്പി റിപ്പിള്‍സ് സ്വന്തമാക്കി. മുബൈ ഇന്ത്യന്‍സ് താരം കൂടിയായ വിഷ്ണു വിനോദിനെ തൃശൂരില്‍ നിന്നും 12.80 ലക്ഷം രൂപയ്ക്ക്  ഏരീസ് കൊല്ലം  സ്വന്തമാക്കി. കെ സി എല്ലിലെ രണ്ടാമത്തെ വിലകൂടിയ താരമാണ് വിഷ്ണു വിനോദ്.  ബേസിൽ തമ്പിയെ 8.40 ലക്ഷം രൂപയ്ക്ക് ട്രിവാൻഡ്രം റോയൽസ് സ്വന്തമാക്കി.…

    Read More »
  • Kerala

    ആരോഗ്യമന്ത്രി ഉരുട്ടിയിട്ടതാണോ? പ്രതിഷേധങ്ങളെ പരിഹസിച്ച് മന്ത്രി വി എന്‍ വാസവന്‍

    കോട്ടയം: മെഡിക്കല്‍ കോളജില്‍ ഉപയോഗ ശൂന്യമായ കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ച സംഭവത്തില്‍ ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ തള്ളി മന്ത്രി വി എന്‍ വാസവന്‍. തകര്‍ന്ന കെട്ടിടം മന്ത്രി വന്ന് ഉരുട്ടിയിട്ടതാണോ എന്ന ചോദ്യം ഉയര്‍ത്തിയാണ് മന്ത്രി വാസവന്റെ പ്രതിരോധം. ”അപകടം ഉണ്ടായതിന്റെ പേരില്‍ മന്ത്രി രാജി വയ്ക്കണം എന്നുണ്ടോ. കര്‍ണാടകയില്‍ ക്രിക്കറ്റ് താരങ്ങള്‍ വന്നപ്പോള്‍ അപകടം ഉണ്ടായി. അന്ന് ആരെങ്കിലും ആരുടെയെങ്കിലും രാജി ആവശ്യപ്പെട്ടിരുന്നോ. വിമാന അപകടം നടന്നാല്‍ പ്രധാനമന്ത്രി രാജി വയ്ക്കണം എന്നാണോ”- എന്നും മന്ത്രി വി എന്‍ വാസവന്‍ ചോദിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ സര്‍ക്കാരിന് എതിരെ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം സംസ്ഥാന വ്യാപകമായി ശക്തമാകുകയാണ്. അങ്കമാലിയില്‍ മന്ത്രി വി എന്‍ വാസവനെതിരെയും പ്രതിഷേധം അരങ്ങേറി. അങ്കമാലിയില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയെ കരിങ്കൊടി കാട്ടി. ആരോഗ്യമന്ത്രിക്ക് എതിരായ പ്രതിഷേധങ്ങളുടെ ഭാഗമായി വിവിധ ജില്ലകളില്‍ ഡിഎംഒ ഓഫീസിലേക്ക് ഉള്‍പ്പെടെ പ്രതിപക്ഷ…

    Read More »
  • Crime

    ആദ്യഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍, രണ്ടാം ഭര്‍ത്താവിന്റെ അമ്മയെ വകവരുത്തി; അമ്മായിച്ഛനും ഭതൃസഹോദരനുമായി അവിഹിതം! ഇത് പൂജയെന്ന കൊടുംക്രിമിനലിന്റെ കഥ…

    ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ സുശീല ദേവി (54) എന്ന സ്ത്രീയുടെ കൊലപാതകത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കെട്ടഴിഞ്ഞത് മരുമകളുടെ അവിഹിത ബന്ധങ്ങളും മോഷണവും കൊലപതകശ്രമവുമടക്കമുള്ള വലിയ ഗൂഢാലോചന. സുശീല ദേവിയുടെ മരുമകളും കേസിലെ പ്രതിയുമായ പൂജ യാദവിന്റെ (29) കുറ്റകൃത്യങ്ങള്‍ ആരംഭിക്കുന്നത് 11 വര്‍ഷം മുന്‍പാണെന്ന് പോലീസ് പറയുന്നു. മധ്യപ്രദേശില്‍വച്ചാണ് പൂജയുടെ ആദ്യ വിവാഹം. പ്രണയ വിവാഹമായിരുന്നെങ്കിലും സാമ്പത്തിക കാര്യങ്ങളില്‍ ഇരുവരും തമ്മില്‍ തര്‍ക്കം പതിവായിരുന്നു. ഭര്‍ത്താവിനെ കൊല്ലാന്‍ പൂജ വാടകകൊലയാളിയുടെ സഹായം തേടി. വെടിവെച്ച് കൊല്ലാനായിരുന്നു പദ്ധതി. കൊല്ലാനുള്ള ശ്രമം നടന്നെങ്കിലും അയാള്‍ രക്ഷപ്പെട്ടു. പൂജയ്ക്കെതിരേ പരാതിയും നല്‍കി. ഈ കേസില്‍ കുറച്ച് കാലം ജയിലില്‍ കിടന്നു. ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഒട്ടേറെ കേസുകളില്‍ പ്രതിയായ കല്യാണുമായി പരിചയപ്പെടുന്നത്. കല്യാണ്‍ വിവാഹിതനായിരുന്നുവെങ്കിലും ഇവര്‍ തമ്മില്‍ പ്രണയത്തിലായി. ഒടുവില്‍ ഝാന്‍സിയില്‍ കുറേക്കാലം ഒരുമിച്ച് താമസിച്ചു. അങ്ങനെയിരിക്കെയാണ് കല്യാണ്‍ വാഹനാപകടത്തില്‍ മരിക്കുന്നത്. കല്യാണ്‍ മരിച്ചതിനെത്തുടര്‍ന്നു പൂജയെ ഭര്‍തൃപിതാവായ അജയ് സിങും ഭര്‍തൃസഹോദരനായ സന്തോഷും ചേര്‍ന്ന്…

    Read More »
  • Kerala

    യാത്രമുടക്കി ‘റെയില്‍വണ്‍’: 3 ദിവസം മുന്‍പ് പുറത്തിറക്കിയ ആപ്പിനെക്കുറിച്ച് പരാതി

    തിരുവനന്തപുരം: റെയില്‍വേ 3 ദിവസം മുന്‍പു പുറത്തിറക്കിയ റെയില്‍വണ്‍ ആപ് സംബന്ധിച്ചു വ്യാപക പരാതി. ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ റിസ്‌ക് ഫൗണ്ട് എന്നാണു ചില ഫോണുകളില്‍ കാണിക്കുന്നത്. വൈറസ് സ്‌കാന്‍ ചെയ്തുകഴിയുമ്പോള്‍ ആപ് കാണാതാകും. പലര്‍ക്കും പുതിയ ആപ് ഉപയോഗിച്ചു ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയുന്നില്ല. ആധാര്‍ ബന്ധിത അക്കൗണ്ടാണോ എന്ന ചോദ്യം സ്‌ക്രീനില്‍ വരുമ്പോള്‍ ‘അതേ’ എന്ന് ക്ലിക്ക് ചെയ്താലും ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ഓപ്ഷന്‍ കാണിക്കുന്നില്ല. അടിക്കടി ക്രാഷ് ആവുന്നതായും വീണ്ടും ആദ്യം മുതല്‍ പിന്‍ നമ്പര്‍ നല്‍കി പ്രവേശിക്കേണ്ടി വരുന്നതായും പരാതിയുണ്ട്. അതേസമയം, തുടക്കത്തിലുണ്ടായ പല പ്രശ്‌നങ്ങളും പരിഹരിച്ചിട്ടുണ്ടെന്ന് സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് (ക്രിസ്) അറിയിച്ചു. പരിഷ്‌കരിച്ച പതിപ്പ് ഗൂഗിള്‍ പ്ലേസ്റ്റോര്‍, ആപ്പിള്‍ ആപ്‌സ്റ്റോര്‍ എന്നിവയില്‍നിന്നു ഡൗണ്‍ലോഡ് ചെയ്യണമെന്നും നിര്‍ദേശമുണ്ട്. ആധാറുമായി ബന്ധിപ്പിച്ചിട്ടും തത്കാല്‍ ടിക്കറ്റ് ബുക്കിങ്ങില്‍ തട്ടിപ്പ്. വ്യാജ ഐആര്‍സിടിസി ഐഡികള്‍ വില്‍ക്കുന്ന നാല്‍പതോളം റാക്കറ്റുകള്‍ വാട്‌സാപ്പിലും ടെലിഗ്രാമിലും സജീവമായി. 60 സെക്കന്‍ഡില്‍ തത്കാല്‍…

    Read More »
Back to top button
error: