Breaking NewsBusinessIndiaLead NewsNEWSTRENDINGWorld

താരിഫ് ഭീഷണി വെറും ഷോ? ശ്രദ്ധ പിടിച്ചു പറ്റാനുള്ള ട്രംപിന്റെ കളി മാത്രമെന്നു വൈറ്റ് ഹൗസ് വൃത്തങ്ങള്‍; ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്ക് അതിനുള്ള അധികാരമില്ല; 90 ദിവസത്തെ കാലയളവ് തീരാനിരിക്കേ ജീവനക്കാര്‍ മറ്റു ജോലികളിലെന്ന് അമേരിക്കന്‍ മാധ്യമം; സംശയം പ്രകടിപ്പിച്ച് ചര്‍ച്ച നടത്തിയ രാജ്യങ്ങളും

ഫലത്തില്‍ വളരെക്കുറച്ചു പുരോഗതി മാത്രമാണ് ഇക്കാര്യത്തിലുള്ളത്. താരിഫ് എന്നതു സങ്കീര്‍ണ പ്രക്രിയയാണ്. നിരവധി രാജ്യങ്ങളുടെ പ്രതിനിധികള്‍ ചര്‍ച്ചയ്‌ക്കെത്തിയെങ്കിലും ഒന്നിലും അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ല

ന്യൂയോര്‍ക്ക്: വിവിധ രാജ്യങ്ങള്‍ക്ക് അടിക്കടി താരിഫ് പ്രഖ്യാപിക്കുന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ നടപടി വെറും ‘ഷോ’ മാത്രമെന്നു വൈറ്റ് ഹൗസ് വൃത്തങ്ങള്‍ സൂചിപ്പിച്ചെന്ന് അമേരിക്കന്‍ മാധ്യമം. പൊളിറ്റിക്കോ റിപ്പോര്‍ട്ട് അനുസരിച്ച്, പ്രസിഡന്റിന്റെ താരിഫ് പ്രഖ്യാപനങ്ങള്‍ യഥാര്‍ഥ നടപടികളെക്കാള്‍ ശ്രദ്ധ പിടിച്ചുപറ്റാനുള്ള നീക്കം മാത്രമാണെന്നാണു ചൂണ്ടിക്കാട്ടുന്നത്. ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ്, വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക്ക്, യുഎസ് ട്രേഡ് പ്രതിനിധി ജാമിസണ്‍ ഗ്രീര്‍ എന്നിവര്‍ക്കാണു വ്യാപാരക്കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കും മറ്റുമായുള്ള ചുമതല നല്‍കിയിരിക്കുന്നത്. എന്നാല്‍, ഇവര്‍ക്ക് ഇതിനുള്ള അധികാരമില്ലെന്നും നേരേ എതിരേയാണ് ഇവരുടെ പ്രവര്‍ത്തനങ്ങളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

താരിഫുകള്‍ നടപ്പാക്കുന്നതിനുള്ള 90 ദിവസ പരിധി വേഗത്തില്‍ അടുക്കുകയാണ്. എന്നാല്‍, വൈറ്റ് ഹൗസിനുള്ളില്‍മാത്രം അത്ര തിടുക്കമൊന്നുമില്ല. കരാറുകളില്‍ എത്തിച്ചേരല്‍, ചര്‍ച്ചകള്‍, വിലപേശല്‍ എന്നിവയൊന്നുമില്ല. ‘ഡെഡ്‌ലൈനി’ല്‍ പ്രത്യേകിച്ചു കാര്യമൊന്നുമില്ലെന്നുമാണ് ഉദ്യോഗസ്ഥരുടെ നിലപാട്.

Signature-ad

താരിഫ് സംബന്ധിച്ച പ്രഖ്യാപനങ്ങളാണ് തന്റെ പ്രസിഡന്റ് പദവിയിലെ ഏറ്റവും ‘രസകര’മായ കാര്യമെന്നു ട്രംപിന് അറിയാം. എന്നാല്‍, അതത്രയെളുപ്പം ഉപേക്ഷിക്കാനും സാധ്യതയില്ല. പ്രത്യേകിച്ച് അന്തിമ തീയതികളൊന്നും ഇക്കാര്യത്തിലില്ല. നാടകത്തിനു വേണ്ടി തയാറാക്കിയ കാലയളവു മാത്രമാണിത്. ഇതെല്ലാം വ്യാജമാണെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറയുന്നു.

ട്രംപ് വ്യാപാര ചര്‍ച്ചകള്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ്, വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്നിക്, യുഎസ് വ്യാപാര പ്രതിനിധി ജാമിസണ്‍ ഗ്രീര്‍ എന്നിവരുടെ കൈകളിലാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ഇവര്‍ യഥാര്‍ഥ അധികാരികളല്ല. ഇവര്‍ വ്യത്യസ്ത ദിശകളിലാണു പ്രവര്‍ത്തിക്കുന്നത്.

ഫലത്തില്‍ വളരെക്കുറച്ചു പുരോഗതി മാത്രമാണ് ഇക്കാര്യത്തിലുള്ളത്. താരിഫ് എന്നതു സങ്കീര്‍ണ പ്രക്രിയയാണ്. നിരവധി രാജ്യങ്ങളുടെ പ്രതിനിധികള്‍ ചര്‍ച്ചയ്‌ക്കെത്തിയെങ്കിലും ഒന്നിലും അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ല. യുഎസ് എന്താണ് ആഗ്രഹിക്കുന്നതെന്ന് ആശയക്കുഴപ്പത്തിലാകുകയാണുണ്ടായത്. ചര്‍ച്ചയില്‍ പങ്കെടുത്ത പല രാജ്യങ്ങളുടെ പ്രതിനിധികളും പരസ്യമായി ട്രംപിനെ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.

താരിഫ് കാര്യത്തില്‍ വ്യക്തമായ പദ്ധതികളില്ല. പ്രസിഡന്റ് അടിക്കടി സ്വരവും മാറ്റുന്നു. ഇതു പലരെയും ആശയക്കുഴപ്പത്തിലാക്കുന്നു. നടപ്പാക്കുന്നതിനുള്ള 90 ദിവസത്തെ പരിധി കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുമെന്ന് അടുത്തിടെ ട്രംപ് പറഞ്ഞു. ‘നമുക്കിതു നീട്ടാം, ചെറുതാക്കാം. പക്ഷേ, കാലയളവ് കുറയ്ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്’ എന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍. ‘നിങ്ങള്‍ക്കു നേട്ടമുണ്ടെങ്കില്‍ താരിഫ് സ്വീകരിക്കുക. അദ്ദേഹം താരിഫ് സംബന്ധിച്ച തീരുമാനം അടുത്തിടെയൊന്നും എടുക്കാന്‍ സാധ്യതയില്ല. അദ്ദേഹം ഈ കളി ഏറെ ഇഷ്ടപ്പെടുന്നുണ്ട്’-ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വൈറ്റ് ഹൗസിന് പുറത്ത്, വിദേശ ഉദ്യോഗസ്ഥര്‍, നിയമനിര്‍മാതാക്കള്‍, വ്യാപാര വിദഗ്ധര്‍ എന്നിവര്‍ ഈ പദ്ധതിയെക്കുറിച്ചു സംശയാലുക്കളാണ്. ട്രംപ് ഭരണകൂടവുമായി നടപ്പാക്കുന്ന ഏറെങ്കിലും കരാറിനു ഗൗരവസ്വഭാവമുണ്ടോയെന്നും അവര്‍ സംശയിക്കുന്നു. നിലവില്‍ ശക്തിപ്രകടനത്തിനുള്ള മാര്‍ഗമായിട്ടു മാത്രമാണ് താരിഫിനെ ഉപയോഗിക്കുന്നതെന്നും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു പൊളിറ്റികോ റിപ്പോര്‍ട്ടില്‍ പറയുന്നു.

(‘It’s all fake’: Trump’s trade war just for show? White House insider claims tariff threats are ‘theatrical game’)

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: